ബാബുതോമസ് പണിക്കർ (72) അന്തരിച്ചു

ഡാലസ്/കുണ്ടറ :കുണ്ടറ കല്ലുംപുറത്ത് ബാബുതോമസ് പണിക്കർ നിര്യാതനായി. ഡാലസിൽ നിന്നും ഈയിടെയാണ് ബാബുതോമസ് കേരളത്തിലെത്തിയത് .അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത് . മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവക അംഗമാണ് ഭാര്യ:എസ്ഥേറമ്മ – തേവലക്കര അരുവി ചിറക്കര കിഴക്കേടത്ത് കുടുംബാംഗമാണ് മക്കൾ: അനൂപ് പണിക്കർ ഡാളസ് അനുജ പണിക്കർ ഡിട്രോയിറ്റ് , മരുമക്കൾ ജീന എബ്രഹാം ഡാലസ് അനൂപ് ജോൺ ഡിട്രോയിറ്റ് , കൊച്ചു മക്കൾ റ്റീഷ ,പ്രവീൺ സഹോദരങ്ങൾ ജോൺ പണിക്കർ, തോമസ് പണിക്കർ,ഐസക് പണിക്കർ , ജോർജ് പണിക്കർ, മാമച്ചൻ ,ഡെയ്സി ,മേഴ്‌സി , ആശ ,ഗ്രേസി, പരേതയായ സൂസി എന്നിവരാണ് മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയിലെ സജീവ അംഗമായ അനൂപ് പണിക്കരുടെ പിതാവ് ബാബുതോമസ് പണിക്കരുടെ അപ്രതീക്ഷിത വിയോഗത്തിൽ ഇടവക വികാരി വെരി റവ രാജുദാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചനം അറിയിച്ചു സംസ്കാരം…

ജാക്സണ്‍ ഹൈറ്റ്സ് സെന്‍റ് മേരീസ് ഇടവകയില്‍ കാതോലിക്കാ ദിനവും ചില്‍ഡ്രന്‍സ് ഡേയും ആഘോഷിച്ചു

ന്യൂയോര്‍ക്ക്: 36-ാം ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സഭയ്ക്കു വേണ്ടി ഇടവക വികാരി ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍ കാതോലിക്കാദിന പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇടവക സെക്രട്ടറി ഗീവര്‍ഗീസ് ജേക്കബ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ഇടവക ഒന്നായി ഒറ്റശബ്ദത്തില്‍ സഭയോടും പിതാക്കന്മാരോടുമുള്ള കൂറും ബഹുമാനവും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. ഇടവക ക്വയര്‍ കാതോലിക്കാ മംഗളഗാനം ജോസ് ഇടവറ്റത്തിന്‍റെ നേതൃത്വത്തില്‍ ആലപിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സണ്‍ഡേസ്കൂള്‍ ആഘോഷങ്ങളില്‍ പ്രശസ്ത പ്രസംഗകനും വാഗ്മിയും കൊളംബിയ യൂണിവേഴ്സിറ്റി പ്രഫസറും സണ്‍ഡേസ്കൂള്‍ ഏരിയ കോ-ഓര്‍ഡിനേറ്റര്‍, ബോര്‍ഡ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഡോ. അലക്സ് തോമസ് ആയിരുന്നു മുഖ്യാതിഥി. രഹസ്യ പ്രാര്‍ത്ഥന (ഫൈ ഫിംഗേഴ്സ് പ്രയര്‍) യുടെ രീതി വളരെ സരസമായി ഇടവക ജനങ്ങളെ ഉദ്ബോധിപ്പിക്കുകയുണ്ടായി. സണ്‍ഡേസ്കൂള്‍ ഏരിയ-2 കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന മിനി സജി കോശി ഗസ്റ്റ് സ്പീക്കറായിരുന്നു. ശ്രീമതി കോശി…

വ്യാപാര യുദ്ധം പുതിയ വഴിത്തിരിവില്‍: അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കി ചൈന

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും അപകടകരമായ ഘട്ടത്തിലെത്തിയിരിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 104% വരെ കനത്ത തീരുവ ചുമത്തിയതിന് മറുപടിയായി ചൈനയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 84% വരെ അധിക നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചു. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സംഘർഷം കൂടുതൽ ആഴത്തിലാക്കുന്നു. വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമായി. ഡൊണാൾഡ് ട്രംപ് ഭരണകൂടം ചൈനീസ് ഇറക്കുമതിക്ക് 104% വരെ തീരുവ ഏർപ്പെടുത്തിയതിന് ശേഷം, യുഎസ് ഉൽപ്പന്നങ്ങൾക്ക് 84% വരെ നികുതി പ്രഖ്യാപിച്ചുകൊണ്ട് ചൈന തിരിച്ചടിച്ചു. ഈ പുതിയ താരിഫ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ ചൈന 34% തീരുവ മാത്രമേ ഈടാക്കിയിരുന്നുള്ളൂ. ആഗോള വ്യാപാര സംഘർഷങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ട് ട്രംപ് ഒറ്റ ദിവസം കൊണ്ട് നിരവധി രാജ്യങ്ങൾക്ക് മേൽ ‘പരസ്പര…

എം എ ബേബി ബി എ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

സി പി എമ്മിന്റെ പുതിയ ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിക്ക്‌ തന്റെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ ഡിഗ്രിക്ക്‌ പഠിച്ചെങ്കിലും ബി എ പൂർത്തീകരിക്കാൻ സാധിച്ചില്ല. അതുപോലെ ആയിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും ഇതുവരെ. കൊല്ലം ജില്ലക്കാരൻ ആയ ബേബി സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ എസ് ഫ് ഐ ൽ പ്രവർത്തിച്ചു പ്രസംഗ ശൈലിയിലെ പ്രത്യേകത കൊണ്ടു വേഗത്തിൽ നേതാവായി ഉയർന്നു. തികഞ്ഞ വാഗ്മിയും സൈദ്ധന്തികനും ആയ ബേബി ഇ എം സ് നും അച്ചൂതാനന്ദനും ഇ കെ നായനാർക്കും ശേഷം എൺപതുകളുടെ തുടക്കത്തിൽ കേരളത്തിലെ സി പി എം ന്റെ രണ്ടാം നിര നേതാക്കളിൽ പ്രധാനിയായി ഉയർന്നു. എൺപത്തിയാറിൽ ആദ്യമായി മുപ്പത്തിരണ്ടാം വയസ്സിൽ രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ബേബി രണ്ടു ടേമിൽ ആയി ഏതാണ്ട് പത്തു വർഷത്തോളം ഡൽഹിയിൽ പ്രവർത്തിച്ചു തന്റെ വാക്ചാതുരി കൊണ്ടു…

കുര്യൻ വി. കടപ്പൂർ (73) ഡാളസിൽ അന്തരിച്ചു

ഡാളസ്: കുര്യൻ വി. കടപ്പൂർ (മോനിച്ചൻ 73)ഡാളസിൽ അന്തരിച്ചു. പരേതരായ ചാണ്ടി വർക്കി ,മറിയാമ്മ വർക്കി ദമ്പതികളുടെ മകനായി 1952 ജനുവരി 17-ന് കേരളത്തിലെ കോട്ടയത്തുള്ള അർപ്പൂക്കരയിലാണ് ജനനം .1971 മുതൽ ദീർഘകാലം,മദ്രാസിലെ ഡൺലോപ്പ് ടയർ ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു.1990 ജൂണിൽ, മോനിച്ചനും കുടുംബവും ടെക്സസിലെ ഫോർട്ട് വർത്തിലേക് കുടിയേറി .ഫാർമേഴ്‌സ് ബ്രാഞ്ച് മെട്രോ ചർച്ച് ഓഫ് ഗോഡിൽ അംഗമാണ് ഭാര്യ മേരി (ലാലി) കുര്യൻ. തണങ്ങപുത്തിക്കൽ കുടുംബാംഗമാണ് മകൾ :ജെന്നി (കുട്ടൻ) മരുമകൻ: സനു മാത്യു കൊച്ചുമക്കൾ : ഇയാൻ, ഐഡൻ മാത്യു സഹോദരങ്ങൾ: ആന്ത്രോയോസ് കടപ്പൂർ (അന്നമ്മ കോശി) ടെക്സസ് ഫോർട്ട് വർത്ത്,അമ്മാൾ കോശി(കോട്ടയം) പൊതുദർശനം:ഏപ്രിൽ 10 വ്യാഴാഴ്ച വൈകീട്ട് 6മുതൽ 8 വരെ ഫാർമേഴ്‌സ് ബ്രാഞ്ച് മെട്രോ ചർച്ച് ഓഫ് ഗോഡ് സംസ്കാര ശുശ്രുഷ ഏപ്രിൽ11 വെള്ളി രാവിലെ 10 മുതൽ തുടർന്ന്‌ സംസ്കാരം…

വിമാനത്തിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം: ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ

മൊണ്ടാന: മൊണ്ടാനയിൽ നിന്ന് ടെക്സസിലേക്കുള്ള വിമാന യാത്രക്കിടെ ഒരു യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച് ഇന്ത്യൻ വംശജനായ ഭവേഷ്കുമാർ ദഹിയഭായ് ശുക്ലയെ പോലീസ് അറസ്റ്റു ചെയ്തു. മൊണ്ടാന ഫെഡറൽ പ്രോസിക്യൂട്ടർ കർട്ട് ആൽമെയുടെ അഭിപ്രായത്തിൽ, ശുക്ലയ്‌ക്കെതിരെ “ലൈംഗിക പീഡനത്തിന്” കേസെടുത്തിട്ടുണ്ടെന്നും ഏപ്രിൽ 17 ന് കോടതിയിൽ ഹാജരാകുമെന്നും അറിയിച്ചു. ശുക്ല താമസിക്കുന്ന ന്യൂജേഴ്‌സിയിൽ വെച്ചാണ് അറസ്റ്റിലായത്. പ്രോസിക്യൂഷൻ നേരിടാൻ മൊണ്ടാനയിലേക്ക് പോകാൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കോടതി രേഖകൾ പ്രകാരം, ഇരയുടെ ഭർത്താവ് പോലീസിലെ പരാതിപ്പെട്ടതിനെ തുടർന്നാണ് 36 കാരനായ ശുക്ലയെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ സ്ത്രീ ഭർത്താവിന് ഒരു ടെക്സ്റ്റ് സന്ദേശം അയച്ചിരുന്നു. ജനുവരി 26 ന് മൊണ്ടാനയിലെ ബെൽഗ്രേഡിൽ നിന്ന് ടെക്സസിലെ ഡാളസിലേക്കുള്ള വിമാനയാത്രയ്ക്കിടെ, ശുക്ല സ്ത്രീയെ രണ്ട് തവണ അനുചിതമായി സ്പർശിച്ചതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) സ്പെഷ്യൽ ഏജന്റ് ചാഡ് മക്നിവൻ…

അമേരിക്ക ചൈനയ്ക്ക് 104 ശതമാനം തീരുവ ചുമത്തി; ആഗോള വിപണി ഇളകിമറിഞ്ഞു

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകുന്നു. പ്രസിഡന്റ് ട്രംപ് ചൈനയ്ക്ക് മേൽ 104 ശതമാനം തീരുവ ചുമത്തി. വാഷിംഗ്ടൺ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവകളെക്കുറിച്ച് കർശനമായി പറയുമ്പോൾ, ചൈനയും അതിനെതിരെ ആക്രമണാത്മകമായി മാറിയിരിക്കുകയാണ്. ഈ വ്യാപാര യുദ്ധത്തിൽ, ചൊവ്വാഴ്ച അമേരിക്ക ചൈനയ്ക്ക് 104 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനം ആഗോള ബിസിനസ് ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. ഈ വ്യാപാര യുദ്ധം ആഗോള വിപണികളെ പിടിച്ചുകുലുക്കി. ചൈനയിൽ നിന്ന് വരുന്ന ഉൽപ്പന്നങ്ങൾക്ക് 104 ശതമാനം തീരുവ ചുമത്തുമെന്ന് ട്രം‌പ് വ്യക്തമാക്കി. ഈ തീരുമാനം ഇന്ന് മുതൽ തന്നെ പ്രാബല്യത്തിലാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ഇതുവരെ സ്വീകരിച്ച ഏറ്റവും കഠിനമായ നടപടിയായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ചൈനയ്ക്ക് മേൽ…

ട്രംപിന്റെ താരിഫ് നയത്തോട് ഇലോൺ മസ്‌കിന് വിയോജിപ്പ്; പുനഃപ്പരിശോധന നടത്തണമെന്ന്

വാഷിംഗ്ടൺ: ലോകമെമ്പാടും വ്യാപാര പ്രതിസന്ധിക്ക് കാരണമായ ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയം അമേരിക്കയ്ക്കുള്ളിലും ചോദ്യം ചെയ്യപ്പെടുകയാണ്. ഈ ഇറക്കുമതി തീരുവകൾ പുനഃപരിശോധിക്കണമെന്ന് കോടീശ്വരൻ സംരംഭകനും യുഎസ് ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്റെ (DOGE) തലവനുമായ ഇലോൺ മസ്‌ക് പ്രസിഡന്റ് ട്രംപിനോട് അഭ്യർത്ഥിച്ചു. റിപ്പോർട്ട് പ്രകാരം, മസ്കിന്റെ ഇടപെടൽ ശ്രമം പരാജയപ്പെട്ടു. കുടിയേറ്റ വിസകൾ, സർക്കാർ ചെലവുകൾ സംബന്ധിച്ച DOGE-ന്റെ സമീപനം തുടങ്ങിയ വിഷയങ്ങളിൽ എക്‌സിന്റെയും ടെസ്‌ലയുടെയും സിഇഒമാർ മറ്റ് ഉന്നത വാഷിംഗ്ടൺ ഉദ്യോഗസ്ഥരുമായി വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താരിഫ് ഏർപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയെ ഏപ്രിൽ 5 ന് മസ്‌ക് വിമർശിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. “ഹാർവാർഡിൽ നിന്നുള്ള സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി ഒരു മോശം കാര്യമാണ്, നല്ല കാര്യമല്ല,” നവാരോയെ പരാമർശിച്ചുകൊണ്ട് മസ്‌ക് എക്സിലെ മുൻ പേജിൽ എഴുതി.…

ഏപ്രിൽ 13 ന് അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ ആരംഭിക്കും

ഏപ്രിൽ 13 ന് ഒമാനിൽ വെച്ചാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ നടക്കുക. ഇത് ഇറാന്റെ ആണവ പദ്ധതിയിൽ നയതന്ത്രത്തിന് വഴിതുറന്നേക്കാം. വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളായി പിരിമുറുക്കത്തിലാണ്. ഇറാന്റെ ആണവ പദ്ധതിയാണ് അതിന്റെ പ്രധാന കാരണം. അമേരിക്കയും ഇസ്രായേലും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഇതിനെതിരാണ്. ഇറാൻ ആണവോർജ്ജം കൈവരിക്കുന്നത് മധ്യപൂർവദേശത്തെയും പശ്ചിമേഷ്യയെയും തന്ത്രപരമായ സന്തുലിതാവസ്ഥയെ വഷളാക്കുമെന്നതാണ് ഈ രാജ്യങ്ങളുടെ ഏറ്റവും വലിയ ആശങ്ക. 2015-ൽ അന്നത്തെ യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടം ഇറാനുമായി ഒരു ആണവ കരാറിൽ ഒപ്പു വെച്ചിരുന്നു. ഈ കരാറിൽ ഫ്രാൻസ്, ബ്രിട്ടൻ, മറ്റ് രാജ്യങ്ങൾ എന്നിവയും ഒപ്പുവച്ചു. 2018 ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കരാർ അവസാനിപ്പിച്ചു. രണ്ടാം തവണയും പ്രസിഡന്റായ ശേഷം ട്രംപ് ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ്. ടെഹ്‌റാന്റെ ആണവ…

അര നൂറ്റാണ്ട് പാരമ്പര്യമുള്ള ന്യൂയോർക്ക് കേരളാ സമാജം മുൻ പ്രസിഡന്റുമാരുടെ പ്രസിഡന്റ്‌സ്‌ ഫോറം രൂപീകരിക്കുന്നു

ന്യൂയോർക്ക്: അഞ്ചു പതിറ്റാണ്ടിലധികം പ്രവർത്തി പരിചയമുള്ള കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയ്ക്ക് ജന്മം നൽകി കൈപിടിച്ച് നടത്തി അൻപത്തിരണ്ട് വയസ്സുവരെ വളർത്തിയ പ്രസിഡന്റുമാരുടെ അപൂർവ്വ സംഗമം വേറിട്ടൊരനുഭവമായി. 1972-ലെ സ്ഥാപക പ്രസിഡന്റായ പ്രൊഫ. ഡോ. ജോസഫ് ചെറുവേലി മുതൽ 2024-ലെ അൻപത്തിരണ്ടാമത് പ്രസിഡന്റ് സിബി ഡേവിഡ് വരെയുള്ള പ്രസിഡന്റുമാരിൽ, മരണപ്പെട്ടവരും അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുമായ ഏതാനും പ്രസിഡൻറ്മാരോഴികെ മറ്റ് എല്ലാവരും ഒത്തുകൂടിയപ്പോൾ അത് മറ്റൊരു ചരിത്ര മുഹൂർത്തമായിരുന്നു. കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന മഹത്തായ സംഘടനയെ ആരംഭം മുതൽ വളർത്തി ന്യൂയോർക്ക് കുടിയേറ്റ മലയാളീ സമൂഹത്തിൻറെ അഭിമാനകരമായ പ്രസ്ഥാനമാക്കി മാറ്റുകയും അതിലൂടെ മറ്റു പല സംഘടനകളുടെ വിവിധ തലങ്ങളിലേക്കും തലപ്പത്തേക്ക് വരെയും വളർത്തപ്പെട്ടവരുമായ നേതാക്കളാണ് സമാജം മുൻ പ്രസിഡന്റുമാരുടെ ശ്രേണിയിൽ ഇന്നുള്ളത്. വർഷങ്ങളായി ഈ സംഘടനയുടെ വളർച്ചക്കായി സ്വയം അർപ്പിക്കപ്പെടുകയും…