ഗ്രാൻഡ് മോസ്‌കിന്റെ മിനാരങ്ങളിൽ അവസാന ചന്ദ്രക്കല സ്ഥാപിച്ചു

മക്ക: ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ ജനറൽ അതോറിറ്റി മക്കയിലെ ഗ്രാൻഡ് മോസ്‌കിന്റെ മിനാരങ്ങളിൽ പതിമൂന്നാമത്തേതും അവസാനത്തേതുമായ ചന്ദ്രക്കല സ്ഥാപിക്കുന്നത് അടുത്തിടെ പൂർത്തിയാക്കി. വിശുദ്ധ സ്ഥലത്തെ ഒരു പ്രധാന കെട്ടിട വിപുലീകരണ പരിപാടിയുടെ ഭാഗമായാണ് ബാബ് അൽ-ഫത്ത് മിനാരത്തിൽ ഈ ഘടന ഉയർത്തിയത്. 9 മീറ്ററിൽ കൂടുതൽ ഉയരവും അടിസ്ഥാന വീതി 2 മീറ്ററും ഉള്ള ചന്ദ്രക്കലകൾ കാർബൺ ഫൈബർ കൊണ്ട് നിർമ്മിച്ചതാണ്, കൊത്തുപണികളുള്ള ഗ്ലാസ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ദൃഢതക്കും സ്ഥിരതയ്ക്കും വേണ്ടി ഇരുമ്പ് ആന്തരിക ഘടനകളാണിവയ്ക്ക്. കെട്ടിട വിപുലീകരണ പദ്ധതിയിൽ ഉയർന്ന മേൽത്തട്ട് ഉൾപ്പെടെയുള്ള വാസ്തുവിദ്യാ രൂപകല്പനകളും മാർബിളും കൊത്തിയ ഗ്ലാസും കൊണ്ട് പൊതിഞ്ഞ വിശാലമായ ടെറസുകളും ഉൾപ്പെടുന്നു. ഖുറാൻ ഗ്രന്ഥങ്ങളിൽ നിന്നും സങ്കീർണ്ണമായ പാറ്റേണുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട അറബിക് വരികൾ ഗ്രാൻഡ് മോസ്‌കിന്റെ മൊത്തത്തിലുള്ള സൗന്ദര്യാത്മകതയെ പൂരകമാക്കുന്നു. ജ്യാമിതീയ രൂപങ്ങൾ ശുദ്ധമായ…

2024 മാർച്ചോടെ എയർ ഇന്ത്യ പ്രതിവാരം 400-ലധികം വിമാനങ്ങൾ കൂട്ടിച്ചേർക്കും

ന്യൂഡല്‍ഹി: 2023ലെ ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി 2024 മാർച്ചോടെ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രതിവാര 400-ലധികം വിമാനങ്ങൾ കൂട്ടിച്ചേർക്കാൻ എയർലൈൻ ഭീമനായ എയർ ഇന്ത്യ ഒരുങ്ങുന്നതായി എയർലൈൻ അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, പ്രതീക്ഷിക്കുന്ന പുതിയ എയർക്രാഫ്റ്റ് ഡെലിവറികളുടെ പശ്ചാത്തലത്തിൽ അടുത്ത ആറ് മാസത്തിനുള്ളിൽ 200-ലധികം പ്രതിവാര ഫ്ലൈറ്റുകൾ കൂട്ടിച്ചേർക്കും. അന്താരാഷ്ട്ര റൂട്ടുകളിലും, 200-ലധികം പ്രതിവാര ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ കാരിയർ പദ്ധതിയിടുന്നു, അതിൽ 80-ലധികം എണ്ണം ഇതിനകം ചേർത്തിട്ടുണ്ട്. അതിന്റെ നെറ്റ്‌വർക്കിലേക്ക് നാല് പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ ചേർക്കാനും പദ്ധതിയിടുന്നുണ്ട്. അത് യഥാസമയം പ്രഖ്യാപിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. “ഞങ്ങളുടെ ഫ്‌ളീറ്റ് നവീകരിക്കുന്നതിനും പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിന് എയർ ഇന്ത്യയുടെ നിലവിലുള്ള പരിവർത്തന യാത്രയിൽ മുൻ‌ഗണന നൽകുമ്പോൾ, വിപണിയിൽ അതിവേഗം വളരുന്ന ഡിമാൻഡ് പിടിച്ചെടുക്കുന്നതിന് ഞങ്ങളുടെ റൂട്ട് ശൃംഖലയുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിലും വിപുലീകരിക്കുന്നതിലും ഞങ്ങൾ ഒരുപോലെ…

ഭൂട്ടാൻ രാജാവ് വാങ്‌ചുക് ഏഴു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി

ഗുവാഹത്തി: ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യാൽ വാങ്‌ചുക് വെള്ളിയാഴ്ച ഇന്ത്യാ സന്ദർശനത്തിനായി ഗുവാഹത്തിയിലെത്തി. വാങ്‌ചുക് രാജാവ് കുടുംബാംഗങ്ങൾക്കും ഭൂട്ടാനിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ഒപ്പം ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി. രാജാവിനെയും പരിവാരങ്ങളെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു. മന്ത്രിമാരായ റനോജ് പെഗു, രഞ്ജിത് കുമാർ ദാസ് എന്നിവരും മറ്റ് വിവിധ സർക്കാർ ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. വാങ്‌ചുക് രാജാവ്, ഭാര്യ രാജ്ഞി പെമ ജെറ്റ്‌സണിനും അവരുടെ രണ്ട് ആൺമക്കൾക്കും ഒപ്പം ഗുവാഹത്തിയിലെ ആദരണീയമായ കാമാഖ്യ ക്ഷേത്രം സന്ദർശിച്ചു. ഭൂട്ടാൻ രാജാവിനും സംഘത്തിനും പ്രത്യേക അത്താഴ വിരുന്ന് രാജ്ഭവനിൽ അസം ഗവർണർ ഗുലാബ് ചന്ദ് കതാരിയ നൽകും. കൂടാതെ, അസമിൽ താമസിക്കുന്ന സമയത്ത് രാജകീയ പ്രതിനിധികൾ താമസിക്കുന്ന റാഡിസൺ ബ്ലൂ ഹോട്ടലിൽ ഭൂട്ടാൻ രാജാവിനെ…

ആശാ സ്‌കൂളുകൾ നവീകരിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷനും  (Army Wives Welfare Association – AWWA) റെലിഗെയർ എന്റർപ്രൈസസ് ലിമിറ്റഡും (Religare Enterprises Limited – REL) ന്യൂഡൽഹിയിലും മറ്റിടങ്ങളിലും ആശാ സ്‌കൂളുകളുടെ നവീകരണത്തിലൂടെയും സമഗ്ര വികസനത്തിലൂടെയും ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായുള്ള തങ്ങളുടെ ദീർഘകാല പ്രതിബദ്ധത വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി മൊത്തം 32 ആശ സ്കൂളുകൾ AWWA രാജ്യത്തുടനീളം നടത്തുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 1200 ഓളം കുട്ടികളെ അവര്‍ പരിപോഷിപ്പിക്കുന്നു, അതിൽ 500 വാർഡുകളും സായുധ സേനയിലെ വെറ്ററൻമാരും സിവിൽ പശ്ചാത്തലത്തിൽ നിന്നുള്ള 500 കുട്ടികളും ഉൾപ്പെടുന്നു. ആഗ്ര, ഹിസ്സാർ, മഥുര, ജലന്ധർ, ഗുവാഹത്തി എന്നിവിടങ്ങളിലെ അഞ്ച് സ്‌കൂളുകൾ കൂടി കമ്പനി പിന്തുണയ്ക്കുമെന്ന് റെലിഗെയർ അറിയിച്ചു. 2022 ഡിസംബറിലും 2023 ഏപ്രിലിലും AWWA-യും REL-ഉം തമ്മിൽ ആരംഭിച്ച സുപ്രധാന സഹകരണത്തിലൂടെ, ന്യൂഡൽഹി, പൂനെ,…

ശബരിമലയില്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന അരവണ ശേഖരം നശിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: ശബരിമലയിൽ അരവണ ശേഖരം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ അവശിഷ്ടം കണ്ടെത്തിയതിനെത്തുടർന്ന് അവ നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. അതനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും സുപ്രീം കോടതി നിർദ്ദേശം നൽകി. ജനുവരി മുതൽ ശബരിമലയിൽ സംഭരിച്ച ആറ് ലക്ഷത്തോളം വരുന്ന അരവണ ടിന്നുകൾ നശിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. അരവണ തയ്യാറാക്കാന്‍ ഉപയോഗിച്ച ഏലയ്ക്കയില്‍ കീടനാശിനി കലർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. അരവണ നിർമാർജനത്തിനുള്ള രീതിയും സ്ഥലവും നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനും ദേവസ്വം ബോർഡിനും സുപ്രീം കോടതി നൽകിയിട്ടുണ്ട്. കീടനാശിനി മലിനീകരണം സംബന്ധിച്ച പരാതികളെ തുടർന്ന് അരവണ വിൽപന നിർത്തിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഏലത്തിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് അരവണ വിൽപന കേരള ഹൈക്കോടതി നിരോധിച്ചത്. എന്നാൽ, ഫുഡ് സേഫ്റ്റി…

പട്ടയ വിതരണം വേഗത്തിലാക്കാൻ നടപടികൾ ഊർജിതമാക്കണം: റവന്യൂ മന്ത്രി

തിരുവനന്തപുരം: അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി പട്ടയം നൽകുന്നതിന് നടപടികൾ ഊർജിതമാക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ നിർദ്ദേശിച്ചു. തിരുവനന്തപുരം ഐ എൽ ഡി എമ്മിൽ ജില്ലാ കലക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനി പട്ടയം, പഞ്ചായത്തുകൾ വില കൊടുത്തു വാങ്ങി നൽകിയ ഭൂമി, ഭൂവുടമകൾ സൗജന്യമായി വിട്ടു നൽകിയ ഭൂമി എന്നിവയുൾപ്പെടെ പട്ടയ മിഷനിൽ പരിഗണനക്ക് വന്ന ഭൂവിഷയങ്ങളിൽ നടപടികൾ ശക്തിപ്പെടുത്തണം. ഡിജിറ്റൽ റീ സർവെ വേഗത്തിലാക്കുന്നതിന് വില്ലേജ് ജനകീയ സമിതി സഹകരണത്തോടെ ജാഗ്രതാ സമിതികളുടെ സേവനം ഉറപ്പാക്കാൻ കലക്ടർമാർ ഇടപെടലുകൾ നടത്തണം. സർക്കാർ ഭൂമിയുടെ സംരക്ഷണവും അർഹരായവർക്ക് പട്ടയം നൽകാനുള്ള പ്രവർത്തനങ്ങളും ഇതുവഴി വേഗത്തിലാകും. ഭൂപരിഷ്‌കരണത്തിന്റെ അന്തസത്ത ഉയരത്തിപ്പിടിക്കുന്ന വിധം സമഗ്രമായ ഒരു സെറ്റിൽമെന്റ് ആക്ട് നടപ്പാക്കുകയെന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. ഭൂരഹിതരായ അതി ദരിദ്ര കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള ഭൂമി…

ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെന്‍‌ഗ്വിനുകളുടെ വന്‍‌കരയില്‍’ എന്ന കൃതിക്ക് ബാലസാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: അമ്പലക്കര സി രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർത്ഥം സരോവരം ബുക്‌സ് ഏർപ്പെടുത്തിയ പ്രശസ്‌തമായ ബാലസാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെന്‍‌ഗ്വിനുകളുടെ വന്‍‌കരയില്‍’ എന്ന സാഹിത്യകൃതിക്ക്. പ്രശസ്ത കവി കല്ലറ അജയൻ, കവിയും അദ്ധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ, എഴുത്തുകാരൻ കിരഞ്ജിത്ത് യു ശർമ എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണ് ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡ് നേടിയ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ബഹുമതിക്ക് പുറമെ ശ്രീജിത്ത് മൂത്തടത്തിന് 5,000 രൂപയും അംഗീകാര സർട്ടിഫിക്കറ്റും ലഭിക്കും. നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മുത്തേടത്ത് തൃശൂർ ജില്ലയിലെ ചേർപ്പിലുള്ള സിഎൻഎൻ ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ കൂടിയാണ്. നവംബർ അഞ്ചിന് പഴമ്പാലക്കോട് സേവാസംഗമം ഹാളിൽ നടക്കുന്ന ചടങ്ങിൽ തരോര്‍ എം.എൽ.എ പി.പി.സുമോദ് അവാർഡ് സമ്മാനിക്കും.

യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയന്‍ കോപ്

യൂണിയന്‍ കോപ്പിന്‍റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്സ്യൽ സെന്‍ററുകളിലും പതാക ഉയര്‍ത്തി യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയന്‍ കോപ്. എല്ലാ വര്‍ഷവും നവംബര്‍ മൂന്നിന് ആചരിക്കുന്ന പതാകദിനത്തിൽ ഇത്തവണ യൂണിയന്‍ കോപ്പിന്‍റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്സ്യൽ സെന്‍ററുകളിലും പതാക ഉയര്‍ത്തി. പതാകദിനം ആഘോഷിക്കുന്നതിനായി ദുബായ് അൽ വര്‍ഖ സിറ്റി മാളിൽ പ്രത്യേകം നടത്തിയ പരിപാടിയിൽ യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അൽ ഷംസി, മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റഫി അൽ ദല്ലാൽ എന്നിവര്‍ക്കൊപ്പം ജീവനക്കാരും പങ്കാളികളായി.  

ദേശീയതല ഉറുദു പ്രചാരണം: എൻ.സി.പി.യു.എൽ പുസ്തകവണ്ടി മർകസിലെത്തി

കോഴിക്കോട്: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ തലത്തിൽ ഉറുദു ഭാഷയുടെ പ്രചാരണത്തിനും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ്(എൻ.സി.പി.യു.എൽ) ന്റെ പുസ്തക വണ്ടി പര്യടനത്തിന്റെ ഭാഗമായി മർകസിലെത്തി. ഉർദു ഭാഷാപഠനത്തിനുള്ള പ്രാഥമിക പഠനസഹായികളും ഉറുദുവിലെ പ്രശസ്ത സാഹിത്യ രചനകളും പഠനങ്ങളുമെല്ലാമാണ് പുസ്തകവണ്ടിയിലുള്ളത്. ഉറുദു ഭാഷയും സാഹിത്യവും വൈജ്ഞാനികകൃതികളും രാജ്യമെമ്പാടുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 15 വർഷങ്ങൾക്ക് മുമ്പാണ് എൻ.സി.പി.യു.എൽ ‘എക്സിബിഷൻ ഓൺ വീൽ’ എന്ന പേരിൽ പുസ്തകവണ്ടി പദ്ധതി ആരംഭിക്കുന്നത്. ഇതിനകം മുഴുവൻ ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സഞ്ചരിച്ച വണ്ടി മൂന്നാം തവണയാണ് മർകസിൽ എത്തുന്നത്. രാജ്യത്തെ ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന മർകസ് കേരളത്തിൽ ഉർദു ഭാഷ സംസാരിക്കുന്നവരുടെ പ്രധാന ഹബ്ബാണ്. മഹാരാഷ്ട്രയിലെ തീരദേശ നഗരമായ ദാപോലിയിൽ നിന്ന് ഒക്ടോബർ ഒമ്പതിന് ആരംഭിച്ച എക്സിബിഷൻ ഓൺ വീലിന്റെ…

100 കോടി ക്ലബ്ബിലേക്ക് മമ്മൂട്ടിയുടെ “കണ്ണൂർ സ്‌ക്വാഡ് “

മമ്മൂട്ടി കമ്പനിയുടെ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയിൽ ഇടംപിടിച്ചത്. ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്.ഒൻപത് ദിവസം കൊണ്ട് ചിത്രം അൻപതു കോടി ക്ലബ്ബിൽ എത്തിയിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയ ചിത്രം തിയേറ്ററിൽ ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു.സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ…