ന്യൂഡല്‍ഹി: എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി വൺ നേഷൻ വൺ ഇലക്ഷനെ എതിർത്തു. ഈ ബിൽ രാജ്യത്തെ എല്ലാ പ്രാദേശിക പാർട്ടികളെയും ഒറ്റയ്ക്ക് നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ അസദുദ്ദീൻ ഒവൈസി നിർദിഷ്ട ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് (ONOP) ബില്ലിനെ വിമർശിച്ചു, ഇത് സ്വയം ഭരണാവകാശത്തിൻ്റെയും പാർലമെൻ്ററി ജനാധിപത്യത്തിൻ്റെയും ലംഘനമാണെന്ന് വിശേഷിപ്പിച്ചു. ഫെഡറലിസത്തിൻ്റെ തത്വം സംസ്ഥാനങ്ങൾ കേവലം കേന്ദ്രത്തിൻ്റെ അവയവങ്ങളല്ല എന്നാണ്. പാർലമെൻ്റിന് ഇത്തരമൊരു നിയമം പാസാക്കാനുള്ള ശേഷിയില്ലെന്ന് വാദിച്ച ഒവൈസി, പരമോന്നത നേതാവിൻ്റെ ഈഗോ തൃപ്തിപ്പെടുത്താൻ മാത്രമാണ് ഈ ബിൽ കൊണ്ടുവന്നതെന്നും ആരോപിച്ചു.
Year: 2024
“വൺ നേഷൻ വൺ ഇലക്ഷൻ” ബില്ലിനെച്ചൊല്ലിയുള്ള കോലാഹലം: കോൺഗ്രസും എസ്പിയും ടിഎംസിയും ബില്ലിനെ എതിര്‍ത്തു, ടിഡിപി പിന്തുണച്ചു
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിൽ ഇന്ന് അതായത് ഡിസംബർ 17 ന് ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ ബഹളവും ആരംഭിച്ചു. അതേസമയം, ഇത് ഒരു പാർട്ടിയുടെയും പ്രശ്നമല്ല, രാജ്യത്തിൻ്റെ പ്രശ്നമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. “കോൺഗ്രസ് എപ്പോഴും നിഷേധാത്മകമായി ചിന്തിക്കുന്നത് രാജ്യം കാണുന്നുണ്ട്. രാജ്യം സ്വതന്ത്രമായപ്പോൾ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, എന്നാൽ കോൺഗ്രസ് അത് സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാറ്റി. രാജ്യത്ത് എല്ലായ്‌പ്പോഴും തിരഞ്ഞെടുപ്പ് നടക്കുന്നു, ഇത് രാജ്യത്തിന് വളരെയധികം നഷ്ടമുണ്ടാക്കുന്നു,” അദ്ദേഹം പറഞ്ഞു. ഈ ബില്ലിന് ‘ഭരണഘടന (129-ാം ഭേദഗതി) ബിൽ 2024’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ബിൽ അവതരിപ്പിച്ച ശേഷം, പാർലമെൻ്റിൻ്റെ സംയുക്ത സമിതിക്ക് (ജെപിസി) അയക്കാന്‍ സർക്കാർ ശുപാർശ ചെയ്യും. ബില്ലിൻ്റെ പകർപ്പ് എംപിമാർക്കു…
ഇസ്‍ലാമോഫോബിയക്കെതിരെ കൂടുതൽ ജാഗ്രത അനിവാര്യം: ടി.കെ. ഫാറൂഖ്
കോഴിക്കോട്: കേരളത്തിൽ ഇസ്‍ലാമോഫോബിയ വളർത്താൻ സി.പി.എം സംഘ്പരിവാർ ശക്തികളോട് മത്സരിക്കുന്ന സന്ദർഭത്തിൽ കൂടുതൽ ജാഗ്രത അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കൊടുവള്ളിയിൽ സംഘടിപ്പിച്ച സെലക്റ്റഡ് മെമ്പേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെക് 7 നുമായി ബന്ധപ്പെട്ട വിവാദം ശ്രദ്ധിച്ചാൽ ഇതിന്റെ ആഴം വ്യക്തമാവും. മുസ്‍ലിം കർതൃത്വത്തിൽ രൂപപ്പെടുന്ന എല്ലാത്തിനെയും എളുപ്പം ഭീകര മുദ്ര ചാർത്താൻ കഴിയുന്ന അന്തരീക്ഷം കേരളത്തിൽ രൂപപ്പെട്ടുകഴിഞ്ഞു. ഇതിന്റെ വിളവെടുപ്പ് നടത്തുന്നത് സംഘ്പരിവാർ ശക്തികളായിരിക്കുമെന്നും ഇടതുപക്ഷം കുറ്റകരമായ റോൾ ഇതിൽ നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഇടതുപക്ഷത്തിന്റെ തകർച്ചയിലാണ് കലാശിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മുസ്‍ലിം സമുദായത്തെ ഭീകരവത്ക്കരിക്കുകയും അവരുടെ ഇടപെടലുകളെ പൈശാചികവത്ക്കരിക്കുകയും ചെയ്യുന്നവരെയും അതിന് സഹായകരമാകുന്ന രീതിയിൽ അനാവശ്യമായ പ്രചാരണങ്ങൾ നടത്തുന്നവരെയും തിരിച്ചറിഞ്ഞ് ശക്തമായ പ്രതികരണങ്ങളും…
എസ്.ഐ.ഒക്ക് പുതിയ ജില്ലാ നേതൃത്വം; അഡ്വ. അസ്ലം പളളിപ്പടി പ്രസിഡന്റ്
എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മറ്റി പുതിയ നേതാക്കളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ആയി അഡ്വ. അസ്ലം പളളിപ്പടി, ജനറൽ സെക്രട്ടറിയായി ഹസനുൽ ബന്ന, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുൽ ബാരി, അഫ്നാൻ സി, മുബഷിർ എൻ.കെ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഞായറാഴ്ച മലപ്പുറം മലബാർ ഹൗസിൽ ഇലക്ഷനുശേഷം നടന്ന മെമ്പേഴ്സ് മീറ്റിലായിരുന്നു 2025 വർഷത്തിലേക്കുളള ജില്ലാ നേതൃത്വങ്ങളുടെ പ്രഖ്യാപനം. വിദ്യാഭ്യാസ-വികസന മേഖലകളിൽ മലബാറിനോടുളള വിവേചനം തുടർന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ എസ്.ഐ.ഒ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് കൂടുതൽ തലങ്ങളിലേക്ക് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പരിപാടിയിൽ ദേശീയ കമ്മിറ്റി അംഗം വാഹിദ് ചുള്ളിപ്പാറ, സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, ജില്ലാ പ്രസിഡന്റ് അനീസ് ടി, ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയംഗം ഹബീബ് ജഹാൻ എന്നിവർ സംസാരിച്ചു.
കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം
കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ക്ലാച്ചേരി കോടിയാട്ട് സ്വദേശി എൽദോസാണ് മരിച്ചത്. ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം ആന കാട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. എൽദോസിനൊപ്പമുണ്ടായിരുന്നയാൾ തലനാരിയിലേക്ക് രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പ്രദേശത്തെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. പതിവായി ആളുകള്‍ നടക്കുന്ന വഴിയിലായിരുന്നു ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. സംഭവം നടന്നയുടൻ പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ആക്രമണം രൂക്ഷമായതോടെ, വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണം എന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. എന്നാല്‍, വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് കാട്ടാന ആക്രമണത്തില്‍ യുവാവിന് ജീവന്‍ നഷ്ടമായത്. മരിച്ച എല്‍ദോസിന് മുമ്പ് ഇതുവഴി…
ട്രാന്‍സ്‌അറ്റ്‌ലാന്റിക് ടണല്‍ പദ്ധതി പൂര്‍ത്തിയായാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ലണ്ടനിൽ നിന്ന് ന്യൂയോർക്കിലെത്താം
ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് ഒരു മണിക്കൂറിനുള്ളിൽ എത്താമെന്ന വാഗ്ദാനവുമായി ആഗോള യാത്രയിൽ വിപ്ലവം സൃഷ്ടിക്കാൻ ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയുടെ ഉപയോഗം നിർദ്ദേശിക്കുന്ന $20 ട്രില്യൺ ഡോളർ ട്രാൻസാറ്റ്ലാൻ്റിക് ടണൽ പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണ്. വായു പ്രതിരോധം ഇല്ലാതാക്കാൻ ഹൈപ്പർലൂപ്പ് വാക്വം ട്യൂബുകളാണ് ഉപയോഗിക്കുന്നത്. ഇത് വാഹനങ്ങൾക്ക് 4,800 km/h (3,000 mph) വരെ അവിശ്വസനീയമായ വേഗത കൈവരിക്കാൻ അനുവദിക്കുന്നു. അറ്റ്ലാൻ്റിക് ടണൽ എന്ന ആശയം ആദ്യമായി വിഭാവനം ചെയ്തത് 1970-കളിൽ സ്വിസ് പ്രൊഫസർ മാർസെൽ ജ്യൂറാണ്. യാഥാർത്ഥ്യമായാൽ, ലോകത്തിലെ ഏറ്റവും പ്രശസ്തമായ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന, അറ്റ്ലാൻ്റിക് സമുദ്രത്തിനടിയിലൂടെ 4,900 കിലോമീറ്റർ (3,000 മൈൽ) തുരങ്കം നിര്‍മ്മിക്കും. നിർദ്ദിഷ്ട ഡിസൈനുകൾ ഒന്നുകിൽ കടൽത്തീരത്തെ പിന്തുണയ്ക്കുന്ന ഘടന അല്ലെങ്കിൽ കേബിളുകളിൽ പൊങ്ങിക്കിടക്കുന്ന ഒന്ന് നിർദ്ദേശിക്കുന്നു, ഓരോന്നും സങ്കീർണ്ണമായ എഞ്ചിനീയറിംഗ് വെല്ലുവിളികളും നേരിടേണ്ടി വരും. 2012-ൽ എലോൺ മസ്‌ക് പ്രചരിപ്പിച്ച ഹൈപ്പർലൂപ്പ്…
വിസ്‌കോൺസിനിലെ സ്വകാര്യ ക്രിസ്ത്യന്‍ സ്കൂളില്‍ 15 വയസ്സുകാരി പെൺകുട്ടി വെടിയുതിർത്തു; അദ്ധ്യാപിക ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു
വിസ്കോണ്‍സിന്‍: വിസ്‌കോൺസിനിലെ ഒരു സ്വകാര്യ ക്രിസ്ത്യൻ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ അദ്ധ്യാപിക ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് പ്രദേശത്തെ നടുക്കിയ സംഭവം നടന്നത്. വെടിയുതിര്‍ത്ത 17 വയസ്സുകാരി പെണ്‍കുട്ടിയും മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. വിസ്കോൺസിൻ പോലീസ് പറയുന്നതനുസരിച്ച്, ഈ വെടിവയ്പ്പ് സംഭവത്തിൽ വെടിയേറ്റയാളടക്കം അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിസ്‌കോൻസിൻ സംസ്ഥാന തലസ്ഥാനമായ മാഡിസണിലെ അബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളില്‍ തിങ്കളാഴ്‌ച പ്രാദേശിക സമയം രാവിലെയാണ് വെടിവയ്പ്പുണ്ടായത്. സ്‌കൂളിലെ അദ്ധ്യാപികയും മറ്റൊരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍. 15 കാരിയായ വിദ്യാര്‍ഥിനിയാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവ സ്ഥലത്തേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുന്‍പ് തന്നെ അക്രമിയായ പെണ്‍കുട്ടിയും ആത്മഹത്യ ചെയ്‌തതായി പൊലീസ് അറിയിച്ചു. വെടിവയ്പ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിണ്ടർഗാർട്ടൻ മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള 420 വിദ്യാർഥികൾ…
ഗ്രേറ്റർ ഇസ്രായേൽ രൂപീകരിക്കാനുള്ള നെതന്യാഹുവിൻ്റെ നീക്കം സിറിയയിൽ സംഘർഷം വർധിപ്പിക്കുന്നു
ഗോലാൻ കുന്നുകളിലെ ജനസംഖ്യ ഇരട്ടിയാക്കാനുള്ള പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രയേലിൻ്റെ ഈ നടപടിക്കെതിരെ അറബ് രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അറേബ്യയിലെ സമവാക്യങ്ങൾ ഇതിനോടകം തന്നെ ഏറെ മാറിയിട്ടുണ്ടെന്നാണ് ഇസ്രായേൽ പറയുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സിറിയയിൽ നടത്തുന്ന സൈനിക ഓപ്പറേഷൻ അന്താരാഷ്ട്ര സമൂഹത്തിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. സിറിയയുടെ വലിയൊരു ഭാഗം ഇസ്രായേലിൽ ഉൾപ്പെടുത്തുന്ന “ഗ്രേറ്റർ ഇസ്രായേൽ” സൃഷ്ടിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് അദ്ദേഹത്തിൻ്റെ ദൗത്യത്തിൻ്റെ ലക്ഷ്യം. ഈ പ്രവർത്തനത്തിൽ ഇസ്രായേലിന് അമേരിക്കയുടെ പിന്തുണ ലഭിച്ചതോടെ പ്രാദേശിക പിരിമുറുക്കവും വർദ്ധിച്ചു. ഗോലാൻ കുന്നുകളിൽ ഇസ്രായേലി ജനസംഖ്യ വിപുലീകരിക്കുന്നത് ഉൾപ്പെടുന്ന “ഗ്രേറ്റർ ഇസ്രായേൽ” എന്ന പദ്ധതിയിൽ നെതന്യാഹു ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിനായി സിറിയയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാനുള്ള നടപടികളാണ് ഇസ്രായേൽ സ്വീകരിക്കുന്നത്. എന്നാല്‍, ഈ നീക്കം ഇസ്രായേലിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് അറബ് രാജ്യങ്ങൾ പറയുന്നു.…
കെ.എച്ച്.എൻ.ജെയുടെ ധനുമാസ തിരുവാതിര അത്യന്തം ഹൃദ്യമായി; അമേരിക്കയിലെ ഏറ്റവും വലിയ ആഘോഷം
ന്യുജേഴ്‌സി: കലയും ഭക്തിയും സംഗമിക്കുന്ന അപൂർവവേദിയിൽ സ്തുതിഗീതങ്ങളും ചടുല നടനങ്ങളും മനം കവർന്ന കേരള ഹിന്ദുസ് ഓഫ് ന്യു ജേഴ്‌സിയുടെ (കെ.എച്ച്. എൻ. ജെ) ധനുമാസ തിരുവാതിര ആഘോഷം ബ്രിഡ്ജ് വാട്ടറിലെ ശ്രീ ബാലാജി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വർണശബളവും അതീവ ഹൃദ്യവുമായി. ഡിസംബർ 15-ന് 300-ലധികം പേർ പങ്കെടുക്കുകയും 700-ഓളം പേർ കാണികളായെത്തുകയും ചെയ്ത ആഘോഷം അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ധനുമാസ തിരുവാതിര ഉത്സവമായി . ട്രൈസ്‌റ്റേറ്റ് മേഖലയിൽ നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും ടീമുകൾ എത്തി എന്നതും ആഘോഷത്തിന്റെ ജനപ്രിയത വ്യക്തമാക്കി. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച കൗമാരപ്രായക്കാർ മുതൽ മുതിർന്നവർ വരെ വിവിധ പ്രായത്തിലുള്ള 22 ടീമുകൾ പരമശിവനെയും പാർവതി ദേവിയെയും സ്തുതിക്കുന്ന രാഗങ്ങൾക്കനുസരിച്ച് നൃത്തം ചെയ്തപ്പോൾ കാണികൾക്ക് അത് അഭൗമമായ…
മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം ഡിസം:21 മുതൽ
മെക്കിനി(ഡാളസ്) :അമേരിക്കൻ ഐക്യനാടുകളിൽ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ഡാലസിലെ സമീപപ്രദേശവുമായ മെക്കിനിയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനമായി പടുത്തുയർത്തിയിട്ടുള്ള സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ് തിരുമനസ്സുകൊണ്ട് നേത്ര്വത്വം നൽകുന്നു ഡിസംബർ 21 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് സ്കൂൾ കുട്ടികളുടെയും മറ്റു ആധ്യാത്മിക സംഘടനകളുടെയും ചേർന്നവതരിപ്പിക്കുന്ന മിറക്കിൾസ് ഓഫ് ക്രിസ്മസ് 2024 എന്ന പരിപാടി നടത്തപ്പെടും ഡിസംബർ 24 നു വൈകിട്ട് ആറുമണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് ക്രിസ്മസ് സന്ദേശവും ഇടവക മെത്രാപ്പോലീത്ത നൽകും ഡിസംബർ 25 രാവിലെ അഞ്ചുമണിക്ക് രാത്രി നമസ്കാരം തുടർന്ന് തീ ജ്വാലയുടെ ശുശ്രൂഷ ,പ്രഭാതാ നമസ്കാരം വിശുദ്ധ കുർബ്ബാന സ്ലീബ ആഘോഷം എന്നിവ ഇടവക മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടും ഇടവക വികാരി വെരി റവ രാജു ദാനിയേൽ…
