ഷവോമി ഇന്ത്യ റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ചു; റെഡ്മി നോട്ട് 14 5ജി പതിപ്പിന് 1000 കോടി വില്‍പ്പന നേട്ടം

കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. ജനുവരി 10 മുതല്‍ എംഐ ഡോട്ട് കോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ ഷോപ്പുകളില്‍ എന്നിവയിലുടനീളം ലഭ്യമാകും. 4ജിബി+ 64ജിബി വേരിയന്റിന് 9,999 രൂപയും 4ജിബി + 128ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി + 128ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില. അത്യാധുനിക സവിശേഷതകള്‍, തടസ്സമില്ലാത്ത പ്രകടനം, അതിവേഗത്തിലുള്ള 5ജി കണക്റ്റിവിറ്റി എന്നിവ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത മോഡല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായിട്ടുള്ളതാണ്. നേരത്തെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി രണ്ടാഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ആയിരം കോടി വില്‍പ്പന നേട്ടം കൈവരിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.…

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സാഹിത്യ അക്കാദമി ജേതാവ് ദത്ത ദാമോദർ നായിക്കിനെതിരെ കേസെടുത്തു

ഗോവയിലെ പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ദത്ത ദാമോദർ നായിക്കിനെതിരെ ഒരു അഭിമുഖത്തിൽ ക്ഷേത്ര പൂജാരിമാരെ ‘കൊള്ളക്കാർ’ എന്ന് വിളിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചു. താനൊരു കടുത്ത നിരീശ്വരവാദിയാണെന്നും ഇത്തരം എഫ്ഐആറുകളെ ഭയപ്പെടുന്നില്ലെന്നും നായിക് പറഞ്ഞു. ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയതിന് ഗോവയിലെ പ്രമുഖ എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ദത്ത ദാമോദർ നായിക്കിനെതിരെ ഗോവ പോലീസ് തിങ്കളാഴ്ച (ജനുവരി 6) കേസെടുത്തു. അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം ക്ഷേത്ര പൂജാരിമാരെ ‘കൊള്ളക്കാർ’ എന്ന് വിളിച്ചതായി പോലീസിന് പരാതികൾ ലഭിച്ചിരുന്നു. 70 കാരനായ ദത്ത ദാമോദർ നായിക് തൊഴിൽപരമായി ഒരു വ്യവസായി കൂടിയാണ്. താൻ കടുത്ത നിരീശ്വര വാദിയാണെന്നും അത്തരത്തിലുള്ള ഒരു പരാതിയെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം ഈ വിഷയത്തിൽ പറഞ്ഞു. ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ നായിക് പാർട്ഗലിയിൽ സ്ഥിതി ചെയ്യുന്ന…

ഇസ്രായേലും അമേരിക്കയും മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പു കൂട്ടുന്നുവോ?; ഇറാൻ യുദ്ധപരിശീലനം ആരംഭിച്ചു

വാഷിംഗ്ടണ്‍: നിയുക്ത യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ലോകത്തിൻ്റെ മുഴുവൻ കണ്ണുകളും മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് ഉറ്റുനോക്കുകയാണ്. ഒരു മൂന്നാം ലോക മഹായുദ്ധത്തിൻ്റെ സാധ്യതയെക്കുറിച്ചുള്ള ആശങ്കകളാണ് അതിന് കാരണം. ഇറാൻ തങ്ങളുടെ സൈനിക ശക്തി പ്രകടമാക്കി യുദ്ധാഭ്യാസം തുടങ്ങിക്കഴിഞ്ഞു. ഇറാനെക്കുറിച്ചുള്ള വാചാടോപങ്ങൾക്കും ഭീഷണികൾക്കും ഇടയിൽ ഇസ്രായേലും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്ന സമയത്താണ് ഈ നടപടി. ഇറാൻ സൈന്യം അടുത്തിടെ രാജ്യത്തിൻ്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന നതാൻസ് ആണവ നിലയത്തിന് സമീപം വ്യോമാഭ്യാസം ആരംഭിച്ചു, ഇത് ഒരു പ്രധാന തന്ത്രപരമായ നീക്കമായി കണക്കാക്കപ്പെടുന്നു. ഇറാൻ്റെ ഈ നടപടി അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിക്കുകയാണ്. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇസ്രായേൽ തകർത്തതിനും ഇറാനെ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണിക്കും ഇടയിലാണ് ഇറാൻ തങ്ങളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഈ വലിയ…

ഫൊക്കാനാ പെൻസിൽവാനിയ റീജിയണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി.

പെൻസൽവേനിയ : 41 വർഷത്തെ പാരമ്പര്യം പേറുന്ന പ്രവാസികളുടെ നോർത്തമേരിക്കൻ ആൻഡ് കാനഡയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവേനിയ റീജണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി ജനുവരി അഞ്ചാം തീയതി അഞ്ചു പി എം മുതൽ ഫിലഡൽഫിയ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച്  നിറഞ്ഞ കവിഞ്ഞ സദസിൽ നടത്തപ്പെട്ടു. റീജണൽ വൈസ് പ്രസിഡണ്ട് ഷാജി സാമുവേൽന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് ഫൊക്കാന പ്രസിഡണ്ട് സജിമോൻ ആൻറണി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ നിഖിൽ സിവർ,philadelphia സിറ്റി കൗൺസിലർ ഡോക്ടർ നീനാ അഹ്മദ്, പെൻസിൽവേനിയ ഗവർണറുടെ ഏഷ്യൻ അഫേഴ്സ് കമ്മിറ്റി ഡയറക്ടർ റൈസിൻ കരു, ഫൊക്കാനാ ജനറൽസെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ട്രഷർ ജോയി ചാക്കപ്പൻ എന്നിവർ ആശംസകൾ നേർന്നു. പൊതുസമ്മേളനത്തിൽ വച്ച് സമൂഹത്തിൻറെ നാനാതുറകളിൽ ചെയ്ത സേവനങ്ങളെ മുൻനിർത്തി ബ്ലസൻ മാത്യുവിനും, അറ്റോർണി…

റവ. ഫാ. റെജി പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി

ഷിക്കാഗോ: സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ പുതിയ സെക്രട്ടറിയായി റവ. ഡോ. റെജി പി. കുര്യൻ പ്ലാത്തോട്ടത്തിനെ നിയമിച്ചു. ചങ്ങനാശ്ശേരി അതിരൂപതാംഗമായ റവ. ഡോ. റെജി പ്ലാത്തോട്ടം ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് കോളേജിന്റെ പ്രിൻസിപ്പലായും സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അദ്ധ്യയന വർഷം നാലുവർഷത്തെ ഡിഗ്രി കോഴ്‌സ് തുടങ്ങുന്നതിന് റവ. ഫാ. റെജി പ്ലാത്തോട്ടം നേതൃത്വം നൽകി. ഈ നിയമത്തോടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ തന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ തലപ്പാവിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുന്നു. സീറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സിനഡൽ കമ്മിറ്റിയുടെ കൺവീനർ അഭിവന്ദ്യ മാർ ജോസഫ് കല്ലങ്ങൊട്ട് പിതാവാണ് പെർമെനന്റ് സിനഡിന്റെ അംഗീകാരത്തോടെ ഈ നിയമനം നടത്തിയത്. റവ. ഫാ. റെജി പ്ലാത്തോട്ടത്തിന് അമേരിക്കൻ ഐക്യനാട്ടുകളിലെ എസ്ബി അലുംമ്‌നികളുടെ സ്‌നേഹാദരവുകളും അഭിനന്ദനങ്ങളും ഇതോടൊപ്പം നേരുന്നു. റിപ്പോര്‍ട്ട്: ആന്റണി ഫ്രാൻസിസ്

ജെറ്റ്ബ്ലൂ വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ഫോർട്ട് ലോഡർഡേൽ(ഫ്ലോറിഡ):തിങ്കളാഴ്ച ജെറ്റ്ബ്ലൂ വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി, രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ്.വിമാനത്തിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തുന്നത് . രാത്രി 11.30 ഓടെ രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ഫ്ലോറിഡയിലെ നിയമപാലകർ അറിയിച്ചു. തിങ്കളാഴ്ച ഫോർട്ട് ലോഡർഡേൽ-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ. വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറിൽ മൃതദേഹങ്ങൾ കണ്ടെത്തുകയും രണ്ടുപേരും മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. മരണകാരണം കണ്ടെത്താൻ ബ്രോവാർഡ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് പോസ്റ്റ്‌മോർട്ടം നടത്തും. ചിക്കാഗോയിൽ നിന്ന് ഹവായിയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൻ്റെ വീൽ കിണറ്റിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിന് രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത് മൃതദേഹങ്ങൾ വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെൻ്റിൽ എത്രനേരം ഉണ്ടായിരുന്നുവെന്ന് അജ്ഞാതമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്തിൻ്റെ മുൻഭാഗത്ത് ഒരു വിമാനത്തിൻ്റെ ചിറകിനടിയിൽ സ്ഥിതി ചെയ്യുന്ന ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെൻ്റുകൾ, തിരിച്ചറിയപ്പെടാതെ യാത്ര ചെയ്യാൻ…

2024-ലെ ന്യൂയോർക്ക് കർഷകശ്രീ – പുഷ്‌പശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു; ശ്രീകുമാർ ഉണ്ണിത്താൻ കർഷകശ്രീ; ലാലി കളപ്പുരക്കൽ പുഷ്‌പശ്രീ

ന്യൂയോർക്ക്: പരിമിത കാലാവസ്ഥയിൽ പച്ചക്കറി കൃഷി ചെയ്യുവാൻ തൽപ്പരായവരെയും വീടുകളുടെ മുൻഭാഗം പൂന്തോട്ടങ്ങളാൽ മനോഹരമാക്കുവാൻ പരിശ്രമിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന മലയാളീ കൂട്ടായ്മയാണ് “അമേരിക്കൻ കർഷകശ്രീ ന്യൂയോർക്ക്”. ന്യൂയോർക്കിലെ ക്വീൻസ് – ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി 2009-ൽ സ്ഥാപിതമായ പ്രസ്തുത മലയാളീ കൂട്ടായ്‌മ 2024-ലെ കർഷകശ്രീ – പുഷ്‌പശ്രീ ജേതാക്കളെ പ്രഖ്യാപിച്ചു. ഫൊക്കാനാ നാഷണൽ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനാണ് ഈ വർഷത്തെ കർഷകശ്രീ അവാർഡ് ജേതാവ്. ലോങ്ങ് ഐലൻഡ് മലയാളീ സമൂഹത്തിൽ വിവിധ സംഘടനകളിലൂടെ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായ ലാലി കളപ്പുരക്കലിനാണ് പുഷ്‌പശ്രീ അവാർഡ് ലഭിച്ചത്. മുൻ സ്പോർട്സ് താരവും അത്ലറ്റിക്സിൽ ഏഷ്യൻ ഗെയിംസ് ജേതാവുമായ ബെന്നി ജോണിനാണ് കർഷകശ്രീ അവാർഡ് രണ്ടാം സ്ഥാനം ലഭിച്ചത്. ലോങ്ങ് ഐലൻഡ് ഭാഗത്തെ സ്ഥിര താമസക്കാരനും കൃഷി തല്പരനുമായ റോയി മാണി കർഷകശ്രീ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബാബിലോണിൽ താമസിക്കുന്ന കാതൊലിക്…

സ്റ്റഡി പെർമിറ്റ് മുതൽ പിആർ വരെ: ജസ്റ്റിന്‍ ട്രൂഡോയുടെ തീരുമാനങ്ങൾ ഇന്ത്യയെ പിരിമുറുക്കത്തിലാക്കി; വിദ്യാഭ്യാസത്തിൻ്റെ പാത ദുഷ്കരമായി

രാജി വെച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത്, ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും വെല്ലുവിളികൾ വർധിപ്പിക്കുന്ന നിരവധി തീരുമാനങ്ങൾ എടുത്തിരുന്നു. പഠനത്തിനും ജോലിക്കുമായി കാനഡയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഈ നയങ്ങൾ കാരണം നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. ഇന്ത്യക്കാരുടെ പിരിമുറുക്കം വർധിപ്പിച്ച ട്രൂഡോ സർക്കാരിൻ്റെ ആ 5 തീരുമാനങ്ങള്‍ എന്തായിരുന്നു? തിങ്കളാഴ്ചയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ചത്. അന്നുമുതൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ബുദ്ധിമുട്ടുകൾ വർദ്ധിപ്പിച്ച അദ്ദേഹത്തിൻ്റെ 5 തീരുമാനങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. ട്രൂഡോയുടെ ഈ തീരുമാനം മൂലം പഠനത്തിനും ജോലിക്കുമായി കാനഡയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. വാസ്തവത്തിൽ, ട്രൂഡോ ഗവൺമെൻ്റ് അതിൻ്റെ ഭരണകാലത്ത് അത്തരം നിരവധി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഇത് ഇന്ത്യക്കാർക്ക് പിരിമുറുക്കമായി മാറി. ട്രൂഡോയുടെ ഈ തീരുമാനങ്ങൾ കാനഡയിൽ സ്ഥിരതാമസമാക്കിയ…

“കാനഡയെ ഞാനിങ്ങെടുത്തു”: കാനഡയെ അമേരിക്കയോട് ചേര്‍ത്ത് പുതിയ ഭൂപടം സൃഷ്ടിച്ച് ട്രം‌പ്

നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കാനഡയെക്കുറിച്ചുള്ള വിവാദ പ്രസ്താവനകൾ ശക്തമാക്കി, രാജ്യത്തെ അമേരിക്കയുടെ ഭാഗമായി തെറ്റായി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളും പോസ്റ്റുകളും കനേഡിയൻ ഉദ്യോഗസ്ഥരിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത് യുഎസ്-കാനഡ ബന്ധത്തിൽ ദൂരവ്യാപകമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അടുത്തിടെ, കാനഡ, ഗ്രീൻലാൻഡ്, പനാമ കനാൽ എന്നിവയുൾപ്പെടെയുള്ള വിദേശ പ്രദേശങ്ങൾ ഏറ്റെടുക്കുന്നതിനോ കൂട്ടിച്ചേർക്കുന്നതിനോ ഉള്ള അഭിലാഷങ്ങൾ ട്രംപ് നിർദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ, ഗ്രീൻലാൻഡും പനാമ കനാലും കൂട്ടിച്ചേർക്കാൻ സൈനിക ശക്തി ഉപയോഗിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. കാനഡയെക്കുറിച്ച് അദ്ദേഹം സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെങ്കിലും, രാജ്യം ഇതിനകം തന്നെ, അല്ലെങ്കിൽ ഉടൻ തന്നെ മാറുമെന്നും, തൻ്റെ ഭരണത്തിൻ കീഴിലുള്ള “51-ാമത്തെ സംസ്ഥാനം” എന്ന് കാനഡയെ അദ്ദേഹം വിശേഷിപ്പിച്ചു. തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ, കാനഡയെ അമേരിക്കയുടെ ഭാഗമായി…

ജോഷ്വവാ ദീർഘദർശിയുടെ ജീവിത മാതൃക അനുകരണീയം: ഡോ. വിനോ ജോൺ ഡാനിയേൽ

ഫിലാഡൽഫിയ: പടുകൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുകയും, കര കവിഞ്ഞൊഴുകുകയും ചെയ്യുന്ന ജോർദാൻ നദിയുടെ മുപിൽ പതറാതെ പിടിച്ചുനിൽക്കുന്നതിനും ആ പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്തു ഇസ്രായേൽ ജനത്തെ മുന്നോട്ടു നയിക്കുന്നതിനും ജോഷുവാക്ക് ദൈവീക കൃപ അനവരതം ലഭിച്ചുവെങ്കിൽ ആ ദൈവം നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ അഭിമുഘീകരിക്കേണ്ടിവരുമ്പോൾ താങ്ങായി തണലായി നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നു സുവിശേഷ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജോൺ ഡാനിയേൽ ഉധബോധിപ്പിച്ചു . 2025 വർഷത്തെ പ്രഥമ രാജ്യാന്തര പ്രെയര്‍ലൈന്‍( 556-ാംമത്) ജനുവരി 7 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ജോഷ്വവാ അധ്യായം 3ന്റെ :1മുതൽ 11 വാഖ്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. വിനോ ജോൺ .മുൻപ് നടന്നു വന്ന വഴിയിൽ ശക്തി പകർന്ന,ഇപ്പോഴത്തെ അവസ്ഥയിൽ എന്തുചെയ്യണമെന്ന തിരിച്ചറിവ് നൽകിയ ,മുന്നിലുള്ള വഴികാട്ടിയായി പരിശുദ്ധാത്മാവിനെ സ്വീകരിച്ച ജോഷ്വവ ജീവിതത്തിൽ അനുഗ്രഹിക്കപെട്ടതു ജീവിത മാതൃകയായി നാം…