രാമേശ്വരം: പാവപ്പെട്ട കുട്ടികളുടെ സൗകര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ തമിഴ് ഭാഷയിൽ മെഡിക്കൽ കോഴ്‌സുകൾ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമേശ്വരത്ത് പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്യവേ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് അഭ്യർത്ഥിച്ചു. “തമിഴ്‌നാട്ടിൽ 1400-ലധികം ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. ഇവിടെ 80 ശതമാനം കിഴിവിൽ മരുന്നുകൾ ലഭ്യമാണ്. ഇത് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് 7,000 കോടി രൂപ ലാഭിക്കാനും കാരണമായി. രാജ്യത്തെ യുവാക്കൾ ഡോക്ടറാകാൻ വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകില്ല. അതിനായി, കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ്‌നാടിന് 11 മെഡിക്കൽ കോളേജുകൾ ലഭിച്ചു. ഇപ്പോൾ ദരിദ്രരിൽ ഏറ്റവും ദരിദ്രരുടെ പുത്രന്മാർക്കും പുത്രിമാർക്കും ഡോക്ടർമാരാകാം. ഇംഗ്ലീഷ് അറിയാത്ത ദരിദ്ര കുടുംബങ്ങളിലെ പുത്രന്മാർക്കും പുത്രിമാർക്കും ഡോക്ടർമാരാകാൻ കഴിയുന്ന തരത്തിൽ തമിഴ് ഭാഷയിൽ മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കാൻ ഞാൻ തമിഴ്‌നാട് സർക്കാരിനോട്…
Month: April 2025
മൊഞ്ചത്തിയായി മണവാട്ടി, ഖൽബിൽ കല്യാണരാവ് കിനാവ് കണ്ട് മണവാളൻ!; ഹൂസ്റ്റണിലെ ഈദ് ആഘോഷം നാടിന്റെ തനി പകർപ്പായി
“പെണ്ണേ മണവാട്ടി പെണ്ണേ പെണ്ണേ മൊഞ്ചുള്ള പെണ്ണേ കളികുട്ടി പ്രായം കഴിഞ്ഞു നിന്റെ കല്ല്യാണ രാത്രി ഇതാ വന്നൂ.. കല്ല്യാണ രാത്രി ഇതാ വന്നൂ..” ഒപ്പനയുടെ മൊഞ്ചും കോൽക്കളിയുടെ നാടൻ ശീലുകളും അന്തരീക്ഷത്തിൽ നിറഞ്ഞു. താളത്തിനൊപ്പം ചുവടു വച്ച തോഴിമാരും നാണത്താൽ നഖചിത്രം വരച്ച മണവാട്ടിയും കാണികൾക്ക് വിരുന്നായി. കല്യാണ രാവ് കിനാവ് കണ്ടു വരുന്ന മണവാളൻ ഹരം പകർന്നു. ഹൂസ്റ്റണിലെ ഈദ് ആഘോഷം നാടിന്റെ തനി പകർപ്പായി. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് ഹൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി മുസ്ലിങ്ങളുടെ കൂട്ടായ്മയായ “ഐഡിയൽ ഫ്രണ്ട്സ്” ഈദ് ആഘോഷം ഖൽബിൽ പൊഴിച്ചത് തേൻ മഴ. ഒപ്പന , കോൽക്കളി, തുടങ്ങിയ പരമ്പരാഗത കലാപരിപാടികൾക്ക് പുറമെ ഖുർ ആൻ പാരായണം, “സോഷ്യൽ മീഡിയ സ്വാധീനം” എന്ന വിഷയത്തിൽ ഡിബേറ്റ്, എന്നിവ ഉണ്ടായിരുന്നു. 150 ഓളേം…
അമേരിക്കയുടെ ‘പ്രതികാര തീരുവ’: ആഗോള വിപണികൾ ഇടിഞ്ഞു; മുൻ നേതാക്കളെ കുറ്റപ്പെടുത്തി ട്രംപ്
വാഷിംഗ്ടണ്‍: ആഗോള വിപണിയിൽ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും, അമേരിക്കയിൽ പണപ്പെരുപ്പം ഇല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മുൻകാല നേതാക്കളും വിദേശ രാജ്യങ്ങളും, പ്രത്യേകിച്ച് ചൈന, അമേരിക്കയെ ചൂഷണം ചെയ്തതായി അദ്ദേഹം ആരോപിച്ചു. തന്റെ താരിഫുകള്‍ ഓരോ ആഴ്ചയും കോടിക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് ട്രംപ് തിങ്കളാഴ്ച അവകാശപ്പെട്ടു. വിദേശ രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ചൈനയ്ക്ക്, യുഎസിനെ മുതലെടുക്കാൻ അനുവദിക്കുന്ന സാമ്പത്തിക നയങ്ങളാണ് മുൻ യുഎസ് നേതാക്കൾ സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എണ്ണവില കുറഞ്ഞു, പലിശനിരക്ക് കുറഞ്ഞു എന്ന് ട്രംപ് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞു, പണപ്പെരുപ്പമില്ല, മുമ്പ് തീരുവകൾ ദുരുപയോഗം ചെയ്തിരുന്ന രാജ്യങ്ങളിൽ നിന്ന് അമേരിക്ക ഇപ്പോൾ കോടിക്കണക്കിന് ഡോളർ സ്വീകരിക്കുന്നു. ചൈന അടുത്തിടെ താരിഫ് 34 ശതമാനം വർദ്ധിപ്പിച്ചെങ്കിലും അമേരിക്കയ്ക്ക് ഇപ്പോഴും ആ താരിഫുകളിൽ നിന്ന് കോടിക്കണക്കിന് ഡോളർ വരുമാനം…
ഇറാനും അമേരിക്കയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തുന്നു
ദോഹ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണവ കരാറിനായി ഇറാനിൽ സമ്മർദ്ദം ചെലുത്തിവരികയാണ്. തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് നേരിട്ട് ചർച്ച നടത്തണമെന്നും അല്ലാത്തപക്ഷം ബോംബിട്ട് തകർക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. അമേരിക്കയുടെ ഭീഷണികളെ ഭയപ്പെടില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ചർച്ചകൾക്കുള്ള ആവശ്യം ഇറാൻ നിരസിച്ചതായും എന്നാൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ഒരു മാർഗമായി ദീർഘകാലമായി പ്രവർത്തിക്കുന്ന ഒമാൻ വഴി പരോക്ഷ ചർച്ചകൾ തുടരാൻ ആഗ്രഹിക്കുന്നതായും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു മാധ്യമത്തോട് സംസാരിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനുപുറമെ, ഇറാനെതിരെ അമേരിക്ക നടത്തുന്ന ഏതെങ്കിലും സൈനിക നടപടിയിൽ പങ്കു ചേർന്നാൽ, ആ പങ്കു ചേരുന്നവരും ഇറാന്റെ ലക്ഷ്യങ്ങളായി മാറുമെന്ന് അദ്ദേഹം തന്റെ അയൽക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ആണവ കരാറിൽ എത്തിയില്ലെങ്കിൽ,…
യുഎസ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി
യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 58.95 ഡോളറായി കുറഞ്ഞു, അതേസമയം ബ്രെന്റ് ക്രൂഡ് ഓയിൽ ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന വിലയായ 64.32 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ക്രൂഡ് ഓയിൽ അവസാനമായി 2.4% അഥവാ 1.49 ഡോളർ കുറഞ്ഞ് 60.50 ഡോളറിലെത്തി, ബ്രെന്റ് ഓയിൽ 2.24% അഥവാ 1.47 ഡോളർ കുറഞ്ഞ് 64.11 ഡോളറിലെത്തി. താരിഫുകൾ ബിസിനസുകൾക്ക് ഉയർന്ന വിലയിലേക്ക് നയിച്ചേക്കാം, ഇത് സാമ്പത്തിക പ്രവർത്തനങ്ങളിൽ മാന്ദ്യത്തിലേക്ക് നയിച്ചേക്കാം, ഇത് ആത്യന്തികമായി എണ്ണ ആവശ്യകതയെ ബാധിച്ചേക്കാം. വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഏർപ്പെടുത്തലിന്റെ ആഘാതം ക്രൂഡ് ഓയിൽ വിലയിലും പ്രകടമായിത്തുടങ്ങി. തിങ്കളാഴ്ച യുഎസ് എണ്ണവില ബാരലിന് 60 ഡോളറിൽ താഴെയായി. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫുകൾ യുഎസ് ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള…
ഡോ. സുരേഷ് റെഡ്ഡി വീണ്ടും ഓക്ക് ബ്രൂക്ക് ട്രസ്റ്റിയാകും
ഇല്ലിനോയ് :ഇല്ലിനോയിസിലെ ഓക്ക്ബ്രൂക്ക് ടൗൺഷിപ്പിന്റെ ട്രസ്റ്റിയായ ഡോ. സുരേഷ് റെഡ്ഡി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .2025 ഏപ്രിൽ 1 ന് നടന്ന തിരഞ്ഞെടുപ്പിൽ തന്റെ സഹപ്രവർത്തകരായ ജിം നാഗ്ലെ, ഡോ. മെലിസ മാർട്ടിൻ എന്നിവരും വിജയിച്ചു. ഏകദേശം 10,000 ജനസംഖ്യയുള്ള ഓക്ക് ബ്രൂക്ക് നഗരം ചിക്കാഗോ ലൂപ്പിൽ നിന്ന് 15 മൈൽ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു, കമ്മ്യൂണിറ്റി നേതാവും തൊഴിൽപരമായി ഒരു ഡോക്ടറുമായ ഡോ. റെഡ്ഡി, തുറന്ന സംഭാഷണത്തിലൂടെയും, പരസ്പര ബഹുമാനത്തിലൂടെയും, പങ്കിട്ട മൂല്യങ്ങളിലൂടെയും, നമുക്കെല്ലാവർക്കും അഭിമാനത്തോടെ ഒരു ഗ്രാമം രൂപപ്പെടുത്തുന്നതിൽ നമുക്ക് തുടരാനാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.” “ഓക്ക് ബ്രൂവിന്റെ ട്രസ്റ്റിയാകാനുള്ള എന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിച്ചതിനും പിന്തുണച്ചതിനും എന്റെ ജന്മനാടായ ഓക്ക് ബ്രൂക്കിന്റെ സിറ്റിംഗ് മേയറും ഗവേണിംഗ് ബോഡി അംഗങ്ങളും ഉൾപ്പെടെ, എന്റെ ജന്മനാടായ ഓക്ക് ബ്രൂക്കിന്റെ നിരവധി പ്രധാന നേതാക്കളോട് ഞാൻ നന്ദിയുള്ളവനാണ്,” അമേരിക്കൻ അസോസിയേഷൻ ഓഫ്…
വഖഫ് ഭേദഗതി നിയമം ദേശീയ പാത ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: വഖ്ഫ് ഭേദഗതി നിയമം ആ.എസ്.എസിന്റെ മുസ്ലീം വംശഹത്യാ പദ്ധതിയാണെന്നാരോപിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ നേതാക്കളും , പ്രവർത്തകരും അറസ്റ്റിൽ. വഖഫ് ഭേദഗതി നിയമം അറബിക്കടലിൽ, തെരുവുകൾ പ്രക്ഷുബ്ധമാകട്ടെ എന്ന മുദ്രാവാക്യമുയർത്തിയാണ് ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങളുടെ നേതൃത്വത്തിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ കുന്നുമ്മലിൽ പാലക്കാട് – കോഴിക്കോട് റോഡ് ഉപരോധിച്ചത്. അറസ്റ്റിനിടെ പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.പി.സി ജോർജും,വെള്ളപ്പള്ളി നടേശനുമടക്കം വർഗീയ പ്രചാരകരെ കണ്ടില്ലെന്ന് നടിക്കുന്ന കേരള പോലീസ് ജനകീയ സമരങ്ങളെ അടിച്ചമർത്തുകയാണെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ ആരോപിച്ചു. ഹൈവേ ഉപരോധത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി സഫീർഷ,വി.ടി.എസ് ഉമർ തങ്ങൾ (ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ), അഡ്വ അമീൻ യാസിർ (ഫ്രറ്റേണിറ്റി…
അലിഫ് ഡേ ഏപ്രിൽ 07 തിങ്കൾ മർകസിൽ; വിദ്യാരംഭത്തിന് സുൽത്വാനുൽ ഉലമ നേതൃത്വം നൽകും
കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികൾ ചുവടുവെക്കുന്ന ‘അലിഫ് ഡേ’ വിദ്യാരംഭം ഇന്ന് (ഏപ്രിൽ 07 തിങ്കൾ) മർകസിൽ നടക്കും. രാവിലെ എട്ടു മുതൽ പതിനൊന്ന് വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം ഇസ്‌ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സുൽത്വാനുൽ ഉലമയുടെ നേതൃത്വത്തിൽ വിവിധ സമയങ്ങളിൽ മർകസിൽ വർഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് വിപുലമായ അലിഫ് ഡേ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേരാണ് ഓരോ വർഷവും ആദ്യാക്ഷരം കുറിക്കൽ ചടങ്ങിന് മർകസിൽ എത്താറുള്ളത്. അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചുനൽകുന്ന ചടങ്ങിനും പ്രാർഥനക്കും സന്ദേശപ്രഭാഷണത്തിനും പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും. സയ്യിദ് അബ്ദുൽ ഫത്താഹ്…
സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്
വടക്കാങ്ങര : ആറ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മങ്കട ബ്ലോക്ക് പഞ്ചായത്തിലെ സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിനെയും കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിനെയും തെരെഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ 108 വാർഡുകളിൽ നിന്നാണ് ഏറ്റവും മികച്ച ശുചിത്വ ഹരിത വാർഡായി ഒന്നാം സ്ഥാനത്തേക്ക് വടക്കാങ്ങര ആറാം വാർഡിനെയും പടിഞ്ഞാറ്റുമുറി രണ്ടാം വാർഡിനെയും പ്രഖ്യാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീമിൽ നിന്ന് വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ അവാർഡ് ഏറ്റുവാങ്ങി. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ നുഅ്മാൻ ശിബിലി, വൈസ് പ്രസിഡന്റ് സുഹ്റാബി കാവുങ്ങൽ, മറ്റ് ജനപ്രതിനിധികൾ സംബന്ധിച്ചു. സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മാറുന്നതിന്റെ ഭാഗമായി ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ വാർഡിലെ മുഴുവൻ വീടുകളിൽനിന്നും മാലിന്യങ്ങൾ ശേഖരിച്ച് തുടക്കം കുറിച്ചിരുന്നു. തുടക്കം…
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രചരണത്തിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
സമൂഹത്തിൽ വ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന തരത്തിൽ വിദ്വേഷ പ്രചരണം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ സർക്കാർ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ‘നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം അതിനു വിഘ്നമായുള്ളതെല്ലാം ഇല്ലാതെയാക്കണം’ എന്ന ശ്രീനാരായണ ഗുരുവിൻ്റെ തന്നെ വാക്ക് കടമെടുത്താൽ ആദ്യം ഇല്ലാതേകണ്ട വംശീയതയുടെ ആൾ രൂപമാണ് വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ജാതി വിരുദ്ധ പോരാട്ടത്തിൻ്റെയും പ്രാതിനിധ്യ സമരങ്ങളുടെയും മുന്നിൽ നിന്ന ഈഴവ സമുദായത്തിലെ ഒരു വിഭാഗത്തെ സംഘ്പരിവാറിൻ്റെ വെറുപ്പിൻ്റെ ആലയിൽ കെട്ടിയതിൻ്റെ ഒന്നാമത്തെ ക്രെഡിറ്റും വെള്ളാപ്പള്ളിക്ക് തന്നെയാണ്. മലബാറിൽ സവിശേഷമായി മലപ്പുറത്ത് ഈഴവ സമുദായത്തിനുള്ള വികസന ശോഷണം ആരോപിച്ച് മുസ്ലിം സമുദായത്തെ മുൻനിർത്തി ജില്ലക്ക് നേരെ നടത്തിയ വംശീയ അധിക്ഷേപം കുറച്ച് കാലങ്ങളായി വെള്ളാപ്പള്ളി നടത്തി കൊണ്ടിരിക്കുന്ന വംശീയ പ്രചാരണങ്ങളുടെ തുടർച്ചയാണ്. കേരളത്തിലെ ആസ്ഥാന വംശീയ പ്രചാരകനെന്ന പട്ടം നൽകേണ്ട ഈ വ്യക്തിയെ പിടിച്ച് നവോത്ഥാന…
