തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ 44 വാർഡുകളിൽ ശുദ്ധജല വിതരണത്തിന് കൂടുതൽ ടാങ്കറുകൾ എത്തിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കോർപറേഷനും ജല അതോറിറ്റിയും ടാങ്കറുകള്‍ തയാറാക്കിയിട്ടുണ്ട്. ക്യൂ നിൽക്കാതെ വെള്ളം കിട്ടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പ്രശ്നത്തിന് പരിഹാരമാകും. മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ പ്രവൃത്തി സ്ഥലം സന്ദർശിച്ചു. പണി നീണ്ടുപോകുമെന്ന് ജല അതോറിറ്റി പ്രതീക്ഷിച്ചിരുന്നില്ല. ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലത്തെ ചർച്ചയിൽ വെള്ളം ലഭ്യമാക്കുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് നൽകിയതാണ്. രാത്രി പമ്പിങ് നേരിയ രീതിയില്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു. പമ്പിങ് കൂടുതല്‍ പ്രഷറിലേക്ക് വന്നപ്പോള്‍ വീണ്ടും പൈപ്പ് പൊട്ടുന്ന സാഹചര്യമുണ്ടായി. ഇതോടെ പമ്പിങ് കുറച്ച് നേരം മാറ്റിവെക്കേണ്ടി വന്നു. തിരുവനന്തപുരം നഗരത്തിലെ 44 വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം…
Year: 2024
എഡിജിപിയും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ച: വിശദീകരണം ആവശ്യപ്പെട്ട് സിപിഐ
കൊച്ചി: എഡിജിപി എംആർ അജിത്കുമാറും ആര്‍ എസ് എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അർത്ഥവും ലക്ഷ്യവും ഉള്ളടക്കവും അറിയാൻ എല്ലാവരെയും പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ആഗ്രഹിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ശനിയാഴ്ച കൊച്ചിയിൽ ആർഎസ്എസ് മുതിർന്ന നേതാവ് ദത്താത്രേയ ഹൊസബലെയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയിൽ അജിത്കുമാർ പങ്കെടുത്തതിൻ്റെ പശ്ചാത്തലത്തിലാണ് വിശ്വത്തിൻ്റെ പ്രതികരണം. കൂടിക്കാഴ്ച നടന്നിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് എൽഡിഎഫ് നയവുമായി യാതൊരു ബന്ധവുമില്ല. എഡിജിപിക്ക് യോഗവുമായി എന്താണ് ബന്ധമെന്നും ഔദ്യോഗിക വാഹനം ഒഴിവാക്കി അദ്ദേഹം എന്തിനാണ് സ്വകാര്യ വാഹനത്തിൽ പോയതെന്നുമാണ് അറിയേണ്ടത്,” വിശ്വം പറഞ്ഞു. കേരളത്തിൻ്റെ സാംസ്‌കാരികോത്സവമായ തൃശൂർ പൂരം തടസ്സപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ഉദ്യോഗസ്ഥൻ ആ തടസ്സത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കരുതുന്ന ആർഎസ്എസ് ഭാരവാഹിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അർത്ഥവും ലക്ഷ്യവും ഉള്ളടക്കവും അറിയാൻ…
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര നടയിൽ ഇന്ന് കല്യാണത്തിരക്ക്; 356 വിവാഹങ്ങള്‍ ഇന്ന് നടക്കും
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 356 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. പുലർച്ചെ നാലിന് വിവാഹ ചടങ്ങുകൾ ആരംഭിച്ചു. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹങ്ങൾക്കായി 6 കല്യാണ മണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം, ബുക്കിംഗ് തുടരുകയാണെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണിന്ന്. മുൻമന്ത്രി വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് മണി വരെ 80 ഓളം വിവാഹങ്ങൾ നടന്നു. മണ്ഡപങ്ങൾക്ക് സമീപം രണ്ട് മംഗള വാദ്യ സംഘവും ഉണ്ട്. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്ക് മാത്രമേ…
പക്ഷിപ്പനി: നാലു ജില്ലകളിൽ വളര്‍ത്തു പക്ഷികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി വിജ്ഞാപനം
ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി ആവര്‍ത്തിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. ഈ പ്രദേശങ്ങളില്‍ പക്ഷികളെ (കോഴി, താറാവ്, കാട) കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. ഇവിടങ്ങളിൽ കോഴി താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം.പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിലാണ്. പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളാണുള്ളത്. ആലപ്പുഴ ജില്ലയില്‍…
പുതിയ സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു
ലിവർമോർ: സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഏറ്റവും പുതിയ പഞ്ചാരി മേളം ടീം 2024 ഓഗസ്റ്റ് 31 ശനിയാഴ്ച ലിവർമോറിൽ അരങ്ങേറ്റം കുറിച്ചു. മേള കലാരത്നം ശ്രീ കലാമണ്ഡലം ശിവദാസ്, ശ്രീ കലാക്ഷേത്ര രാജേഷ് നായർ എന്നിവരുടെ ശിക്ഷണത്തിലാണ് ഈ ടീം കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി പഞ്ചാരി മേളം പരിശീലനം നടത്തിയത്. കേരളത്തിലെ മേള പ്രമാണിമാരിൽ പ്രമുഖനാണ് ശ്രീ കലാമണ്ഡലം ശിവദാസ്. കേരളത്തിന്റെ തനത് കലകളായ പഞ്ചാരി മേളത്തിലും, പാണ്ടിമേളത്തിലും കഥകളി ചെണ്ടയിലും വിശിഷ്ടമായ സ്ഥാനം അദ്ദേഹത്തിനുണ്ട്. പ്രശസ്തമായ ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രധാന അധ്യാപകനും കേരള കലാമണ്ഡലം യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് വിദഗ്ദ്ധ സമിതി അംഗവുമാണ് ശ്രീ കലാമണ്ഡലം ശിവദാസ്. ശ്രീ കലാമണ്ഡലം ശിവദാസനിൽ നിന്നും തായമ്പക അഭ്യസിച്ചു, സ്വാമീ ചിന്മയാനന്ദ സരസ്വതിയുടെ തിരുമുമ്പിൽ 11 വയസ്സിൽ അരങ്ങേറ്റം കുറിച്ച കലാകാരനാണ് ശ്രീ കലാക്ഷേത്ര…
“അമ്മേ, എന്നോട് ക്ഷമിക്കൂ”: ജോര്‍ജിയ ഹൈസ്കൂളില്‍ വെടിവെയ്പ് നടത്തി നാലു പേരെ കൊലപ്പെടുത്തിയ കൗമാരക്കാരന്‍ അമ്മയ്ക്കയച്ച ക്ഷമാപണം
ജോര്‍ജിയ: ജോർജിയയിലെ ഹൈസ്കൂളില്‍ കോൾട്ട് ഗ്രേ എന്ന 14 കാരനായ വിദ്യാർത്ഥി തൻ്റെ സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയും രണ്ട് അദ്ധ്യാപകരെയും വെടിവച്ചു കൊലപ്പെടുത്തുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് തന്റെ അമ്മ മാര്‍സി ഗ്രേയ്ക്ക് ഒരു സന്ദേശമയച്ചതായി കോള്‍ട്ട് ഗ്രേയുടെ മുത്തച്ഛൻ ചാൾസ് പോൾഹാമസ് പറഞ്ഞു. “അമ്മേ, എന്നോട് ക്ഷമിക്കൂ” എന്നായിരുന്നു ആ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ടെക്സ് മെസേജ് ലഭിച്ചയുടന്‍ മാര്‍സി ഗ്രേ ഒരു ദുരന്തം ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാർസി ഗ്രേ സ്‌കൂളിലേക്ക് നിരവധി തവണ ഫോണ്‍ ചെയ്ത് “അപകടത്തെക്കുറിച്ച്” മുന്നറിയിപ്പ് നൽകിയെന്നു പറയുന്നു. തൻ്റെ സഹോദരിയെ വിളിച്ച് തൻ്റെ മകനെ കണ്ടെത്താൻ ആവശ്യപ്പെട്ടതും, സ്കൂൾ കൗൺസിലറെ ഉടൻ വിവരം അറിയിച്ചതെങ്ങനെയെന്നും അവര്‍ വിശദീകരിച്ചു. അവര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും സ്‌കൂൾ അധികൃതർക്ക് കൃത്യസമയത്ത് കോള്‍ട്ട് ഗ്രേയുടെ അടുത്തെത്താന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞു. ഭയാനകമായത്…
കെൻ്റക്കി ഹൈവേയിൽ വെടിവയ്പ്പ്; ഏഴ് പേർക്ക് പരിക്കേറ്റു; ആയുധധാരിയായ അക്രമി ഒളിവിൽ
കെന്റക്കി: കെൻ്റക്കിയിലെ റൂറൽ ലോറൽ കൗണ്ടിയിൽ അന്തർസംസ്ഥാന ഹൈവേ 75-ല്‍ വാഹനമോടിക്കുന്നതിനിടെ ഏഴുപേർക്ക് വെടിയേറ്റതിനെത്തുടർന്ന് അക്രമിക്കായി തിരച്ചിൽ ഊര്‍ജ്ജിതമാക്കി. ലെക്‌സിംഗ്ടണിൽ നിന്ന് ഏകദേശം 90 മൈൽ തെക്ക് ലണ്ടൻ പട്ടണത്തിന് സമീപം ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. വനമേഖലയിൽ നിന്നോ ഒരുപക്ഷേ മേൽപ്പാലത്തിൽ നിന്നോ ആണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ. ഹൈവേയിൽ വാഹനങ്ങൾ ലക്ഷ്യമിട്ട് വെടിവയ്പു നടക്കുന്നു എന്ന അറിയിപ്പ് കിട്ടിയതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. ഏഴ് പേർക്ക് പരിക്കേറ്റതായും ചിലർക്ക് വെടിയേറ്റ മുറിവുകളുണ്ടെന്നും ലണ്ടൻ മേയർ റാൻഡൽ വെഡിൽ ഫേസ്ബുക്കിൽ സ്ഥിരീകരിച്ചു. ഭാഗ്യവശാൽ, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിൽപ്പെട്ടവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ നൽകിയിട്ടില്ല. വെടിവെച്ചെന്ന് സംശയിക്കപ്പെടുന്നയാൾ ഒളിവിലാണെന്നും അപകടകാരിയാണെന്നും, പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും, വീടുകള്‍ ഭദ്രമാക്കണമെന്നും മേയർ താമസക്കാരോട് അഭ്യർത്ഥിച്ചു. ഹൈവേയുടെ ഒരു ഭാഗം താൽകാലികമായി അടച്ചെങ്കിലും പിന്നീട് വീണ്ടും…
രാഹുല്‍ ഗാന്ധിക്ക് ഡാളസ് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം (വീഡിയോ)
ഡാളസ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദർശനത്തിനായി ടെക്‌സസിലെ ഡാളസില്‍ എത്തി. ശനിയാഴ്ച രാത്രി 9 മണിയോടെ ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ പ്രവാസികളും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അംഗങ്ങളും ആവേശത്തോടെ സ്വീകരിച്ചു. തനിക്കു നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും സന്ദർശനത്തെക്കുറിച്ചുള്ള തൻ്റെ ആവേശം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ അമേരിക്കൻ പര്യടനമാണിത്. “അമേരിക്കയിലെ ടെക്‌സസിലെ ഡാളസിൽ ഇന്ത്യൻ പ്രവാസികളിൽ നിന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അംഗങ്ങളിൽ നിന്നും എനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ ഞാൻ ആത്മാർത്ഥമായി സന്തോഷിക്കുന്നു. ഈ സന്ദർശന വേളയിൽ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന അർത്ഥവത്തായ ചർച്ചകളിലും ഉൾക്കാഴ്ചയുള്ള സംഭാഷണങ്ങളിലും ഏർപ്പെടാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” തൻ്റെ…
എലിസബത്ത് തോമസ് ഡാളസിൽ അന്തരിച്ചു
ഡാലസ് :പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ .ഫാ.തോമസിന്റെ ഭാര്യ ശ്രീമതി എലിസബത്ത് തോമസ് (83) ഡാലസിൽ അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമായ ബോബൻ കൊടുവത്തിൻ്റെ ഭാര്യ മാതാവാണ് പരേത. പരേതരായ ഉമ്മൻ തോമസ്, ഏലിയാമ്മ ഉമ്മൻ എന്നിവരാണ് മാതാപിതാക്കൾ മക്കൾ; ഷേർളി ബോബൻ കൊടുവത്ത്, ഷാജി തോമസ്, ഷീല ജൂബി; മരുമക്കൽ:ബോബൻ കൊടുവത്ത്, ഷെറി തോമസ്, ജൂബി മാലിത്തറ കൊച്ചുമക്കൾ ; ബ്ലെസി, ബെൻസി, ബെൻ, സ്വീറ്റി, ജോയൽ, ജൂന, ക്രിസ്. പൊതുദർശനം :09/10/24 ചൊവ്വാഴ്ച, 09/10/24 6 മുതൽ 9 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് 5130 ലോക്കസ്റ്റ് ഗ്രോവ് RD ഗാർലൻഡ്, TX ശവസംസ്‌കാര ശുശ്രൂഷ :09/11/24 ബുധനാഴ്‌ച്ച രാവിലെ 9 മുതൽ 12 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ തുടർന്നു്…
വര്‍ണ്ണവിസ്മയമൊരുക്കി ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഫിലഡല്‍ഫിയയില്‍ അരങ്ങേറി
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം വര്‍ണ്ണോജ്വലമായി. പ്രമുഖ മലയാള നടിയും മോഡലുമായ ശ്വേതാ മേനോന്‍, സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തത് പരിപാടിക്ക് മാറ്റുകൂട്ടി. ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഈ വര്‍ഷം ആരവം 2024 എന്ന പേരിലാണ് ഓണാഘോഷ പരിപാടികള്‍ അവതരിപ്പിച്ചത്. മയൂര റസ്റ്റോറന്റ്റ് ഒരുക്കിയ ഓണ സദ്യയോടുകൂടി പരിപാടികള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയില്‍ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയേന്തിയ മലയാളി മങ്കകളുടെ മധ്യത്തില്‍ വിശിഷ്ടാതിഥികളെയും മഹാബലി തമ്പുരാനെയും വേദിയിലേക്ക് ആനയിച്ചു. ചെയര്‍മാന്‍ അഭിലാഷ് ജോണ്‍, ശ്വേതാ മേനോന്‍, നവനീത് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ബിനു മാത്യു, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, ഓണാഘോഷ ചെയര്‍മാന്‍ ജോബി ജോര്‍ജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വിന്‍സെന്റ്റ് ഇമ്മാനുവേല്‍ എന്നിവര്‍ ചേര്‍ന്ന് തെളിയിച്ച നിലവിളക്കിനു മുന്‍പില്‍ ലാസ്യ ഡാന്‍സ് അക്കാഡമി…
