കൊച്ചി: കളമശ്ശേരി എച്ച്എംടി ജംഗ്ഷനിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനുള്ളിൽ കണ്ടക്ടർ കുത്തേറ്റു മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് – കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ഹിദായത്ത് അസ്ത്ര എന്ന ബസിലെ കണ്ടക്ടറും ഇടുക്കി രാജകുമാരി സ്വദേശിയുമായ അനീഷ് പീറ്റർ (34) ആണ് മരിച്ചത്. മുഖംമൂടി ധരിച്ചെത്തിയ അക്രമി ആക്രമണം നടന്നയുടൻ ഓടി രക്ഷപ്പെട്ടു. എന്നാൽ, കൊലപാതകവുമായി ബന്ധപ്പെട്ട് കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെ പിന്നീട് കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നും ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. “ഉച്ചയ്ക്ക് 12.30 ഓടെ ബസ് കളമശ്ശേരി ജംഗ്ഷനിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്‌കൂട്ടർ സമീപത്ത് പാർക്ക് ചെയ്‌ത് ബസ് കാത്തുനിന്ന ശേഷം അക്രമി അതിനുള്ളിൽ കടന്ന് ആസൂത്രിതമായി കുത്തുകയായിരുന്നു,” കളമശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണം…
Year: 2024
“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ…പാപികളുടെ നേരെ മാത്രം”: ജയസൂര്യ
തിരുവനന്തപുരം: തനിക്കെതിരായ പീഡനാരോപണം നിഷേധിച്ച് നടൻ ജയസൂര്യ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അത് തന്റെ കുടുബംത്തെ ദുഃഖത്തിലാക്കിയെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം പിറന്നാൾ ദിനത്തിലാണ് ജയസൂര്യയുടെ കുറിപ്പ് പുറത്തുവരുന്നത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുംനീതി ന്യായ വ്യവസ്ഥയിൽ പൂർണമായും വിശ്വസിക്കുന്നുണ്ടെന്നും സത്യം വിജയിക്കുമെന്നും ജയസൂര്യ പറയുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ… പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ വിശദീകരണകുറിപ്പിൽ വ്യക്തമാക്കി. ഇന്ന് എന്റെ ജന്മദിനം, ആശംസകൾ നേർന്ന് സ്‌നേഹപൂർവ്വം കൂടെ നിന്ന എല്ലാവർക്കും നന്ദി,… വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരുമാസത്തോളമായി ഞാൻ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകർത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്‌ത്തി. എന്നെ ചേർത്തു നിർത്തിയ…
കിഡ്നിയിലെ കല്ല് മാറാൻ ഇന്ന് മുതൽ ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ….
കല്ലുകൾ, പ്രത്യേകിച്ച് കിഡ്നി, പിത്താശയക്കല്ലുകൾ, അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, അത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നിരുന്നാലും, പരമ്പരാഗത വൈദ്യശാസ്ത്രത്തോടൊപ്പം, ചില പ്രകൃതിദത്ത പരിഹാരങ്ങളും കല്ലുകൾ ചികിത്സിക്കുന്നതിനും തടയുന്നതിനും സഹായകമാകും. വിദഗ്ധരുടെ അഭിപ്രായത്തിൽ, കല്ലുകളിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഏതൊക്കെ കാര്യങ്ങൾ വളരെ പ്രയോജനകരമാണെന്ന് നമുക്ക് നോക്കാം. 1. വെള്ളം “ജലം ജീവനാണ്” എന്ന് പലപ്പോഴും പറയാറുണ്ട്, വൃക്കയിലെ കല്ലുകൾ ചികിത്സിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയ സുഗമമായി നിലനിർത്തുകയും വൃക്കയിലെ കല്ലുകളുടെ വലിപ്പം കൂടുന്നത് തടയുകയും ചെയ്യുന്നു. കല്ലുകൾ പുറന്തള്ളാൻ ഒരു ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് വിദഗ്ധർ പറയുന്നു. 2. നാരങ്ങ നീര് കല്ലുകളുടെ ചികിത്സയിൽ നാരങ്ങ നീര് ഫലപ്രദമായ പ്രതിവിധിയായി കണക്കാക്കപ്പെടുന്നു. ഇതിൽ…
ശരീര ഭാരം കുറയ്ക്കാനും രോഗപ്രതിരോധത്തിനും തുളസിയില അത്യുത്തമം
തുളസിക്ക് മതപരവും ആയുർവേദപരവുമായ പ്രാധാന്യമുണ്ട്. ഇതിൻ്റെ ഇലയും തടിയും വേരും എല്ലാം ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. ചായയിൽ തുളസി ചേർക്കുന്നത് മുതൽ കഷായം ഉണ്ടാക്കുന്നത് വരെ ജലദോഷം, ചുമ, തൊണ്ടവേദന, പനി തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു. മുത്തശ്ശിമാരുടെ കാലം മുതൽ തുളസി വിവിധ ദേശി ഔഷധങ്ങളിൽ ഉപയോഗിച്ചിരുന്നു. എന്നാൽ, എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ നാല് തുളസി ഇലകൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? എല്ലാ ദിവസവും രാവിലെ നാല് തുളസി ഇലകൾ വെള്ളത്തിൽ കലര്‍ത്തി വിഴുങ്ങുന്നത് ഗുണം ചെയ്യും, പക്ഷേ അവ ചവയ്ക്കരുതെന്ന് ഓർമ്മിക്കുക. അല്ലാത്തപക്ഷം, പല്ലിൻ്റെ മുകളിലെ പാളിയായ ഇനാമലിന് കേടുപാടുകൾ സംഭവിക്കാം. അതിരാവിലെ നാല് തുളസിയിലകൾ കഴിച്ചാൽ നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകാമെന്ന് നോക്കാം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു രാവിലെ ചെറുചൂടുവെള്ളത്തിൽ തുളസിയില കഴിക്കുന്നത് മെറ്റബോളിസം…
റഷ്യയിലെ കംചത്ക പെനിൻസുലയിൽ 22 പേരുമായി ഹെലികോപ്റ്റർ കാണാതായി
റഷ്യയിലെ കംചത്ക പെനിൻസുലയിൽ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമടക്കം 22 പേരുമായി പോയ എംഐ-8 ഹെലികോപ്റ്റർ കാണാതായതായി പ്രാദേശിക അധികൃതർ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ഏകദേശം 16:15 ന് (04:15 GMT) ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി കംചട്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് പറഞ്ഞു. ഹെലിക്കോപ്റ്റര്‍ പറക്കാൻ നിശ്ചയിച്ചിരുന്ന നദീതടത്തിൽ തങ്ങളുടെ ശ്രമങ്ങൾ കേന്ദ്രീകരിച്ച്, കാണാതായ ഹെലികോപ്റ്ററിനായി രക്ഷാസംഘങ്ങൾ സജീവമായി തിരച്ചിൽ നടത്തുകയാണ്. റഷ്യയിൽ ഗതാഗതത്തിനായി സാധാരണയായി ഉപയോഗിക്കുന്ന സോവിയറ്റ് രൂപകല്പന ചെയ്ത മിലിട്ടറി ഹെലികോപ്റ്ററായ എംഐ-8, പറന്നുയർന്ന ഉടൻ തന്നെ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ജോലിക്കാരിൽ നിന്ന് പ്രശ്‌നങ്ങളെക്കുറിച്ച് പ്രാഥമിക റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. പ്രാദേശിക കാലാവസ്ഥാ സേവനം വിമാനത്താവളത്തിൻ്റെ പ്രദേശത്ത് ദൃശ്യപരത കുറവാണെന്ന് റിപ്പോർട്ട് ചെയ്തു, ഇത് അപ്രത്യക്ഷമാകാൻ കാരണമായേക്കാം. പരുക്കൻ ഭൂപ്രകൃതികൾക്കും സജീവമായ അഗ്നിപർവ്വതങ്ങൾക്കും പേരുകേട്ട കാംചത്ക പെനിൻസുല, കഠിനമായ കാലാവസ്ഥയും വിദൂര…
നക്ഷത്ര ഫലം (സെപ്‌റ്റംബർ 01 ഞായർ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമാണ്. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ചില ആശങ്കകൾ വന്നേക്കാം. സമ്മർദവും പിരിമുറുക്കവും നിങ്ങളെ രോഗിയാക്കാൻ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും കൊണ്ടുവരാൻ സാധ്യതയുണ്ട്. നിങ്ങളുടെ അന്തസും ജനപ്രീതിയും ഉയരാൻ സാധ്യതയുണ്ട്. സാമ്പത്തികപരമായി ലാഭം വന്നുചേരും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങളുടെ മനസിന് സന്തോഷം ലഭിക്കും. തുലാം: ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ഇന്ന് നിങ്ങൾക്ക് ഉറപ്പായും ലഭിക്കും. വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം മുഴുവൻ മടിയും അലസതയും നിറഞ്ഞതാവാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികൾളുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. അവരുടെ അനാരോഗ്യം നിങ്ങളുടെ…
പാസ്റ്റർ സാം മാത്യു (66) ഡാളസ്സിൽ അന്തരിച്ചു r
ഡാളസ്: പാസ്റ്റർ സാം മാത്യു (66) ഡാളസ്സിൽ അന്തരിച്ചു.ഏഴംകുളം കുഴിഞ്ഞ വിളയിൽ കുടുംബാംഗമാണ് .ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അടൂർ വെസ്റ്റ് ശുശ്രൂഷകൻ, അടൂർ വെസ്റ്റ് സെൻ്ററിൽ പുതുമല, തെങ്ങമം, തേപ്പുപ്പാറ, മണക്കാല, കിഴക്കുപുറം, പനന്തോപ്പ്, പള്ളിക്കൽ എന്നിവടങ്ങളിലും, ബാംഗ്ളൂർ മതിക്കര, ഡാളസ് സയോൺ ചർച്ച് എന്നീ സഭകളിലും ദൈവീക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്.നിലവിൽ ഡാളസ് ഇർവിംഗിലുള്ള ഇന്ത്യാ പെന്തകോസ്തൽ അസംബ്ലിയുടെ (IPA) യുടെ അംഗമായിരുന്നു. പുനലൂർ നരിക്കൽ മുപ്പിരത്ത് വീട്ടിൽ ലീലാമ്മയാണ് സഹധർമ്മിണി . മക്കൾ: റെജി, റോയി, റീന. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 ന് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് സഭാ മന്ദിരത്തിൽ (940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കുകയും 1:30 യോടെ ലേക്ക് വ്യൂ സെമിത്തേരിയിൽ (2343 Lake Rd, Lavon, TX 75166) ഭൗതിക ശരീരം…
ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് 47 ഇന്ത്യക്കാരെ ഇന്ത്യൻ എംബസി രക്ഷപ്പെടുത്തി
ലാവോസ്: ബോക്കിയോ പ്രവിശ്യയിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യൻ പൗരന്മാരെ ലാവോസിലെ ഇന്ത്യൻ എംബസി വിജയകരമായി രക്ഷപ്പെടുത്തി. മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനുള്ള എംബസിയുടെ സുപ്രധാന ശ്രമത്തെ ഈ പ്രവർത്തനം അടയാളപ്പെടുത്തുന്നു. ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിൽ (സെസ്) അടിച്ചമർത്തലിന് ശേഷം ലാവോ അധികാരികൾ കൈമാറിയ 29 വ്യക്തികളെ മോചിപ്പിക്കുന്നത് ശനിയാഴ്ച പ്രഖ്യാപിച്ച രക്ഷാദൗത്യത്തിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള 18 പേർ അടിയന്തര സഹായം ആവശ്യപ്പെട്ട് എംബസിയെ നേരിട്ട് സമീപിച്ചിരുന്നു. പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനുമായി എംബസി ഉദ്യോഗസ്ഥർ വിയൻ്റിയാനിൽ നിന്ന് ബൊക്കിയോയിലേക്ക് യാത്ര ചെയ്തു. അവർ എത്തിയയുടൻ, ലാവോസിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് അഗർവാൾ രക്ഷപ്പെടുത്തിയ വ്യക്തികളുമായി അവരുടെ അനുഭവങ്ങൾ ചർച്ച ചെയ്യുന്നതിനും അവരുടെ തുടർ നടപടികളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി കൂടിക്കാഴ്ച നടത്തി. ഈ വ്യക്തികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ എല്ലാ…
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസി മന്ത്രാലയം രൂപീകരിക്കണം: പ്രവാസി വെൽഫെയർ ഫോറം
മലപ്പുറം: രാജ്യത്തിന്റെ വികസനത്തിൽ വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസി മന്ത്രാലയം രൂപീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്‌ലം ചെറുവാടി ആവശ്യപ്പെട്ടു. കേരളത്തിൽ ഒരു പ്രവാസി മന്ത്രാലയം സ്ഥാപിച്ചുകൊണ്ട് കേരള സർക്കാർ ഇതിന് മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന് വലിയ സംഭാവനകൾ നൽകിയ പ്രവാസികൾക്ക്, അവർ ഏത് രാജ്യത്ത് ജീവിക്കുന്നവരാണെങ്കിലും വോട്ടവകാശം ഉറപ്പു വരുത്താൻ ആവശ്യമായ നിയമനിർമാണം നടത്താൻ സർക്കാറുകൾ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി പ്രശ്‌നങ്ങൾ പരിഹാരമെന്ത്? എന്ന ശീർഷകത്തിൽ പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എച്ച് കുഞ്ഞാലി ഹാജി (ജില്ലാ പസിഡണ്ട്, പ്രവാസി ലീഗ്), വി.കെ. അബ്ദുൽ റഊഫ് (ജില്ലാ സെക്രട്ടറി, കേരള പ്രവാസി സംഘം), പി.കെ. കുഞ്ഞുഹാജി (ജില്ലാ പ്രസിഡണ്ട്, കേരള പ്രദേശ്…
മനുഷ്യത്വത്തിന്റെ വലിയ പ്രവർത്തിയാണ് നിർവഹിച്ചത് : പി.സി വിഷ്‌ണുനാഥ് എംഎൽഎ
നെടുമ്പന : മനുഷ്യ മനഃസ്സാക്ഷിയെ നടുക്കിയ വയനാട് പ്രകൃതി ദുരന്ത ഭൂമിയിൽ സ്‌തുതൃർഹമായ സേവനം നൽകിയ നവജീവൻ അഭയ കേന്ദ്രം വെൽഫെയർ ഓഫീസർ എ. ഷാജിമുവിന് പി.സി വിഷ്‌ണുനാഥ് എംഎൽഎ സ്നേഹാദരം നൽകി ഉത്‌ഘാടനം ചെയ്‌തു. “നമ്മളൊക്കെ വെട്ടി പിടിക്കുന്നതിന് ഒരു അർത്ഥവുമില്ല. ആളുകളെല്ലാം കിട്ടിയിട്ടും കിട്ടിയിട്ടും മതിവരാതെ പരക്കം പാച്ചിലാണ്. ഒറ്റ നിമിഷം കൊണ്ട് അവസാനിക്കുന്നതാണ് ഇതെല്ലാം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു വയനാട്ടിലേത്. എത്ര ആദരിച്ചാലും മതിവരാത്ത മനുഷ്യത്വത്തിന്റെ വലിയ പ്രവർത്തിയാണ് നിർവഹിച്ചത്” എന്ന് അദ്ദേഹം പറഞ്ഞു. നവജീവൻ മാനേജർ ടി എം ഷെരീഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ബുഹാരി സ്വാഗതവും, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജകുമാരി, അനീഷ് യുസുഫ്, പ്രൊഫ. ഹസീന, കൊല്ലം ഇസ്‌ലാമിയ കോളേജ് പ്രിൻസിപ്പാൾ റാഫി വടുതല എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്നേഹാദരവ്…
