ദശലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാരെ ആശങ്കയിലാഴ്ത്തി ട്രം‌പിന്റെ ഉത്തരവ്; സെപ്തംബര്‍ 30-നകം രാജി വെയ്ക്കണം

വാഷിംഗ്ടണ്‍: ഫെഡറൽ ഗവൺമെൻ്റിൻ്റെ വലുപ്പം കുറയ്ക്കുന്നതിനും പരിഷ്‌ക്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പ്രധാന ഘട്ടത്തിൽ മിക്കവാറും എല്ലാ ഫെഡറൽ ജീവനക്കാർക്കും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആനുകൂല്യങ്ങളോടെ ‘പിരിഞ്ഞു പോകല്‍’ വാഗ്ദാനം ചെയ്തു. ഈ നിർദ്ദേശ പ്രകാരം ജീവനക്കാർക്ക് ഫെബ്രുവരി 6 വരെ സമയം അനുവദിച്ചിട്ടുണ്ട്. ‘സ്വയം രാജി വെച്ച്’ പുറത്തു പോകണോ അതോ ‘പുറത്താക്കല്‍’ പ്രോഗ്രാമിൻ്റെ ഭാഗമാകണോ വേണ്ടയോ എന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാം. 2025 സെപ്തംബർ 30-നകം ജോലി വിടാൻ ജീവനക്കാർ സമ്മതിച്ചാൽ, അവർക്ക് ഏകദേശം എട്ട് മാസത്തെ ശമ്പളം റിട്ടയർമെൻ്റ് പാക്കേജായി ലഭിക്കും. 10% ജീവനക്കാര്‍ ഈ ഓഫർ സ്വീകരിക്കുമെന്ന് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നു, ഇത് രണ്ട് ദശലക്ഷത്തിലധികം ഫെഡറൽ ജീവനക്കാരിൽ 200,000 പേർക്ക് തുല്യമായിരിക്കും. ഈ നീക്കം ഫെഡറൽ ഗവണ്മെന്റ് 100 ബില്യൺ ഡോളർ വരെ ലാഭിക്കുമെന്ന് ഭരണകൂടം പറഞ്ഞു. തപാൽ ജീവനക്കാർ, സൈനിക…

22 പ്രോജെക്റ്റുകളുമായി അമേരിക്കൻ മലയാളികളുടെ സംഘനകളുടെ സംഘടനയായ ഫൊക്കാനാ കേരളത്തിൽ.

തിരുവന്തപുരം : അമേരിക്കൻ മലയാളികളുടെ സംഘനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ( ഫൊക്കാനാ ),നൽപത്തിരണ്ട് വര്ഷങ്ങള്ക്കു മുൻപ്‌ പ്രവർത്തനമാരംഭിച്ച ഈ സംഘടന കേരളത്തിലും നോർത്ത് അമേരിക്കയിലും നിരവധി ചാരിറ്റബിൾ പ്രവർത്തങ്ങൾ സ്വന്തം സഹോദരങ്ങൾക്കു നൽകി മാതൃക കാട്ടുന്ന സഘടനയാണ് . 2024 – ൽ നടന്ന വാശിയേറിയ തെരെഞ്ഞെടുപ്പിൽ ഡോ. സജിമോൻ ആന്റണിയുടെ പാനൽ വൻ ഭൂരിഭക്ഷം നേടി വിജയിച്ചത്തിനു ശേഷം ആദ്യമായി കേരളത്തിൽ എത്തിയ ഫൊക്കാന നേതാക്കൾ സംസ്‌ഥാന മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. കേരളത്തിന്റെ ആവിശ്യങ്ങൾ ഫൊക്കാന പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച ചെയ്തു. മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ, പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ . പി ശശി, പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ,ആരോഗ്യ മന്ത്രി വീണാ ജോർജ്‌, കേരള…

“ഡി മലയാളി”ഓൺലൈൻ ദിന പത്രത്തിൻറെ പ്രകാശന കർമം ബിനോയി സെബാസ്റ്റ്യൻ നിർവഹിച്ചു

ഡാളസ്:ഡാലസിൽ നിന്നും പുറത്തിറക്കുന്ന “ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ  ബിനോയി സെബാസ്റ്റ്യൻ നിർവഹിച്ചു ജനുവരി 26 ഞായറാഴ്ച  വൈകിട്ട് 5 മണിക്ക് ഡാലസ് കേരള അസോസിയേഷൻ ഓഫീസിൽ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ് വിതരണ ചടങ്ങിലാണ് പ്രകാശന കർമം നിർവഹിക്കപ്പെട്ടത്എം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു അനുദിനം സാങ്കേതികവിദ്യയില്‍ പ്രകടനമാകുന്ന അസൂയാവഹമായ വളര്‍ച്ച മാധ്യമ പ്രവര്‍ത്തകരംഗത്തും പ്രതിഫലിക്കുന്നു. വാര്‍ത്താ ചാനലുകള്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, സ്വകാര്യ ബ്‌ളോഗുകള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയായകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ നിമിഷങ്ങള്‍ക്കകം ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ലഭ്യമാകുന്നു. ഈ വിഷയങ്ങളെ കുറിച്ചും പൊടിപ്പും തൊങ്ങലും വെച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ പത്രപ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്ന ആവേശം പലപ്പോഴും അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നു. പത്രപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കുവാന്‍…

“ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചന്‍ മോഡല്‍”: സാധുക്കൾക്ക് വീട് നിർമ്മിക്കാൻ 78 സെന്റ് ഭൂമി ദാനമായി നല്‍കി കിഴക്കേക്കുറ്റ് ചാക്കോച്ചന്‍ മാതൃകയായി

78 സെൻ്റ് ഭൂമി സാധുക്കൾക്ക് വീട് നിർമ്മാണത്തിന് സൗജന്യമായി നൽകി പ്രവാസി മാതൃകയായി. ഉഴവൂർ സ്വദേശിയായ കിഴക്കേകുറ്റ് ചാക്കോച്ചനാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബർക്ക് വീട് നിർമ്മാണത്തിന് ഭൂമി സംഭാവന നൽകിയത്. ഭവനരഹിതരായ കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച “മനസോട് ഇത്തിരി മണ്ണ് കാമ്പയിൻ” ൻ്റെ ഭാഗമായാണ് ചാക്കോച്ചൻ ഭൂമി സൗജന്യമായി നൽകിയത്. ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലായി, ഭൂമി കൈവശമുള്ളതും വീടില്ലാത്തതുമായ കുടുംബങ്ങൾക്ക് വീട് നിർമ്മാണം നടത്തുന്നതിനുള്ള നടപടികൾ വെളിയന്നൂർ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചിരുന്നു. മൂന്നാം ഘട്ടത്തിലാണ് സ്ഥലവും വീടും ഇല്ലാത്തവർക്ക് സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ സാമ്പത്തികം വില്ലനായി. ഈ സമയത്താണ് പ്രവാസിയായ കിഴക്കേക്കുറ്റ് ചാക്കോച്ചൻ സഹായ മനസ്സുമായി ഗ്രാമ പഞ്ചായത്തിനെ സമീപിച്ചത്. പഞ്ചായത്തധികൃതർ ഹൃദയം നിറഞ്ഞ നന്ദിയോടെ ചാക്കോച്ചന്റെ ഓഫർ…

40 വർഷങ്ങൾക്ക് മുമ്പ് ഡാളസിൽ വൃദ്ധ സ്ത്രീയെ കൊലപ്പെടുത്തിയ 83ക്കാരൻ അറസ്റ്റിലായി

ഡാളസ് :1981-ൽ ഡാളസിൽ  ഒരു വൃദ്ധ സ്ത്രീയെ കൊലപ്പെടുത്തിയതായി പോലീസ് കരുതുന്ന  83 വയസ്സുള്ള വില്ലി ജോൺസ് അറസ്റ്റിലായി. അന്ന് അദ്ദേഹത്തിന് 40 വയസ്സായിരുന്നു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരോൾ ലംഘനത്തിന് ഈ മാസം ആദ്യം ജോൺസിനെ അറസ്റ്റ് ചെയ്തു. അദ്ദേഹം ജയിലിലായിരുന്നപ്പോൾ, ഉദ്യോഗസ്ഥർ അദ്ദേഹത്തിൽ നിന്ന് ഒരു ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. ആ സാമ്പിൾ ഒരു കോൾഡ് കേസ് കൊലപാതകവുമായി പൊരുത്തപ്പെട്ടതായി തെളിഞ്ഞു.ജോൺസിനെതിരെ വധശിക്ഷാ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. ഡാളസ് കൗണ്ടി ജയിലിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ബോണ്ട് തുക ഇതുവരെ നിശ്ചയിച്ചിട്ടില്ല. 1981 ഡിസംബർ 14 നാണു  ഡാളസിലെ ഫ്യൂറി സ്ട്രീറ്റിലുള്ള വീട്ടിൽ വിർജീനിയ വൈറ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.അറസ്റ്റ് വാറണ്ട് സത്യവാങ്മൂലം അനുസരിച്ച്, അവർ ലൈംഗികമായി ആക്രമിക്കപ്പെടുകയും കഴുത്തു ഞെരിച്ച് കൊല്ലപ്പെടുകയും ചെയ്തു. അന്ന് വൈറ്റിന് 81 വയസ്സായിരുന്നു, ജോൺസിന് 40 വയസ്സും ഉണ്ടായിരുന്നു. അന്വേഷകർ…

ഇന്ത്യൻ റിപ്പബ്ലിക് ഡേ ആഘോഷിച്ചു

ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ചർച്ചാ സംഗമം സംഘടിപ്പിച്ചു. റയ്യാൻ സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ബി.ഫ് മാനേജിങ് കമ്മിറ്റി മെമ്പർ ആയി മത്സരിക്കുന്ന റഷീദ് അഹമ്മദ് മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു. മുഹമ്മദ് റഫീഖ് തങ്ങൾ വിഷയമവതരിപ്പിച്ചു, സുബുൽ അബ്ദുൽ അസീസ്, ഷെറിൻ ഷബീർ, ഇബ്രാഹിം അബൂബക്കർ, ഹാഷിം, സാഫിർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു, സിദ്ദിഖ് വേങ്ങര നന്ദി പ്രകാശിപ്പിച്ചു.

പുസ്തകപ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു

ദോഹ (ഖത്തര്‍): ദോഹയിൽ പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ഹന ഫാത്തിമയുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം ‘When the quite finds you’ ഖത്തറിൽ പ്രകാശനം ചെയ്യപ്പെടുന്നു. ജനുവരി 30, വ്യാഴം വൈകീട്ട് 7 മണി മുതൽ ഹിലാൽ അരോമ ദർബാർ ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ ദോഹയിലെ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഹാർമണി ഖത്തർ, ഇന്ത്യൻ ഓഥേഴ്‌സ് ഫോറവുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഹാർമോണിയം ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. ദോഹയിലെ കലാ-സാഹിത്യാസ്വാദകരെയെല്ലാം ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഇടപ്പളളി കഥകളി ആസ്വാദക സദസിന്റെ 22-ാ൦ വാർഷികം സ്വിസ് വാച്ച് കമ്പനിയുമായി സഹകരിച്ച് ആഘോഷിച്ചു

കൊച്ചി: ഇന്ത്യൻ പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും, നിലനിർത്താനുമായി നിലകൊള്ളുന്ന ഒരു സുപ്രധാന സാംസ്‌കാരിക സംഘടനയായ ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ 22-ാ൦ വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. “ഗോദവർമ്മ അനുസ്മരണം” എന്ന ശീർഷകത്തോടെ സ്വിസ് വാച്ച് കമ്പനിയുമായി സഹകരിച്ച് 2025 ജനുവരി 25-ാ൦ തീയതി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ് സംഘടിപ്പിച്ചത്. കേരള സംഗീത നാടക അക്കാദമിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു സാമൂഹ്യ-സാംസ്കാരിക സംഘടനയായ ഇടപ്പളളി കഥകളി ആസ്വാദക സദസ്സിന് ഇന്ത്യയ്ക്കകത്തും, വിദേശത്തുമുൾപ്പെടെ 2000 അംഗങ്ങളുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി “ബകവധം” പ്രത്യേക കഥകളി അവതരണവും, കേരളത്തിന്റെ ക്ലാസിക്കൽ കലാരൂപങ്ങളുടെ പരിപോഷണത്തിൽ മുഖ്യ പങ്ക് വഹിച്ച ഗോദവർമ്മ രാജയുടെ അനുസ്മരണവും നടന്നു. റീറ്റെയ്ൽ ഇന്റർഫേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും, മേധാവിയുമായ ജയന്തി വർമ്മയാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വി. കലാധരൻ ഗോദവർമ്മ അനുസ്മരണ പ്രഭാഷണം നടത്തി. ഇടപ്പള്ളി കഥകളി ആസ്വാദക…

നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഒരു പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ എളമക്കര പോലീസ് കേസെടുത്തു. ഈ നടിയുടെ പരാതിയിൽ സംവിധായകനെതിരെ 2022-ല്‍ പോലീസ് കേസെടുത്തിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സനൽകുമാർ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നടി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നാണ് സനലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സനലിന് ജാമ്യം അനുവദിച്ചു. 2019 ഓഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ തന്നെ ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് നടിയുടെ പരാതി. സോഷ്യൽ മീഡിയ, ഫോൺ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവ വഴി സനൽകുമാർ പ്രണയാഭ്യര്‍ത്ഥന നടത്തിയതിന് തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഭീഷണിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ വഴി അപമാനിക്കല്‍ തുടങ്ങിയ പരാതികളും സനല്‍കുമാര്‍ ശശിധരനെതിരെയുണ്ട്. ഇതില്‍ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ്…

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആന്റി മൈക്രോബിയൽ റിസർച്ച് ലാബ് ( എ എം ആർ ലാബ് ) പ്രവർത്തനം ആരംഭിച്ചു

*കാത്ത് ലാബിന്റെ പ്രവർത്തനം ഈ വർഷം ആരംഭിക്കും : മന്ത്രി റോഷി അഗസ്റ്റിൻ *ആശുപത്രി വികസനസമിതി യോഗം ചേർന്നു *മന്ത്രി തല യോഗം ഫെബ്രുവരി രണ്ടാം വാരം തിരുവനന്തപുരത്ത് *ബ്ലഡ് ബാങ്ക് നവീകരിക്കുന്നു, ഫെബ്രുവരി 4 മുതൽ 21 വരെ അടിയന്തര ശസ്ത്രക്രിയകൾ മാത്രം *നവീകരിച്ച മനസികാരോഗ്യവിഭാഗത്തിന്റെ ഐ.പി. വിഭാഗം പ്രവർത്തനസജ്ജം സൂക്ഷ്മ രോഗാണുക്കളെ കണ്ടുപിടിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ആന്റി മൈക്രോബിയൽ റിസർച്ച് ലാബ് ( എ എം ആർ ലാബ് ) ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ആശുപത്രി വികസനസമിതി യോഗത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ വിവരം അറിയിച്ചത്. ജില്ലയിൽ ആദ്യമായാണ് ഈ സേവനം ലഭ്യമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സാംപിളുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലാബിൽ എത്തിച്ച്…