വഖഫ് നിയമ ഭേദഗതി വംശഹത്യപദ്ധതി തന്നെ!: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം :വഖ്‌ഫ് നിയമഭേദഗതി മുസ്‌ലിം വംശഹത്യപദ്ധതി തന്നെ!. സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ 2025 ഏപ്രിൽ 2, വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയും – ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റിയും സംയുക്തമായി അങ്ങാടിപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന്റെ ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. വഖഫ് നിയമഭേദഗതി ബില്ല് മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണ്. പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ച. 20 കോടി ഇന്ത്യൻ മുസ്ലിംകളെ ഗുജറാത്ത് മോഡൽ വംശഹത്യ നടത്തുക എന്നത് അസാധ്യമാണ്. അതിനാലാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ മുസ്ലിം വംശഹത്യ പദ്ധതികൾ പുതിയ രീതിയിൽ ആവിഷ്കരിക്കുന്നത്. മുസ്ലിംകളെ സാമൂഹ്യമായും സാമ്പത്തികമായും തകർത്ത് അപരവൽക്കരിക്കുക ( Exclusion) എന്ന വംശീയ പദ്ധതിയാണിത്. വഖ്ഫ്…

വഖ്ഫ് ബില്ലിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം: എസ്.ഐ.ഒ, സോളിഡാരിറ്റി നേതാക്കൾ അറസ്റ്റിൽ

വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ചു. കേന്ദ്ര വഖ്ഫ് ബിൽ മുസ്ലിം വംശഹത്യയുടെ തുടർച്ചയാണെന്ന് എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റികൾ പ്രസ്താവിച്ചു. എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ രാത്രി പത്തുമണിയോടെയാണ് റോഡ് ഉപരോധിച്ചത്. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അഡ്വ. അസ്ലം പളളിപ്പടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം ഉൾപ്പെടെ പതിനഞ്ചോളം പ്രവർത്തകരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.  

നക്ഷത്ര ഫലം (03-04-2025 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്നത്തെ ദിവസം നിങ്ങൾ ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടിയെത്തും. സാമ്പത്തിക നേട്ടത്തിമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. തുലാം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വൃശ്ചികം: മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ സാധ്യത. കുടുംബത്തോടൊപ്പം കൂടുതൽ…

വഖ്ഫ് ഭേദഗതി ബിൽ – ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയെ ചെറുക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പ്രതിപക്ഷ ശബ്ദങ്ങളെയോ മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങളെയോ മുഖവിലക്കെടുക്കാതെ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം ഉന്മൂലന അജണ്ടയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. നേരത്തെ തന്നെ എതിർപ്പുകളെ വക വെക്കാതെ രാജ്യസഭയിൽ ഈ ബിൽ പാസാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വഖ്ഫ് ഭേദഗതിയുമായി ബന്ധപ്പെട്ട ഉയർന്ന് വന്ന വിമർശനങ്ങളിൽ അന്തിമ അഭിപ്രായം അറിയിക്കാൻ രൂപപ്പെടുത്തിയ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) പ്രതിപക്ഷ അംഗങ്ങളായവരുടെ അഭിപ്രായം പരിഗണിക്കാതെ കേന്ദ്ര സർക്കാറിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് എൻഡിഎ ഘടകകക്ഷികളുടെ കൂടെ പിന്തുണയിൽ വഖ്ഫ് ഭേദഗതി ബിൽ പ്രബല്യത്തിൽ കൊണ്ടു വരുന്നത്. വഖ്ഫിനെ മുൻനിർത്തിക്കൊണ്ട് മുസ്ലിം സമുദായത്തിനെതിരെ രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടാണ് സംഘ്പരിവാർ വഖഫ് ബിൽ പാസാക്കിയെടുക്കാനുള്ള സാമൂഹിക സാഹചര്യം ഒരുക്കുന്നത്. വഖഫ് ബോർഡുകളുടെ അധികാരപരിധിയേയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണ് പുതിയ…

ഗുജറാത്തിൽ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; വ്യോമസേനാ പൈലറ്റ് മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

ജാംനഗർ: ഗുജറാത്തിലെ ജാംനഗറിലെ ഒരു ഗ്രാമത്തിൽ പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സീറ്റർ ജാഗ്വാർ യുദ്ധവിമാനം ഇന്നലെ രാത്രി തകർന്നുവീണു ഒരു പൈലറ്റ് മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടർന്ന് അപകടസ്ഥലത്ത് നിരവധി പേർ തടിച്ചുകൂടി. വ്യാഴാഴ്ചയാണ് ഇന്ത്യൻ വ്യോമസേന അപകടം സ്ഥിരീകരിച്ചത്. ജാംനഗർ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള സുവർദ ഗ്രാമത്തിൽ ബുധനാഴ്ച രാത്രി വൈകിയാണ് ഈ ദാരുണമായ സംഭവം നടന്നത്. രാത്രി പരിശീലന പറക്കലിലായിരുന്ന വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. അപകടത്തിൽ വ്യോമസേന അഗാധമായ ഖേദം പ്രകടിപ്പിക്കുകയും അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ജാംനഗർ വ്യോമതാവളത്തിൽ നിന്നാണ് ജാഗ്വാർ പറന്നുയര്‍ന്നത്. മരിച്ച പൈലറ്റിന്റെ കുടുംബത്തിന് വ്യോമസേന അനുശോചനം രേഖപ്പെടുത്തി. ‘അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ വ്യോമസേന അഗാധമായ…

വഖഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി; അനുകൂലമായി 288 വോട്ടുകളും എതിർത്ത് 232 വോട്ടുകളും ലഭിച്ചു

ന്യൂഡൽഹി: ലോക്സഭയിൽ 12 മണിക്കൂറിലധികം നീണ്ട മാരത്തൺ ചർച്ചയ്ക്ക് ശേഷം വഖഫ് (ഭേദഗതി) ബിൽ 2025 പാസായി. ലോക്‌സഭാ സ്പീക്കർ ഓം ബിർള എല്ലാവർക്കും ഈ ബില്ലിനെക്കുറിച്ച് സംസാരിക്കാൻ അവസരം നൽകി. ബില്ലിന്മേലുള്ള ചർച്ച പൂർത്തിയായ ശേഷം വോട്ടെടുപ്പ് നടത്തി. ഭരണകക്ഷിയായ എൻ‌ഡി‌എ ബില്ലിനെ ശക്തമായി പ്രതിരോധിച്ചു, ഇത് ന്യൂനപക്ഷങ്ങൾക്ക് ഗുണകരമാണെന്ന് വിളിച്ചു, പ്രതിപക്ഷം ഇതിനെ ‘മുസ്ലീം വിരുദ്ധം’ എന്ന് വിളിച്ചു. ബില്ലിൽ പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന എല്ലാ ഭേദഗതികളും ശബ്ദവോട്ടോടെ തള്ളി. വോട്ടെടുപ്പ് വിഭജനത്തിനുശേഷം അത് പാസാക്കി. വഖഫ് (ഭേദഗതി) ബില്ലിന് അനുകൂലമായി 288 വോട്ടുകളും എതിർത്ത് 232 വോട്ടുകളും ലഭിച്ചു. ഇന്ത്യയേക്കാൾ സുരക്ഷിതമായ മറ്റൊരു സ്ഥലവും ന്യൂനപക്ഷങ്ങൾക്ക് ലോകത്തില്ലെന്നും, ഭൂരിപക്ഷം പൂർണമായും മതേതരരായതിനാൽ അവർ സുരക്ഷിതരാണെന്നും ചർച്ചയ്ക്ക് മറുപടിയായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. പാഴ്‌സികൾ പോലുള്ള ന്യൂനപക്ഷ സമുദായങ്ങളും ഇന്ത്യയിൽ…

വഖ്ഫ് ബിൽ – ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ മുസ്ലിം വിരുദ്ധ നീക്കത്തെ തെരുവിൽ ചെറുക്കും : ഫ്രറ്റേണിറ്റി

തിരൂർ : ലോക്സഭയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയാണെന്നും തെരുവിൻ ഈ മുസ്ലിം വിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാകമ്മിറ്റി തിരൂർ റായിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ജില്ലാ പ്രസിഡന്റ് വി.ടി. എസ് ഉമർ തങ്ങൾ. ഭരണ ഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ മുസ്ലിം ജന വിഭാഗത്തിന് റദ് ചെയ്യുന്നതും ഭരണടനയുടെ സുതാര്യതയെ കളങ്കപ്പെടുത്തുന്നതുമായ വഖ്‌ഫ് ഭേദഗത്തി ബില്ലിനെ ജനാതിപത്യ വിശ്വാസികളും മതേതര സമൂഹവും ഒറ്റക്കെട്ടായി പ്രതിരോധിക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു. റായിൽവേ സ്റ്റേഷൻ മാർച്ച് വെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ വൈലത്തൂർ ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി തിരൂർ മണ്ഡലം പ്രസിഡന്റ് സഹീർ കോട്ട് ജില്ലാ ജനറൽ സെക്രടറി അഡ്വ: അമീൻ…

വഖ്‌ഫ് നിയമഭേദഗതി മുസ്‌ലിം വംശഹത്യപദ്ധതി; സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ തെരുവിലിറങ്ങുക: വെൽഫെയർ പാർട്ടി

മലപ്പുറം: കേന്ദ്രസർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്ല് മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും അതിനെതിരെ ജനാധിപത്യ വിശ്വാസികൾ തെരുവിലിറങ്ങണമെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പ്രതിഷേ ധ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ചയാണ് ഈ ബില്ലെന്നും 20 കോടി ഇന്ത്യൻ മുസ്ലിംകളെ ഗുജറാത്ത് മോഡൽ വംശഹത്യ നടത്തുക എന്നത് അസാധ്യമാണെന്നും അതിനാലാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ മുസ്ലിം വംശഹത്യ പദ്ധതികൾ പുതിയ രീതിയിൽ ആവിഷ്കരിക്കുന്നതെന്നും പാർട്ടി ആരോപിച്ചു. മുസ്ലിംകളെ സാമൂഹ്യമായും സാമ്പത്തികമായും തകർത്ത് അപരവൽക്കരിക്കുക ( Exclusion) എന്ന വംശീയ പദ്ധതിയാണിത്. വഖ്ഫ് വിഷയത്തിൽ മുനമ്പം പ്രശ്നത്തെ മുൻനിർത്തി എംപിമാരെയും പ്രതിപക്ഷ പാർട്ടികളെയും ഭീഷണിപ്പെടുത്തുന്നവർ ഇന്ത്യൻ ഫാഷിസത്തിന്റെ പുറത്താക്കൽ പദ്ധതിയെക്കുറിച്ച് ജാഗ്രതയില്ലാത്തവരും ഭരണഘടന മൂല്യങ്ങൾ സൗകര്യപൂർവം മറക്കുന്നവരുമാണ്. ഇന്ന് മുസ്‌ലിംകളാണ് ലക്ഷ്യമെങ്കിൽ നാളെ ക്രൈസ്തവ ദേവാലയങ്ങളും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഫാഷിസ്റ്റുകൾ നോട്ടമിടുന്നത്.…

കെന്നി ജോർജിന്റെ മാതാവ് അമ്മിണി ജോർജ് ഒക്കലഹോമയിൽ നിര്യാതയായി

ഒക്കലഹോമ: ക്രോസ്സ് പോയിന്റ് സഭാംഗം ബ്രദർ കെന്നി ജോർജിന്റെ മാതാവ് അയിരൂര്‍ മേലേടത്ത് വടക്കേൽ പുത്തൻവീട്ടിൽ പരേതനായ എബ്രഹാം ജോർജിന്റെ ഭാര്യ അമ്മിണി ജോർജ്ജ് ഒക്കലഹോമയിൽ (90) നിര്യാതയായി. കുന്നുംപുറത്തു ആറ്റാച്ചേരിൽ കുടുംബാംഗമാണ് പരേത. മറ്റ് മക്കൾ: രാജം ഏബ്രഹാം, എബി ജോർജ് (ഡാളസ്), ജെസ്സി മാത്യൂ (ന്യൂയോർക്ക്), ജോയ്സ് വർഗീസ് (ഡാളസ്), സംസ്കാര ശുശ്രുഷ ഏപ്രിൽ 9 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ഒക്ലഹോമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നടത്തപ്പെടും. വാർത്ത: നിബു വെള്ളവന്താനം

അഭിമാന വിജയം; ശിവ പണിക്കർ (ശിവൻ മുഹമ്മ) പ്ലെയിൻഫീൽഡ് വില്ലേജ് ട്രസ്റ്റി

ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ നാഷണൽ പ്രസിഡന്റും കൈരളി ടിവി ഡയറക്ടറുമായ ശിവ പണിക്കർ (ശിവൻ മുഹമ്മ) ഇല്ലിനോയിയിലെ പ്ലെയിൻഫീൽഡ് വില്ലേജ് ട്രസ്റ്റിയായി എതിരില്ലാതെ വിജയിച്ചു . ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരൻ ഇവിടെ മത്സരിക്കുന്നതും വിജയിക്കുന്നതും. ഏപ്രിൽ 1-ന് ആയിരുന്നു തിരഞ്ഞെടുപ്പ്. മെയ് ആദ്യവാരം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. 55,000 ഓളം ജനസംഖ്യയുള്ള പ്ലെയിൻഫീൽഡ് ചിക്കാഗോയിൽ നിന്ന് ഏതാണ്ട് 35 മൈൽ അകലെയുള്ള സമ്പന്നമായ വില്ലേജ് ആണ്. വോട്ടർമാർ 28,000. അതിൽ 1500 ൽ പരം പേർ മാത്രമാണ് ഇന്ത്യക്കാര്‍. കൂടുതലും വെള്ളക്കാർ. ആറ് ട്രസ്റ്റിമാരും വില്ലേജ് പ്രസിഡന്റും (മേയർ) അടങ്ങിയ ബോർഡാണ് വില്ലേജിന്റെ ഭരണം നടത്തുന്നത്. മൂന്നു ട്രസ്ടിമാരെ വേണ്ട സ്ഥാനത്ത് നാല് പേര്‍ മത്സര രംഗത്തുണ്ടായിരുന്നു. എന്നാൽ ഒരാളെ അയോഗ്യനാക്കിയതിനാൽ മൂന്ന് പേരും വിജയിക്കുകയായിരുന്നു. ഇലക്ഷൻ പാർട്ടി അടിസ്ഥാനത്തിലല്ലെങ്കിലും…