നനൈമോ: നനൈമോ മലയാളി അസോസിയേഷന്റെ (നന്മ) നേതൃത്വത്തിൽ ഓണം വാൻകൂവർ ഐലൻഡിൽ ആഘോഷിച്ചു. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11–ന് മാവേലിക്കഥയിലേക്ക് ഒരെത്തിനോട്ടം എന്ന കൗതുകകരവും വിജ്ഞാനപ്രദവുമായ കഥാവിഷ്കാരത്തോടു കൂടിയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് വാൻകൂവർ റോക്ക് ടെയിലിന്റെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ തിരുവാതിര നർത്തകർ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. നിലവിളക്ക് കൊളുത്തിയതിനു ശേഷം തിരുവാതിര കളിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ പ്രേക്ഷക മനം കവർന്നു. അതോടൊപ്പം നടത്തിയ കായിക പരിപാടികളായ സ്പൂൺ റേസ് , കസേരകളി, വടംവലി എന്നിവയ്ക്ക് ആവേശപൂർവ്വമായ സ്വീകരണമാണ് കാണികളിൽ നിന്നും ലഭിച്ചത്. സോക്കർ, ബാഡ്മിൻറൺ, ടെന്നീസ്, ക്രിക്കറ്റ് മത്സരങ്ങൾ മുൻകൂറായി നടത്തി അതിൻറെ വിജയികൾക്ക് സമ്മാനങ്ങൾ ഓണവേദിയിൽ വിതരണം ചെയ്തു. ഓണവേദിയേയും, കാണികളേയും, ഇളക്കിമറിച്ചു കൊണ്ടുള്ള വാൻകൂവർ റോക്ക് ടെയിലിന്റെ ഫ്യൂഷൻ വിത്ത് ശിങ്കാരിമേളത്തോടെയാണ് ഓണാഘോഷത്തിന് പരിസമാപ്തിയായത്.…
Year: 2024
ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനെ ഫെഡറൽ അഴിമതി അന്വേഷണത്തിൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി
ന്യൂയോർക്ക്:ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ഫെഡറൽ അഴിമതി അന്വേഷണത്തിൽ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മേയറാണ് ആഡംസ്.രാജ്യത്തെ ഏറ്റവും വലിയ നഗരത്തെ നയിക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ-അമേരിക്കൻ വംശജനാണ് ആഡംസ് അതേസമയം, ബുധനാഴ്ച രാത്രി രേഖാമൂലവും വീഡിയോ പ്രസ്താവനകളിലൂടെയും ആഡംസ് കുറ്റപത്രത്തോട് പ്രതികരിച്ചു.ഒരു മുൻ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ താൻ എല്ലായ്പ്പോഴും നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ആഡംസ് പറഞ്ഞു. തൻ്റെ ഭരണത്തിനകത്ത് തെറ്റായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.”ന്യൂയോർക്കുകാർക്ക് വേണ്ടി നിലകൊണ്ടാൽ ഞാനൊരു ലക്‌ഷ്യം ആകുമെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു. ഞാൻ നിരപരാധിയാണ്, എൻ്റെ എല്ലാ ശക്തിയും ആത്മാവും ഉപയോഗിച്ച് ഞാൻ ഇതിനെതിരെ പോരാടും,” അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളിന് ആഡംസിനെ ഓഫീസിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരമുണ്ട്, എന്നിരുന്നാലും ബുധനാഴ്ച രാത്രി അഭിപ്രായത്തിനുള്ള…
ലെബനനിലെ വ്യോമാക്രമണം: ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു; സമാധാന ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്തു
വത്തിക്കാൻ: അടുത്തിടെ ലെബനനിൽ നടത്തിയ വ്യോമാക്രമണം മിഡിൽ ഈസ്റ്റ് സംഘർഷത്തിൻ്റെ “അസ്വീകാര്യമായ” വർദ്ധനവാണെന്ന് ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. വത്തിക്കാനിലെ തൻ്റെ പ്രതിവാര പൊതു സദസ്സിൻ്റെ അവസാനം സംസാരിച്ച മാർപാപ്പ, അക്രമം അവസാനിപ്പിക്കാൻ അശ്രാന്തമായി പ്രവർത്തിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. ഇറാൻ്റെ പിന്തുണയുള്ള ഗ്രൂപ്പായ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട സൈറ്റുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പാപ്പാ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫ്രാൻസിസ് മാർപാപ്പ ഇസ്രായേലിൻ്റെ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും, ലെബനനിലെ ബോംബാക്രമണം മൂലമുണ്ടായ “നാശത്തിലും ജീവഹാനിയിലും” അദ്ദേഹം വിലപിച്ചു. സമീപ വർഷങ്ങളിൽ ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്ന 87-കാരനായ മാർപ്പാപ്പ, ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കും വരാനിരിക്കുന്ന തൻ്റെ യാത്രയ്ക്ക് മുന്നോടിയായി മുൻകരുതൽ എന്ന നിലയിൽ നേരിയ പനി ലക്ഷണങ്ങളെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ ആഴ്ചയുടെ തുടക്കത്തിൽ മീറ്റിംഗുകൾ റദ്ദാക്കിയതായി വത്തിക്കാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സദസ്സിനിടയിൽ, സന്ദർശനവുമായി…
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഫ്രാൻസിൻ്റെ പിന്തുണ
ന്യൂയോര്‍ക്ക്: പരിഷ്കരിച്ച ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ (യുഎൻഎസ്‌സി) സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ശക്തമായ പിന്തുണ അറിയിച്ചു. ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിച്ച മാക്രോൺ, ഈ സുപ്രധാന യുഎൻ ബോഡി വിപുലീകരിക്കേണ്ടതിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടി. ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കാൻ രണ്ട് ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം ജർമ്മനി, ജപ്പാൻ, ഇന്ത്യ, ബ്രസീൽ എന്നിവയെ സ്ഥിരാംഗങ്ങളായി ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎൻഎസ്‌സി പരിഷ്‌കരിക്കണമെന്ന് ഇന്ത്യ വളരെക്കാലമായി വാദിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ക്ക് സ്ഥിരമായ ഒരു സീറ്റിന് അർഹമാണെന്നും വാദിക്കുന്നു. 1945-ൽ സ്ഥാപിതമായ 15 അംഗ കൗൺസിലിൻ്റെ നിലവിലെ ഘടന 21-ാം നൂറ്റാണ്ടിലെ ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഇന്ത്യ വിശ്വസിക്കുന്നു. നിലവിൽ, യുഎൻഎസ്‌സിയിൽ അഞ്ച് സ്ഥിരാംഗങ്ങളാണുള്ളത്. റഷ്യ, യുകെ, ചൈന, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളാണവ. ഓരോരുത്തർക്കും സുപ്രധാന പ്രമേയങ്ങളിൽ വീറ്റോ അധികാരമുണ്ട്. കൂടാതെ, യുഎൻ ജനറൽ അസംബ്ലി…
ടെക്സസ്സിൽ അമ്മായിയപ്പനെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ
ക്ലെബേണ് :നോർത്ത് ടെക്‌സാസിലെ വീട്ടിൽ വച്ച് അമ്മായിയപ്പനെ കുത്തിക്കൊലപ്പെടുത്തിയെന്നാരോപിച്ച് നോർത്ത് ടെക്‌സാസ് യുവതിയെ ചൊവ്വാഴ്ച ക്ലെബേണിൽ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മിറാക്കിൾ ലെയ്‌നിലെ 700 ബ്ലോക്കിലെ ഒരു വീട്ടിൽ അസ്വസ്ഥതയുണ്ടെന്ന റിപ്പോർട്ടിനോട് ക്ലെബേൺ പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ഏകദേശം 9:50 ന് സംഭവസ്ഥലത്തു എത്തിച്ചേർന്നു . അവർ സംഭവസ്ഥലത്തേക്ക് പോകുമ്പോൾ, ഒരു സ്ത്രീ പുരുഷനെ കുത്തുകയാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. ജെന്നിഫർ ലിൻ ബ്രാബിൻ (41) എന്നയാളെ ഉടൻ കസ്റ്റഡിയിലെടുത്തതായി പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊല്ലപ്പെട്ട 76 കാരനായ റോബർട്ട് ബ്രാബിന് ഗുരുതരമായി കുത്തേറ്റിരുന്നു, അദ്ദേഹത്തെ ടെക്സസ് ഹെൽത്ത് ക്ലെബർൺ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹം മരിച്ചു. ജെന്നിഫർ ബ്രാബിൻ ജോൺസൺ കൗണ്ടി ലോ എൻഫോഴ്‌സ്‌മെൻ്റ് സെൻ്ററിൽ ജയിലിൽ കിടന്നുവെന്നും കൊലപാതകക്കുറ്റം നേരിടുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ പ്രിസിക്റ്റ് 1 ജസ്റ്റിസ് ഓഫ് പീസ്…
ഡാലസിൽ അന്തരിച്ച മുത്തൂറ്റ് ഗീവർഗീസ് ഉമ്മന്റെ പൊതുദർശനം നാളെ
ഡാലസ് : കോഴഞ്ചേരി മുത്തൂറ്റ് കുടുംബാംഗം ഗീവർഗീസ് ഉമ്മൻ (കുഞ്ഞുട്ടി 92) ഡാലസിൽ അന്തരിച്ചു. മുംബൈ സ്റ്റേറ്റ്സ്മാൻ എൻജീനിയറിംഗ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു. പന്തളം നരിയാപുരം പറമ്പിൽ കുടുംബാംഗം പരേതയായ അമ്മിണി ഉമ്മനായിരുന്നു സഹധർമ്മിണി. മക്കൾ: ലത (ബാംഗ്ളൂർ ),ഡോ.ഉഷ (പ്രൊഫസ്സർ, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസ് ), ഗീത (കാനഡ ), അലക്സ് (ന്യൂസിലാന്റ് ), സ്മിത (ന്യൂജേഴ്സി ). മരുമക്കൾ : രവി മാത്യൂസ്, പരേതനായ ഫിലിപ്പോസ് കുര്യൻ, ഫ്രാൻസിസ്, ആൻ, ഗ്ലെൻ. കൊച്ചുമക്കൾ : മനുവേൽ, ആരോൺ, സാറ, എമി, അലിഷ്യ, ജോൺ, അന്ന, ജോഷ്വാ. പൊതുദർശനം സെപ്റ്റംബർ 27 വെള്ളിയാഴ്ച (നാളെ ) വൈകിട്ട് 6 മുതൽ 8.30 വരെ കരോൾട്ടൻ സെന്റ്. മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ (1080 W Jackson Rd, Carrollton, Tx 75006). സംസ്കാരം ഒക്ടോബർ…
“സഹോദരൻ” ഉദ്ഘാടനം സെപ്റ്റം: 27നു – ദുരിതബാധിതരെ സഹായിക്കാൻ ഒരു പുതിയ സംരംഭം
സാൻഫ്രാൻസിസ്കോ:നോർത്ത് വെസ്റ്റ് &സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ അമേരിക്ക ആഫ്രിക്ക ഇന്ത്യ മുതലായ രാജ്യങ്ങളിലെ അധസ്ഥിതരുടെ ഉന്നമനത്തിനായുള്ള ഹൃദയംഗമമായ പ്രതിബദ്ധതയോടെ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ സഹോദരൻ ഇൻക് എന്ന പേരിൽ ഒരു സംരംഭം ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ സഹായത്തിനായി ഫണ്ട് ശേഖരിക്കുക ,ഭവനം ഇല്ലാത്തവർക്ക് വീട് വച്ചു നൽകുക, പാവപ്പെട്ടവരെ ആരോഗ്യ പരിപാലനത്തിൽ സഹായിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത് . സാൻഫ്രാൻസിസ്കോയിലെ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യൂസ് ദ്വ് തീയൻ കത്തോലിക്കാ ബാവ കാർമികത്വത്തിലാണ് ഉദ്ഘാടന പരിപാടി .ഡോ:തോമസ് മാർ ഇവനിയോസ് മെത്രാപോലീത്ത അധ്യക്ഷത വഹിക്കും ക്രിസ്തുവിൻറെ സ്നേഹത്തിൽ അടിയുറച്ച് അനുകമ്പയുടെയും കാരുണ്യത്തെയും സത്തയാണ് സഹോദരൻ inc ഉൾക്കൊള്ളുന്നത് കമ്മ്യൂണിറ്റി സേവനങ്ങളിൽ തൽപരരായ സാമാന ചിന്താഗതിക്കാരായ വ്യക്തികളുടെ ഒരു ഒത്തുചേരൽ…
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍
കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജേക്കബ് ഏബ്രഹാം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സി.ഒ.ഒ ലിമി റോസ് ടോം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് റിനൈ മെഡിസിറ്റിയിലെ അനസ്തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍…
യൂണിയൻ കോപ്: ബാക് ടു സ്കൂൾ നറുക്കെടുപ്പിൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു
യൂണിലിവറിനൊപ്പം യൂണിയൻ കോപ് സംഘടിപ്പിച്ച ബാക് ടു സ്കൂൾ പ്രചാരണപദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ നറുക്കെടുപ്പിൽ വിജയികളായി. അൽ വർഖാ സിറ്റി മാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിൽ നിന്നുള്ള പ്രതിനിധികളും ഭാഗമായി. ഗ്രാൻഡ് പ്രൈസായ ടെസ്ല കാർ അറബ് പൗരനാണ് ലഭിച്ചത്. ഇതിന് പുറമെ 17 പേർക്ക് കൂടെ സമ്മാനങ്ങൾ നേടാനായി. ഐപാഡ്, 1000 ദിർഹത്തിന്റെ ഷോപ്പിങ് വൗച്ചറുകൾ എന്നിവയും സമ്മാനമായി നൽകി.
സിദ്ദിഖിനെതിരെ ഫോട്ടോ സഹിതം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്. അതേ സമയം, സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 8 വർഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുളളത്. ഭ യം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും 2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന്…
