ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു

എടത്വ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന്‍ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു. എടത്വ കേളമംഗലം ജോർജിയൻ സ്പോർട്സ് സെന്ററിൽ നടന്ന ചടങ്ങിൽ സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എടത്വ എസ് ഐ എൻ രാജേഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ ജിജി മാത്യൂ ചുടുക്കാട്ടിൽ, അരുൺ ലൂക്കോസ്, സുനിൽ പെരുംപള്ളിൽ എന്നിവർ പങ്കെടുത്തു. നിലവിൽ കേരള…

ട്രംപിന്റെ ഉദ്ഘാടന റാലിയില്‍ ഇലോണ്‍ മസ്കിന്റെ വിവാദ ആംഗ്യത്തെ ന്യായീകരിച്ച് ബെഞ്ചമിന്‍ നെതന്യാഹു

2017 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് സ്ഥാനാരോഹണ റാലിയിൽ വിമർശകർ നാസി സല്യൂട്ട് എന്ന് ലേബൽ ചെയ്ത ആംഗ്യത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിൽ ശതകോടീശ്വരനായ ടെക് ഭീമന്‍ ഇലോൺ മസ്‌കിനെ പരസ്യമായി ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. മസ്‌കിൻ്റെ ഉറച്ച സഖ്യകക്ഷിയായ നെതന്യാഹു വ്യാഴാഴ്ച എക്‌സില്‍ സംഭവത്തിൻ്റെ പേരിൽ മസ്‌കിനെ “തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു” എന്ന് പ്രസ്താവിച്ചു. ഇലോൺ ഇസ്രായേലിൻ്റെ മികച്ച സുഹൃത്താണെന്ന് പറഞ്ഞ നെതന്യാഹു, ഇസ്രായേലിനെ പിന്തുണയ്ക്കുന്ന മസ്‌കിൻ്റെ ശക്തമായ നിലപാടിനെ കൂടുതൽ ഊന്നിപ്പറഞ്ഞു. ഹമാസ് പോലുള്ള ഭീകര സംഘടനകളിൽ നിന്നുള്ള ഭീഷണികളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശത്തിന് മസ്‌കിൻ്റെ അചഞ്ചലമായ പിന്തുണ ഇസ്രായേൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞു . 2023 ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തെ തുടർന്ന് മസ്‌കിൻ്റെ ഇസ്രായേൽ സന്ദർശനവും നെതന്യാഹു സ്മരിച്ചു. അത് ജൂത രാഷ്ട്രത്തിനുള്ള മസ്‌കിൻ്റെ പിന്തുണ വീണ്ടും സ്ഥിരീകരിക്കുന്നതിലെ…

ട്രം‌‌പിന്റേയും കനേഡിയന്‍ സര്‍ക്കാരിന്റേയും കുടിയേറ്റ നിയമ നടപടി: സൗദി അറേബ്യയുടെ സുപ്രധാന ചുവടു വെയ്പ് 2.6 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമെന്ന്

വാഷിംഗ്ടണ്‍: ആഗോള കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ അമേരിക്കയിൽ തന്നെ നിർമിക്കണമെന്നും, അങ്ങനെ ചെയ്യാത്ത കമ്പനികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും ഡൊണാള്‍ഡ് ട്രം‌പ് പ്രഖ്യാപിച്ചത് നിരവധി കമ്പനികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അമേരിക്കൻ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക, രാജ്യത്തെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രംപിൻ്റെ ഈ നടപടി. വിദേശ ഉൽപ്പാദനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുമ്പോൾ, അമേരിക്കയുടെ മുൻഗണന എപ്പോഴും പൗരന്മാരെയും വ്യവസായത്തെയും സംരക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ നയം പിന്തുടരാത്തവര്‍ക്ക് ‘ബില്യൺ, ട്രില്യൺ’ ഡോളർ താരിഫ് നൽകേണ്ടിവരുമെന്ന് അദ്ദേഹം ശക്തമായ മുന്നറിയിപ്പും നൽകിയിരിക്കുകയാണ്. ട്രംപ് ഭരണകൂടത്തിന് കീഴിൽ, അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ യുഎസ് സർക്കാർ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ 20,000-ത്തിലധികം അനധികൃത ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എച്ച്-1ബി വിസ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. കൂടാതെ,…

ട്രം‌പിന്റെ വിദേശ ഇറക്കുമതി നയം: ഇന്ത്യക്ക് ഇതുവരെ പ്രതികൂലമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായ ശേഷം, അദ്ദേഹത്തിൻ്റെ നയങ്ങളും പ്രഖ്യാപനങ്ങളും എല്ലായിടത്തും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അമേരിക്കയ്ക്ക് മുൻഗണന നൽകുമെന്നും ഇറക്കുമതിക്ക് തീരുവ വർദ്ധിപ്പിക്കുമെന്നും പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയിലും ഇന്ത്യയിലും സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇന്ത്യയ്ക്ക് ഇതുവരെ പ്രതികൂലമായ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പ്രസിഡൻ്റായതിന് ശേഷം വേൾഡ് ഇക്കണോമിക് ഫോറത്തിൽ നടത്തിയ ആദ്യ പൊതു പ്രസംഗത്തിൽ, താരിഫുകൾ വർധിക്കുമെന്നും എന്നാൽ ലോകം വിചാരിച്ചതുപോലെയല്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ ഉൽപാദനത്തിനും എണ്ണ ഉൽപാദനത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആദ്യ 4 ദിവസങ്ങളിൽ ട്രംപ് ഭരണകൂടത്തിൽ നിന്ന് ഇന്ത്യയ്ക്ക് ദോഷകരമായ ഒന്നും സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ട്രംപ് കനത്ത തീരുവ ചുമത്തുകയോ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നടപടിയും സ്വീകരിക്കുകയോ ചെയ്തിട്ടില്ല. എണ്ണവിലയും സ്ഥിരമാണ്,…

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായ 500-ലധികം പേരെ അറസ്റ്റ് ചെയ്തു; നൂറുകണക്കിന് ആളുകളെ നാടു കടത്തി

വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായതിനുശേഷം, അമേരിക്കൻ സ്വപ്നം തേടി അപകടകരമായ യാത്ര നടത്തുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിച്ചു. ട്രംപ് ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ആരംഭിച്ച നടപടിയില്‍ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ പിടികൂടി അമേരിക്കയില്‍ നിന്ന് നാടു കടത്തി. അധികാരികൾ 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും നിരവധി ആളുകളെ സൈനിക വിമാനങ്ങളിൽ നാടുകടത്തുകയും ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. “ട്രംപ് ഭരണകൂടം 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അതിൽ ഒരു തീവ്രവാദി, ട്രെൻ ഡി അരാഗ്വ സംഘത്തിലെ നാല് അംഗങ്ങൾ, പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ലൈംഗിക കുറ്റവാളികൾ എന്നിവരും ഉള്‍പ്പെടുന്നു,” പ്രസ് സെക്രട്ടറി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഈ കാലയളവിൽ അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന നൂറുകണക്കിന് കുറ്റവാളികളെ സൈനിക വിമാനങ്ങൾ വഴി അവരുടെ രാജ്യങ്ങളിലേക്ക്…

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഭരണകൂടത്തിന് താൽപ്പര്യമുണ്ടെന്ന് ജയശങ്കർ

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പുതിയ രാഷ്ട്രീയ തുടക്കം കുറിച്ചു. യുഎസ് ഗവൺമെൻ്റിൻ്റെ ക്ഷണപ്രകാരം സംഘടിപ്പിച്ച ഈ പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജയശങ്കർ ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്ന് സൂചന നൽകി. ഇന്ത്യ-യുഎസ് ബന്ധത്തിന് പുതിയ വഴിത്തിരിവ് നൽകുന്നതിൽ പുതിയ ട്രംപ് ഭരണകൂടത്തിന് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ പുരോഗതിയുടെ സാധ്യതയുണ്ടെന്നും ജയശങ്കർ പറഞ്ഞു. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ പ്രാധാന്യമർഹിക്കുന്നതായി വിദേശകാര്യ മന്ത്രി വിശേഷിപ്പിച്ചു, അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് മുൻഗണന നൽകുന്നുവെന്ന് വളരെ വ്യക്തമാണ്. “ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ വ്യക്തമായ താൽപ്പര്യമുണ്ട്. ഇപ്പോൾ ഇതിൻ്റെ കൃത്യമായ സംവിധാനം, ഞങ്ങൾക്ക് നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” വിദേശകാര്യ മന്ത്രി എസ് ജയശങ്കർ…

ഭക്തിഗാന രചയിതാവ് സതീഷ് കെ മേനോനെ കെ.എച്.എൻ.എ. ആദരിച്ചു

ന്യൂയോർക്ക്: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 11 ശനിയാഴ്ച വൈകീട്ട് ന്യൂയോർക്കിലെ വൈഷ്ണവ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ച് ബ്രീത്ത് മ്യൂസിക് അക്കാഡമി ഡിട്രോയിറ്റിന്റെ ഭക്തിഗാന മേള, അയ്യപ്പ സേവാസംഘവും കൃഷ്ണകൃപാ മ്യൂസിക് ടീമും ചേർന്ന് അവതരിപ്പിച്ചു. ഈ അയ്യപ്പ ഗാനമേളയിലെ ശ്രദ്ധിക്കപ്പെട്ട നിരവധി ഗാനങ്ങൾ സതീഷ് കെ മേനോൻ രചിച്ചതായിരുന്നു. ശ്രീമതി അനിത കൃഷ്ണയുടെ നേതൃത്വത്തിൽ ആരംഭിച്ച ഗാനമേള, ഡിട്രോയിറ്റിൽ നിന്നെത്തിയ ബ്രീത്ത് മ്യൂസിക് അക്കാഡമി ടീമംഗങ്ങൾ മകരവിളക്ക് മഹോത്സവത്തിൽ ശബരിമല സന്നിധാനത്തിന്റെ മാതൃകയിൽ തീർത്ത മണ്ഡപത്തിലെ സംഗീതക്കച്ചേരി അവിസ്മരണീയമാക്കി. അയ്യപ്പസേവാ സംഘം പ്രസിഡന്റ് കൂടിയായ ഗോപിനാഥ് കുറുപ്പും കൃഷ്ണകൃപാ മ്യൂസിക്കിന്റെ പ്രസിഡന്റ് സതീഷ് കെ മേനോനും എൻ.ബി.എ. പ്രസിഡന്റ് ജനാർദ്ദനൻ തോപ്പിലും ചേർന്ന് മണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ചു. ശ്രീമതി രാധാമണി നായരുടെ ഭക്തിനിർഭരമായ ഈശ്വര പ്രാർത്ഥനക്ക് ശേഷം അയ്യപ്പ സേവാസംഘം സെക്രട്ടറിയും കെ.എച്.എൻ.എ. ട്രഷററുമായ രഘുവരൻ നായർ…

സാൻ അന്റോണിയോ അപ്പാർട്ട്‌മെന്റിൽ 7 പോലീസുകാർക്ക് വെടിയേറ്റു

സാൻ അന്റോണിയോ: സാൻ അന്റോണിയോയിലെ അപ്പാർട്ട്മെന്റിൽ ഒരു കുടുംബാംഗം ദുരിതത്തിലാണെന്നും അടിയന്തര സഹായം ആവശ്യമാണെന്നും ബുധനാഴ്ച വൈകുന്നേരം ലഭിച്ച ഒരു കോളിന് മറുപടി നൽകുന്നതിനിടെ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചതായി പോലീസ് പറഞ്ഞു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ, അവർക്കെതിരെ ഒന്നിനുപുറകെ ഒന്നായി പ്രതി 46 കാരനായ ബ്രാൻഡൻ സ്കോട്ട് പൗലോസ് വെടിയുതിർക്കുകയായിരുന്നുവെന്ന് സാൻ അന്റോണിയോ പോലീസ് മേധാവി ബിൽ മക്മാനസ് പറഞ്ഞു. മണിക്കൂറുകളോളം നീണ്ട സംഘർഷത്തിന് ശേഷം പ്രതിയെ അപ്പാർട്ട്മെന്റിൽ വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി മക്മാനസ് പറഞ്ഞു. ഇത് സ്വയം വരുത്തിയതാണോ അതോ വിളിച്ചുവരുത്തിയ സ്വാറ്റ് സംഘത്തിൽ നിന്നുള്ളതാണോ എന്ന് അവർ ഇപ്പോഴും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവന് ഭീഷണിയല്ലാത്ത പരിക്കുകൾക്ക് എല്ലാ ഉദ്യോഗസ്ഥരും ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല, എന്നാൽ അവരിൽ ഓരോരുത്തർക്കും സേനയിൽ നാല് മുതൽ എട്ട്…

കുറവിലങ്ങാട് അസ്സോസിയേഷൻ ഓഫ് ഗ്രേറ്റ് ഹൂസ്റ്റൺ ഉത്‌ഘാടനം ജനുവരി 26 ന്

ഹൂസ്റ്റൺ : അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് മലയാളികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഉത്‌ഘാടനം  ജനുവരി 26നു ഞായറാഴ്ച  വൈകുന്നേരം 4.30 യ്ക്ക് നടത്തപ്പെടും . സ്റ്റാഫോഡ് കേരളാ ഹൗസിൽ വച്ചു നടക്കുന്ന പരിപാടിയിൽ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഉദ്ഘാടനം നിർവഹിക്കുന്നതും സ്റ്റാഫോഡ് സിറ്റി മേയർ കെൻ മാത്യു ലോഗോ പ്രകാശനം നടത്തുന്നതുമാണ്. ഫാ. ജോസഫ് പൊറ്റമ്മേൽ ആശംസകൾ അർപ്പിക്കുന്ന ചടങ്ങിൽ കുറവിലങ്ങാട്ടെ കലാ -സാംസ്‌കാരിക നേതാക്കളുടെ ആശംസാ വീഡിയോ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് സംഘടനക്കുവേണ്ടി ഭാരവാഹികൾ അറിയിച്ചു.

നാഷ്‌വില്ലി ആന്റിയോക്ക് ഹൈസ്കൂൾ വെടിവയ്പ്പ് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു രണ്ടു മരണം

ടെന്നസി:”ജനുവരി 22 ന്, ടെന്നസിയിലെ നാഷ്‌വില്ലിലുള്ള ആന്റിയോക്ക് ഹൈസ്കൂളിലെ കഫറ്റീരിയയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും  മറ്റു രണ്ടു പേർക്ക്  പരിക്കേൽപ്പിക്കുകയും ചെയ്തു സംഭവത്തിൽ വെടിവെച്ചുവെന്ന  കരുതുന്ന കൗമാരക്കാരൻ വിദ്യാർത്ഥി  ആത്മഹത്യ ചെയ്തു .വെടിവെച്ച കൗമാരക്കാരൻ റിസർവ് ഓഫീസേഴ്‌സ് ട്രെയിനിംഗ് കോർപ്സ് കാഡറ്റായ സോളമൻ ഹെൻഡേഴ്‌സൺ ആണ്അധികൃതർ തിരിച്ചറിഞ്ഞു. നാഷ്‌വില്ല നഗരമധ്യത്തിൽ നിന്ന് ഏകദേശം 12 മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ആന്റിയോക്ക് ഹൈസ്കൂൾ ബുധനാഴ്ച സ്കൂളിലെ കഫറ്റീരിയയിൽ വെടിയുതിർത്തതിനെത്തുടർന്ന് ലോക്ക്ഡൗണ് ചെയ്തു 16 വയസ്സുള്ള ജോസ്ലിൻ കൊറിയ എസ്കലാന്റേ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.മറ്റൊരു വിദ്യാർത്ഥിയുടെ കൈയ്ക്ക് പരിക്കേറ്റു. സോളമൻ ഹെൻഡേഴ്‌സൺ സ്കൂൾ ബസിലാണ്  ഹൈസ്‌കൂളിൽ എത്തിയാണ് കഫറ്റീരിയയിൽ ആക്രമണം അഴിച്ചുവിട്ടത് . തുടർന്ന്  ഹെൻഡേഴ്‌സൺ തലയിൽ വെടിവച്ചു മരിച്ചു. മെട്രോ നാഷ്‌വില്ലെ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ചീഫ് ജോൺ ഡ്രേക്ക് പറഞ്ഞു. ഹെൻഡേഴ്സൺ പോസ്റ്റ് ചെയ്തതായി…