തിരുവനന്തപുരം: ജല്‍ജീവൻ മിഷൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ 500 കോടി രൂപ വിഹിതമായി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാം ഗഡു കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കും. കരാറുകാരുടെ വൻ കുടിശ്ശിക കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തുക അനുവദിക്കുന്നതോടെ, ഈ സാമ്പത്തിക വർഷത്തേക്ക് കേന്ദ്രം അനുവദിച്ച 1949.36 കോടി രൂപ മുഴുവൻ ജല അതോറിറ്റിക്ക് അവകാശപ്പെടാൻ കഴിയും. ഈ തുകയിൽ, രണ്ടാം ഗഡുവായ 974.66 കോടി രൂപ ഈ സാമ്പത്തിക വർഷം കേന്ദ്ര വിഹിതമായി ലഭിക്കും. 44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 11143.57 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്നത്. 500 കോടി രൂപ കൂടി ചേര്‍ത്ത് 111643.57 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു കഴിഞ്ഞു.…
Month: March 2025
ഗാസയിൽ ഇസ്രായേൽ ആക്രമണം വർദ്ധിപ്പിച്ചു; കൂടുതൽ പ്രദേശം പിടിച്ചെടുക്കാൻ പ്രതിരോധ മന്ത്രി സൈന്യത്തോട് ഉത്തരവിട്ടു
ദോഹ: ഗാസയിലെ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിനെതിരെ സൈനിക ആക്രമണം വ്യാപിപ്പിക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വെള്ളിയാഴ്ച ഉത്തരവിട്ടു. കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ബാധിത പ്രദേശങ്ങളിൽ നിന്ന് പലസ്തീൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ച സമയത്താണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാൻ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് വിസമ്മതിച്ചാൽ ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ ഇസ്രായേൽ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ അദ്ദേഹം ഇസ്രായേൽ പ്രതിരോധ സേനയോട് (ഐഡിഎഫ്) ഉത്തരവിട്ടു, അതോടൊപ്പം ബാധിത പ്രദേശങ്ങളിലെ പലസ്തീൻ പൗരന്മാരെ ഒഴിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ഇസ്രായേൽ സമൂഹങ്ങളുടെയും സൈന്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഗാസയിലെ സുരക്ഷാ മേഖല വികസിപ്പിക്കാൻ ഇസ്രായേൽ തീരുമാനിച്ചതായി…
മിഷൻ ലീഗ് കുഞ്ഞേട്ടന്റെ ജന്മശതാബ്‌ദി അനുസ്മരണം: അന്താരാഷ്ട്ര ഓൺലൈൻ സമ്മേളനം മാർച്ച് 22ന്
കാക്കനാട്: അന്തർദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്‌പ മിഷൻ ലീഗ് (CML) സ്ഥാപകൻ “മിഷൻ ലീഗ് കുഞ്ഞേട്ടൻ” എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ പി. സി. അബ്രഹം പല്ലാട്ടുകുന്നേലിന്റെ 100ാം ജന്മവാർഷിക ആചരണം അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്നു. മാർച്ച് 22 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8:30ന് കൂടുന്ന ഓൺലൈൻ സമ്മേളനത്തിൽ വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളും പങ്കുചേരും. കാർഡിനൽ മാർ ജോര്‍ജ് അലഞ്ചേരി പരിപാടികൾ ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരൻ അധ്യക്ഷത വഹിക്കും. സിറോ മലബാർ സഭയുടെ ദൈവവിളി കമ്മീഷൻ ചെയർമാനും ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യപ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ…
ഖുർആൻ സമ്മേളനവും ഹിഫ്ള് സനദ് ദാനവും മാര്‍ച്ച് 25 ന് മർകസിൽ
കോഴിക്കോട്: ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ 25-ാം രാവിൽ ഖുർആൻ സമ്മേളനവും ഹിഫ്ള് സനദ് ദാനവും മർകസിൽ നടക്കും. മാർച്ച് 25 ന് വൈകുന്നേരം 4 മുതൽ 26 പുലർച്ചെ 1 വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ ആത്മീയ-പ്രാർഥനാ മജ്‌ലിസുകളാണ് നടക്കുക. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിലെ 9 ക്യാമ്പസുകളിൽ നിന്ന് ഖുർആൻ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകളുടെ സനദ് ദാനവും സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ വാർഷിക ഖുർആൻ പ്രഭാഷണവും സമ്മേളനത്തിന്റെ മുഖ്യ പരിപാടികളാണ്. കൂടാതെ ആയിരം ഹാഫിളുകൾ നേതൃത്വം നൽകുന്ന ഗ്രാൻഡ് ഖത്മുൾ ഖുർആൻ മജ്ലിസ്, തൗബ, തഹ് ലീൽ പ്രാർഥനാ സംഗമം, ദൗറത്തുൽ ഖുർആൻ സദസ്സ് തുടങ്ങിയ ആത്മീയ പരിപാടികളും സമ്മേളനത്തിൽ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി വിശുദ്ധ റമളാനിലെ പവിത്രമായ ദിനങ്ങളുടെ പ്രാധാന്യവും…
പ്രവാസി വെൽഫെയർ സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
ദോഹ: പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇൻഡസ്ട്രിയൽ ഏരിയയിൽ താമസിക്കുന്നവര്‍ക്കായി സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആരിഫ് വടകര റമദാന്‍ സന്ദേശം കൈമാറി. ഇഫ്താറിന്റെ ഭാഗമായി പ്രവാസികള്‍ക്കായുള്ള സര്‍ക്കാരിന്റെ വിവിധ സമൂഹിക സുരക്ഷാ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണവും നടന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവാസി വെൽഫെയർ പുറത്തിറക്കിയ കൈ പുസ്തകം ഇഫ്താര്‍ മീറ്റിലെത്തിയവര്‍ക്ക് വിതരണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍, വൈസ് പ്രസിഡണ്ട് റാസിഖ് എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ആസിഫ് കള്ളാട്, അംജദ് കൊടുവള്ളി, നുസൈര്‍ നാദാപുരം, ഫവാസ് ഇ.എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. Video https://we.tl/t-CXtHhqx9Te
ഡൽഹി പോലീസിൽ വൻ അഴിച്ചുപണി’ ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ 109 പോലീസുകാരെ സ്ഥലം മാറ്റി
ന്യൂഡൽഹി: ഡൽഹി പോലീസ് ഭരണകൂടത്തിൽ വീണ്ടും അഴിച്ചുപണി. ഡൽഹി പോലീസിൽ 28 ഇൻസ്പെക്ടർമാരും 42 സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ 109 പോലീസുകാരെ സ്ഥലം മാറ്റി. ഇതുസംബന്ധിച്ച സ്ഥലംമാറ്റ ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. ഡൽഹി പോലീസിൽ 109 പോലീസുകാരെ ഒരേസമയം സ്ഥലം മാറ്റുന്നത് ഒരു സാധാരണ കാര്യമാണ്, എന്നാൽ ഈ പട്ടികയിലുള്ള സ്പെഷ്യൽ സെല്ലിലെ ഷാർപ്പ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റം വകുപ്പിലെ എല്ലാവരെയും അത്ഭുതപ്പെടുത്തി. സ്ഥലംമാറ്റപ്പെട്ട സ്പെഷ്യൽ സെല്ലിലെ 11 ഇൻസ്പെക്ടർമാരിൽ ശിവ് കുമാറിനെ തെക്ക്-കിഴക്കൻ ജില്ലയിലേക്കും, യശ്പാൽ ഭാട്ടിയെ ട്രാഫിക്കിലേക്കും, സത്‌വീര്‍ സിംഗിനെ തെക്ക്-പടിഞ്ഞാറൻ ജില്ലയിലേക്കും, മനീഷ് യാദവിനെ ദ്വാരകയിലേക്കും, സോമിൽ ശർമ്മയെ വടക്ക്-പടിഞ്ഞാറൻ ജില്ലയിലേക്കും, ഗഗൻ ഭാസ്‌കറിനെ ട്രാഫിക്കിലേക്കും, കുൽദീപ് സിംഗ് ഷഹ്ദാര ജില്ലയിലേക്കും, വിവേകാനന്ദ് പഥക് സെൻട്രൽ ജില്ലയിലേക്കും, കൃഷ്ണ കുമാറിനെ ഔട്ടർ ജില്ലയിലേക്കും, മാൻ സിംഗിനെ ലൈസൻസിംഗ് യൂണിറ്റിലേക്കും, ചന്ദ്ര പ്രകാശിനെ വടക്ക്-കിഴക്കൻ ജില്ലയിലേക്കും…
ഗാസിയാബാദ് ക്ഷയ രോഗത്തിന്റെ ഹോട്ട് സ്പോട്ടായി മാറുന്നു; 5801 രോഗികളെ കണ്ടെത്തി
ന്യൂഡൽഹി/ഗാസിയാബാദ്: ക്ഷയ രോഗം തടയുന്നതിനായി യുപിയിലെ ഗാസിയാബാദിൽ ആരംഭിച്ച പ്രത്യേക കാമ്പെയ്‌നിന് കീഴിൽ ലക്ഷക്കണക്കിന് ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. ഈ കാലയളവിൽ, സ്ക്രീനിംഗ് സമയത്ത് ആയിരക്കണക്കിന് പുതിയ ക്ഷയരോഗികളെ കണ്ടെത്തി. എന്നാല്‍, സ്ഥിതി പൂർണ്ണമായും സാധാരണമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. എല്ലാ രോഗികൾക്കും ചികിത്സ നൽകുന്നുണ്ട്. രോഗബാധിതരിൽ ആരുടെയും നില ഗുരുതരമല്ല. ആരോഗ്യ വകുപ്പ് പൂർണമായും ജാഗ്രതയിലാണ്. ക്ഷയരോഗ പ്രതിരോധത്തിനായി ഗാസിയാബാദിൽ 2024 ഡിസംബർ 31 മുതൽ ഒരു പ്രത്യേക കാമ്പയിൻ നടക്കുന്നുണ്ട്. ഇത് 2025 മാർച്ച് 24 വരെ തുടരും. പ്രത്യേക കാമ്പെയ്‌നിന് കീഴിൽ ഗാസിയാബാദിൽ 7, 29987 പേരെ സ്‌ക്രീൻ ചെയ്തതായി ജില്ലാ ടിബി ഓഫീസർ എ കെ യാദവ് പറഞ്ഞു. ഇതിൽ 5801 രോഗികളെ ടിബി പോസിറ്റീവ് ആയി കണ്ടെത്തി. ഇവർക്കുള്ള ചികിത്സ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം, രോഗികളെ ആരോഗ്യ വകുപ്പ്…
ഡൽഹിയിലെ സ്വകാര്യ സ്കൂളുകളിലെ നഴ്സറി പ്രവേശനത്തിനുള്ള ആദ്യ നറുക്കെടുപ്പിൽ പ്രത്യേക പരിഗണന അർഹിക്കുന്ന 1,307 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു
ന്യൂഡൽഹി: ഡൽഹിയിൽ 2025-26 വര്‍ഷത്തില്‍ നഴ്സറി മുതൽ ഒന്നാം ക്ലാസ് വരെയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പ്രവേശനത്തിനായി 1307 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ മെയ് 26-നകം അവർക്ക് അനുവദിച്ച സ്കൂളിൽ റിപ്പോർട്ട് ചെയ്യണം. വ്യാഴാഴ്ച വിദ്യാഭ്യാസ ഡയറക്ടറേറ്റ് പങ്കിട്ട ഡാറ്റ പ്രകാരം, പ്രീ-സ്കൂൾ, കെജി, ക്ലാസ് 1 എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള തിരഞ്ഞെടുപ്പ് കമ്പ്യൂട്ടറൈസ്ഡ് നറുക്കെടുപ്പിലൂടെയാണ് നടത്തിയത്. CWSN ന്റെ നഴ്സറി ക്ലാസിലെ 3357 സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഡയറക്ടറേറ്റിന് 806 അപേക്ഷകൾ ലഭിച്ചു. അതിൽ 689 വിദ്യാർത്ഥികളെ പ്രവേശനത്തിനായി തിരഞ്ഞെടുത്തു. കെ.ജി. ക്ലാസിലെ 958 സീറ്റുകളിലേക്ക് 235 അപേക്ഷകൾ ലഭിച്ചു, അതിൽ 226 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. അതേസമയം, ക്ലാസ് 1 ലെ 2156 സീറ്റുകളിലേക്ക് ഏകദേശം 500 അപേക്ഷകൾ ലഭിച്ചു, നറുക്കെടുപ്പിലൂടെ 392 പേരെ തിരഞ്ഞെടുത്തു. അപേക്ഷകരുടെ എണ്ണം കുറവായതിനാൽ 5164 സീറ്റുകൾ ഒഴിഞ്ഞുകിടന്നു. ആകെ…
എബ്രഹാം ഒ.പി (88) ഡാളസിൽ അന്തരിച്ചു
മർഫി (ഡാളസ്): എബ്രഹാം ഒ.പി (88) ഡാളസിൽ അന്തരിച്ചു. ഓതറ ഓച്ചരുകുന്നിൽ കുടുംബാംഗവും ഡാളസ് സെഹിയോൻ മാർത്തോമ്മ സിറിയൻ ചർച്ച് അംഗവുമാണ്. ബോറിവാലി ഇമ്മാനുവൽ മാർത്തോമ്മ സിറിയൻ ചർച്ച്മു ൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ:മറിയാമ്മ എബ്രഹാം മക്കൾ: റെനി എബ്രഹാം, റോണി എബ്രഹാം, റീന ജോൺസൻ മരുമക്കൾ: എലിസബത്ത് എബ്രഹാം (മർഫി സിറ്റി കൗൺസിൽ അംഗം), ഷൈല എബ്രഹാം, ജോൺസൻ കൊച്ചു മക്കൾ:ജെസീക്ക, ഹന്ന, ജോഷ്വ, ജോനാഥൻ, ആബെൽ , റെബേക്ക പൊതുദർശനവും ശവസംസ്കാര ശുശ്രുഷയും : 2025 മാർച്ച് 29 ശനിയാഴ്ച രാവിലെ 9:30 ന് സെഹിയോൺ മാർത്തോമ്മ ചർച്ചിൽ (3760 14-ാം സ്ട്രീറ്റ്, പ്ലാനോ, ടെക്സാസ് 75074) കൂടുതൽ വിവരങ്ങൾക്ക്: റെനി എബ്രഹാം 972 762 8920
വർഗീസ് പൊന്നോലിൽ (ജോയി) ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം വർഗീസ് പൊന്നോലിൽ (79) ന്യൂയോർക്കിൽ നിര്യാതനായി. കുഴിക്കാലയിൽ പൊന്നോലിൽ പരേതനായ പാസ്റ്റർ കെ.വി.മാത്യൂവിന്റെ മകനാണ്. തോന്ന്യാമല തെക്കേതിൽ കുടുംബാഗം ലീലാമ്മയാണ് ഭാര്യ. മക്കൾ: മാത്യൂ വർഗീസ്, സൂസൻ, ആനി. മരുമക്കൾ: ഷീന, മാർക്ക്, ഷാജി സഹോദരങ്ങൾ: ലില്ലിക്കുട്ടി കുരുവിള, ആലീസ് ഈപ്പൻ, ഡെയ്സി ജോൺസൺ, മോൻസി പൊന്നോലില്‍, മേഴ്സി ബാബു, ജോളി ഈശോ, പരേതയായ കുഞ്ഞുമോൾ. (എല്ലാവരും യു.എസ്.എ) സംസ്കാരം 23 ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ ഭൗതീക ശരീരം പൊതുദർശനത്തിന് വെയ്ക്കും. 24 ന് തിങ്കളാഴ്ച രാവിലെ 8.30 ന് സംസ്കാര ശുശ്രൂഷ ആരംഭിക്കുകയും തുടർന്ന് 11.30 ന് പോർട്ട് വാഷിങ്ങ്ടൺ നാസ നോൾസ് സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യും.
