വാഷിംഗ്ടൺ: റഷ്യയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക സുരക്ഷാ മുന്നറിയിപ്പ് നൽകി. അടുത്ത 48 മണിക്കൂറിനുള്ളിൽ വലിയ ആക്രമണം നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അമേരിക്കക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യയിൽ വൻ ആക്രമണമുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. റഷ്യയിൽ അടുത്തയാഴ്ച പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റിൻ്റെ അഫ്ഗാൻ ബ്രാഞ്ചിൻ്റെ സെൽ ഒരു സിനഗോഗിൽ ആസൂത്രണം ചെയ്ത വെടിവയ്പ്പ് പരാജയപ്പെടുത്തിയതായി റഷ്യൻ സുരക്ഷാ സേവനങ്ങൾ പറഞ്ഞതിന് പിന്നാലെ മോസ്കോയിൽ ആക്രമണത്തിന് തീവ്രവാദികൾക്ക് പദ്ധതികളുണ്ടെന്ന് റഷ്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. തീവ്രവാദികൾ മോസ്കോയിൽ കച്ചേരികൾ ഉൾപ്പെടെയുള്ള വലിയ സമ്മേളനങ്ങൾ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകൾ എംബസി നിരീക്ഷിച്ചു വരുന്നു, അടുത്ത 48 മണിക്കൂറിനുള്ളിൽ വലിയ ഒത്തുചേരലുകൾ ഒഴിവാക്കാൻ യുഎസ് പൗരന്മാരെ ഉപദേശിക്കുന്നു. സോവിയറ്റ് കാലഘട്ടത്തിലെ കെജിബിയുടെ പ്രധാന പിൻഗാമിയായ…
Month: March 2024
മാധ്യമ പ്രവർത്തകൻ രവി എടത്വ ഡാളസിൽ അന്തരിച്ചു
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മാധ്യമ രംഗത്തെ സജീവ സാന്നിധ്യവുമായ രവികുമാർ എടത്വ (67) ഡാളസിൽ അന്തരിച്ചു ഡാളസ് മലയാളികൾക്ക് സുപരിചിതനും സിയാന സ്റ്റുഡിയോ ഉടമയും പ്രശസ്ത ഫോട്ടോ – വീഡിയോഗ്രാഫറും, ഏഷ്യാനെറ്റിലെ യുഎസ് വീക്കിലി റൗണ്ട് അപ്പ് ടെക്സസിലെ പ്രൊഡക്ഷൻ കൺട്രോളറും, ഇപ്പോൾ ഫ്ലവേഴ്സ് ടിവിയുടെ ടെക്സസ് റീജിയണൽ മാനേജരുമായ രവികുമാർ അമേരിക്കൻ സമയം ഇന്ന് രാവിലെ (മാർച്ച് 9നു)ആറരയ്ക്ക് കാരോൾട്ടൻ ബെയ്ലർ ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് . കൂടുതൽ വിവരങ്ങൾ പിന്നീട്.
മാപ്പിന്റെ ആഭിമുഖ്യത്തിൽ ചെസ് & ക്യാരം ടൂർണമെന്റ് അതിഗംഭീരമായി നടത്തപ്പെട്ടു
ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് രണ്ടിന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെട്ട ചെസ് & ക്യാരം ടൂർണമെന്റ് മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും കാണികളുടെ സപ്പോർട്ടുകൊണ്ടും വൻ വിജയമായി. സ്പോർട്ട്സ് ചെയർമാൻ ലിജോ ജോർജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വാശിയേറിയ ചെസ് & ക്യാരം ടൂർണമെന്റിൽ ക്യാരം വിഭാഗത്തിൽ സിബി തോമസ് & ആശിഷ് മാത്യു ടീം ഒന്നാം സ്ഥാനവും, ബാബു & ജിജു ടീം രണ്ടാം സ്ഥാനവും ബേബി കളപ്പറമ്പത്ത് & ബെൻ ഫിലിപ്പ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചെസ്സ് സീനിയർ വിഭാഗത്തിൽ സോഹിൽ അജി ഒന്നാം സ്ഥാനവും, ബിനു തോമസ് രണ്ടാം സ്ഥാനവും ചെസ്സ് ജൂനിയർ വിഭാഗത്തിൽ സയാൻ ബെഞ്ചമിൻ…
ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം ആകർഷകമായി
ഗാർലാൻഡ് (ഡാളസ് ): ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം നൂതന പരിപാടികൾ പുതുമയാർന്ന അവതരണരീതികൾ എന്നിവ കൊണ്ട് ആകർഷകമായി. ഡാളസ് കേരള അസോസിയേഷൻ ചരിത്രത്തിൽ ആസ്വാദകരുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും വ്യത്യസ്ത പുലർത്തുന്നതായിരുന്നു ലോകവനിതാ ദിനാഘോഷം. മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ട് പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. അസോസിയേഷൻ ആര്‍ട്ട് ഡയറക്ടർ ജെയ്സി ജോർജ് സ്വാഗതമാശംസിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ ഉദ്ഘാടന പ്രസംഗം നടത്തി. ഝാന്‍സി റാണി, മാര്‍ഗരറ്റ് താച്ചർ, ഇന്ദിരാ ഗാന്ധി തുടങ്ങിയ വനിതകൾ ലോക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർത്ത ധീരതയുടെ പര്യായങ്ങൾ ആയിരുന്നുവെന്നു അവരിൽ നിന്നും ആവേശം ഉൾക്കൊണ്ട് പ്രവർത്തനനിരതരാകുവാൻ സ്ത്രീകൾ മുന്നോട്ടു വരണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്നു രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കാതെ രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച വനിതയാണ്…
യുദ്ധക്കപ്പൽ ആക്രമണത്തിന് ശേഷം യുഎസും ഫ്രഞ്ച് സേനയും ഹൂത്തി ഡ്രോണുകൾ തടഞ്ഞു
ഇറാനുമായി അണിനിരന്ന യെമനിലെ ഹൂതി വിമതർ ബൾക്ക് കാരിയറായ പ്രൊപ്പൽ ഫോർച്യൂണിനും ഏദൻ ഉൾക്കടലിൽ യുഎസ് ഡിസ്ട്രോയറിനുമെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ വാരാന്ത്യത്തിൽ അമേരിക്കൻ, ഫ്രഞ്ച് സൈനിക സേനകൾ ചെങ്കടലിൽ നിരവധി ഡ്രോണുകൾ തകർത്തു. നവംബർ മുതൽ, ഗസ്സയിലെ സംഘർഷത്തിനിടയിൽ ഫലസ്തീനികൾക്കുള്ള പിന്തുണയുടെ പ്രകടനമാണെന്ന് അവകാശപ്പെട്ട് ഹൂതികൾ ചെങ്കടലിൽ കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയിരുന്നു. ചെങ്കടലിലും ഏദൻ ഉൾക്കടലിലും ചരക്ക് കപ്പലിന് നേരെ 37 ഡ്രോണുകളും നിരവധി യുഎസ് യുദ്ധക്കപ്പലുകളും ലക്ഷ്യമിട്ടതായി ഗ്രൂപ്പിൻ്റെ സൈനിക വക്താവ് യഹ്യ സാരിയ ശനിയാഴ്ച ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. അമേരിക്കൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും ചെങ്കടൽ മേഖലയിൽ ഹൂത്തികൾ നടത്തിയിരുന്ന 15 ആളില്ലാ വിമാനങ്ങൾ (UAV) വിജയകരമായി തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) റിപ്പോർട്ട് ചെയ്തു. CENTCOM ൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് അനുസരിച്ച്, പ്രാദേശിക സമയം പുലർച്ചെ…
ചെറുമഠത്തിൽ ഡേവി സിലാസ് (70) അന്തരിച്ചു
പെൻസിൽവാനിയ /തൃശൂർ :തൃശൂർ കോർപ്പറേഷൻ കൗൺസിൽ ദീർഘകാല അംഗവും , മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, കോൺഗ്രസ് നേതാവും, വിൽവട്ടം സഹകരണ ബാങ്ക് പ്രസിഡണ്ടും, പ്രമുഖ സഹകാരിയുമായ ഡേവി സിലാസ് മാർച്ച് 8 വെള്ളിയാഴ്ച തൃശ്ശരിൽ അന്തരിച്ചു .ചെറു മഠത്തിൽ സിലാസിന്റെ മകനാണു ഡേവി. ചേറൂർ സി എസ് ഐ കോൺഗ്രിഗേഷൻ അംഗമാണ് ഭാര്യ: സീത ഡേവി മക്കൾ :നിമ്മി ഡേവി സിമ്മി ഡേവി (ഓസ്‌ട്രേലിയ) സാജൻ സിലസ്( പെൻസിൽവാനിയ,യു.എസ് .എ ) മരുമക്കൾ:പരേതനായ സ്റ്റാലിൻ ജോൺ രോഹിത് റാവത്ത് (ഓസ്‌ട്രേലിയ) ആഷ്‌ലി ബോസ് ( പെൻസിൽവാനിയ,യു.എസ് .എ ) സംസ്കാര ശുശ്രൂഷ മാർച്ച് 11 തിങ്കളാഴ്ച കാലത്ത് നെല്ലിക്കാട് രാമവർമപുരത്തുള്ള ഭവനത്തിൽ നിന്ന് 9 മണിക്ക് ആരംഭിക്കും . തുടർന്ന് തൃശൂർ മിഷൻ കോട്ടേഴ്സ് ഓൺലൈൻ സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഫ്ലോറിഡ യോഗത്തിന് ശേഷം ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടർ ഓർബൻ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു
ഫ്ലോറിഡ: ഫ്ലോറിഡയിൽ വെള്ളിയാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈറ്റ് ഹൗസിലേക്ക് മടങ്ങാനുള്ള തൻ്റെ ദീർഘകാല സഖ്യകക്ഷിയായ ഡൊണാൾഡ് ട്രംപിൻ്റെ ശ്രമത്തിന് ഹംഗറിയുടെ വലതുപക്ഷ ദേശീയവാദി പ്രധാനമന്ത്രി വിക്ടർ ഓർബൻ പിന്തുണ നൽകി. “ഓരോ രാജ്യത്തിൻ്റെയും പരമാധികാരം സംരക്ഷിക്കുന്നതിന് ശക്തവും സുരക്ഷിതവുമായ അതിർത്തികളുടെ പരമപ്രധാനമായ പ്രാധാന്യം ഉൾപ്പെടെ, ഹംഗറിയെയും യുണൈറ്റഡ് സ്റ്റേറ്റ്സിനെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾ” ഇരുവരും ചർച്ച ചെയ്തതായി ട്രംപിൻ്റെ പ്രചാരണ കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. 2022 ൽ റഷ്യൻ സൈന്യം ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം ഉക്രെയ്നിലേക്ക് ആയുധങ്ങൾ അയക്കാന്‍ വിസമ്മതിക്കുകയും മോസ്കോയുമായി സാമ്പത്തിക ബന്ധം നിലനിർത്തുകയും ചെയ്യുന്നതുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഓർബൻ തൻ്റെ സഹ യൂറോപ്യൻ യൂണിയൻ അംഗങ്ങളുമായി പണ്ടേ അഭിപ്രായവ്യത്യാസത്തിലായിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ മാത്രമേ ഉക്രെയ്നിൽ സമാധാനം സ്ഥാപിക്കാൻ കഴിയൂ എന്ന് ഓർബൻ പറഞ്ഞു. “ലോകത്ത് ബഹുമാനിക്കപ്പെടുന്ന, സമാധാനം…
മാർച്ച് 10 ഞായര്‍ യു എസ് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്
ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാർച്ച് 10 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും.. നവംബർ 7 ഞായര്‍ പുലര്‍ച്ചെ 2 മണിക്കായിരുന്നു ക്ലോക്കുകളിലെ സൂചി ഒരു പുറകോട്ടു തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(Spring ) വിന്റര്‍(winter ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍…
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഒരു വ്യക്തിയുടെ ജീവിതാലക്ഷ്യം എന്തെന്ന് തിരിച്ചറിഞ്ഞ് അവയെ പിന്തുടരുവാനുള്ള പരിശ്രമമാണ് വേണ്ടതെന്ന് സാമൂഹ്യപ്രവർത്തക ദയാ ബായി അഭിപ്രായപ്പെട്ടു. ആൻ ഇൻറർനാഷണൽ മലയാളി നേഴ്സസ് അസംബ്ലി ( എയിംന) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിന ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു ദയാബായി. എയിംനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ടും ആശയ സമ്പുഷ്ടത കൊണ്ടും ശ്രദ്ധേയമായി. സൂം പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടി കേരള നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിൽ റജിസ്ട്രാർ പ്രൊഫ: ഡോ: പി .എസ്. സോന ഉദ്ഘാടനം ചെയ്തു. സ്വയം എടുക്കുന്ന തീരുമാനങ്ങളിൽ കൂടി മാത്രമേ വനിത ശാക്തീകരണം പൂർണ്ണമാകൂ എന്ന് അവർ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശവും സ്ത്രീസുരക്ഷയും ഹനിക്കപ്പെടുന്ന നാടായി കേരളം മാറിയെന്നും ദയാ ഭായി പറഞ്ഞു. തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് ആഭിമുഖ്യം ഇല്ലെന്നും ബൈബിളിൽ വ്യാഖ്യാനിക്കപ്പെടുന്ന പാവങ്ങളുടെ സുവിശേഷവും ഒപ്പം ഇന്ത്യൻ ഭരണഘടനയുടെ…
വെറുപ്പിന്റെ തട്ടകത്തിൽ നിന്നും ജീവിത വിശുദ്ധിയിലേക് വർധിച്ചു വരുന്ന അനുഭവമായിരിക്കണം നോമ്പുകാലം: ഡോ വിനോ ജോൺ
ഡാളസ് :കാലാകാലങ്ങളായി നോബാനുഷ്ഠാനങ്ങൾ അണുവിടെ തെറ്റാതെ ആചരിച്ചിട്ടും ,അനേകം പെസഹാ പെരുന്നാളുകളും, ഉയിർപ്പു ഞായാറാഴ്ചകളും ജീവിതത്തിൽ സംഭവിച്ചിട്ടും വെറുപ്പിന്റെ തട്ടകത്തിൽ നിന്നും ജീവിത വിശുദ്ധിയിൽ വർധിച്ചു വരുന്ന അനുഭവമായി മാറിയാൽ മാത്രമേ നോമ്പ് കാലഘട്ടം അർത്ഥവത്തായി തീരുകയുള്ളൂവെന്നു ഡോ വിനോ ജോൺ ഡാനിയേൽ ഉദ്ബോധിപ്പിച്ചു. നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല സമ്മേളനം .മാർച്ച് 5 ചൊവ്വാഴ്ച, വൈകുന്നേരം സൂം ഫ്ലാറ്റുഫോമിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ “ഞാൻ എവിടെയായിരുന്നാലും ദൈവം ആഗ്രഹിക്കുന്നിടത്തേക്ക്” എന്ന വിഷയത്തെ ആധാരമാക്കി മുഖ്യ സന്ദേശം നൽകുകയായിരുന്നു സുവിശേഷ പ്രാസംഗീകനും,ബൈബിൾ പണ്ഡിതനും ഫിലാഡൽഫിയ, യുഎസ്എ മെഡിക്കൽ ഡയറക്ടറുമായ ഡോ വിനോ ജോൺ. ഈ വര്ഷം നോമ്പാചരണത്തിന്റെ പകുതി സമയം കഴിയുമ്പോൾ വാസ്തവത്തിൽ ജീവിതത്തിൽ രൂപാന്തരം ഉണ്ടാകുന്നില്ലായെങ്കിൽ ,ജീവിതം നവീകരിക്കപ്പെടുന്നില്ലെങ്കിൽ ,വ്യവസ്ഥ കൂടാതെയുള്ള അനുസരണം ജീവിതത്തിൽ ഉണ്ടാകുന്നില്ലെങ്കിൽ വാസ്തവത്തിൽ ഇന്നും എൻറെ…
