ലപ്പുറം മുൻ എസ്പി ആയിരുന്ന സുജിത്ത് ദാസിനെതിരെ പി വി അൻവർ എംഎൽഎ സ്വർണ്ണ കടത്ത് അടക്കം ആരോപണമുന്നയിച്ചതോടെ എസ് പിക്കെതിരെ കസ്റ്റംസ് അന്വേഷണം നടത്തും. മലപ്പുറം എസ്പി ആയിരിക്കെ നൂറിലേറെ കേസുകളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വർണ്ണക്കടത്ത് ആരോപണം ഉന്നയിക്കപ്പെട്ടതോടെ സ്വർണ്ണക്കടത്ത് കേസുകൾ വിശദമായി തന്നെ പരിശോധിക്കനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. എസ്പിയായിരിക്കെ രജിസ്റ്റർ ചെയ്ത നൂറിലേറെ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷമാണ് ഇവ കസ്റ്റംസിന് കൈമാറിയത്. അന്നുതന്നെ സ്വർണത്തിന്റെ അളവിലടക്കം വലിയ തോതിൽ പൊരുത്തക്കേടുകൾ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്താനാണ് കസ്റ്റംസ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ പത്തനംതിട്ട എസ്പി ആയ സുജിത്ത് ദാസിനെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ എസ് പി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. മലപ്പുറം എസ്പി ആയിരിക്കെ എസ്പിയുടെ…
Year: 2024
സിനിമാ ലൊക്കേഷനില്‍ ലൈംഗികാതിക്രമം കാണിച്ചു; നടന്‍ അലൻസിയര്‍ക്കെതിരെ യുവതിയുടെ പരാതി
കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2017ല്‍ ബംഗളുരൂവില്‍ വച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‌ഐടിയാണ് അന്വേഷണം നടത്തുക. ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി.മുൻപ് ഇതേ നടി അലൻസിനെതിരെ പരാതി ഉയർത്തിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഐശ്വര്യ ഡോങ്‌റെയ്ക്ക് മുന്നിലാണ് നടി മൊഴി നൽകിയത്. അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗിക അതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്നും നടി വ്യക്തമാക്കിയിരുന്നു. തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടേ എന്നായിരുന്നു അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, നടന്‍ നിവിന്‍ പോളിക്കെതിരെയും പരാതി ഉയർന്നു. അഭിനയിക്കാന്‍ അവസരം…
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബർ 14 ശനിയാഴ്ച; ചലച്ചിത്ര താരം ലെന മുഖ്യാതിഥി
ഡിട്രോയിറ്റ്: മിഷിഗണ്‍ മലയാളികളുടെ സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14 ശനിയാഴ്ച വാറൻ കൺസോളിഡേറ്റഡ് പെർഫോമിങ് ആർട്സ് സെൻററിൽ വച്ച് നടക്കും. പ്രശസ്ത നടി ലെന മുഖ്യാതിഥിയായ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സെപ്റ്റംബർ 14 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് 24-ൽ പരം വിഭവങ്ങളടങ്ങുന്ന ഓണസദ്യയോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വർഷങ്ങളായി ഓണസദ്യ വിളമ്പി നൽകുന്ന ഡി.എം.എ ഈ വർഷം ഒറിജിനൽ വാഴ ഇലയിൽ ആയിരിക്കും ഓണസദ്യ വിളമ്പുക. ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് ചെണ്ട മേളത്തിന്റെയും, താലപ്പൊലിയുടെയും, പുലിക്കളിയുടെയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി വേദിയിലേക്ക് ആനയിക്കും. പ്രശസ്ത ചലച്ചിത്ര താരം ലെന ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ ഡിഎംഎ എല്ലാവർഷവും നൽകി വരാറുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് അർഹരായവർക്ക് ഈ വർഷവും വിതരണം ചെയ്യും. തുടർന്ന് തിരുവാതിരയും…
എം എ സി എഫ് റ്റാമ്പാ ഓണാഘോഷം സെപ്റ്റംബർ 7ന്; രാജു മൈലപ്ര ഓണ സന്ദേശം നൽകും
റ്റാമ്പാ: അമേരിക്കൻ ഐക്യനാടുകളിൽ നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ എം എ സി എഫ് റ്റാമ്പാ ഓണം “മകരന്ദം” സെപ്തംബര്‍ 7 ശനിയാഴ്ച ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. കഴിഞ്ഞ പത്തു വർഷത്തിലധികമായി രണ്ടായിരത്തിനടുത്തു ആൾക്കാരാണ് എം എ സി എഫ് ഓണത്തിൽ പങ്കെടുക്കാറുള്ളത്. കമ്യൂണിറ്റി സെന്ററിന്റെ കപ്പാസിറ്റി 1500റിൽ നിന്നും മുവ്വായിരത്തിലേക്ക് ഉയർത്തി സൗകര്യങ്ങൾ വർദ്ധിപ്പിച്ചത് തിരക്ക് ഒഴിവാക്കുവാൻ വളരെയധികം സഹായിക്കും. രാവിലെ 11 മണിയോടെ ഓണസദ്യയും 11:30ന് കലാപരിപാടികളും ആരംഭിക്കും. ഉച്ചക്ക് 2:30തിന് ഘോഷയാത്രയോടു കൂടി മാവേലി മന്നനെ വരവേൽക്കും. 20 മിനുട്ട് നീണ്ടു നിൽക്കുന്ന പൊതുസമ്മേളനത്തിനു ശേഷം മുഖ്യആകർഷണമായ, 200 ലധികം ആൾക്കാർ പങ്കെടുക്കുന്ന മെഗാ ഡാൻസ് നടക്കും. എം എ സി എഫ് പ്രസിഡന്റ് എബി പ്രാലേൽ , സെക്രട്ടറി സുജിത് അച്യുതൻ , ട്രഷറർ റെമിൻ മാർട്ടിൻ , ട്രസ്റ്റി…
അചഞ്ചലമായ അനുകമ്പ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച മദർ തെരേസയുടെ 27-ാം ചരമവാർഷികം സെപ്തംബര്‍ 5-ന്
2024 സെപ്തംബർ 5-ന് മദർ തെരേസയുടെ 27-ാം വാർഷികം ലോകം അടയാളപ്പെടുത്തുമ്പോൾ, അചഞ്ചലമായ അനുകമ്പ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച ഒരു സ്ത്രീയുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് ചിന്തിക്കാനുള്ള അവസരമാണ്. 1910 ഓഗസ്റ്റ് 26-ന് മാസിഡോണിയയിലെ സ്‌കോപ്‌ജെയിൽ ജനിച്ച ആഞ്ചെസ് ഗോൺഷെ ബോജാക്‌ഷിയു (Anjezë Gonxhe Bojaxhiu) എന്ന മദർ തെരേസയുടെ സേവന യാത്ര ആരംഭിച്ചത് കൽക്കട്ടയിലെ തിരക്കേറിയ തെരുവുകളിൽ നിന്നാണ്. അവിടെ അവർ പിന്നീട് ജീവകാരുണ്യത്തിൻ്റെയും മാനവികതയുടെയും പ്രതീകമായി മാറി. നിസ്വാർത്ഥമായ അർപ്പണബോധത്തിൻ്റെ സാക്ഷ്യമായിരുന്നു മദർ തെരേസയുടെ ജീവിതം. 18-ാം വയസ്സിൽ സിസ്റ്റേഴ്‌സ് ഓഫ് ലൊറെറ്റോയിൽ ചേർന്ന ശേഷം, അവർ ഇന്ത്യയിലേക്ക് മാറി. അവിടെ വർഷങ്ങളോളം കൽക്കട്ടയിലെ സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ അദ്ധ്യാപനം നടത്തി. എന്നാല്‍, 1946-ലെ ഒരു ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ അഗാധമായ ആത്മീയാനുഭവം, മഠത്തിൻ്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ദരിദ്രരായ പാവപ്പെട്ടവരെ സേവിക്കാൻ സ്വയം സമർപ്പിക്കാൻ അവരെ…
രാഹുൽ ഗാന്ധി സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 10 വരെ യുഎസ് സന്ദർശിക്കും,സാം പിത്രോഡ
വാഷിംഗ്ടൺ ഡിസി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 10 വരെ യുഎസ് സന്ദർശിക്കും, ഈ സമയത്ത് അദ്ദേഹം വാഷിംഗ്ടൺ ഡിസിയിലും ഡാളസിലും ടെക്സസ് സർവകലാശാലയിൽ ഉൾപ്പെടെ നിരവധി ആശയവിനിമയങ്ങൾ നടത്തും. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ യുഎസ് സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ ശനിയാഴ്ച പങ്കുവെച്ചു. “രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി മാറിയതിനുശേഷം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ചെയർമാനെന്ന നിലയിൽ, 32 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഞാൻ, ഇന്ത്യൻ ഡയസ്‌പോറ നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, വ്യവസായികൾ, നേതാക്കൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ തുടങ്ങി നിരവധി ആളുകളിൽ നിന്നുള്ള അഭ്യർത്ഥനകളാൽ നിറഞ്ഞിരിക്കുകയാണ്. .രാഹുൽ ഗാന്ധിയോടൊപ്പം,” പിട്രോഡ ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. സെപ്റ്റംബർ 8 മുതൽ 10 വരെ വളരെ ഹ്രസ്വമായ സന്ദർശനത്തിനായാണ് കോൺഗ്രസ്…
ചിക്കാഗോ സോഷ്യല്‍ ക്ലബ് വടംവലിയില്‍ കെ. ബി. സി കാനഡയ്ക്ക് ഹാട്രിക് കിരീടം
ചിക്കാഗോ: സോഷ്യല്‍ ക്ലബ് നടത്തിയ പത്താമത് അന്താരാഷ്ട്ര വടം വലി മത്സരത്തില്‍ കെ.ബി. സി കാനഡ തുടര്‍ച്ചയായ മൂന്നാം തവണയും കിരീടത്തില്‍ മുത്തമിട്ടു. ഗ്ലാഡിയേറ്റേഴ്‌സ് കാനഡ രണ്ടാം സ്ഥാനവും, അരീക്കര അച്ചായന്‍സ് മൂന്നാം സ്ഥാനവും, തൊടുകന്‍സ് യു.കെ നാലാം സ്ഥാനവും സ്വന്തമാക്കി. ഹാട്രിക് വിജയം കെ.ബി. സി കാനഡ ടീമിന് ജോയി നെടിയ കാലായില്‍ സ്‌പോണ്‍സര്‍ ചെയ്ത 11111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിച്ച ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോ ളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിച്ച ടീമിന് എലൈറ്റ് ഗെയിമിംഗ്, ഫ്രാന്‍സിസ് ആന്‍ഡ് ടോണി കിഴക്കേക്കുറ്റ് സ്‌പോണ്‍സര്‍ ചെയ്ത 3333 ഡോളറും ചാക്കോ ആന്‍ഡ് മറിയം കിഴക്കേക്കുറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാംസ്ഥാനം ലഭിച്ചടീമിന് മംഗല്യ ജൂവല്ലറി സ്‌പോണ്‍സര്‍…
ടെക്സാസില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
അന്ന (ടെക്സസ്): ടെക്സസിലെ അന്നയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ആഗസ്റ്റ് 30-നായിരുന്നു സംഭവം. അതിവേഗത്തിൽ വന്ന ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് അവര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവിക്ക് തീപിടിക്കുകയായിരുന്നു. മരിച്ചവരിൽ ഹൈദരാബാദ് സ്വദേശികളായ ആര്യൻ രഘുനാഥ് ഒറമ്പട്ടിയും സുഹൃത്ത് ഫാറൂഖ് ഷെയ്‌ക്കും ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. തെലുങ്ക് വംശജനായ ലോകേഷ് പാലച്ചാർല, തമിഴ്‌നാട് സ്വദേശി ദർശിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്ക് കാർപൂൾ ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്നുള്ള ആര്യൻ രഘുനാഥ് ഒരമ്പട്ടിയും സുഹൃത്ത് ഫാറൂഖ് ഷെയ്‌ഖും ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി സ്വദേശി ലോകേഷ് പാലച്ചാർളയും തമിഴ്‌നാട് സ്വദേശി ദർശിനി വാസുദേവനും സഞ്ചരിച്ചിരുന്ന എസ്‌യുവിയിലാണ് അമിതവേഗതയിൽ വന്ന ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിക്കുകയും യാത്രക്കാർ അകത്ത് കുടുങ്ങുകയും ചെയ്തു. തൻ്റെ മകൻ അടുത്തിടെ അമേരിക്കയില്‍ എംഎസ് കോഴ്‌സ് പൂർത്തിയാക്കിയതായി ഫാറൂഖിൻ്റെ പിതാവ്…
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെപ്റ്റംബർ 8നു ഡാളസിൽ; രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കും
ഹ്യൂസ്റ്റൺ: ലോക്സഭാ പ്രതിപക്ഷ നേതാവും, INDIA മുന്നണിയുടെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതാവ് രാഹുൽ ഗാന്ധി സെപ്റ്റംബർ 8-ാം തീയതി അമേരിക്കൻ ഇന്ത്യക്കാരെയും മറ്റുള്ളവരെയും ടെക്സസിലെ ഡാളസിൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ അഭിസംബോധന ചെയ്യും. അദ്ദേഹം പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തുന്ന ആദ്യ അമേരിക്കൻ സന്ദർശനം ആണിത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ പൊതുയോഗത്തിൽ അമേരിക്കൻ ഇന്ത്യക്കാരോടൊപ്പം, അമേരിക്കൻ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും പ്രവർത്തകരും പങ്കെടുക്കും. മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിനും, ഭരണഘടനയ്ക്കും തുരങ്കം വച്ചുകൊണ്ട് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ മനുഷ്യ അവകാശങ്ങളും, ഭരണഘടനയും, മതേതരത്വവും, ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെയും, ഇന്ത്യ മുന്നണിയുടെയും നേതാവായ ശ്രീ രാഹുൽജിയുടെ അമേരിക്കൻ സന്ദർശനം വളരെയധികം പ്രതീക്ഷകൾക്ക് വക നൽകുന്നതാണെന്ന് ഇന്ത്യൻ ഓവർസീസ് പ്രവർത്തകർ അവകാശപ്പെട്ടു. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ ശാഖകൾ…
തനിക്കെതിരെ ഉയരുന്ന പീഡന ആരോപണം പച്ചക്കള്ളം; ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്: നിവിന്‍ പോളി
കൊച്ചി: തനിക്കെതിരെ ഉയർന്ന പീഡന ആരോപണം വ്യാജമാണെന്ന് നടൻ നിവിൻ പോളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതി നൽകിയ പെൺകുട്ടിയെ അറിയില്ല. ആദ്യമായാണ് ഇത്തരത്തിൽ ഒരു ആരോപണം തനിക്കെതിരെ വരുന്നത്. ഇതിൽനിന്ന് ഓടിയൊളിക്കേണ്ട ആവശ്യമില്ല. ന്യായം ഏന്റെ ഭാഗത്താണ്. അതുകൊണ്ടാണ് ഇന്ന് തന്നെ മാധ്യമങ്ങളെ കാണാൻ വന്നത്. നിയമത്തിന്റെ വഴിക്ക് പോകാനാണ് തീരുമാനം. രാജ്യത്ത് ഇത്തരത്തിൽ ആണുങ്ങൾക്കെതിരെ ഒരുപാട് വ്യാജ പരാതികൾ വരുന്നുണ്ട്. നാളെ ആർക്കെതിരെയും ഇത്തരത്തിൽ ആരോപണം വരാം. അവർക്കെല്ലാം വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും നിവിൻ പോളി പറഞ്ഞു. “എന്റെ നിരപരാധിത്വം തെളിയിക്കും. കേസിലുള്ള ആരെയും അറിയില്ല. എല്ലാ പൊലീസാണ് അന്വേഷിക്കേണ്ടത്. ഇവരെയൊന്നും ഞാൻ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. ഒരു രീതിയിലുള്ള ബന്ധവും ഈ പെണ്‍കുട്ടിയുമായി എനിക്കില്ല. വാർത്ത നല്‍കുന്നവർ സത്യം തെളിയുമ്പോഴും കൂടെ ഉണ്ടാകണം”. “കുടുംബം എന്നോടൊപ്പം തന്നെയുണ്ട്.…
