കഴിഞ്ഞ ദിവസത്തെ ദീപാവലി ആഘോഷങ്ങൾ സംഘർഷങ്ങൾ ഒഴിവാക്കി കടന്നു പോകുവാൻ ടൊറന്റോയോട് അനുബന്ധിച്ച പട്ടണങ്ങളിൽ ഹിന്ദുക്കള്‍ക്ക് സാധിച്ചു എങ്കിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ബ്രാംപ്ടണിലെ ഹിന്ദു മഹാ ക്ഷേത്രത്തിൽ വന്ന ഭക്തരെ ഖാലിസ്ഥാൻ പതാകകൾ കെട്ടിയ വലിയ ഇരുമ്പു പൈപ്പുകൾ, ദണ്ഡുകൾ ഉപയോഗിച്ചു ഖാലിസ്ഥാൻ തീവ്രവാദികൾ ആക്രമിയ്ക്കുക ഉണ്ടായി. നിരവധി ഭക്തർക്ക് പരിക്ക് ഏൽക്കുകയും,പലരും ഇപ്പോൾ ആശുപത്രികളിൽ തുടരുകയുമാണ്. ക്ഷേത്ര പരിസരത്തു പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് അവർ കേടുപാടുകൾ വരുത്തുകയുണ്ടായി. അക്രമികൾ വാൾ, തോക്കുകൾ പോലുള്ള മാരക ആയുധങ്ങൾ കൈയ്യിൽ കരുതിയിരുന്നു. കഴിഞ്ഞ വർഷം മിസ്സിസ്സാഗ നഗരത്തിലെ മഹാ ദീപാവലി ആഘോഷങ്ങളിൽ കടന്നു കയറി ഹിന്ദുക്കളെ ആക്രമിച്ച ഇവർ പൊതു ഇടങ്ങളിൽ ഹിന്ദുക്കൾ കൊണ്ടാടിയ നവരാത്രി ഗർബ ആഘോഷങ്ങളിൽ അതൃപ്തർ ആയിരുന്നു. ഖാലിസ്ഥാൻ തീവ്രവാദ അനുകൂലികൾ നിരവധിയായി വസ്തു വകകൾ, സ്ഥാപനങ്ങൾ, ആതുര സ്ഥാപനങ്ങൾ, ഖൽസ…
Year: 2024
തനിമയിൽ അടിയുറച്ച ക്നാനായ കൂട്ടായ്മയുടെ 25 വർഷങ്ങൾ: അറ്റ്‌ലാന്റയില്‍ ‘ഗ്രാന്റ് ഫിനാലെ’ നവംബര്‍ 2ന് അരങ്ങേറി
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ക്നാനായ കൂട്ടായ്മയായ “ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ” (KCAG) യുടെ രജത ജൂബിലി ആഘോഷങ്ങളുടെ “ഗ്രാൻഡ് ഫിനാലെ” ഗ്രേസ് ന്യൂഹോപ്പ് ഓഡിറ്റോറിയത്തിൽ വച്ച് നവംബര്‍ 2 ന് അതിഗംഭീരമായി അരങ്ങേറി. മുഖ്യാതിഥി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രമേശ് ബാബു ലക്ഷ്മണൻ, ഹ്യൂസ്റ്റനിൽനിന്നും മേയർ റോബിൻ ഇലക്കാട്ട്, ചിക്കാഗോയിൽ നിന്ന് കെസിസിഎന്‍ പ്രസിഡന്റ് ഷാജി എടാട്ട്, വാൾട്ടൻ കൗണ്ടി ചെയര്‍മാന്‍ ഓഫ് കമ്മീഷണേഴ്‌സ് ഡേവിഡ് തോംപ്സൺ, മുൻ കെസിസിഎന്‍, ന്യൂയോർക്ക് & ഫോമാ പ്രസിഡൻ്റ് ബേബി ജോൺ ഊരാളിൽ, അറ്റ്‌ലാന്റ തിരുക്കുടുംബ വികാരിയും, KCAG ആത്മീയ ഗുരുവുമായ ഫാ. ജോസഫ് തോമസ് എന്നിവരെ താലപ്പൊലിയും, ചെണ്ടമേളവും, ചിയറിംഗ് ഗ്രൂപ്പിന്റെ അകമ്പടിയോടെയും യോഗത്തിലേക്ക് ആനയിച്ചു. നമ്മുടെ പൂർവ പിതാക്കൻമാർ കൈമാറിയ പാരമ്പര്യവും ക്രിസ്തീയ വിശ്വാസവും, വംശശുദ്ധിയും, പൈത്രകവും ഇപ്പോഴും കാത്തു സൂക്ഷിക്കുവാൻ KCAG എന്ന ഈ…
മുനമ്പം വഖഫ് കൈയ്യേറ്റ പ്രശ്നം: സർക്കാരിന്റെ മൗനം വർഗീയ പ്രചരണത്തിനു കാരണമാകുന്നു – റസാഖ് പാലേരി
പെരിന്തൽമണ്ണ: മുനമ്പം വഖ്ഫ് സ്വത്ത് കൈയേറ്റ വിഷയം വിഭാഗീയതക്കും മതസമുദായങ്ങൾക്കിടയിലുള്ള ഭിന്നിപ്പിക്കലിനുമായി കാസയും സംഘപരിവാർ ശക്തികളും മറ്റ് തീവ്രവാദ പ്രസ്ഥാനങ്ങളും പ്രയോജനപ്പെടുത്തുന്നത് തടയാൻ കേരള സർക്കാരും വഖ്ഫ് ബോർഡും ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വലിയ വിധത്തിൽ വളർന്നു വരുന്ന മുസ്ലിം വിരുദ്ധതയും ഇസ്ലാമോഫോബിയയും സംഘപരിവാർ മുനമ്പം വിഷയത്തിന്റെ മറവിൽ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വഖ്ഫ് ബോർഡ് മന്ത്രി അബ്ദുറഹിമാനും മുഖ്യമന്ത്രിയും മൗനം വെടിയണം; സർക്കാരിന്റെ നിശ്ശബ്ദത വർഗീയ വിഷം പരത്തുന്നവർക്ക് കരുത്ത് പകരുന്നതാണ്. ഈ വിഷയത്തിൽ സൂക്ഷ്മപഠനം നടത്തി, സമാധാനപരമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം വേണമെന്നും റസാഖ് പാലേരി പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി അധ്യക്ഷത…
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അടുത്ത നാലു വര്‍ഷം അമേരിക്ക ആര് ഭരിക്കും?; ലോകത്തില്‍ അതിൻ്റെ സ്വാധീനം എന്തായിരിക്കും?
വാഷിംഗ്ടണ്‍: ഡോണൾഡ് ട്രംപും കമലാ ഹാരിസും മുഖാമുഖം നിൽക്കുന്ന അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. കമല വിജയിച്ചാൽ ആദ്യ വനിതാ പ്രസിഡൻ്റാകും, ട്രംപിന് രണ്ടാം തവണയും അധികാരത്തിലെത്താനാകും. ഈ തിരഞ്ഞെടുപ്പ് അമേരിക്കയെ മാത്രമല്ല ഇന്ത്യയെയും ലോകത്തെയും ബാധിക്കും. തിരഞ്ഞെടുപ്പ് ഫലങ്ങൾ കാരണം ആഗോള ബന്ധങ്ങൾ എങ്ങനെ മാറുമെന്നും അതിൻ്റെ ദൂരവ്യാപകമായ ഫലങ്ങൾ എന്തായിരിക്കുമെന്നും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം… മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും നിലവിലെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും പരസ്പരം മത്സരിക്കുന്ന അമേരിക്കയിൽ നവംബർ 5 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചരിത്രപരമാണ്. കമല ഹാരിസ് വിജയിച്ചാൽ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡൻ്റാകും. അതേ സമയം, ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ അദ്ദേഹം രണ്ടാം തവണയും പ്രസിഡൻ്റാകും. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വായ്പ എഴുതിത്തള്ളൽ തുടങ്ങി നിരവധി വിഷയങ്ങളിൽ അമേരിക്കയിൽ ആഴത്തിലുള്ള…
ഓള്‍ സെയിന്റ്സ് ഡേയിൽ ‘ഹോളിവീൻ’; കുരുന്നുകളുടെ വിശുദ്ധ മാതൃക ശ്രദ്ധ നേടി
കൊപ്പേൽ: സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ വിപുലമായി ആഘോഷിച്ചു. ലോകം ഹാലോവീൻ ആഘോഷങ്ങളുടെ പിടിയിലായിരിക്കുമ്പോൾ, ഇടവകയിൽ വിശുദ്ധരെയും വിശുദ്ധമായ ആചാരങ്ങളെയും മുൻനിർത്തിയായിരുന്നു ആഘോഷം. ഒക്ടോബർ 31 ന് രാവിലെ തുടങ്ങിയ ചടങ്ങുകൾ, വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിന്റെയും അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യന്റെയും നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയായിരുന്നു ആരംഭിച്ചത്. ഹാലോവീന്റെ പേടിപ്പിക്കുന്ന വേഷവിഭവങ്ങൾ ഒഴിവാക്കി, വിശുദ്ധരുടെ പുണ്യജീവിതം കുട്ടികളിൽ അവതരിപ്പിക്കുന്നതിൽ ഇടവക ശ്രദ്ധകേന്ദ്രീകരിച്ചു. വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാന നടന്നു. നവംബർ 1-ാം തീയതി, സകല വിശുദ്ധരുടെയും ദിനമായി ആഘോഷിക്കുന്നതിനായി വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടി. വിശുദ്ധ കുർബാനയ്ക്ക് ശേഷം, വിശുദ്ധരുടെ വേഷങ്ങളിൽ കുട്ടികൾ പങ്കെടുത്ത “ഓൾ സെയിന്റ്സ് ഡേ” പരേഡും നടന്നു. സെന്റ് പീറ്ററിന്റെ ഫിഷിംഗ് ഗെയിം, സെന്റ് ആന്റണിയുടെ ലോസ്റ്റ് ആൻഡ് ഫൗണ്ട്…
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ലോക സൺഡേ സ്കൂൾ ദിനം ആഘോഷിച്ചു
മെസ്‌ക്വിറ്റ് (ഡാളസ്) ലോക സൺഡേ സ്കൂൾ ദിനം ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബര് 3 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ദേവാലയ പരിസരത്തു സൺഡേ സ്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന റാലിക്കു ലീന പണിക്കർ ,തോമസ് ഈശോ , ജോതം സൈമൺ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ദേവാലയത്തിനകത്തു പ്രവേശിച്ചശേഷം വിശ്വാസികൾക്ക് അഭിമുഖമായി ഒത്തുകൂടിയ വിദ്യാർത്ഥികൾ ക്വയർ മാസ്റ്റർ ശ്രീമതി സുബി കൊച്ചമ്മയുടെ നേത്ര്വത്വത്തിൽ ‘നന്മയിൻ ദീപം തെളിയുകയായി” എന്ന ഉദ്ഘാടന ഗാനം ഗാനമാലപിച്ചു. ലോക സൺഡേ സ്കൂൾ ദിനം പ്രത്യേക ആരാധനക്കു വികാരി റവ ഷൈജു സി ജോയിക്കൊപ്പം ശ്രീമതി ജാനറ്റ് ഫിലിപ്പ്, ശ്രീ രോഹൻ ചേലഗിരി, & മിസ് ലിയ തരിയൻ എന്നിവർ നേത്ര്വത്വം നൽകി.തുടർന്ന് നടന്ന വിശുദ്ധകുർബാനകു റവ ഷൈജു സി ജോയി മുഖ്യ കാർമീകത്വം വഹിച്ചു. മിസ്റ്റർ…
സ്വിംഗ് സംസ്ഥാനങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാന്‍ ട്രംപും കമലാ ഹാരിസും പാടുപെടുന്നു
വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, വൈസ് പ്രസിഡൻ്റ് കമല ഹാരിസും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും നിർണായക സ്വിംഗ് സംസ്ഥാനങ്ങളിൽ തങ്ങളുടെ വോട്ടുറപ്പിക്കാന്‍ പാടുപെടുകയാണ്. അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളും സജീവമായി പ്രചാരണം നടത്തുന്നുണ്ടെങ്കിലും, അവർക്ക് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാത്ത വോട്ടർമാരെ സ്വാധീനിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വോട്ടർമാരുടെ ആശങ്കകളുടെ മുൻനിരയിൽ സമ്പദ്‌വ്യവസ്ഥയാണ്. ഈ സ്വിംഗ് സംസ്ഥാനങ്ങളിലുടനീളം അതൊരു പ്രധാന പ്രശ്നമായി നിലകൊള്ളുന്നു. ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയുടെ പൊളിറ്റിക്കൽ മാനേജ്‌മെൻ്റ് പ്രോഗ്രാമിൻ്റെ ഡയറക്ടർ ടോഡ് ബെൽറ്റിൻ്റെ അഭിപ്രായത്തിൽ, വിലക്കയറ്റം, തൊഴിലില്ലായ്മ, ഉപഭോക്തൃ ആത്മവിശ്വാസം, പണപ്പെരുപ്പം തുടങ്ങിയ സാമ്പത്തിക ഘടകങ്ങളാണ് വോട്ടർമാരുടെ മനസ്സിൽ ആധിപത്യം സ്ഥാപിക്കുന്നത്. പ്രസിഡൻ്റ് ജോ ബൈഡൻ അധികാരമേറ്റതിന് ശേഷം 44% അമേരിക്കക്കാർ സാമ്പത്തികമായി മോശമായതായി സമീപകാല സർവേകൾ വെളിപ്പെടുത്തുന്നു.…
കൊല്ലം പ്രവാസി അസോസിയേഷൻ കേരളപ്പിറവിദിനം ആഘോഷിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ചു. ടൂബ്ലി കെ പി എ ആസ്ഥാനത്തു നടന്ന പരിപാടി പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. മാധ്യമ പവർത്തകനും കൗൺസിലറുമായ പ്രദീപ് പുറവങ്കര മുഖ്യതിഥിയായി പങ്കെടുത്തു കേരളപ്പിറവി ദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ട്രെഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു. സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, അസ്സി. ട്രെഷറർ കൃഷ്ണകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ, സ്ഥാപക സെക്രെട്ടറി കിഷോർ കുമാർ, സ്ഥാപക വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളും മറ്റു കെ.പി.എ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
എലീനർ റൂസ്‌വെൽറ്റ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ബികെ സിസ്റ്റർ രഞ്ജന്
ഡാലസ്: യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓഫ് യു എസ് എ (യുഎൻഎ-യുഎസ്എ) ഡാളസിൻ്റെ എലീനർ റൂസ്‌വെൽറ്റ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ബി കെ സിസ്റ്റർ രഞ്ജന് നൽകി ആദരിച്ചു . ഈ അംഗീകാരം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) മുന്നോട്ട് കൊണ്ടുപോകുന്നതിന് സിസ്റ്റർ രഞ്ജൻ്റെ മികച്ച സംഭാവനകളെ ആദരിച്ചാണ് 2024 ഒക്‌ടോബർ 26-നാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. സിസ്റ്റർ രഞ്ജൻ്റെ സമർപ്പണം പലർക്കും പ്രചോദനം നൽകിയിട്ടുണ്ട്, ഈ അംഗീകാരം ബ്രഹ്മാകുമാരികൾ ചെയ്യുന്ന ഫലപ്രദമായ പ്രവർത്തനങ്ങളുടെ തെളിവാണ്. സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്താൻ സിസ്റ്റർ രഞ്ജൻ യുഎന്നിൻ്റെ സഹകരണവും പിന്തുണയും തുടരും.
ഇന്ത്യയുടെ WHAP കവചിത വാഹനങ്ങൾ ചൈനയുടെ ടൈപ്പ്-08 നെ മറികടന്നു
ന്യൂഡൽഹി: ഇന്ത്യയുടെ വീൽഡ് ആർമർഡ് പ്ലാറ്റ്‌ഫോം (ഡബ്ല്യുഎച്ച്എപി) കവചിത വാഹനങ്ങൾ ചൈനയുടെ ടൈപ്പ്-08 കവചിത വാഹനത്തെ പരീക്ഷണത്തിൽ ഔദ്യോഗികമായി മറികടന്നു. ഇന്ത്യയുടെ ചക്രങ്ങളുള്ള കവചിത പ്ലാറ്റ്ഫോം കവചിത വാഹനങ്ങൾ നിർമ്മിക്കുന്നത് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ആണ്. മൊറോക്കൻ സൈന്യം നടത്തിയ കഠിനമായ പരീക്ഷണങ്ങൾക്കിടയിലാണ് പ്രഖ്യാപനം. പ്രദർശനം ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള അഭൂതപൂർവമായ പങ്കാളിത്തത്തെ അടയാളപ്പെടുത്തി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മൊറോക്കൻ നാഷണൽ ഡിഫൻസ് അഡ്മിനിസ്ട്രേഷനുമായി ടിഎഎസ്എൽ കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ആഗോള പ്രതിരോധ ഇടപാടുകളിലൊന്നായി ഇതിനെ മാറ്റി. ഈ മൂന്ന് വർഷത്തെ കരാർ പ്രകാരം കാസബ്ലാങ്കയിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് മൊറോക്കോ (TASM) പ്രതിവർഷം 100 WHAP-കൾ നിർമ്മിക്കും. ഇതുമൂലം 90 നേരിട്ടും 250 പരോക്ഷമായും പ്രാദേശിക തൊഴിലവസരങ്ങൾ ഗണ്യമായി വർദ്ധിക്കും. മൊറോക്കോയെ സംബന്ധിച്ചിടത്തോളം, ഈ സഹകരണം ഒരു തന്ത്രപരമായ മാറ്റത്തെയാണ്…
