ഇമിഗ്രേഷൻ റെയ്ഡിനിടെ പരിക്കേറ്റ കർഷകത്തൊഴിലാളിയുടെ നില ഗുരുതരം; മരിച്ചുവെന്ന യൂണിയൻ വാദം തള്ളി ആശുപത്രി

കാമറില്ലോ, കാലിഫോർണിയ (കെഎബിസി): കാമറില്ലോയ്ക്ക് സമീപം വ്യാഴാഴ്ച നടന്ന ഇമിഗ്രേഷൻ റെയ്ഡിനിടെ പരിക്കേറ്റ ഒരു കർഷകത്തൊഴിലാളി മരിച്ചുവെന്ന് യുണൈറ്റഡ് ഫാം വർക്കേഴ്സ് (UFW) യൂണിയൻ അറിയിച്ചെങ്കിലും, അദ്ദേഹത്തിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ജെയിം അലാനിസ് ഗാർസിയ എന്നയാളാണ് റെയ്ഡിനിടെ പരിക്കേറ്റ് വെഞ്ചുറ കൗണ്ടി മെഡിക്കൽ സെൻ്ററിൽ (VCMC) ചികിത്സയിലുള്ളത്. UFW യുടെ പ്രസ്താവനയ്ക്ക് പിന്നാലെ, ഗാർസിയയുടെ കുടുംബം VCMC വഴി പുറത്തിറക്കിയ പ്രസ്താവനയിൽ, അദ്ദേഹം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് അറിയിച്ചു. ഫെഡറൽ ഏജൻ്റുമാർ നടത്തിയ ഇമിഗ്രേഷൻ റെയ്ഡിനിടെ ചില കർഷകത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റതായി UFW നിരവധി പോസ്റ്റുകളിലൂടെ സ്ഥിരീകരിച്ചിരുന്നു. യുഎസ് പൗരന്മാർ ഉൾപ്പെടെയുള്ള മറ്റ് തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും യൂണിയൻ പറഞ്ഞിരുന്നു. റെയ്ഡിനിടെ ഫെഡറൽ ഏജൻ്റുമാരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗാർസിയ ഒരു കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്ന്…

ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വർണ്ണാഭമായി

ന്യൂയോർക്ക് : ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണലിൻ്റെ നേത്യത്വത്തിൽ ജൂൺ 21,ശനിയാഴ്ച ക്യൂൻസിലുള്ള കന്നിഹാം പാർക്കിൽ അരങ്ങേറിയ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വൻ വിജയമായി. രാവിലെ 7.30ന് ആരംഭിച്ച ടൂർണമെന്റ് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് റിബൺ മുറിച്ചു ഉത്ഘാടനം ചെയ്തു. പുരസ്‌കാര വിതരണ ചടങ്ങ് നാഷണൽ കമ്മിറ്റി മെംബർ മേരിക്കുട്ടി മൈക്കിളിൻ്റെ പ്രാത്ഥന ഗാനത്തോട് ആരംഭിച്ചു. ഫൊക്കാന ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് ചടങ്ങിൽ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മീറ്റിങ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. കോമൺവെൽത്ത് ക്രിക്കറ്റ് ലീഗ് പ്രസിഡന്റ് അജിത് ഭാസ്‌കർ,ഇന്ത്യൻ ക്രിക്കറ്റ് കോച്ചും, മുൻ കർണാടക ടീം ക്യാപ്റ്റനുമായ പി.വി. ശശികാന്ത് ചടങ്ങിൽ ആതിഥേയരായിരുന്നു. ഫൊക്കന ട്രഷറർ ജോയി ചാക്കപ്പൻ തുടങി നിരവധി പ്രമുഖർ പങ്കെടുത്തു. ഫൊക്കാന പ്രസിഡന്റ് സജിമോൻ…

നോർത്ത് അമേരിക്ക സി‌എസ്‌ഐ സഭ കൗൺസിൽ തിരെഞ്ഞെടുത്ത നാലു സുവിശേഷകരുടെ സമർപ്പണ ശുശ്രുഷ നിർവഹിച്ചു

ഹൂസ്റ്റൺ: നോർത്ത് അമേരിക്ക സി‌എസ്‌ഐ സഭ കൗൺസിൽ തിരെഞ്ഞെടുത്ത നാലു സുവിശേഷകരുടെ സമർപ്പണ ശുശ്രുഷ 2025 ജൂലൈ 10-ന് രാവിലെ 09:30 ടെക്സാസിലെ ഗ്രേറ്റർ ഹ്യൂസ്റ്റണിലെ സെന്റ് തോമസ് സി‌എസ്‌ഐ ചർച്ചിൽ നടന്നു .ഭക്തി നിർഭരമായ ചടങ്ങിനു ദക്ഷിണേന്ത്യൻ സഭ (സിഎസ്ഐ) സിനഡ് മോഡറേറ്റർ റൈറ്റ് റവ. കെ. റൂബൻ മാർക്ക് മുഖ്യ കാര്മീകത്വം വഹിച്ചു.മറ്റുനിരവധി പട്ടകാരും സഹകാർമീകരായിരുന്നു ഡോ. ബോബി ജോർജ്ജ് തരിയൻ (ഡാളസിലെ സിഎസ്ഐ കോൺഗ്രിഗേഷൻ, ടെക്സസ്) മിസ്റ്റർ ബ്രയാൻ ടി. മാത്യു (സെന്റ് തോമസ് സിഎസ്ഐ ചർച്ച് inഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ, ടെക്സസ്) ഡോ. ബീന മാത്യു (സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ, ടെക്സസ്) മിസ്റ്റർ ജോർജ്ജ് ജോൺ (സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഓഫ് കണക്റ്റിക്കട്ട്, സിടി) എന്നിവരാണ് പുതിയ ചുമതലയിൽ പ്രവേശിച്ചത്.

ഇംഗ്ലണ്ട് vs ഇന്ത്യ മൂന്നാം ടെസ്റ്റ്: ലോർഡ്‌സിൽ സെഞ്ച്വറി നേടി ജോ റൂട്ട് ചരിത്രം സൃഷ്ടിച്ചു; ഒരേ സമയം നിരവധി റെക്കോർഡുകൾ തകർത്തു

ആധുനിക ക്രിക്കറ്റ് യുഗത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ആയ ജോ റൂട്ട് വ്യാഴാഴ്ച സെഞ്ച്വറി നേടി നിരവധി റെക്കോർഡുകൾ തകർത്തു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ അദ്ദേഹം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി. ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ബുംറയുടെ പന്തിൽ ഒരു ഫോറടിച്ചാണ് അദ്ദേഹം തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ, ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ പേരിലുള്ള സെഞ്ച്വറികളുടെ എണ്ണം 37 ആയി. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ റൂട്ട് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡിന്റെയും ഓസ്ട്രേലിയൻ ബാറ്റ്സ്മാനും മുൻ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിന്റെയും റെക്കോർഡ് തകർത്തു. ഇന്ത്യയ്‌ക്കെതിരെ 60 ഇന്നിംഗ്‌സുകളിൽ നിന്ന് 11-ാം സെഞ്ച്വറിയാണ് റൂട്ട് നേടിയത്. ഇതോടെ, ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ സ്മിത്തിനൊപ്പം അദ്ദേഹം ചേർന്നു. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ: സച്ചിൻ…

ഇന്ത്യ vs ഇംഗ്ലണ്ട്: ലോർഡ്‌സിൽ 5 വിക്കറ്റ് വീഴ്ത്തി ബുംറ ചരിത്രം സൃഷ്ടിച്ചു

ലോർഡ്‌സ് മൈതാനത്ത് ജസ്പ്രീത് ബുംറ ചരിത്രം സൃഷ്ടിച്ചു. ഇംഗ്ലണ്ടിനെതിരെ പന്തെറിയുമ്പോൾ അദ്ദേഹം 5 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഈ നേട്ടത്തോടെ, കപിൽ ദേവിന്റെ റെക്കോർഡും ബുംറ തകർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ 13 തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ കളിക്കാരനായി ജസ്പ്രീത് മാറി. നേരത്തെ ഈ റെക്കോർഡ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് 66 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12 തവണ 5 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇത് മാത്രമല്ല, വെറും 35 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ബുംറ ഈ നേട്ടം കൈവരിച്ചത്. ബുംറയ്ക്കും കപിൽ ദേവിനും ശേഷം, 10 തവണ 5 വിക്കറ്റ് വീഴ്ത്തിയ റെക്കോർഡ് അനിൽ കുംബ്ലെയുടെ പേരിലാണ്, 69 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. കുംബ്ലെയെ കൂടാതെ, 63 മത്സരങ്ങളിൽ നിന്ന് ഇഷാന്ത് ശർമ്മ 9 തവണ 5 വിക്കറ്റ്…

സിനിമ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദ ഫെല്ലോഷിപ്പുമായി സ്ക്രീൻ അക്കാദമി

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി സ്‌ക്രീന്‍ അക്കാദമിക്കു തുടക്കം കുറിച്ചു. കാൻ, ഓസ്കാർ ജേതാക്കൾ, ഗുനീത് മോംഗ, പായൽ കപാഡിയ, റസൂൽ പൂക്കുട്ടി, മുതിർന്ന തിരക്കഥാകൃത്ത് അഞ്ജും രാജബാലി എന്നിവരുൾപ്പെടെ വൈവിധ്യമാർന്ന അംഗങ്ങളുടെ ആവേശകരവും വേഗത്തിൽ വളരുന്നതുമായ ഒരു പട്ടികയിലൂടെ പുതിയ തലമുറയിലെ ചലച്ചിത്ര നിര്‍മാതാക്കളെ വിദ്യാഭ്യാസം, പ്രാതിനിധ്യം, അംഗീകാരം എന്നിവയിലൂടെ പിന്തുണ നല്‍കി ശാക്തീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോധ ഫൗണ്ടേഷന്റെ സ്ഥാപക രക്ഷാധികാരി അഭിഷേക് ലോധയുടെ പിന്തുണയോടെ സ്ഥാപിതമായ അക്കാദമിയിൽ ഫിലിം സ്‌ക്കൂളുകള്‍ നാമനിര്‍ദ്ദേശം നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്രീന്‍ അക്കാദമി ബിരുദാനന്തര ബിരുദ ഫെല്ലോഷിപ്പുകള്‍ നല്‍കും. ഇതിന്റെ വിശദാംശങ്ങള്‍ www.screenacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സ്‌ക്രീനുമായി ചേര്‍ന്നാണ് മുംബൈയിൽ അക്കാദമി ആരംഭിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് തുടക്കം കുറിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌ക്രീന്‍ അക്കാദമിയെ കുറിച്ച്…

സ്വാശ്രയ കോളേജുകളിലെ ബിഎസ്‌സി, പോസ്റ്റ് ബേസിക്, എംഎസ്‌സി നഴ്‌സിംഗ് ഫീസ് വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ ബി.എസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബേസിക് നഴ്‌സിംഗ്, എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിൽ 10 ശതമാനം ഫീസ് വർധനവിന് റെഗുലേറ്ററി കമ്മിറ്റി അംഗീകാരം നൽകി. പ്രൈവറ്റ് നഴ്‌സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന് കീഴിലുള്ള 47 കോളേജുകൾക്കും ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്‌സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന് കീഴിലുള്ള 35 കോളേജുകൾക്കും അംഗീകാരം ലഭിച്ചു. 85 ശതമാനം നഴ്‌സിംഗ് സീറ്റുകളിലേക്കുള്ള ഫീസ് 73,205 രൂപയിൽ നിന്ന് 80,328 രൂപയായും 15 ശതമാനം സീറ്റുകളിലേക്കുള്ള ഫീസ് 95,000 രൂപയിൽ നിന്ന് 1,04,500 രൂപയായും വർദ്ധിപ്പിച്ചു. പോസ്റ്റ് ബേസിക് നഴ്‌സിംഗ് കോഴ്‌സിനും ഇതേ നിരക്കിലാണ് വർധന. എം.എസ്‌സി നഴ്‌സിംഗിന്റെ ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 1,10,000 രൂപയായി വർദ്ധിപ്പിച്ചു. സ്‌പെഷ്യൽ ഫീസിലും നേരിയ വർധനയുണ്ട്.

പുതുപ്പെരിയാരം മുല്ലക്കര ആദിവാസി ഉന്നതിയുടെ വികസനത്തിന് സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുക: വെൽഫെയർ പാർട്ടി

പാലക്കാട്: പുതുപ്പെരിയാരം പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മുല്ലക്കര ഉന്നതിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആദിവാസി കുടുംബങ്ങൾ വലിയ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ സമഗ്രമായ പദ്ധതി ആവിഷ്കരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ ആവിശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു പാർട്ടി പ്രതിനിധികൾ . ഇവിടെയുള്ള വീടുകളിൽ മൂന്നുവർഷമായി വൈദ്യുതിയില്ല. സ്കൂൾ വിദ്യാർത്ഥികൾ അടക്കം താമസിക്കുന്ന ഈ പ്രദേശത്ത് മൂന്നുവർഷമായി വൈദ്യുതിയില്ലതെയാണ് കുടുംബങ്ങൾ താമസിക്കുന്നത്. വൈദ്യുതി കുടിശ്ശികയെ തുടർന്നാണ് കെ.എസ്. ഇ.ബി ആദിവാസി ഉന്നതിയിലെ വൈദ്യുതി കളക്ഷൻ പൂർണ്ണമായും വിച്ഛേദിച്ചത്. സാങ്കേതിക കാരണങ്ങളാൽ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഒരു പ്രദേശത്ത് മൂന്നുവർഷമായി വൈദ്യുതിയില്ല എന്നത് കൊട്ടി ആഘോഷിക്കുന്ന കേരള വികസനത്തിന്റെ പൊള്ളത്തരത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇവിടെയുള്ള ആദിവാസി കുടുംബങ്ങൾ ചെറിയ കുടിലുകളിൽ ആണ് താമസിക്കുന്നത്. ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച നൽകാൻ…

വിദ്യാര്‍ത്ഥികളെക്കൊണ്ട് മുൻ അദ്ധ്യാപകരുടെ കാലു കഴുകിച്ച് ‘പാദപൂജ’ നടത്തിയ സംഭവം വിവാദമായി

കാസർഗോഡ്: ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള കാക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് മുൻ അദ്ധ്യാപകരുടെ കാലുകൾ കഴുകിച്ചതായി പരാതി. സ്കൂളിൽ നിന്ന് വിരമിച്ച 30 ഓളം അദ്ധ്യാപകരുടെ കാലുകൾ കഴുകി പൂക്കൾ അർപ്പിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചതായാണ് ആരോപണം. വ്യാഴാഴ്ച ഗുരുപൂർണ്ണിമയുടെ ഭാഗമായി അദ്ധ്യാപകരെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു. അദ്ധ്യാപകരെ കസേരകളിൽ നിരനിരയായി ഇരുത്തി, വിദ്യാർത്ഥികളെ കാലിനു അഭിമുഖമായി നിലത്ത് മുട്ടുകുത്തിച്ചതിനു ശേഷം വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ കാലിൽ തൊട്ട് വന്ദിച്ചു, കാലിൽ പൂക്കൾ അർപ്പിച്ചു, വെള്ളം തളിച്ചു ‘പാദ സ്നാനം’ നടത്തി. സംഘാടകരാണ് ഈ ചടങ്ങ് നടത്തിയത്. വരും വർഷങ്ങളിലും ഈ ആചാരം തുടരുക എന്നതാണ് പരിപാടിയെന്ന് സ്കൂൾ അധികൃതർ പറയുന്നു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍

കൊച്ചി: കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. ഇപ്രാവശ്യത്തെ എഞ്ചിനീയറിംഗ് പ്രവേശന നടപടികളുമായി ബന്ധപ്പെട്ടുണ്ടായ ആനുകാലിക സംഭവ വികാസങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റിനും സൃഷ്ടിച്ചിരിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ബുദ്ധിമുട്ടുകളും വളരെ വലുതാണ്. പുതുതലമുറ നാടുവിട്ടുപോകുന്ന സാഹചര്യം ഭരണസംവിധാനത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ത്തന്നെ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതും ഈ വിഷയത്തെ നിസ്സാരവല്‍ക്കരിച്ച് കാണുന്നതും വലിയ വിദ്യാഭ്യാസ പ്രതിസന്ധികള്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ക്ഷണിച്ചുവരുത്തും. എഐസിറ്റിഇ അംഗീകാരം നല്‍കിയ പുതിയ കോഴ്‌സുകള്‍ക്ക് സാങ്കേതിക സര്‍വ്വകലാശാലയുടെ വന്‍വീഴ്ചകളും കെടുകാര്യസ്ഥതയുംമൂലം സംസ്ഥാനത്ത് അംഗീകാരം നല്‍കാതെയും പ്രവേശനകമ്മീഷണറുടെ അലോട്ടുമെന്റില്‍ നിലവില്‍ ഉള്‍പ്പെടുത്താതെയുമിരിക്കുന്നത് നീതിനിഷേധമാണെന്നും ഇതിനെതിരെ നീതിന്യായപീഠങ്ങളെ സമീപിക്കാന്‍ മാനേജ്‌മെന്റുകളെ നിര്‍ബന്ധമാക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഈ നിലപാട് തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രവര്‍ത്തനമികവുകൊണ്ട് യുജിസി സ്വയംഭരണ അംഗീകാരം നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുദിന പ്രവര്‍ത്തനങ്ങളിന്മേല്‍ നിമയവിരുദ്ധ…