ചിങ്ങം : ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. ഈ അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുകയും, കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. ചീത്തപേര് സമ്പാദിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്‍ക്കുക. കന്നി : ഇന്ന് നിങ്ങള്‍ ലോകത്തിന്‍റെ നെറുകയിലാണെന്ന് തോന്നലുണ്ടാകും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ സന്തോഷവാനും തികഞ്ഞ ഉത്സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ തികഞ്ഞ ഊഷ്‍മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത. കുടുംബത്തില്‍നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. ചെലവുകള്‍ വർധിക്കാം. തുലാം : നിങ്ങളുടെ സ്വാധീനമുള്ള ഒരു സുഹൃത്ത് നിങ്ങൾക്ക് ഇപ്പോൾ ഭാഗ്യമുണ്ടാക്കും. നിങ്ങൾക്ക് ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും…
Month: April 2025
ബാലകോട്ട് പോലുള്ള ഒരു ആക്രമണം വീണ്ടും ഉണ്ടാകുമോ?; പാക്കിസ്താന്‍ ആശങ്കയില്‍; ഇന്ത്യൻ അതിർത്തിക്ക് സമീപം ജാഗ്രത
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഹൃദയഭേദകമായ ഭീകരാക്രമണത്തിനുശേഷം പാക്കിസ്താന്റെ ആശങ്ക വർദ്ധിച്ചു. സോഷ്യൽ മീഡിയയിലും ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും പുറത്തുവരുന്ന ഡാറ്റ, ഇന്ത്യയുടെ സാധ്യമായ ഏതൊരു നടപടിയെയും കുറിച്ച് പാക്കിസ്താന്‍ വ്യോമസേന ആശങ്കാകുലരാണെന്ന് സ്ഥിരീകരിക്കുന്നു. പാക്കിസ്താന്‍ വ്യോമസേന (പിഎഎഫ്) തങ്ങളുടെ നിരവധി വിമാനങ്ങളെ ഇന്ത്യൻ അതിർത്തിക്ക് സമീപം വിന്യസിച്ചിട്ടുണ്ട്, രാത്രി മുഴുവൻ ജാഗ്രതയിലാണ്. 2019-ലേതുപോലുള്ള വലിയ പ്രതികാര നടപടിയാണ് ഇത്തവണയും ഇന്ത്യ സ്വീകരിക്കാൻ സാധ്യതയെന്ന് പാക്കിസ്താന്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഫ്ലൈറ്റ് റഡാർ24 പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പിഎഎഫ് ഗതാഗത, രഹസ്യാന്വേഷണ വിമാനങ്ങളുടെ അസാധാരണ പ്രവർത്തനങ്ങൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. പാക്കിസ്താന്‍ ഒരു റിസ്‌കും എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയുടെ ഓരോ നീക്കവും അവർ നിരീക്ഷിച്ചുവരികയാണെന്നും വൃത്തങ്ങൾ പറയുന്നു. പാക്കിസ്താന്‍ വ്യോമസേനയുടെ രണ്ട് പ്രധാന വിമാനങ്ങളുടെ ചലനം ദൃശ്യമാകുന്ന ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ24 ന്റെ സ്‌ക്രീൻഷോട്ടുകൾ ‘എക്‌സ്’ സോഷ്യൽ…
ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയം നീക്കം ചെയ്യപ്പെടുമോ?; മരിക്കുന്നതിന് മുമ്പ് അദ്ദേഹം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തെ മാറ്റിമറിച്ചു
ലളിതവും മാനുഷികവുമായ സമീപനത്തിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ ഫ്രാൻസിസ് മാർപാപ്പ ഇനി ഈ ലോകത്തിലില്ല. അദ്ദേഹത്തിന്റെ മരണം കത്തോലിക്കാ സമൂഹത്തെ മാത്രമല്ല, മുഴുവൻ മനുഷ്യരാശിയെയും ദുഃഖത്തിലാഴ്ത്തി. പക്ഷേ, അദ്ദേഹത്തിന്റെ മരണശേഷം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യത്തെ മാറ്റിമറിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുൻകാല പോപ്പുകളുടെ കാര്യത്തിൽ ചെയ്തതുപോലെ, ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയം ശരീരത്തിൽ നിന്ന് നീക്കം ചെയ്യുമോ എന്ന കാര്യത്തിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. അതോടൊപ്പം, മരണത്തിന് മുമ്പ് പോപ്പ് അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, ഇത് വത്തിക്കാന്റെ 25 വർഷത്തെ ഭരണത്തെ മാറ്റിമറിച്ചു. തന്റെ അന്ത്യാഭിലാഷങ്ങൾ ഫ്രാൻസിസ് മാർപാപ്പ മരണശേഷം അദ്ദേഹത്തെ എവിടെ, എങ്ങനെ സംസ്‌കരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. തന്റെ ശരീരം ഒരു ഉയർന്ന വേദിയിൽ പ്രദർശിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. പകരം, ഒരു ലളിതമായ പുരോഹിതനെപ്പോലെ അന്ത്യകർമങ്ങൾ തനിക്ക് നൽകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് താഴെയുള്ള വത്തിക്കാൻ…
കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവക റവ. ജോജി ജേക്കബിനും, കുടുംബത്തിനും യാത്രയയപ്പു നൽകുന്നു
കാൽഗറി : മൂന്നു വർഷത്തെ സ്തുത്യർഗമായ സേവനം അനുഷ്ടിച്ചതിന് ശേഷം , പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാൽഗരിയിൽ നിന്നും യാത്രയാകുന്ന റവ. ജോജി ജേക്കബിനും കുടുംബാംഗങ്ങളായ ആഷ്‌ലി കൊച്ചമ്മക്കും, ജോനാസിനും, ജുനൈതക്കും, കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവക 2025 ഏപ്രിൽ 27 ന് യാത്രയപ്പ് നൽകുന്നു . 2022 ഏപ്രിലിൽ വികാരിയായി ചുമതല ഏറ്റെടുത്തതു മുതൽ, ആച്ചൻറെ ശുശ്രൂഷ ഇടവകയ്ക്കുള്ളിൽ ഐക്യവും ആത്മീയ വളർച്ചയും ഊട്ടി വളർത്തി. അച്ചന്റെ പ്രവർത്തനങ്ങൾ ഇടവകയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല, സഹോദര സഭകളിലെയും വൈദികരുമായും മറ്റു പ്രാർത്ഥനാഗ്രൂപ്പുകളിലെയും ആത്‌മീയ നേതാക്കന്മാരുമായും അംഗങ്ങളുമായും സൗഹൃദങ്ങൾ സ്ഥാപിക്കുകയും. സമൂഹത്തിലെ എല്ലാവരുമായും ജാതി, മത, സഭാ ഭേദമന്യെ നല്ല സഹകരണവും ശുശ്രൂഷയുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു. പുതുതായി കാനഡയിൽ എത്തിയ ആളുകൾ, ഒറ്റപ്പെടൽ അനുഭവിക്കുന്നവർ, നീറുന്ന പ്രശ്നങ്ങളിലൂടെ കടന്നുപോയവർക്കൊക്കെ അച്ഛന്റെ സാന്നിധ്യവും കരുതലും വളരെ വിലപ്പെട്ടതായിരുന്നു.…
മധുരപലഹാര പ്രേമികൾ ഒത്തുചേരുന്ന “ടെക്സസ് പൈ ഫെസ്റ്റ്” ശനിയാഴ്ച
റോക്ക്‌വാൾ(ടെക്സാസ്) : 2019 മുതൽ, രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് മധുരപലഹാര പ്രേമികൾ റോക്ക്‌വാളിലെ ടെക്സസ് പൈ ഫെസ്റ്റിൽ ഒത്തുചേരുന്നു ടേറ്റ് ഫാംസ് ആതിഥേയത്വം വഹിക്കുന്ന ഏഴാമത് വാർഷിക ടെക്സസ് പൈ ഫെസ്റ്റ് പരിപാടിയിൽ പൈ ബേക്കിംഗ്, പൈ കഴിക്കൽ മത്സരങ്ങൾ, രസകരമായ പൈ പോരാട്ടം എന്നിവ ഉൾപ്പെടുന്ന വിവിധതരം പൈ സംബന്ധിയായ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. ഈ വർഷത്തെ ടെക്സസ് പൈ ഫെസ്റ്റ് ഈ ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ടേറ്റ് ഫാംസിൽ (13502 എസ്. എഫ്എം 548, റോക്ക്‌വാൾ) നടക്കും – രാവിലെ 9:30 നും 10 നും ഇടയിൽ പൈ ബേക്കിംഗ് എൻട്രികൾ നൽകുകയും ഉച്ചയോടെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. ആദ്യത്തെ പൈ ഫെസ്റ്റിൽ ഏകദേശം 1,000 പേർ പങ്കെടുത്തു, നാല് വർഷത്തിനുള്ളിൽ ടെക്സസിൽ നിന്നും മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുമായി 2,000-ത്തിലധികം…
ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ പിക്‌നിക്കും പൊതുയോഗവും ശനിയാഴ്ച്ച
ഹൂസ്റ്റൺ : ടെക്സസിലെ പ്രമുഖ മലയാളി കൂട്ടായ്‍മകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (HRA) ആഭിമുഖ്യത്തിൽ വാർഷിക പിക്‌നിക്കും പൊതുയോഗവും വൈവവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും. ഏപ്രിൽ 26 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മുതൽ മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാർക്കിൽ (പവിലിയൻ എ ) നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന സ്പ്രിങ് പിക്‌നിക്കിലേക്കും വാർഷിക പൊതുയോഗത്തിലേക്കും ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള റാന്നി നിവാസികളായ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ജനറൽ സെക്രട്ടറി ബിനു സഖറിയ,ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ എന്നിവർ അറിയിച്ചു. പിക്‌നിക്കിനോടനുബന്ധിച്ചു നടത്തുന്ന പൊതുയോഗത്തിൽ എച്ച്.ആർ.എ പ്രസിഡൻറ് ബാബു കൂടത്തിനാൽ അധ്യക്ഷത വഹിക്കും. യോഗത്തിൽ 2025-2026 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) പ്രസിഡൻറ് ജോസ്.കെ.ജോൺ സമ്മേളനം ഉത്ഘാടനം ചെയ്യും. വിവിധ കലാകായിക വിനോദങ്ങൾ, വിഭവ സമൃദ്ധമായ ബാർബിക്യു ഡിന്നർ എന്നിവ ആസ്വദിക്കുവാൻ ഹൂസ്റ്റണിലെ…
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം ഏപ്രിൽ 26 നു
ഗാർലാൻഡ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ ആൻഡ് എഡിക്കേഷൻ സെന്ററും സംയുക്തമായി സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു. ഏപ്രിൽ 26, ശനി രാവിലെ 10:30 മുതൽ 12:30 വരെ ബെൽറ്റിലൈനിലുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ്,(3821 ബ്രോഡ്‌വേ ഗാർലൻഡ്, TX 75043)കോൺഫ്രൻസ് ഹാളിലാണ് സംഘടിപ്പിക്കുന്നത് ഭാവി സുരക്ഷിതമാക്കുക ദീർഘകാല പരിചരണത്തിലെ ഉൾക്കാഴ്ചകളും തന്ത്രങ്ങളും എന്ന വിഷയത്തെകുറിച്ചു കൈൽ ജെ. നട്ട്സൺ(CLU, ChFC, CASL, CLF, CAP, RICP)രോഗ പ്രതിരോധവും അഡ്വാൻസ്ഡ് കെയർ പ്ലാനിംഗിനെക്കുറിച്ചു ഡോ. സിനി പൗലോസ്,(ഡി.ഒ., എഫ്.എ.പി. ഫാമിലി മെഡിസിൻ ഫിസിഷ്യൻ) പഠന ക്ലാസ്സുകൾക്ക് നേത്ര്വത്വം നൽകും, പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: പ്രദീപ് നാഗനൂലിൽ പ്രസിഡന്റ്)469-449-1905,മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി)972-679-8555,ഫ്രാൻസിസ് തോട്ടത്തിൽ (ജോയിന്റ് സെക്രട്ടറി),214-606-2210,ജെയ്‌സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ), 469-688-2065 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ഉല്ലാസ യാത്രയ്ക്ക് വന്നവരുടെ അന്ത്യയാത്രയായി പഹൽഗാം; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേര്‍ മലയാളിയടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഇതിൽ ഒരു ഇന്ത്യൻ വ്യോമസേന കോർപ്പറൽ, ഒരു നാവിക, ഒരു എക്സൈസ് ഉദ്യോഗസ്ഥൻ എന്നിവരും ഉൾപ്പെടുന്നു. ശ്രീനഗർ: പൂമാലകൾ കൊണ്ട് അലങ്കരിച്ച ആ വെളുത്ത പെട്ടികൾ വരും വർഷങ്ങളിൽ ഓരോ ഇന്ത്യക്കാരനെയും വേട്ടയാടുന്ന ഒരു കാഴ്ചയായി മാറി. ആ പെട്ടികൾക്കുള്ളിൽ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പേരുടെ മൃതദേഹങ്ങളായിരുന്നു. മനോഹരമായ കശ്മീരിന്റെ സമാധാനവും സൗന്ദര്യവും ആസ്വദിക്കാനാണ് അവര്‍ അവിടെയെത്തിയത്. എന്നാല്‍, തിരിച്ചയയ്ക്കപ്പെടുന്നതിനായി അവർ ശവപ്പെട്ടികളിൽ നിത്യനിദ്രതയിലാണ്. അവരുടെ കുടുംബങ്ങൾക്കു മാത്രമല്ല, രാജ്യമെമ്പാടും ദുഃഖത്തിലാഴ്ന്ന കാഴ്ചയാണത്. മരിച്ചവരിൽ ഒരു ഇന്ത്യൻ വ്യോമസേനാ കോർപ്പറൽ, ഒരു നാവികസേനാ ഉദ്യോഗസ്ഥൻ, ഒരു എക്സൈസ് ഉദ്യോഗസ്ഥൻ, കർണാടകയിൽ നിന്നുള്ള ഒരു ബിസിനസുകാരൻ എന്നിവരും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ആറ് വിനോദസഞ്ചാരികളും, ഗുജറാത്ത്, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേർ വീതവും, ആന്ധ്രാപ്രദേശ്,…
പഹല്‍ഗാം ഭീകരാക്രമണം: ഡൽഹി വിമാനത്താവളത്തിൽ ലെഫ്റ്റനന്റ് വിനയ് നർവാളിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത
“ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ സാധാരണക്കാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, ഏപ്രിൽ 23, 24 തീയതികളിൽ നടക്കാനിരുന്ന എല്ലാ പൊതുപരിപാടികളും ഞാൻ മാറ്റിവയ്ക്കുന്നു, രേഖ ഗുപ്ത – മുഖ്യമന്ത്രി, ഡൽഹി” ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട കർണാലിലെ ഇന്ത്യന്‍ നാവിക സേനയിലെ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മൃതദേഹം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ, അന്തരീക്ഷം മുഴുവൻ ഇരുണ്ടതായി. സൈനിക ബഹുമതികളോടെ ഇന്ത്യൻ നാവികസേനയിലെ എല്ലാ ഉദ്യോഗസ്ഥരും നര്‍വാളിന്റെ സഹ സൈനികരും സന്നിഹിതരായിരുന്നു. വിമാനത്താവളത്തിൽ ഭർത്താവിന്റെ മൃതദേഹം കണ്ട ശേഷം വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാൻഷി കരച്ചിലടക്കാന്‍ പാടുപെട്ടു. തുടർന്ന് അവസാനമായി “ജയ് ഹിന്ദ്” എന്ന് പറഞ്ഞ് അദ്ദേഹത്തോട് വിട പറഞ്ഞു. വിനയ് നർവാളിന്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച വിവരം ലഭിച്ചയുടൻ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, സംസ്ഥാന…
പഹൽഗാം ഭീകരാക്രമണം: കേരള ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
2025 ഏപ്രിൽ 22 ചൊവ്വാഴ്ച രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് കേരള ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജഡ്ജിമാരായ അനിൽ കെ. നരേന്ദ്രൻ, ജി. ഗിരീഷ്, പി.ജി. അജിത്കുമാർ എന്നിവർ കുടുംബസമേതം ജമ്മു കശ്മീരില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. ഏപ്രിൽ 17 ന് സംസ്ഥാനത്തെത്തിയ എട്ടംഗ സംഘം ജില്ലയിൽ പര്യടനം നടത്തി തിങ്കളാഴ്ച (ഏപ്രിൽ 21, 2025) പഹൽഗാമിൽ എത്തി. പ്രദേശം സന്ദർശിച്ച് ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം, സംഘം ആ ദിവസം പഹൽഗാമിൽ തങ്ങി. 25 ലധികം പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ചൊവ്വാഴ്ച (ഏപ്രിൽ 22, 2025) രാവിലെ 9.30 ന് അവർ സ്ഥലം വിട്ടു, ഉച്ചയോടെ ശ്രീനഗറിൽ എത്തി. “കാലാവസ്ഥ സുഖകരമായിരുന്നു, തിങ്കളാഴ്ച തന്നെ ഞങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മിക്ക സ്ഥലങ്ങളും സന്ദർശിച്ചു, അതിൽ ചില ക്ഷേത്രങ്ങളും…
