ഹൂസ്റ്റൺ: ഹൂസ്റ്റൺ കോട്ടയം ക്ലബിന് പരിചയ സമ്പന്നരുടെയും യുവാക്കളുടെയും നേതൃത്വത്തിൽ ശക്തമായ നേതൃ നിര ചുമതലയേറ്റു. ‘അക്ഷര നഗരി’യുടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വം പുതിയ കാഴ്ചപാടും ദീർഘവീക്ഷണവുമുള്ള ഒരുപറ്റം വ്യക്തിത്വങ്ങളിൽ എത്തിച്ചേർന്നപ്പോൾ ഹൂസ്റ്റണിലെ കോട്ടയം നിവാസികൾ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത് ചെയർമാൻ ബാബു ചാക്കോയുടെ അധ്യക്ഷതയിൽ മാർച്ച് 9 നു സ്റ്റാഫോർഡിലെ കേരള കിച്ചൻ റെസ്റ്റോറന്റിൽ ചേർന്ന പൊതു യോഗത്തിൽ അംഗങ്ങളിൽ ഭൂരിപക്ഷവും പങ്കെടുത്തു പ്രസിഡണ്ട് ജോമോൻ ഇടയാടി അദ്ധ്യക്ഷത വഹിച്ചു. ക്ലബിന്റെ സ്ഥാപകാംഗവും ജോയിന്റ് സെക്രട്ടറിയുമായിരുന്ന പരേതനായ മാത്യു പന്നപ്പാറയോടുള്ള ആദരസൂചകമായി അംഗങ്ങൾ മൗനമായി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ; പങ്കു ചേർന്ന് അനുശോചന സന്ദേശം അറിയിക്കുകയും കൈമാറുകയും ചെയ്തു. അദ്ദേഹം ക്ലബ്ബിന് നൽകി തന്ന എല്ലാ നല്ല കാര്യങ്ങളെയും അംഗങ്ങൾ അനുസ്മരിച്ചു. 2009 ൽ പ്രവർത്തനമാരംഭിച്ച സംഘടനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ജീവകാരുണ്യ പദ്ധതികൾ ഉൾപ്പെടെ പുതിയ…
Month: March 2025
സുനിത വില്യംസിന്റെ ഓവർടൈമിനെക്കുറിച്ച് കേട്ട് ഞെട്ടിയ ട്രംപ് സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുമെന്ന് പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: ബഹിരാകാശ ദൗത്യത്തിൽ നിന്ന് തിരിച്ചെത്തിയ നാസയിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസം നീണ്ടുനിന്ന ദൗത്യം ആസൂത്രണം ചെയ്തിരുന്നില്ല. അതിനാൽ അവർക്ക് ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നു. എന്നാല്‍, നാസ നിയമങ്ങൾ അനുസരിച്ച് ആ അധിക സമയത്തേക്ക് ഇരുവർക്കും ശമ്പളം ലഭിക്കില്ല. അമേരിക്കൻ ബഹിരാകാശയാത്രികർ സർക്കാർ ജീവനക്കാരാണ്, എത്ര ദിവസം ബഹിരാകാശത്ത് ചെലവഴിച്ചാലും അവർക്ക് ഒരു നിശ്ചിത ശമ്പളം ലഭിക്കും. അവരുടെ യാത്ര, ഭക്ഷണം, താമസം എന്നിവ നാസയാണ് നൽകുന്നത്. എന്നാൽ, അവർ ജോലി ചെയ്യുന്ന അധിക മണിക്കൂറുകൾക്ക് ശമ്പളം നൽകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ, 9 മാസങ്ങൾക്ക് ശേഷം ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ സുനിത വില്യംസിന് ഓവർടൈമിന് എത്ര പണം ലഭിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചയും സജീവമായി. ഈ വാർത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചെവിയിലുമെത്തിയപ്പോള്‍ സുനിത വില്യംസിന്റെയും വിൽമോറിന്റെയും ഓവർടൈം വേതനം…
ആറാം തലമുറ യുദ്ധവിമാനമായ എഫ്-47 പുറത്തിറക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമസേനയായ യു എസ് വ്യോമസേനയ്ക്ക് നിരവധി അത്ഭുതകരമായ യുദ്ധവിമാനങ്ങളുണ്ട്. മാരകായുധങ്ങൾക്ക് ഒരു കുറവുമില്ല. രണ്ടാമതും പ്രസിഡന്റ് പദവിയിലെത്തിയ ഡൊണാൾഡ് ട്രംപ് തന്റെ രാജ്യത്തിന്റെ വ്യോമസേനയെ കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നു, ഇതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ട്രംപ് ആറാം തലമുറ യുദ്ധവിമാനം പ്രഖ്യാപിച്ചത്. ഈ യുദ്ധവിമാനത്തിന് എഫ്-47 എന്നാണ് പേരിട്ടിരിക്കുന്നത്. ബോയിംഗ് കമ്പനിയാണ് ഈ വിമാനം നിർമ്മിക്കുന്നത്. “ഇതൊരു മികച്ച വിമാനമായിരിക്കും, ബോയിംഗ് കമ്പനി ഇത് നന്നായി നിർമ്മിക്കും. യുഎസ് വ്യോമസേനയിൽ എഫ്-22 റാപ്റ്ററിന് പകരമായി എഫ്-47 വരും,” ഓവൽ ഓഫീസിൽ ഇതിനെക്കുറിച്ച് സംസാരിച്ച ട്രംപ് പറഞ്ഞു, എഫ്-47 ഒരു അത്ഭുതകരമായ യുദ്ധവിമാനമായിരിക്കും, ലോകത്തിലെ ഒരു യുദ്ധവിമാനവും അതിനടുത്തുപോലും എത്തില്ലെന്ന് ട്രംപ് വിശ്വസിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും ഇത് സജ്ജീകരിക്കുക. “ആറാം തലമുറ യുദ്ധവിമാനമായ എഫ്-47 ന്റെ പ്രഖ്യാപനം…
നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഐ. വർഗീസ് ജന്മനാട്ടിലേക്ക്
ഡാളസ്: ഡാളസിലെ നാല് പതിറ്റാണ്ട് നീണ്ട ഐതിഹാസിക സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങൾക്കു വിരാമമിട്ടു ഐ വർഗീസ് (ഇടിച്ചെറിയ വർഗീസ്) മാർച്ച് മാസം അവസാനത്തോടെ അമേരിക്കയിൽ നിന്നും പിറന്ന മണ്ണിലേക്ക് (കേരളത്തിലേക്ക്) മടങ്ങുന്നു. കേരള അസോസിയേഷന്റെ മാത്രമല്ല അമേരിക്കൻ മലയാളികളുടെ ചരിത്ര താളുകളിൽ തങ്കലിപികളിൽ ലിഖിതപ്പെടുത്തേണ്ട അമൂല്യ വ്യക്തിത്വത്തിന്റെ ഉടമയാണ് ഐ വർഗീസെന്ന് വിശേഷിപ്പിച്ചാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ലതന്നെ. കേരളത്തിൽ കൊല്ലം ജില്ലയിൽ ആദിത്യനെല്ലൂരിൽ ജനിച്ച ശ്രീ ഐ. വർഗീസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പിന്നീട് ഗവണ്മെന്റ് സർവീസിൽ (ടാക്സ് & റെവന്യു ഡിപ്പാർട്മെന്റ് ) പ്രവേശിച്ചപ്പോൾ ജോലിയ്ക്കൊപ്പം എൻ ജി ഒ യൂണിയനിലും സജീവമായി പ്രവർത്തിക്കുകയും പ്രസ്തുതസംഘടനയുടെ നിര്‍ണായകസ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. 1983 കേരളത്തിലെ സർക്കാർ ജോലി ഉപേക്ഷിച്ച് അമേരിക്ക എന്ന സ്വപ്നഭൂമിയിൽ ഭാര്യ മോളി ,മക്കൾ റിനോ റെനി എന്നിവരോടൊപ്പമാണ് ഡിട്രോയിറ്റിൽ…
ഹൂസ്റ്റണിൽ അന്തരിച്ച.കെ. എം. മത്തായി (ജോയി 76) യുടെ സംസ്കാരം 29ന്
ഹൂസ്റ്റൺ: പുല്ലാട് കോട്ടുഞ്ഞാലിൽ പരേതരായ ജോർജിന്റെയും, ഏലിയാമ്മയുടെയും മകൻ അന്തരിച്ച കെ.എം. മത്തായി (ജോയി-76) യുടെ പൊതുദർശനം 28 ന് വെള്ളിയാഴ്ച എബനേസർ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ(3350 Fuqua St, Houston, TX 77047) വച്ച് വൈകിട്ട് 6 മുതൽ 9 വരെയും, 29 ശനിയാഴ്ച രാവിലെ 9:30 മുതൽ 12 വരെ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് സൗത്ത് വെസ്റ്റ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( South Park Funeral Home,1310 N.main st, Pearland,Tx 77581)സംസ്കാരവും നടത്തും. ഭാര്യ: അമ്മിണി മത്തായി ഓതറ മാടപ്പാട്ട് മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോജി (ഹൂസ്റ്റൺ), ജോഷി( ഹൈദരാബാദ്), ജോമോൻ( കേരളം). മരുമക്കൾ: ജിനു, അഞ്ചു, രാജി. കൊച്ചുമക്കൾ: അഭിഗേൽ, വിക്ടോറിയ, ഗബ്രിയേല, നതാനിയ,ഒലീവിയ. ജൊവാനാ, മാളു. സഹോദരങ്ങൾ: (പരേതരായ…
നവ്യാനുഭവമായി സീ ക്യൂ ഖുർആൻ ഫെസ്റ്റ് – ഖുർആൻ പാഠങ്ങൾ പുതുതലമുറ അറിയേണ്ടത് അനിവാര്യം: സി മുഹമ്മദ് ഫൈസി
കോഴിക്കോട്: സമൂഹം പല തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന കാലത്ത് വിശുദ്ധ ഖുർആന്റെ ധാർമിക പാഠങ്ങൾ പുതുതലമുറയെ അഭ്യസിപ്പിക്കേണ്ടത് അനിവാര്യമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. റമളാൻ 25-ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സീ ക്യൂ ഖുർആൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സഹ്റത്തുൽ ഖുർആൻ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ‘തർനീം’ അന്തിമ തല മത്സരത്തിൽ മാറ്റുരച്ചത്. യൂണിറ്റ്, സോൺ തല മത്സരങ്ങളിൽ മികവ് പുലർത്തിയവരായിരുന്നു മത്സരികൾ. ഖുർആൻ മനഃപാഠം, പാരായണം എന്നീ വിഭാഗങ്ങളിൽ നടന്ന ഫെസ്റ്റിലെ വിജയികൾക്ക് 25 ന് നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. ഉദ്ഘാടന ചടങ്ങിൽ മുഹമ്മദലി സഖാഫി വള്ളിയാട്, യൂസുഫ് ലത്വീഫി വാണിയമ്പലം, യൂനുസ് അഹ്‌സനി ആമപ്പൊയിൽ, അബ്ദുൽ ഹസീബ് സഖാഫി,…
നക്ഷത്ര ഫലം (23-03-2025 ഞായര്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയമുള്ളവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. വിദ്യാർഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യത. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. ഇന്ന് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ആത്മീയ കാര്യങ്ങൾക്ക് നിങ്ങൾ ഇന്ന് പ്രാധാന്യം നൽകും. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പഴയ സുഹൃത്തുക്കളെ…
ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിലേക്ക് കരാർ നിയമനം
തിരുവനന്തപുരം: ജില്ലാതല കൺട്രോൾ റൂമിൽ കരാർ അടിസ്ഥാനത്തിൽ ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാന ശിശു സംരക്ഷണ സൊസൈറ്റിയുടെ കീഴിലാണ് നിയമനം നടത്തുന്നത്. സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ പ്രാവീണ്യം എന്നിവയുൾപ്പെടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഇനിപ്പറയുന്ന വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അടിയന്തര ഹെൽപ്പ്‌ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം 50 വയസ്സിൽ കവിയരുത്. അവസാന തീയതി ഏപ്രിൽ 21 വൈകുന്നേരം അഞ്ചുമണി. അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടുക്കി, പൈനാവ് പി. ഓ പിൻ: 685603 എന്ന വിലാസത്തിലോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറം http://wcd.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 6282406053, 9633545735…
മലപ്പുറത്തെ ഇ എസ് ഐ ഹോസ്പിറ്റലിന് സ്ഥലം ലഭ്യമല്ല എന്ന റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ വിചിത്രം: എഫ്. ഐ. ടി. യു
മലപ്പുറം: വിവിധ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന ഇ എസ് ഐ സ്കീമിൽ ചേർന്ന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ചികിത്സാ സൗകര്യം ലഭിക്കുന്ന ഇ എസ് ഐയുടെ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കാൻ മലപ്പുറത്ത് അഞ്ച് ഏക്കർ ഭൂമി ലഭ്യമല്ല എന്ന റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം പറഞ്ഞു. പെരിന്തൽമണ്ണ ഏറനാട് താലൂക്കുകളിലടക്കം സർക്കാറിന്റെ മിച്ചഭൂമി അന്യാധീനപ്പെട്ട്, സ്വകാര്യ വ്യക്തികൾ കൈയ്യേറിയിരിക്കുകയാണ്. ഈ മിച്ചഭൂമികൾ തിരിച്ചു പിടിച്ച് അവിടെ ഇ എസ് ഐ ഹോസ്പിറ്റലിൽ സ്ഥലം അനുവദിക്കാൻ റവന്യൂ വകുപ്പിന് എന്താണ് തടസ്സമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കണം. 2024ൽ ഇൻഷ്വറന്‍സ് മെഡിക്കൽ ഓഫീസർ അഞ്ച് ഏക്കര്‍ ഭൂമി ലഭ്യമാക്കി തന്നാൽ ജില്ലയിൽ ഇ എസ് ഐ ഹോസ്പിറ്റൽ സ്ഥാപിക്കാം എന്ന ജില്ലാ…
വെൽഫെയർ പാർട്ടി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
മങ്കട: സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമകൊലപാതക അന്തരീക്ഷവും, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ആധിക്യവും നിലനിൽക്കുന്ന സാഹചര്യത്തിൽ വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മറ്റി ജാഗ്രതാ സദസ്സും സൗഹൃദ ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. മങ്കടയിലും പരിസര പ്രദേശങ്ങളിലുമുള്ള സാമുദായിക ,മത, രാഷ്ട്രീയ നേതാക്കൾ ചർച്ചാ സംഗമത്തിൽ പങ്കെടുത്തു. നാടിനെ പിടിച്ചുലക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേതമന്യേ ഒറ്റക്കെട്ടായി അണിചേരുമെന്ന് യോഗം തീരുമാനിച്ചു. പരിപാടി വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റിയംഗം ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഖീം കടന്നമണ്ണ, സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ മുഹമ്മദലി മാസ്റ്റർ മങ്കട, ബ്ലോക്ക് പ്രസിഡൻ്റ് അബ്ദുൽ കരീം, മങ്കട ഗ്രാമ പഞ്ചായത്ത് പ്രസി: അഡ്വ: കെ അസ്കറലി, ഇഖ്ബാൽ മാസ്റ്റർ (AEO), ഗോപാലൻ മാസ്റ്റർ ( സാമൂഹ്യ പ്രവർത്തകൻ), മാമ്പറ്റ ഉണ്ണി, കുഞ്ഞുമോഹനൻ, അരവിന്ദൻ, ഹഫീദ്. പി(CPM) പി.ടി.ഷറഫു…
