കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു; ജൂലൈ 23 ന് സംസ്‌കാരം നടക്കും

തിരുവനന്തപുരം: കേരള മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇന്ന് (ജൂലൈ 21 തിങ്കളാഴ്ച) തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 101 വയസ്സായിരുന്നു. 2006 മുതൽ 2011 വരെ അദ്ദേഹം കേരള മുഖ്യമന്ത്രിയായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കു മനുഷ്യനായിരുന്നു മുതിർന്ന കമ്മ്യൂണിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയുമായ വി എസ് അച്യുതാനന്ദന്‍. പതിറ്റാണ്ടുകളായി സംസ്ഥാന രാഷ്ട്രീയത്തിൽ തീക്ഷ്ണമല്ലെങ്കിലും, ഉന്നതമായ സാന്നിധ്യമായിരുന്നു അദ്ദേഹം. ദീര്‍ഘകാലമായി രോഗ ശയ്യയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നുമതുല്‍ വെൻ്റിലേറ്ററിൻ്റെ സഹായത്തടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നേതൃത്വത്തില്‍ വിഎസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ടായിരുന്നെങ്കിലും ആരോഗ്യനിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നില്ല. മരുന്നുകളോടും ഡയാലിസിസിനോടും പ്രതികരിച്ചിരുന്നെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായില്ല. തുടര്‍ന്ന് ചികിത്സാരീതികള്‍ വിലയിരുത്താനും തുടര്‍ ചികിത്സ…

‘ORMA’ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു; ഗ്രാന്‍ഡ് ഫിനാലെ ആഗസ്റ്റ് 9ന്

ഫിലഡല്‍ഫിയ/പാലാ: ‘ORMA’ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗ മത്സരം സീസണ്‍ 3 യുടെ രണ്ടാംഘട്ടം പൂര്‍ത്തിയായി. സെക്കന്റ് റൗണ്ടില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലായി മികച്ച പ്രകടനം കാഴ്ച വെച്ച 130 മത്സരാര്‍ത്ഥികളില്‍ നിന്നും 60 പേരെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. മലയാളം-ജൂനിയര്‍-സീനിയര്‍, ഇംഗ്ലീഷ്-ജൂനിയര്‍-സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗത്തില്‍ നിന്നും 15 പേരെ വീതമാണ് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത മത്സരാര്‍ത്ഥികളില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കുകയെന്നത് ജഡ്ജസിനെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായിരുന്നു. 2025 മെയ് 20 മുതല്‍ മെയ് ജൂലൈ 5 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമായി 1658 വിദ്യാര്‍ത്ഥികളാണ് സീസണ്‍ 3ല്‍ പങ്കെടുത്തത്. ഒന്നും രണ്ടും സീസണുകൾ സൃഷ്ടിച്ച ആവേശ തരംഗമാണ് സീസണ്‍ 3ലേക്കുള്ള മത്സരാര്‍ത്ഥികളുടെ കുത്തൊഴുക്കിനു കാരണമായത്.…

‘നെതന്യാഹു ഒരു ഭ്രാന്തനെപ്പോലെ പെരുമാറുന്നു’: ഇസ്രായേൽ പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ച് ട്രം‌പ്

വാഷിംഗ്ടണ്‍: ഗാസയിലും സിറിയയിലും ഇസ്രായേൽ വ്യോമസേന തുടർച്ചയായി നടത്തിയ ബോംബാക്രമണങ്ങൾക്ക് ശേഷം, അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിൽ സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആക്രമണാത്മക മനോഭാവത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വളരെ രോഷാകുലനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്, ട്രംപ് തന്നെ നെതന്യാഹുവിനെ വിളിച്ച് ഈ ആക്രമണങ്ങൾക്ക് നേരിട്ടുള്ള ഉത്തരം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളായി ശക്തവും തന്ത്രപരവുമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ, സമീപകാല സംഭവവികാസങ്ങൾ ഈ സൗഹൃദത്തിലെ പിരിമുറുക്കത്തിന്റെ വിള്ളലുകൾ തുറന്നുകാട്ടുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംഘം ഇപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രവർത്തനങ്ങളിൽ അങ്ങേയറ്റം അസ്വസ്ഥരും രോഷാകുലരാണെന്നും ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. സിറിയയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലും ഗാസയിലെ ഏക കത്തോലിക്കാ പള്ളിയിലും ഇസ്രായേൽ ബോംബാക്രമണം നടത്തിയതിന്…

ട്രംപിന്റെയും എപ്സ്റ്റീന്റെയും സൗഹൃദത്തെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയരുന്നു; പഴയ ഫോട്ടോകൾ പുറത്തുവന്നു

ഡൊണാൾഡ് ട്രംപിന്റെയും കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെയും പഴയ ബന്ധം വീണ്ടും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിരിക്കുകയാണ്. എപ്സ്റ്റീന്റെ മരണവും ലൈംഗിക കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകൾ പരസ്യമാക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായി, പ്രത്യേകിച്ച് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് ‘വ്യാജ വാർത്ത’ എന്ന് ട്രംപ് തള്ളിക്കളഞ്ഞതിന് ശേഷം. ട്രംപ് എപ്സ്റ്റീന് ഒരു അശ്ലീല ജന്മദിന കാർഡ് അയച്ചതായി റിപ്പോർട്ട് അവകാശപ്പെട്ടു. എപ്സ്റ്റീന്റെ ക്രിമിനൽ ചരിത്രവും മരണവുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ പരസ്യമാക്കാൻ ട്രംപ് ഭരണകൂടം ഇപ്പോൾ സമ്മർദ്ദത്തിലാണ്. ട്രംപും എപ്സ്റ്റീനും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത് 1990 കളിലാണ്. ട്രംപ് ഒരു റിയൽ എസ്റ്റേറ്റ് വ്യവസായിയായും സ്വയം പ്രഖ്യാപിത പ്ലേബോയ് എന്ന നിലയിലും പ്രശസ്തനായിരുന്ന കാലത്താണത്. 1992 ൽ ഫ്ലോറിഡയിലെ മാർ-എ-ലാഗോ ക്ലബ്ബിൽ നടന്ന ഒരു പാർട്ടിയിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്നത് ഒരു എൻ‌ബി‌സി വീഡിയോയിൽ കാണിക്കുന്നുണ്ട്. റിപ്പോർട്ട് അനുസരിച്ച്,…

ടെക്സസ് ഉൾപ്പെടെ 23 സംസ്ഥാനങ്ങളിൽ ലിസ്റ്റീരിയ ഭീഷണി: 100,000 ഐസ്‌ക്രീം ബാറുകൾ തിരിച്ചുവിളിച്ചു

വാഷിംഗ്ടൺ ഡി.സി.: ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന്, റിച്ചിന്റെ ഐസ്‌ക്രീം കമ്പനി 100,000-ത്തിലധികം ഐസ്‌ക്രീം ബാറുകൾ തിരിച്ചുവിളിച്ചു. ടെക്സസ് ഉൾപ്പെടെ 23 യു.എസ്. സംസ്ഥാനങ്ങളിലേക്കും ബഹാമാസിലേക്കും വിതരണം ചെയ്ത ഉൽപ്പന്നങ്ങളാണിവയെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) അറിയിച്ചു. ഫ്ലോറിഡ ആസ്ഥാനമായുള്ള റിച്ചിന്റെ ഐസ്‌ക്രീം കമ്പനിയുടെ ചില ഐസ്‌ക്രീം ബാർ ഉൽപ്പന്നങ്ങളിലാണ് ലിസ്റ്റീരിയ മോണോസൈറ്റോജീനുകൾ (Listeria monocytogenes) അടങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നത്. ജൂൺ 27-ന് റിച്ചിന്റെ ഐസ്‌ക്രീം കമ്പനി എഫ്.ഡി.എ-യുമായി സഹകരിച്ച് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ ആരംഭിച്ചിരുന്നു. ജൂലൈ 17-ന് എഫ്.ഡി.എ ഈ തിരിച്ചുവിളിക്കലിനെ “ക്ലാസ് II” വിഭാഗത്തിൽപ്പെടുത്തി. ഈ വിഭാഗത്തിൽപ്പെട്ട ഉൽപ്പന്നങ്ങളുമായുള്ള സമ്പർക്കമോ അവ കഴിക്കുകയോ ചെയ്യുന്നത് താൽക്കാലിക ആരോഗ്യപ്രശ്നങ്ങളോ അണുബാധകളോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് എഫ്.ഡി.എ വെബ്സൈറ്റ് വ്യക്തമാക്കുന്നു. ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് ബാക്ടീരിയയാൽ മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ലിസ്റ്റീരിയോസിസ് എന്നറിയപ്പെടുന്ന ലിസ്റ്റീരിയ അണുബാധ ഉണ്ടാകുന്നത്. ഈ അണുബാധ ശരീരത്തിൽ…

ഡാലസിൽ വാഹന മോഷണങ്ങൾ വർദ്ധിക്കുന്നു: സണ്ണി മാളിയേക്കൽ

ഡാളസ് :ഡാലസിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. ഞായറാഴ്ച ഉൾപ്പെടെ ഈയടുത്ത കാലത്തായി ഉണ്ടായ നിരവധി സംഭവങ്ങൾ മലയാളികളിൽ ആശങ്കയുള്ളവാക്കുന്നു. വളരെയധികം മലയാളികളുടെ വാഹനങ്ങൾ ഈയിടെയായി മോഷണം പോയിരുന്നു. വെള്ളിയാഴ്ച ഡാലസിലെ ഒരു മലയാളിയുടെ ഫോർഡ് F250 ട്രക്ക് സ്വന്തം വീടിൻ്റെ മുമ്പിൽ നിന്ന് മോഷണം പോയിട്ട് പോലീസിൻ്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. സിസി ടിവി ദൃശ്യങ്ങളിൽ മോഷ്ടാവിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടും തുടർ അന്വേഷണത്തിന് മുതിരാതെ ഇൻഷുറൻസ് കമ്പനിയിൽ നഷ്ടപരിഹാരത്തിന് ശ്രമിക്കാനാണ് പോലീസ് വാഹന ഉടമസ്ഥനോട് നിർദ്ദേശിച്ചത്. ഞായറാഴ്ച പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്തിരുന്ന മലയാളി വിദ്യാർത്ഥിയുടെ നിസ്സാൻ അൾട്ടിമ വാഹനത്തിൻറെ ചില്ലുകൾ പൊട്ടിച്ച് വിലയേറിയ വസ്തുക്കൾ (ലാപ്ടോപ്പ്, ടാബ് ലറ്റ് തുടങ്ങിയ ) അപഹരിക്കുകയും ചെയ്തു. സംഭവത്തിൻ്റെ വിശദാംശങ്ങൾ വിദ്യാർത്ഥിനിയുടെ പിതാവ് ഡി മലയാളി ലേഖകനെ വിളിച്ചറിയിച്ചു. കഴിഞ്ഞ…

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലഡൽഫിയ ചാപ്റ്റർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഫിലാഡൽഫിയ: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരിരനായ ഉമ്മന്‍ ചാണ്ടിസാറിൻറ്റെ രണ്ടാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലാഡൽഫിയ ചാപ്റ്ററിൻറ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ ചാപ്റ്റർ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല യോഗ നടപടികൾ നിയന്ത്രിച്ചു. ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ ആദരണീയനായ ഉമ്മന്‍ ചാണ്ടിസാറിൻറ്റെ ജീവിതചര്യയുടെ ലഘു ഡോക്യൂമെൻട്രി പ്രദർശിപ്പിച്ചുകൊണ്ടു അനുസ്മരണ പ്രെഭാഷണം നടത്തുകയുണ്ടായി. ചാപ്റ്റർ വൈസ് ചെയർമാന്മാരായ ജീമോൻ ജോർജ്, ജോർജ് ഓലിക്കൽ, വൈസ് പ്രസിഡൻറ്റ് അലക്സ് തോമസ്, ഷാജി സുകുമാരൻ, സ്റ്റാൻലി ജോർജ്, ജെയിംസ് പീറ്റർ, ഫോമാ വൈസ് പ്രെസിഡൻറ്റ് ഷാലു പുന്നൂസ്, പമ്പ പ്രസിഡൻറ്റ് ജോൺ പണിക്കർ, സുധാ കർത്താ എന്നിവർ ഉമ്മൻചാണ്ടിസാറിനെ ക്കുറിച്ചുള്ള…

പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ഒക്ടോബര്‍ 11ന് കേരളാ സെന്ററില്‍

ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ (1824 FAIR FAX ST ELMONT 11003 ) ഒക്ടോബര്‍ 11 ന് നടക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിവിധ പരിപാടികളോടെയാണ് വാര്‍ഷിക സംഗമം നടത്തുക. 1995-ല്‍ ബിനോയ് തെന്നശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു.സ്‌കൂള്‍, കോളേജു കളില്‍ ഗ്രാഡ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങിന് പുറമെ വിവിധ അവാര്‍ഡുകള്‍ നേടിയ പിറവം നിവാസികളെ കൂടി ആദരിക്കുന്നു . കലാപരിപാടികള്‍ക്ക് പുറമെ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെസി ജെയിംസ് കോളങ്ങായില്‍ (പ്രസിഡന്റ് ) 516 603 2024,…

ചിക്കാഗോയിൽ ഒരു വയസ്സുള്ള മകൻ മുങ്ങിമരിച്ചു; അമ്മയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി

ചിക്കാഗോ: ഒരു വയസ്സുള്ള മകൻ മുങ്ങിമരിച്ച സംഭവത്തിൽ 31 വയസ്സുകാരിയായ സൂറ അമോണിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി അധികൃതർ അറിയിച്ചു. മിഷിഗൺ തടാകത്തിൽ വെച്ചാണ് കുട്ടി മുങ്ങിമരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അമോണിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റവും, മരണം സംഭവിക്കാൻ സാധ്യതയുള്ള കുറ്റകൃത്യവും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 9:45 ഓടെ സൗത്ത് ഷോർ ഡ്രൈവിന്റെ 7000-ബ്ലോക്കിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. വെള്ളത്തിൽ അമോണിനെ കണ്ടെത്തിയെന്നും, അവർ കുട്ടിയെ മുക്കിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നും അധികൃതർ പറയുന്നു. ചിക്കാഗോ ഫയറിന്റെ മറൈൻ യൂണിറ്റ് കുട്ടിയെ രക്ഷപ്പെടുത്തി കോമർ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് കുട്ടി മരിച്ചതായി റിപ്പോർട്ടുണ്ട്. മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അമോൺ പോലീസിനോട് പറഞ്ഞതായി കോടതി രേഖകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് മൂന്ന് മണിക്കൂർ മുമ്പ്, അമോണിന്റെ…

മംഗലരാഗം (കഥ): ജോയ്‌സ് വര്‍ഗീസ്, കാനഡ

റെയിൽവേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പിൽ കണ്ണനെ ഒക്കത്തെടുത്തു നിൽക്കുകയായിരുന്നു മുത്തുലക്ഷ്മി. ഇരമ്പിയാർത്തു വരുന്ന തീവണ്ടിക്കുനേരെ കുഞ്ഞികൈകൾ ഉയർത്തി വീശി അവൻ കുതിച്ചുചാടി. മുത്തു അല്പം മുന്നോട്ടാഞ്ഞു. അവളുടെ വിലകുറഞ്ഞ, നിറം മങ്ങിയ പോളിസ്റ്റർ സാരി കാറ്റിന്റെ ആയത്തിൽ പറന്നു. അന്തിമേഘങ്ങൾ മെല്ലെ ചുവപ്പണിയുന്നതും കിളികൾ കൂടണയാൻ ധൃതിയിൽ പറന്നു പോകുന്നതും അവൾ നോക്കിനിന്നു. ഇന്നലെ സന്ധ്യക്കു ഇത്ര തുടുപ്പുണ്ടായിരുന്നില്ലല്ലോ. കാർമേഘങ്ങളുടെ മൂടൽ വെളിച്ചം കെടുത്തിയ സന്ധ്യയായിരുന്നല്ലോ, അതെന്ന് അവളോർത്തു. പ്രപഞ്ചവും അസ്ഥിരമായ അവസ്ഥകളിലൂടെ സഞ്ചരിച്ചുക്കൊണ്ടിരുന്നു. അസ്ഥിരമെങ്കിലും പ്രപഞ്ചത്തിലെ ഒരു ബിന്ദുവാകാനുള്ള വ്യഗ്രതയിൽ മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങൾ അതിൽ അള്ളിപ്പിടിക്കുന്നു. സെന്തിലണ്ണനും, പൊണ്ടാട്ടിയും ഉന്തുവണ്ടി തള്ളി, വഴിനീളെ വഴക്കടിച്ചു വരുന്നുണ്ട്. ആക്രിസാധനങ്ങൾ പെറുക്കി വിറ്റു ജീവിക്കാൻ വഴിതേടുന്നവർ. ആ ഉന്തുവണ്ടിയോട് അവൾക്കു ഒരാത്മബന്ധമാണ്. അപ്പ രാമണ്ണന്റെ വണ്ടി. അവളുടെ അപ്പക്കും ഇതായിരുന്നു തൊഴിൽ. ദിവസവും…