നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ഇന്ന് സെഷന്‍സ് കോടതിയില്‍ ആരംഭിക്കും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം ഇന്ന് ആരംഭിക്കും. എറണാകുളം സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ നടക്കുന്നത്. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. കേസിന്റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. അടുത്ത മാസം കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ വാദത്തിന്റെ നടപടി ക്രമങ്ങള്‍ ഒരു മാസം കൊണ്ടു പൂര്‍ത്തിയാക്കിയേക്കും എന്നാണ് പ്രതീക്ഷ. വാദം പൂര്‍ത്തിയായി കേസ് വിധി പറയുന്നതിനായി മാറ്റും. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണിത്. നടിയെ ആക്രിച്ച കേസില്‍ ദിലീപടക്കമുളള പ്രതികള്‍ക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക്…

കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു; സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു; സ്കൂളുകളും കോളേജുകളും അടച്ചിടാൻ സർക്കാർ തീരുമാനം!

കർണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണ (92) യുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ദുഃഖാചരണം. അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം സർക്കാർ മൂന്ന് ദിവസത്തെ സംസ്ഥാന ദുഃഖാചരണം പ്രഖ്യാപിച്ചു, അതിൽ എല്ലാ സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കും. കൃഷ്ണയുടെ ജന്മനാടായ മദ്ദൂരിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സംസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ സ്മരിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായ എസ്എം കൃഷ്ണ (92) അന്തരിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ സംസ്ഥാനമൊട്ടാകെ ദുഃഖാചരണമാണ്. എസ്എം കൃഷ്ണയോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവിൽ കർണാടകയിലെ എല്ലാ സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ഡിസംബർ 11 ബുധനാഴ്ച എസ് എം കൃഷ്ണയുടെ നിര്യാണത്തെ തുടർന്ന് കർണാടക സർക്കാർ സംസ്ഥാനത്തുടനീളം അടിയന്തരമായി പൊതു അവധി പ്രഖ്യാപിച്ചു. എസ്എം കൃഷ്ണയോടുള്ള ആദരസൂചകമായി…

പുറത്താക്കപ്പെട്ട ഭരണകൂടത്തിനും വിമത ഏറ്റെടുക്കലിനും ശേഷം സിറിയയുടെ ഭാവി എന്ത്?

പടിഞ്ഞാറൻ ഏഷ്യൻ രാജ്യമായ സിറിയയിൽ ഒറ്റരാത്രികൊണ്ട് അസദ് കുടുംബത്തിൻ്റെ ഏകാധിപത്യ ഭരണം അവസാനിച്ചു. പ്രസിഡൻ്റ് ബാഷർ അൽ അസദ് കുടുംബത്തോടൊപ്പം രാജ്യം വിട്ട് മോസ്കോയിലേക്ക് പലായനം ചെയ്ത് രാഷ്ട്രീയ അഭയത്തിലാണ്. വിമത രോഷത്തിന് ശേഷം, സിറിയ 50 വർഷത്തെ ക്രൂരമായ ഭരണം അവസാനിപ്പിച്ച്, മുൻ അൽ ഖ്വയ്ദ അഫിലിയേറ്റ് ആയ ഹയാത്ത് തഹ്‌രീർ അൽ ഷാമിൻ്റെ (എച്ച്ടിഎസ്) നേതൃത്വത്തിലുള്ള വിമത സഖ്യത്തിന്റെ പ്രധാന നേതാവ് അബു മുഹമ്മദ് അൽ ജോലാനി ഭരണം ഏറ്റെടുത്തു. എച്ച്ടിഎസ്, തുർക്കി പിന്തുണയുള്ള സിറിയൻ നാഷണൽ ആർമി, കുർദിഷ് നേതൃത്വം നൽകുന്ന സിറിയൻ ഡെമോക്രാറ്റിക് സേന എന്നിവ കൂടാതെ നിരവധി സായുധ ഗ്രൂപ്പുകൾ സിറിയയിൽ സജീവമാണ്. വിമത ഗ്രൂപ്പുകൾക്ക് അധികാരം നൽകാൻ പ്രധാനമന്ത്രി മുഹമ്മദ് ജലാലി സമ്മതിച്ചു. സിറിയ ഇപ്പോൾ ഒരു ഭരണത്തിൽ നിന്ന് മുക്തമാണ്, എന്നാൽ വിമത സേനയ്ക്ക് ഭാവിയുണ്ടോ? രാജ്യത്തെ…

സിറിയയിൽ വിമതർക്കിടയിൽ കുടുങ്ങിയ 75 ഇന്ത്യൻ പൗരന്മാരെ ഇന്ത്യ രക്ഷപ്പെടുത്തി

സിറിയയിലെ സ്ഥിതി ദിവസങ്ങള്‍ കഴിയുന്തോറും സംഘർഷഭരിതമായിക്കൊണ്ടിരിക്കുകയാണ്. വിമത ഗ്രൂപ്പുകൾ രാജ്യത്ത് അധികാരം പിടിച്ചെടുത്തതിനു ശേഷം സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുന്നു. എല്ലായിടത്തും സ്ഫോടനങ്ങൾ നടക്കുന്നു, ആക്രമണങ്ങൾ നടക്കുന്നു, സർക്കാർ കെട്ടിടങ്ങൾ കത്തിക്കുന്നു, കൊള്ളയടിക്കുന്നു. ഈ സംഭവങ്ങൾക്കിടയിൽ, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ 75 ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം സിറിയയിൽ നിന്ന് 75 ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ സർക്കാർ ഒഴിപ്പിച്ചു. ദമാസ്‌കസിലും ബെയ്‌റൂട്ടിലുമുള്ള ഇന്ത്യൻ എംബസികളാണ് ഈ ഓപ്പറേഷൻ ഏകോപിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒഴിപ്പിച്ച എല്ലാ പൗരന്മാരും സുരക്ഷിതമായി ലെബനനിലെത്തി, ഇനി വാണിജ്യ വിമാനങ്ങൾ വഴി ഇന്ത്യയിലേക്ക് മടങ്ങും. സയീദ സൈനബിൽ കുടുങ്ങിയ ജമ്മു കശ്മീരിൽ നിന്നുള്ള 44 തീർഥാടകരും ഒഴിപ്പിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശത്തുള്ള പൗരന്മാരുടെ സുരക്ഷയ്ക്കാണ് സർക്കാർ എപ്പോഴും മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.…

കുരുക്ഷേത്രത്തിൽ കണ്ണൂർ സിംഹം (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

. കേരളത്തിലെ കോൺഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പു നടക്കുവാൻ പോകുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്നര വർഷമായി കെ പി സി സി പ്രസിഡന്റ് ആയ കെ സുധാകരന്റെ രക്തത്തിനായി മുറവിളി കൂട്ടുകയാണ് കോൺഗ്രസിലെ ഒരു വിഭാഗം . കുറച്ചു സീനിയർ നേതാക്കളുടെ ആശീർവാദത്തോടെ കുറച്ചു യുവ നേതാക്കൾ മാറ്റം ആവശ്യപ്പെടുമ്പോൾ തല മുതിർന്ന നേതാക്കളായ രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും ശശി തരൂരും സുധാകരനെ സംരക്ഷിക്കാൻ പരസ്യമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് . ആന്റണി കരുണാകരൻ കാലം മുതൽ ഗ്രൂപ്പുകൾക്ക് വീതം വച്ചിരുന്ന കെ പി സി സി പ്രസിഡന്റു പദവിക്കു മാറ്റം വന്നത് 2005 ൽ രമേശ്‌ ചെന്നിത്തല പ്രസിഡന്റ് ആയ ശേഷം ആണ്. തുടർന്ന് ആദർശ ധീരനായ വി എം സുധീരനും പിന്നീട് മുല്ലപ്പള്ളിയും കെ പി സി സി പ്രസിഡന്റ് പദവി അലങ്കരിച്ചു. 2021 ലെ…

മരണ പാശങ്ങളിൽ അകപ്പെട്ട് മലയാളം (കവിത): ജയൻ വർഗീസ്

മാനസ സരോവരങ്ങൾക്കരികിലായ് തുഞ്ചന്റെ പാടുന്ന തത്തേ മലയാള മനോഹരീ , മാവിന്റെ പൂവിൻ മണം പേറി മകരമാം മധുവിധുവുണ്ണുന്ന കുളിരായിരുന്നു നീ ! എവിടെ നിൻ ചെഞ്ചുണ്ടി ലടരുന്ന തേൻകണം എവിടെ നിൻ ഉലയുന്ന മാറിട ശിഞ്ജിതം, ഏഴിലം പാലപ്പൂ ചൂടും നിൻ വാർമുടി യേതോ ഗതകാല നോവ് പോൽ മൽസഖീ ? പ്രേമിച്ചു പ്രേമിച്ചു നിന്നെയെൻ ജീവിത പാതിയായ് സ്വീകരിച്ചാനയിച്ചീടവേ, കാമം കനത്തവർ മേലാള വേട്ടയി – ലോമൽ തിടമ്പേ നീ യെങ്ങോ മറഞ്ഞു പോയ് ! പോരൂ പ്രിയപ്പെട്ട പക്ഷീ യെന്നോതിയെൻ ചേതന വീണ്ടും ചിറകിട്ടടിക്കവേ, പോരുവാനാകുമോ യന്തപ്പുരങ്ങളിൽ വാളുമായ് ഷണ്ഡന്മാർ കാവലായ് നിൽക്കവേ ? വാടിക്കരിഞ്ഞ മലർച്ചെണ്ടായ് മാറിയോ ക്രൂര ബലാൽസംഗ ശേഷിപ്പ് പോലെ നീ ? കാലം വിളിച്ചാൽ ഫിനിക്‌സായി വീണ്ടുമെൻ ചാരത്തണയുമോ മുഗ്ദ സ്വപ്നങ്ങളായ് ?  

കാൽഗറി കാവ്യസന്ധ്യയുടെ പതിനാലാമത്‌ കൂട്ടായ്‌മ അവിസ്മരണീയമായി

കാൽഗറി : കാൽഗറിയിൽ 14 വർഷമായി തുടർന്നു വരുന്ന മലയാള സാഹിത്യത്തിന്റെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ ശൈത്യകാലത്തിന്റെ കവിതാ സായാഹ്നം പൂർവാധികം ജനപങ്കാളിത്തത്തോടെ പനോരമ ഹിൽസിലെ RCCG ചർച്ചിൽ ആഘോഷിച്ചു. മഞ്ഞു പെയ്യുന്ന രാത്രിയിൽ തണുപ്പിനെയും വെറുപ്പിനെയും തോൽപ്പിച്ചു കൊണ്ട് 27 കുട്ടികളും 18 മുതിർന്നവരും ആവേശത്തോടെ, അക്ഷര സ്ഫുടതയോടെ, സന്തോഷത്തോടെ കവിതകൾ ചൊല്ലി. ചൊല്ലുന്നവരുടെയും കേൾക്കുന്നവരുടെയും മനസ്സ് നിറഞ്ഞു. ചിലപ്പോൾകണ്ണും നിറഞ്ഞിരിയ്ക്കാം. ജാതി മത വർണ ലിംഗ ഭേദമെന്യേ ഏവർക്കും സൗജന്യമായി പങ്കെടുക്കാനുള്ള വേദിയായാണ് കാവ്യസന്ധ്യ കാൽഗറി ഇക്കാലമത്രയും പ്രവർത്തിച്ചു വരുന്നത്. ആദ്യ കാലങ്ങളിൽ കവിതകൾ ചൊല്ലിയിരുന്ന കുട്ടികൾ ഇന്ന് മുതിർന്നവർ ആയെങ്കിലും അവരുടെ ഉള്ളിലെ ആർദ്രത ആണ് കാവ്യസന്ധ്യയുടെ സമ്പത് എന്ന് സംഘാടകർ അഭിമാനിയ്ക്കുമ്പോൾ വീണ്ടും പുതു നാമ്പുകൾ പുതിയ ഈണങ്ങളുമായി മലയാള കവിതയ്ക്ക് ഗോളത്തിന്റെ മറുപുറത്തു പുതിയ ഭാഷ്യങ്ങൾ ചമയ്ക്കുന്നു. നാം മലയാളികൾ കാല…

നാലാമത് ECHO ഹ്യുമാനിറ്റേറിയൻ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു; അവർഡ് ദാനം 2025 ജനുവരി 11 -ന്

ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കി ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ECHO (Enhance Community through Harmonious Outreach), 2021 മുതൽ വർഷം തോറും നൽകിവരുന്ന ഹ്യൂമാനിറ്റേറിയൻ അവാർഡ് നാലാമത് വർഷവും നൽകുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 2025 ജനുവരി 11 ശനിയാഴ്ച വൈകിട്ട് 4-ന് നടക്കുന്ന പതിനൊന്നാമത് വാർഷിക ഡിന്നർ ആൻഡ് അവാർഡ് നൈറ്റിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാർഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി നൽകുന്നത്. പതിവുപോലെ ജെറീക്കോയിലുള്ള കൊട്ടിലിയൻ റസ്റ്റോറന്റിൽ വച്ചാണ് (The Cottilion, 440 Jericho Turnpike, Jericho, NY 11753) അവാർഡ് ദാന ചടങ്ങ് നടക്കുന്നത്. എക്കോയുടെ നിബന്ധനകൾ പാലിക്കപ്പെടുന്ന വ്യക്തിയെയാണ് അവാർഡിനായുള്ള പ്രത്യേക കമ്മറ്റി തെരഞ്ഞെടുക്കുന്നത്. നിബന്ധനകൾ: (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു…

അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഫെഡറൽ ജഡ്ജി തടഞ്ഞു

ഒറിഗോണ് :അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ആൽബർട്ട്‌സണുമായി ക്രോഗറിൻ്റെ നിർദിഷ്ട 25 ബില്യൺ ഡോളർ ലയനം ഒറിഗോണിലെ ഒരു ഫെഡറൽ ജഡ്ജി തടഞ്ഞു.ലയനം സൂപ്പർമാർക്കറ്റുകൾ .തമ്മിലുള്ള  മത്സരം പരിമിതപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് ദോഷം വരുത്തുകയും ചെയ്യുമെന്ന് ഫെഡറൽ ജഡ്ജി അഭിപ്രായപ്പെട്ടു. ഈ വിധി ആൽബെർട്ടനും, ക്രോഗറിനും വലിയ തിരിച്ചടിയും ലയന സാധ്യതയെ അപകടത്തിലാക്കുകയും ചെയ്യുന്നു. വിധിയെ തുടർന്ന് ഇരു കമ്പനികളും ഉടൻ പ്രതികരിച്ചിട്ടില്ല. 2022-ൽ പ്രഖ്യാപിച്ച ലയനം, രാജ്യത്തെ അഞ്ചാമത്തെയും പത്താമത്തെയും വലിയ റീട്ടെയിലർമാർ തമ്മിലായിരുന്നു . സേഫ്‌വേ, വോൺസ്, ഹാരിസ് ടീറ്റർ, ഫ്രെഡ് മേയർ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് ഗ്രോസറി ശൃംഖലകൾ കമ്പനികൾ സ്വന്തമാക്കി. അടുത്ത ദശകങ്ങളിൽ സൂപ്പർമാർക്കറ്റുകൾ മത്സരത്തിൽ നിലംപതിക്കുകയാണ്, വാൾമാർട്ടിനെയും ആമസോണിനെയും നന്നായി നേരിടാനാണു ക്രോജറും ആൽബർട്ട്‌സണും ലയിക്കാൻ ആഗ്രഹിച്ചത് 2022-ൽ കരാർ പ്രഖ്യാപിച്ചപ്പോൾ ക്രോഗർ സിഇഒ റോഡ്‌നി മക്‌മുള്ളൻ പറഞ്ഞു, “വലിയതും…

പ്രശസ്ത അമേരിക്കൻ കവയിത്രി നിക്കി ജിയോവാനി അന്തരിച്ചു

വംശത്തെയും ലിംഗഭേദത്തെയും കുറിച്ചുള്ള അഗാധമായ കൃതികൾക്കായി പ്രകീർത്തിക്കപ്പെട്ട അവാർഡ് ജേതാവും കവയിത്രിയും ആക്ടിവിസ്റ്റും അദ്ധ്യാപികയുമായ നിക്കി ജിയോവാനി 81-ആം വയസ്സിൽ ഡിസംബർ 9-ന് വിർജീനിയയിലെ ബ്ലാക്ക്സ്ബർഗിൽ അന്തരിച്ചു. ശ്വാസകോശ അർബുദം മൂലമുണ്ടാകുന്ന സങ്കീർണതകളാണ് മരണത്തിലേക്ക് നയിച്ചത്. ബ്ലാക്ക് ആർട്സ് മൂവ്‌മെൻ്റിൻ്റെ ഒരു പ്രമുഖ ശബ്ദമായ ജിയോവാനി, പൗരാവകാശങ്ങൾ, കറുത്ത വ്യക്തിത്വം, വ്യക്തിപരമായ പ്രതിരോധം എന്നിവയുടെ പ്രമേയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന അവരുടെ വാചാലമായ കവിതയ്ക്ക് പേരുകേട്ടതാണ്. 1960കളിലെ സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ബ്ലാക്ക് ഫീലിംഗ് ബ്ലാക്ക് ടോക്ക്, ബ്ലാക്ക് ജഡ്ജ്‌മെൻ്റ് എന്നിവ ഉൾപ്പെടെ 30-ലധികം പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ സുഹൃത്തും സഹ എഴുത്തുകാരിയുമായ റെനി വാട്‌സൺ മരണ വാർത്ത സ്ഥിരീകരിച്ചു. 1943 ജൂൺ 7-ന് ടെന്നസിയിലെ നോക്‌സ്‌വില്ലിൽ ജനിച്ച അവർ 1960-കളുടെ അവസാനത്തിൽ വംശത്തെയും ലിംഗഭേദത്തെയും കുറിച്ചുള്ള തൻ്റെ നിശിതമായ നിരീക്ഷണങ്ങളിലൂടെ വായനക്കാരുടെ മനം കവർന്നു. പ്രാരംഭ…