ഹ്യൂസ്റ്റൺ: കഴിഞ്ഞ ആറ് വർഷമായി ഹൂസ്റ്റണിലെ നൂറിലധികം ആളുകളെ കളരി പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന ദിവാൻ കളരി ആൻഡ് മാർഷ്യൽ ആർട് അക്കാദമി അവരുടെ ആദ്യത്തെ കളരിപ്പയറ്റ് ഷോയുമായി എത്തുകയാണ്. സ്റ്റാഫോർഡ് സിവിക് സെന്ററിൽ ഒക്ടോബർ 5, 2025 നാണ് ഷോ അരങ്ങേറുക. കഴിഞ്ഞദിവസം മിസോറി സിറ്റിയിലെ അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് ജൂലീ മാത്യു, ക്യാപ്റ്റൻ മനോജ്‌കുമാർ പൂപ്പാറയിൽ എന്നിവർ ഒരുമിച്ച് പരിപാടിയുടെ മുഖ്യ സ്പോൺസർ ഷിജിമോൻ ജേക്കബിന് ആദ്യ ടിക്കറ്റ് നൽകി കിക്കോഫ് ചെയ്തു. പരിപാടിയുടെ തുടക്കത്തിൽ മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു, ക്യാപ്റ്റൻ മനോജ്‌കുമാർ പൂപ്പാറയിൽ, സ്പോൺസർ ഷിജിമോൻ ജേക്കബ്, ജഗന്നാഥൻ ചിറയിൽ, ഇന്ദിര ജഗന്നാഥൻ, ദിവാൻ…
Month: July 2025
ഡോ. എം. അനിരുദ്ധന്‍ – ഒരു പ്രസ്ഥാനം (ഓര്‍മ്മക്കുറിപ്പ്): രാജു മൈലപ്ര
ഒരു വ്യക്തിയെന്ന നിലയിലുപരി ഒരു പ്രസ്ഥാനമായാണ് ഞാന്‍ അന്തരിച്ച ഡോ. എം. അനിരുദ്ധനെ വിലയിരുത്തുന്നത്. 1983 ജൂലൈ മാസത്തില്‍ മന്‍ഹാട്ടനിലെ ഷെറട്ടണ്‍ സെന്‍ററില്‍വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. അവസാനമായി കണ്ടത് 2022-ലെ ഒര്‍ലാന്‍ഡോ ‘ഫൊക്കാന’ കണ്‍വന്‍ഷന്‍ വേദിയില്‍വെച്ചും. കാലമേറെ കഴിഞ്ഞിട്ടും അതേ രൂപം, അതേ സൗമ്യമായ പെരുമാറ്റം, ഒരിക്കലും മായാതെ മുഖമുദ്രയായി നില്‍ക്കുന്ന അതേ പുഞ്ചിരി. മലയാളി സമാജങ്ങളുടെ, ഓണാഘോഷമുള്‍പ്പെടെയുള്ള പരിപാടികള്‍ വല്ല സായിപ്പിന്‍റേയും പള്ളികളുടെ ബേസ്മെന്‍റിലോ, പബ്ലിക് സ്കൂളുകളുടെ ‘ഇന്‍ഡോര്‍’ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലോ അരങ്ങേറിയിരുന്ന ആ കാലത്ത്, ലോക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ‘ഷെറാട്ടണ്‍ സെന്‍ററില്‍’ വെച്ച് ഒരു സമ്മേളനം നടത്താന്‍ ധൈര്യം കാട്ടിയ അനിരുദ്ധന്‍റെ ആത്മവിശ്വാസത്തെ ഞാന്‍ മനസ്സാ അഭിനന്ദിച്ചു. എന്നാല്‍, അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള, അന്നേ തമ്മില്‍ത്തല്ലി ചിതറിക്കൊണ്ടിരുന്ന മലയാളി സമാജങ്ങളേയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്…
എപ്സ്റ്റീന്‍ ഫയല്‍: റൂപർട്ട് മർഡോക്കിനും വാള്‍ സ്ട്രീറ്റ് ജേണലിനുമെതിരെ ട്രംപ്
വാഷിംഗ്ടണ്‍: എപ്സ്റ്റീനെക്കുറിച്ചുള്ള വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് “വ്യാജ വാർത്ത” യാണെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ് റൂപർട്ട് മർഡോക്കിനും ന്യൂസ് കോർപ്പിനും ഡബ്ല്യുഎസ്ജെയ്ക്കുമെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കത്ത് വ്യാജമാണെന്ന് താൻ ഇതിനകം അറിയിച്ചിരുന്നെന്ന് ട്രംപ് അവകാശപ്പെട്ടു, പക്ഷേ റിപ്പോർട്ട് ഇപ്പോഴും പ്രസിദ്ധീകരിക്കുകയാണ്. ഓസ്‌ട്രേലിയൻ മാധ്യമ വ്യവസായി റൂപർട്ട് മർഡോക്കിനും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാൾ സ്ട്രീറ്റ് ജേണലിനും (WSJ) എതിരെ വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായി പ്രതികരിച്ചു. ട്രംപും കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് WSJ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു, ഇതിനെ ട്രംപ് ശക്തമായി എതിർക്കുകയും WSJ, ന്യൂസ് കോർപ്പ്, മർഡോക്ക് എന്നിവർക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അതിനെ “വ്യാജ വാർത്ത” എന്ന് വിളിക്കുകയും ചെയ്തു. എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തിൽ (2003) അയച്ചതും ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ നിരവധി സുഹൃത്തുക്കൾ ഒപ്പിട്ടതുമായ…
എന്തുകൊണ്ടാണ് ഇന്ത്യയിലെ ഓരോ അന്വേഷണവും സംശയിക്കപ്പെടുന്നത്? (എഡിറ്റോറിയല്‍)
ഇന്ത്യയിലെ ഏത് തരത്തിലുള്ള അന്വേഷണവും സംശയാസ്പദമായി മാറുന്നത് അത്ഭുതകരമാണ്. അന്വേഷണ ഏജൻസിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കുറിച്ച് ചോദ്യങ്ങൾ ഉയരാൻ തുടങ്ങുകയും അതിന്റെ അന്വേഷണ റിപ്പോർട്ട് സംശയത്തിലാകുകയും ചെയ്യുന്നു. അന്വേഷണ ഏജൻസി സെബിയോ സിബിഐയോ ജെപിസിയോ എഎഐബിയോ ഏതുമായിക്കൊള്ളട്ടേ, കണ്ടെത്തലുകൾ ആളുകൾ അന്ധമായി അംഗീകരിക്കുന്നതോ വെല്ലുവിളിക്കാത്തതോ ആയ ഒരു അന്വേഷണ റിപ്പോർട്ടും ഇല്ല. അടുത്തിടെ, അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ആ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമാണ് നിരവധി ചോദ്യങ്ങൾ ഉയര്‍ന്നത്. അമേരിക്കൻ കമ്പനിയായ ബോയിംഗിനെ രക്ഷിക്കാൻ യഥാർത്ഥത്തിൽ ശ്രമം നടക്കുന്നുണ്ടോ എന്നതാണ് ആദ്യത്തെ ചോദ്യം? രണ്ടാമത്തെ ചോദ്യം വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ടിന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ്? മൂന്നാമത്തെ ചോദ്യം റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് അതെങ്ങനെ ചോർന്നു? അമേരിക്കൻ മാധ്യമങ്ങൾ അതിനെക്കുറിച്ച് എങ്ങനെ…
മിസ്സിസ്സാഗയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 18 മുതല്‍ 26 വരെ
മിസ്സിസ്സാഗ: കേരളത്തിന്റെ ചെറുപുഷ്പവും സഹനപുത്രിയും, മിസ്സിസ്സാഗ കത്തിഡ്രല്‍ ഇടവകയുടെ മധ്യസ്ഥയും ആയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷപൂര്‍വ്വം ആചരിക്കുവാന്‍ ഇടവക സമൂഹം തയാറെടുപ്പുകള്‍ തുടങ്ങി. 2025 ജൂലൈ 18 വെള്ളിയാഴ്ച കൊടിയേറുന്ന തിരുന്നാള്‍ ജൂലൈ 27 ഞായറാഴ്ച സമാപിക്കും. ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകളെ സമര്‍പ്പിച്ചു അവയുടെ നിയോഗാര്‍ത്ഥം, ജൂലൈ 18 മുതല്‍ 26 വരെ ദിവ്യവലിയും നൊവേനയും നടത്തും. ജൂലൈ 18 വെള്ളി: വൈകുന്നേരം 7 മണിക്ക്, കത്തീഡ്രല്‍ ഇടവക വികാരി അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ അച്ചന്‍ കൊടി ഉയര്‍ത്തുന്നത്തോടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തിരി തെളിയും. തുടര്‍ന്ന് മാനന്തവാടി രൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയിലും നൊവേനയിലും പങ്കു ചേര്‍ന്ന് ഇടവക സമൂഹം ഒന്നായി തിരുനാള്‍ ദിനങ്ങളിലേക്ക് പ്രവേശിക്കുന്നു. അന്നേ ദിനത്തിലെ ദിവ്യബലിയില്‍…
കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ഒരുക്കുന്ന 15 ദിന ഉപവാസവും സന്ധ്യാ നമസ്കാരവും, വചന സന്ദേശവും; ഓഗസ്റ്റ് 2,3 തീയതികളിൽ സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ
കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസിന്റെ (ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ്) നേതൃത്വത്തിൽ 15 ദിവസത്തെ ഉപവാസവും സന്ധ്യാ നമസ്കാരവും വചന പ്രഘോഷണവും ഓഗസ്റ്റ് 2,3 (ശനി, ഞായർ) തീയതികളിൽ വൈകുന്നേരം 6 മണി മുതൽ സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. (Venue: St. Stephen’s Malankara Orthodox Church 858 Roosevelt St., Franklin Square, NY 11010 Phone: 516 515 6175). കൗൺസിൽ ക്വയർ ഒരുക്കുന്ന ശ്രുതിമധുരമായ ഗാനങ്ങളോടെയാണ് നമസ്കാരം ആരംഭിക്കുക . നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പലും കേരളത്തിന് പുറത്തുള്ള ഓർത്തഡോക്സ് സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ ഡയറക്ടറുമായ ഫാ. ഡോ . ബിജേഷ് ഫിലിപ്പ് മുഖ്യ പ്രഭാഷകനായിരിക്കും. നമസ്കാരത്തിലും വചന പ്രഘോഷണത്തിലും പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ഗ്രിഗറി…
ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് 60 ദിവസത്തിനുള്ളിൽ രാജ്യം വിടേണ്ടിവരും
വാഷിംഗ്ടൺ ഡി.സി: 1999 മുതൽ അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് 60 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം. ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനപ്രകാരം, പതിറ്റാണ്ടുകളായി യുഎസിൽ കഴിയുന്ന 50,000-ത്തിലധികം ഹോണ്ടുറാസ്, നിക്കരാഗ്വ പൗരന്മാർക്ക് സെപ്റ്റംബറോടെ താൽക്കാലിക സംരക്ഷണ പദവി (TPS) നഷ്ടമാകും. നഴ്‌സുമാർ, മെക്കാനിക്കുകൾ, ശുചീകരണ തൊഴിലാളികൾ, എക്‌സിക്യൂട്ടീവുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരാണ് ഈ കുടിയേറ്റക്കാർ. ഇവർ ഇവിടെ വിവാഹം കഴിക്കുകയും വീടുകൾ വാങ്ങുകയും കുട്ടികളെ വളർത്തുകയും ചെയ്തിട്ടുണ്ട്. റെസ്റ്റോറന്റുകളും നിർമ്മാണ കമ്പനികളും ഉൾപ്പെടെ നിരവധി ബിസിനസ്സുകൾ ഇവർ ആരംഭിക്കുകയും നികുതി അടയ്ക്കുകയും സാമൂഹിക സുരക്ഷയ്ക്ക് സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്. 1999 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരാണിവർ. കുടിയേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ഹോണ്ടുറാസിലും നിക്കരാഗ്വയിലും “സാഹചര്യങ്ങൾ…
ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 18 മുതല്‍ 28 വരെ
കൊപ്പേൽ (ടെക്സാസ്): ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയും കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്‌ഥയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തില്‍ ഇന്ന് തുടക്കം. ജൂലൈ 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കൊടിയേറ്റം. പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ജൂലൈ 28 നു സമാപിക്കും. ദിവസേന ആരാധനയും വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. തിരുനാൾ പരിപാടികൾ: ജൂലൈ 18 വെള്ളി: വൈകുന്നേരം 6:00…
സംസ്ഥാനത്തെ അംഗന്‍വാടി ഭക്ഷണ മെനുവും ‘കുഞ്ഞൂസ് കാര്‍ഡും’ ദേശീയ ശ്രദ്ധ നേടി
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗൻവാടി ഭക്ഷണ മെനുവും, മുട്ടയും പാലും നൽകുന്ന ‘പോഷക ബാല്യം’ പദ്ധതി, സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കിയ കുഞ്ഞുസ് കാർഡ് എന്നിവ രാജ്യത്തെ ഏറ്റവും മികച്ച പ്രായോഗിക പദ്ധതികളിൽ ഇടം നേടി. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ പദ്ധതികൾ മികച്ച പ്രായോഗിക പദ്ധതികളായി അവതരിപ്പിച്ചു. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അവതരണം നടത്തി. വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ സെമിനാറില്‍ പങ്കെടുത്തു. കുട്ടികളുടെ ക്ഷേമത്തിനായി വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ, വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പ്രധാന പദ്ധതികൾ മുട്ടയും…
കെ.എസ്.ആർ.ടി.സിയുടെ 436 കോടി രൂപയുടെ ബാധ്യത എഴുതിത്തള്ളും
തിരുവനന്തപുരം: വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന് (കെടിഡിഎഫ്സി) നൽകാനുള്ള 436.49 കോടി രൂപയുടെ കുടിശ്ശിക എഴുതിത്തള്ളാൻ തീരുമാനിച്ചു. കെടിഡിഎഫ്സിയിൽ നിന്ന് കെഎസ്ആർടിസി എടുത്ത ഹ്രസ്വകാല, ദീർഘകാല വായ്പകളുടെ പലിശയും മറ്റ് പിഴകളും ഉൾപ്പെടെയുള്ള കുടിശ്ശിക തുക പൂർണ്ണമായും എഴുതിത്തള്ളും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള കെടിഡിഎഫ്സിയുടെ വിവിധ കടക്കാരിൽ നിന്ന് കുടിശ്ശിക ഈടാക്കുന്നതിനുള്ള വഴികൾ കെടിഡിഎഫ്സി അന്വേഷിച്ചു വരികയായിരുന്നു.
