തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് രണ്ടാം ഗഡുവായ 5,55,79,023 രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5,55,79,023 രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 807,50,66,349 രൂപയ്ക്ക് പുറമെയാണിത്. 2018ലെയും 19ലെയും പ്രളയത്തിൽ തകർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ റോഡുകളുടെ പുനരുദ്ധാരണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആകെ 1000 കോടി രൂപ അനുവദിക്കാനാണ് നിശ്ചയിച്ചിരുന്നത്. പി ആര്‍ ഡി, കേരള സര്‍ക്കാര്‍

സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ കാക്കനാട്ടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് കാക്കനാട്ട് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് 96-ാം സ്ഥാപക ദിനം ആഘോഷിച്ചു. ഏകദേശം രണ്ട് ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഓഫീസിൽ കറൻസി ചെസ്റ്റ്, ബ്രാഞ്ച് ഓഫീസ്, 1200 ഓളം ജീവനക്കാർക്കുള്ള ജോലിസ്ഥലം എന്നിവയുണ്ട്. ബാങ്ക് ചെയർമാൻ വി.ജെ.കുര്യൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടറും സിഇഒയുമായ പി.ആർ.ശേഷാദ്രി സംസാരിച്ചു.

ബാലരാമപുരത്ത് കിണറ്റിൽ കണ്ടെത്തിയ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ബാലരാമപുരത്ത് ഇന്ന് (വ്യാഴാഴ്ച) രണ്ട് വയസ്സുള്ള പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകൽക്കോണത്തെ വാടകവീട്ടിൽ മാതാപിതാക്കൾക്കും മൂത്ത സഹോദരിക്കും അമ്മൂമ്മയ്ക്കും അമ്മാവനുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ പുലർച്ചെ 5.15 ഓടെ കാണാതായതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തു തുടങ്ങി. വീട്ടുകാർ നൽകിയ പ്രാഥമിക വിവരമനുസരിച്ച് കഴിഞ്ഞ ദിവസം രാത്രി അമ്മയ്‌ക്കൊപ്പമാണ് കുട്ടി ഉറങ്ങിയത്. കുഞ്ഞിനെ കാണാതാവുന്നതിന് തൊട്ടുമുമ്പ് അമ്മ ടോയ്‌ലറ്റിൽ പോയിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ കുഞ്ഞിൻ്റെ മുത്തശ്ശിയോട് കുഞ്ഞിനെ നോക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ അമ്മാവൻ ഉറങ്ങിക്കിടന്ന മുറിക്ക് തീപിടിച്ചു. വീട്ടുകാർ തീ അണച്ച ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന്…

മുത്വലാഖ് നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ വാദം കേൾക്കൽ തുടങ്ങി

ന്യൂഡല്‍ഹി: മുത്വലാഖ് നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈ നിയമപ്രകാരം ക്രിമിനൽ കുറ്റമാക്കാനുള്ള വ്യവസ്ഥയാണ് ഹർജികളിൽ ചോദ്യം ചെയ്തിരിക്കുന്നത്. മുസ്ലീം സ്ത്രീകൾക്ക് കീഴിൽ മുത്വലാഖ് ശിക്ഷാർഹമായ കുറ്റമാക്കി മാറ്റുകയും അതിൽ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാനുള്ള വ്യവസ്ഥയുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ നിയമം മുസ്ലീം പുരുഷന്മാരോട് വിവേചനപരമാണെന്നും അത് പിൻവലിക്കണമെന്നും ഹർജിക്കാർ വാദിക്കുന്നു. മുത്വലാഖ് നിയമം നടപ്പാക്കിയതിന് ശേഷം ഇതുവരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ശിക്ഷ വിധിക്കുന്ന ഏതൊരു പ്രവൃത്തിയും നിയമനിർമ്മാണ നയത്തിൻ്റെ ഭാഗമാണെന്ന് ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ (എസ്ജി) സുപ്രീം കോടതിയെ അറിയിച്ചു. സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റ്…

സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024 ഡിസംബറിലെ ഓണറേറിയം അനുവദിച്ചു

തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024-25 അധ്യയന വർഷത്തെ ഡിസംബർ മാസത്തിലെ ഓണറേറിയം അനുവദിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓണറേറിയം വിതരണം ചെയ്യുന്നതിനായി ആകെ പതിനാല് കോടി ഒമ്പത് ലക്ഷത്തി ഇരുപത്തിനാലായിരത്തി ഒരുന്നൂറ്റി എഴുപത്തിയഞ്ച് രൂപയാണ്(14,09,20,175) അനുവദിച്ചത്. ആകെ 13,453 പാചകത്തൊഴിലാളികൾക്കാണ് ഓണറേറിയം ലഭിക്കുക. പി ആര്‍ ഡി, കേരള സര്‍ക്കാര്‍

മാധ്യമ പ്രവർത്തകർക്ക് കേരള സമൂഹത്തില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നു: സ്പീക്കർ എ എൻ ഷംസീർ

തിരുവനന്തപുരം:  മാധ്യമ പ്രവർത്തകർ വേട്ടയാടപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പോൾ മാധ്യമ പ്രവർത്തകർക്ക് കേരള സമൂഹത്തിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. മാധ്യമ സ്വാതന്ത്ര്യത്തിൽ ആഗോള സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണ്. എന്നാൽ കേരളം മാധ്യമ സ്വാതന്ത്ര്യത്തിലും മുന്നിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകർക്ക് നമ്മുടെ സംസ്ഥാനത്ത് അന്തസോടെയും അഭിമാനത്തോടെയും പ്രവർത്തിക്കാനാകുന്നുണ്ട്. ഇത് നിലനിർത്തേണ്ട ഉത്തരവാദിത്തം അവരുടേതാണ്. മാധ്യമധർമ്മത്തിലൂന്നി പക്ഷം ചേരാതെ സത്യസന്ധമായി വസ്തുതകൾ അവതരിപ്പിക്കണം. വാർത്തകൾ അതിവേഗം നൽകാൻ മത്സരിക്കുമ്പോൾ വിശ്വാസ്യത നഷ്ടമാകരുത്. വർത്തമാനകാല ഇന്ത്യൻ പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തകരെ പോലെ മാധ്യമ പ്രവർത്തകരും വിമർശിക്കപ്പെടാമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ജനാധിപത്യം…

എലപ്പുള്ളിയിലെ എഥനോൾ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ല: എക്സൈസ് വകുപ്പ് മന്ത്രി

തിരുവനന്തപുരം: മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോൾ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്ലാന്റിന് 0.05ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തിൽ ആവശ്യമായി വരിക. പൂർണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ 0.5ദശലക്ഷം ലിറ്റർ വെള്ളം മതിയാകും. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്.  ഇതുകൂടാതെ പ്ലാന്റിൽ അഞ്ച് ഏക്കർ ഭൂമിയിൽ ജലസംഭരണി നിർമിക്കുമെന്ന കാര്യം പ്രെപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജല അതോറിറ്റി കമ്പനിക്ക് ആവശ്യമായ വെള്ളം നിലവിലുള്ള പദ്ധതിക്ക് പുറത്തു നിന്നല്ല നൽകാമെന്ന് സമ്മതിച്ചിരിക്കുന്നത്. മലമ്പുഴയിൽ  നിന്നും കിൻഫ്രയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ട്. ഈ ലൈനിൽ നിന്നാണ് ആവശ്യമായ ജലം ലഭ്യമാക്കുക. നിലവിൽ കേരളത്തിൽ കിൻഫ്രയുടേയും വ്യവസായ വകുപ്പിന്റേയും ഇൻഡസ്ട്രിയൽ പാർക്കുകളിലേക്ക് ജല അതോറിറ്റി വെള്ളം നൽകുന്നുണ്ട്. ഇതിന്റെ…

ഉമ്മൻ ടി ഉമ്മൻ (രാജു 70) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചെന്നിത്തല തൂമ്പാട്ട് വിള ബഥേലിൽ പരേതരായ കെ ഒ ഉമ്മന്റേയും ശോശാമ്മ ഉമ്മൻ്റെയും മകന്‍ ഉമ്മൻ ടി ഉമ്മൻ (രാജു 70) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: ലിസി ഉമ്മൻ കോന്നി വകയാർ കുഴുമുറിയിൽ കുടുംബാംഗം മക്കൾ: ജൂലി, ജെനി, ജെമി. സഹോദരങ്ങൾ: പാസ്റ്റർ റ്റി ഓ ജേക്കബ്, റ്റി ഒ ജെയിംസ്, റ്റി ഒ ജോൺസൻ (ഹൂസ്റ്റണ്‍), ജോളി ജോയ്സ് (ഹൂസ്റ്റണ്‍), റ്റി ഓ സാജൻ (യു എ ഇ). ജോയ്സ് സാമുവേൽ സഹോദരി ഭർത്താവാണ്. പൊതുദർശനവും സംസ്കാരശുശ്രുഷയും സമയം: ഫെബ്രുവരി 1 ശനിയാഴ്ച 10 മണിക്ക് സ്ഥലം :(ഷോരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഹൂസ്റ്റൻ) . തുടർന്ന് സംസ്കാരം :South Park Funeral Home and Cemetery(1310 N Main St, Pearland, TX 77581) കൂടുതൽ വിവരങ്ങൾക്ക്: റ്റി ഒ ജോൺസൻ (ഹൂസ്റ്റണ്‍)…

ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണു തുടക്കമായി

ഫിലഡല്‍‌ഫിയ: ലോക മലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷന്‍ (ORMA) അഥവാ ‘ഓര്‍മ്മ ഇൻറർനാഷണൽ’ സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘഷങ്ങളോടനുബന്ധിച്ച്, രണ്ടായിരത്തി ഇരുപത്തിയഞ്ചിലെ പ്രവർത്തനോദ്ഘാടനവും, അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൻ്റെ മൂന്നാം സീസൺ കിക്ക്‌ ഓഫും സംയുക്തമായി ഫിലഡൽഫിയയിൽ ആഘോഷപൂർവ്വം നടത്തപ്പെട്ടു. ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡൻ്റ് ഡോ. ബിന്ദു ആലപ്പാട്ട്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ഫിലഡൽഫിയയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കൾ, ഓർമയുടെ സ്പോൺസര്‍മാര്‍, അഭ്യുദയകാംക്ഷികൾ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഷൈൻ തോമസിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പൊതുയോഗത്തിൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം പുതിയ ഭാരവാഹികളായ പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ, സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ എന്നിവർക്ക് പ്രതിജ്ഞാവാചകം…

എസ്.ബി അലംനൈ ഗ്ലോബല്‍ മഹാസമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി; അമേരിക്കന്‍ എസ്ബി അലംനൈ ദേശീയ നെറ്റ്‌വര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു

ചിക്കാഗോ: ഭാരതത്തിന്റെ 76-ാം റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് ചങ്ങനാശേരി എസ്.ബി കോളജില്‍ വച്ച് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസമ്മേളനത്തിന് അമേരിക്കന്‍ ഐക്യനാടുകളിലെ എല്ലാ എസ്.ബി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും ദേശിയ നെറ്റ് വർക്കിന്റെ അഭിനന്ദനങ്ങള്‍. മുഖ്യാതിഥിയും എസ്.ബി കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ബാംഗളൂര്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്‍ടര്‍പ്രണര്‍ഷിപ്പ് ചെയര്‍മാനുമായ പ്രൊഫ. ജെ. ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അലുംമ്‌നി അസോസിയേഷന്‍ മദര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.എന്‍.എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍ ആന്റണി ഏത്തക്കാട് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം സ്വാഗത പ്രസംഗവും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. ചങ്ങനാശേരി എം.എല്‍.എ ജോബ് മൈക്കിള്‍, ബ്രിഗേഡിയര്‍ ഒ.എ. ജെയിംസ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യൂസ്, ബര്‍സാര്‍ ഫാ.…