അമേരിക്കയിൽ നിന്ന് ഇസ്രായേലിന് 8.8 ബില്യൺ ഡോളറിന്റെ മാരകായുധങ്ങൾ ലഭിച്ചു

ദോഹ (ഖത്തര്‍): ആയുധങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് ഇസ്രായേൽ അമേരിക്കയുമായി ഒരു പുതിയ കരാറിൽ ഏർപ്പെട്ടു. ഈ കരാർ പ്രകാരം, ഗാസയില്‍ പ്രയോഗിക്കാന്‍ ഇസ്രായേലിന് അമേരിക്കയിൽ നിന്ന് 8.8 ബില്യൺ ഡോളറിന്റെ മാരകായുധങ്ങള്‍ ലഭിക്കും. ഗാസയിലെ നിലവിലുള്ള പ്രതിസന്ധി നേരിടാനാണ് അമേരിക്ക ഇസ്രായേലിന് ഈ ആയുധം നല്‍കുന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം 2023 ഒക്ടോബർ മുതൽ തുടരുകയാണ്. അന്നു മുതല്‍ ഏകദേശം 60,000 പലസ്തീൻ മുസ്ലീങ്ങളെയാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്. ഹമാസിനെ ഉന്മൂലനം ചെയ്യാനാണെന്നാണ് ഇസ്രായേലിന്റെ അവകാശവാദമെങ്കിലും, ഗാസയില്‍ നിന്ന് മുസ്ലീങ്ങളെ കൂട്ടത്തോടെ വംശഹത്യ ചെയ്യുകയാണ് ലക്ഷ്യം. വിവിധ തരം മാരകായുധങ്ങള്‍ ഇസ്രായേലിന് നല്‍കി അമേരിക്കയും അതിന് കൂട്ടു നില്‍ക്കുന്നു. ഇസ്രായേലിനുള്ള ഈ ആയുധ വിതരണം വളരെക്കാലം തുടരുമെന്ന് ട്രം‌പ് ഭരണകൂടം പറഞ്ഞു. യുഎസ് ആയുധശേഖരത്തിൽ നിന്നാന് ചില ആയുധങ്ങൾ ഇസ്രായേലിന് നൽകുന്നത്. പക്ഷേ അവയിൽ മിക്കതും…

ഹൂസ്റ്റണിലെ അനധികൃത ഗെയിം റൂമുകളിൽ പരിശോധന റിംഗ് ലീഡർ ഉൾപ്പെടെ 45 പേർ അറസ്റ്റിൽ

ഹ്യൂസ്റ്റൺ – ഹ്യൂസ്റ്റൺ പ്രദേശത്തെ അനധികൃത ഗെയിം റൂമുകളിൽ നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് ഡോളർ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ 45 പേരിൽ റിച്ച്മണ്ടിൽ നിന്നുള്ള 61 വയസ്സുള്ള റിംഗ് ലീഡറും പാകിസ്ഥാൻ പൗരനുമായ നിസാർ അലിയും (61) ഉൾപ്പെടുന്നു. ഫെഡറൽ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബുധനാഴ്ച നടന്ന പോലീസ് റെയ്ഡുകളിൽ ആ മനുഷ്യന്റെ 30 ഗെയിം റൂമുകൾ ഉൾപ്പെട്ടിരുന്നു. ഹ്യൂസ്റ്റണിലുടനീളം ബുധനാഴ്ച അനധികൃത ഗെയിമിംഗ് റൂമുകളിൽ വ്യാപകമായ റെയ്ഡ് നടന്നു. റെയ്ഡുകളിൽ നിരവധി ഏജൻസികൾ ഉൾപ്പെട്ടു, നിരവധി ആളുകളെ അറസ്റ്റ് ചെയ്തു, ഉദ്യോഗസ്ഥർ മെഷീനുകൾ കണ്ടുകെട്ടി. ബുധനാഴ്ചത്തെ റെയ്ഡുകളിൽ 720-ലധികം നിയമ നിർവ്വഹണ ഏജന്റുമാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎസ് അറ്റോർണി നിക്കോളാസ് ഗഞ്ചെയ് പറയുന്നു. ഹ്യൂസ്റ്റൺ പോലീസ്, ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ്, ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്എസ്ഐ), ഐആർഎസ്, എഫ്ബിഐ എന്നിവയുൾപ്പെടെ ഏകദേശം 20 പ്രാദേശിക, ഫെഡറൽ…

കേരളാ ഗവൺമെന്റുമായി സഹകരിച്ചു ലഹരിക്കെതിരെ കൈകോർത്തു ഫൊക്കാന

ന്യൂയോർക്ക് : ലഹരിക്കെതിരെ കൈകോർത്തു പ്രവർത്തിക്കാൻ ഫൊക്കാനായും കേരളാ ഗവൺമെന്റുമായി ധാരണയായി , ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ . ബിന്ദുവുമായുള്ള ചർച്ചയിൽ ആണ് ഫൊക്കാനയും കേരളാ ഗവൺമെന്റുമായി സഹകരിച്ചു പ്രവർത്തിക്കാം എന്ന് തീരുമാനമായത് . ഇത് പ്രകാരം ഫൊക്കാന നാലിന പരിപാടികൾ ഗവൺമെന്റുമായി സഹകരിച്ചു കേരളത്തിൽ നടപ്പിലാക്കുന്നതാണ് . ഫൊക്കാനയുടെ ഓഗസ്റ്റ് 1 ,2 , 3 ദിവസങ്ങിൽ കേരളത്തിലെ കുമരകത്തു നടക്കുന്ന കേരളാ കൺവെൻഷന്റെ ആദ്യദിനം ലഹരിക്കെതിരെയുള്ള ഒരു വിളംബരമായി ഫൊക്കാന നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഈ കൺവെൻഷൻ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം കുറിക്കും. ഫൊക്കാന നടത്തുന്ന പരിപാടികളിൽ ഒന്നാണ് ഐ ഡിഫൻഡർ ക്യാമ്പയിൻ: സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗിക്കുന്നത് റിപ്പോർട്ട് ചെയ്യുകയും അത് ശരിയാണ് എന്ന് തിരിച്ചറിയുകയാണെങ്കിൽ അങ്ങനെയുള്ളവർക്ക് കാഷ് അവാർഡും പ്രശസ്തി പത്രങ്ങളും , പാരിതോഷികങ്ങളും…

ഹൈസ്കൂളിൽ സംഘർഷം,കുത്തേറ്റ ഫ്രിസ്കോ വിദ്യാർത്ഥിയുടെ മരണം ഇരട്ട സഹോദരന്റെ കൈകളിൽ കിടന്നു

ഫ്രിസ്കോ( ടെക്സാസ്): ട്രാക്ക് മീറ്റിൽ ഇരിപ്പിട തർക്കത്തെ തുടർന്ന് കുത്തേറ്റ ഫ്രിസ്കോ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർത്ഥി ഇരട്ട സഹോദരന്റെ കൈകളിൽ കിടന്ന് മരിച്ചു .ബുധനാഴ്ച രാവിലെ, ട്രാക്ക് മീറ്റിനിടെ ഫ്രിസ്കോയിലെ സെന്റിനൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ 17 വയസ്സുള്ള കാർമെലോ ആന്റണിയാണ് വഴക്കിനെത്തുടർന്ന് മെറ്റ്കാഫിന്റെ(17)നെഞ്ചിൽ കുത്തിയതെന്നു പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ കുത്തേറ്റത് കാണുകയും ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ” തന്റെ മകൻ തന്റെ ഇരട്ട സഹോദരന്റെ കൈകളിൽ കിടന്നാണ് മരിച്ചതെന്നു മെറ്റ്കാഫിന്റെ പിതാവ് പറഞ്ഞു. ജെഫ് മെറ്റ്കാഫ് ഓസ്റ്റിൻ ഒരു ഓണർ സ്റ്റുഡന്റ്, ഒരു സംഘാടകൻ , ഒരു കഴിവുള്ള അത്‌ലറ്റ് എന്നിങ്ങനെയാണ് അധ്യാപകർ വിശേഷിപ്പിച്ചത്.ട്രാക്ക് ആൻഡ് ഫീൽഡിന് പുറമേ, മെമ്മോറിയൽ ഹൈസ്‌കൂൾ ഫുട്‌ബോൾ ടീമിലെ ഒരു ലൈൻബാക്കറായിരുന്നു അദ്ദേഹം. കുത്തിയെന്നു പറയപ്പെടുന്ന കാർമെലോ ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു, ഫസ്റ്റ് ഡിഗ്രി കൊലപാതക…

ഡോളർ ജനറലിലെ വെടിവയ്പ്പിൽ ഫ്ലോറിഡ ഡെപ്യൂട്ടി കൊല്ലപ്പെട്ടു

ഫ്ലോറിഡ: ബുധനാഴ്ച ഒരു ഡോളർ ജനറൽ സ്റ്റോറിൽ നടന്ന ” വെടിവയ്പ്പിൽ” ഫ്ലോറിഡ വാൾട്ടൺ കൗണ്ടി ഡെപ്യൂട്ടി വില്യം മേ കൊല്ലപ്പെട്ടു, പരിക്കേറ്റതിനുശേഷവും ഡെപ്യൂട്ടിക്ക് പ്രതിക്ക് നേരെ വെടിയുതിർക്കാൻ കഴിഞ്ഞുവെന്ന് വാൾട്ടൺ കൗണ്ടി ഷെരീഫ് മൈക്ക് അഡ്കിൻസൺ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. ഫ്ലോറിഡയിലെ മോസി ഹെഡിലുള്ള ഒരു ഡോളർ ജനറൽ സ്റ്റോറിൽ നിന്ന് ഡെപ്യൂട്ടികൾക്ക് ഒരു കോൾ ലഭിച്ചു. വില്യം മെയാണ് സംഭവ സ്ഥലത്തെത്തിയത്. തന്റെ ഷിഫ്റ്റിനിടെയുള്ള അവസാന സ്റ്റോപ്പായിരുന്നു അത്, അതിനുശേഷം വീട്ടിലേക്ക് പോകാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു, അഡ്കിൻസൺ പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയപ്പോൾ, മെയ് സംശയിക്കപ്പെടുന്നയാളുമായി ബന്ധപ്പെടുകയും വ്യക്തിയുമായി ഒരു “ഹ്രസ്വ സംഭാഷണം” നടത്തുകയും ചെയ്തുവെന്ന് അഡ്കിൻസൺ പറഞ്ഞു. ഡെപ്യൂട്ടി മെയ് “പ്രതിയുമായി കടയിൽ നിന്ന് ഇറങ്ങി 10 സെക്കൻഡിനുള്ളിൽ, ആ പ്രതി ഒരു തോക്ക് എടുത്ത് ഒന്നിലധികം…

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഉത്ഘാടനം ഏപ്രിൽ 7 തിങ്കളാഴ്ച വൈകിട്ട് 8 മുതൽ 9 വരെ [ഈസ്‌റ്റേൺ ടൈം] ഉണ്ടായിരിക്കുമെന്ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ അറിയിച്ചു. എല്ലാ തിങ്കളാഴ്ചകളിലും ഈസ്‌റ്റേൺ സമയം 8 മണിക്ക് 617 – 829 – 6186 എന്ന നമ്പരിലായിരിക്കും പ്രയർ ലൈൻ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പ്രയർ ലൈനിൽ പങ്കെടുക്കും. ജൂലൈ മൂന്ന് മുതൽ ആറു വരെ ഒർലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ വെച്ചാണ് രജത ജൂബിലി കൺവെൻഷൻ നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കെ.സി ജോൺ (954) 599 5472, പാസ്റ്റർ റോയി…

സുഭാൻഷു ശുക്ല ഐ‌എസ്‌എസിൽ എത്തുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികയാകും

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന കീർത്തി മേയിൽ ശുഭാംശു ശുക്ലയ്ക്കു സ്വന്തമാകും. ശുക്ലയുൾപ്പെടെ നാലു യാത്രികരുമായുള്ള ആക്സിയോം ദൗത്യം (എഎക്സ്-4) മേയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് പുറപ്പെടും. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ദൗത്യത്തിന്റെ പൈലറ്റാണ് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു.. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. നാസയും ഐഎസ്ആർഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സും ചേർന്നാണ് എഎക്സ്-4 ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സനാണ് കമാൻഡർ. ടിബോർ കപു (ഹംഗറി), സാവോസ് ഉസ്‌നൻസ്‌കി നിസ്‌നീവ്സ്‌കി (പോളണ്ട്) എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പുരാവസ്തുക്കൾ വഹിച്ചുകൊണ്ടും യോഗാസനങ്ങൾ ചെയ്തുകൊണ്ടും ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുക എന്നതാണ് ശുഭാൻഷു ശുക്ലയുടെ ലക്ഷ്യം i സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഐ‌എസ്‌എസിലേക്ക് യാത്ര…

ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് കിക്കോഫ്

ഫിലഡൽഫിയ (പെൻസിൽവേനിയ): 2025 മാർച്ച് 30-ന്, മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി ഫിലഡൽഫിയയിലെ മാഷർ സ്ട്രീറ്റിലുള്ള സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി സന്ദർശിച്ച്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2025 ലെ ഫാമിലി കോൺഫറൻസിനുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു. ഇടവക വികാരി റവ. ഡോ. ജോൺസൺ സി. ജോണിന്റെ നേതൃത്വത്തിൽ കുർബാനയോടെയാണ് പരിപാടി ആരംഭിച്ചത്. കോൺഫറൻസ് സംഘടിപ്പിക്കുന്നതിനുള്ള കഠിനാധ്വാനത്തെയും സമർപ്പണത്തെയും സ്മരിച്ചുകൊണ്ട് ഫാ. ഡോ. ജോൺസൺ സി. ജോൺ കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്തു. അസിസ്റ്റന്റ് ട്രഷറർ ലിസ് പോത്തൻ, സുവനീർ എഡിറ്റർ ജെയ്‌സി ജോൺ, പ്രൊസഷൻ കോർഡിനേറ്റർ രാജൻ പടിയറ, ഫിനാൻസ് കമ്മിറ്റി അംഗം അലക്സ് പോത്തൻ എന്നിവരും പങ്കെടുത്തു. ഫാ. ഡോ. ജോൺസൻ ജോൺ തന്റെ പ്രസംഗത്തിൽ, ഫാമിലി/യൂത്ത് കോൺഫറൻസിന്റെ…

ലഹരിക്കെതിരെ ബോധവല്‍ക്കരണം: ജാഗ്രതാ സമിതി രൂപീകരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് പൊടിമറ്റം യൂണിറ്റ്

പൊടിമറ്റം: രാസലഹരി ഉള്‍പ്പെടെ മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടഞ്ഞ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തി ജനങ്ങളുടെ ജീവിതസംരക്ഷണം ഉറപ്പാക്കണമെന്ന് പൊടിമറ്റം സെന്റ് മേരീസ് ഇടവക കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഹരിവസ്തുക്കളുടെ അനുദിനവ്യാപനം നിയമംമൂലം തടയുന്നതിന് നേതൃത്വം നല്‍കേണ്ട സംസ്ഥാന ഭരണനേതൃത്വങ്ങള്‍ തുടരുന്ന ഉത്തരവാദിത്വരഹിത നിലപാടിനെയും നിസംഗത മനോഭാവത്തെയും സമ്മേളനം അപലപിച്ചു. സാക്ഷരകേരളം ഇന്ത്യയിലെ ലഹരി വില്പനയുടെ ഏറ്റവും വലിയ വിപണിയായി മാറിയിരിക്കുന്നത് ആശങ്കപ്പെടുത്തുന്നു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി അടിയന്തര നടപടികളുണ്ടാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി ഇടവക തലത്തില്‍ ജാഗ്രതാസമിതിക്കും രൂപം നല്‍കി. കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്…

വഖ്ഫ് നിയമഭേദഗതി മുസ്‌ലീം വംശഹത്യ പദ്ധതി: ഫ്രറ്റേണിറ്റി

മലപ്പുറം : നരേന്ദ്ര മോഡി ഭേദഗതി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന വഖ്ഫ് നിയമഭേദഗതി രാജ്യത്തെ മുസ്‌ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും അത് ഇന്ത്യ രാജ്യത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ല കമ്മിറ്റിയംഗം പി.കെ ഷബീർ. വഖ്ഫ് ബില്ലിനെതിരെ ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമവും ബില്ല് കത്തിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ.എം ജസീം സയ്യാഫ് അധ്യക്ഷനായിരുന്നു. ജില്ല കമ്മിറ്റിയംഗം സി. മുബീൻ മലപ്പുറം, അബ്ഷർ മുഹമ്മദ്, ഷഹീർ അക്‌തർ , ടി ആസിഫലി, വി.ടി മുനവ്വർ എന്നിവർ നേതൃത്വം നൽകി.