യൂറോപ്യന്‍ യൂണിയന് 15% തീരുവ ഏര്‍പ്പെടുത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. ഈ താരിഫ് യൂറോപ്പിലെ നിർണായക ഓട്ടോമൊബൈൽ മേഖല, ഫാർമസ്യൂട്ടിക്കൽസ്, സെമി കണ്ടക്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ മേഖലകൾക്കും ബാധകമാകുമെന്നും ട്രംപ് പറഞ്ഞു. യൂറോപ്യൻ യൂണിയനുമായുള്ള ഇതുവരെയുള്ള ഏറ്റവും വലിയ വ്യാപാര കരാർ അമേരിക്ക ഞായറാഴ്ച പ്രഖ്യാപിച്ചു, ഇത് പ്രകാരം അമേരിക്കയിലേക്കുള്ള യൂറോപ്യൻ യൂണിയൻ കയറ്റുമതിക്ക് 15% തീരുവ ചുമത്തും. യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 30% യുഎസ് തീരുവ ഏർപ്പെടുത്തുന്നത് ഒഴിവാക്കാൻ അവസാന തിയ്യതിയായ ഓഗസ്റ്റ് 1നു മുമ്പ്, സ്കോട്ട്ലൻഡിലെ ഗോൾഫ് റിസോർട്ടിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ ധാരണയിലെത്തിയത്. “ഞങ്ങൾ ഒരു കരാറിലെത്തി. എല്ലാവർക്കും നല്ലൊരു കരാറാണിത്. ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും വലിയ കരാറാണിത്,” ട്രംപ് പറഞ്ഞതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 15%…
Month: July 2025
ഇന്ത്യ-പാക്കിസ്താന്‍ യുദ്ധം താനാണ് നിര്‍ത്തിയതെന്ന് യുകെ പ്രധാനമന്ത്രിയോട് ട്രംപ്; നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം
ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷം ഉൾപ്പടെ ആറ് പ്രധാന യുദ്ധങ്ങൾ തന്റെ ഭരണകാലത്ത് ഒഴിവാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. താൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ ഇന്ന് ലോകത്ത് ആറ് വലിയ യുദ്ധങ്ങൾ നടക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഈ പ്രസ്താവന ഇന്ത്യയിലെ പ്രതിപക്ഷത്തിന് മോദിയെ അടിക്കാനുള്ള വടിയായി. സ്കോട്ട്‌ലന്‍ഡിലെ ടേൺബെറി റിസോർട്ടിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച നടത്തിയ പ്രസ്താവന ആഗോള രാഷ്ട്രീയത്തിലും ഇന്ത്യൻ പാർലമെന്റിലും കോളിളക്കം സൃഷ്ടിച്ചു. താന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള യുദ്ധം ഉൾപ്പെടെ ലോകത്ത് ആറ് സാധ്യതയുള്ള യുദ്ധങ്ങൾ തടഞ്ഞുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഈ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്തിട്ടുണ്ട്. താൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ ഇന്ത്യയും പാക്കിസ്താനും തമ്മിൽ ഒരു യുദ്ധം ഉണ്ടാകുമായിരുന്നുവെന്ന് ട്രംപ്…
നഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ
ബാങ്കോക്ക്: കേരളത്തിൽ നിന്ന് വിദേശത്ത് നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ. ബാങ്കോക്കിൽ നടന്ന പതിനാലാം വാർഷിക സമ്മേളനത്തിൽ കൗൺസിലിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ഡോ. ബാബു സ്‌റ്റീഫൻ ആണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിലെ 14 ജില്ലകളിൽ നിന്ന് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്ന 100 വിദ്യാർത്ഥികൾക്ക് ആണ് ആദ്യ അവസരം. വിശദ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ഓഫീസ് ആഗസ്റ്റ് മൂന്നിന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. അടുത്ത വാർഷിക കൺവെൻഷൻ അമേരിക്കയിൽ നടത്തുന്നത് ആലോചിക്കും. വിശ്വ മലയാളി സ്നേഹ സംഗമം എന്ന പേരിൽ റോയൽ ഓർക്കിഡ് ഷെറാട്ടനിൽ മൂന്നു ദിവസമായി നടന്ന വിപുലമായ കൺവെൻഷൻ സമാപിച്ചു. ബാബു സ്റ്റീഫനൊപ്പം ഷാജി മാത്യു (കൗൺസിൽ സെക്രട്ടറി ജനറൽ), സണ്ണി വെളിയത്ത് (ട്രഷറർ), ജെയിംസ് കൂടൽ (വൈസ്…
എട്ടാമത് ഫാമിലി സ്പോർട്സ് ഫെസ്റ്റിൽ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (GRMA) മികച്ച പ്രകടനം
കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ കിച്ച്നർ, വാട്ടർലൂ, കേംബ്രിഡ്ജ് നഗരാതിർത്തികളിൽ ഉള്ള എട്ടു ഇന്ത്യൻ അസോസിയേഷനുകൾ സംയുക്തമായി സംഘടിപ്പിച്ച എട്ടാമത് ഫാമിലി സ്പോർട്സ് ഫെസ്റ്റിൽ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (GRMA) മികച്ച പ്രകടനം കാഴ്ച വെച്ചു. 2025 ജൂലൈ 26, 27 തീയതികൾ വാടര്ലൂ പാർക്കിൽ ആണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചത് . വിവിധ അസോസിയേഷനുകൾ തമ്മിൽ ഉള്ള സഹകരണം ഊട്ടി ഉറപ്പിക്കാൻ വേണ്ടി ആണ് 2018 ൽ ഈ സംരഭത്തിനു തുടക്കം കുറിച്ചത്. 3 അസ്സോസിയേഷനുകളുമായി തുടങ്ങി 8 വര്ഷം പിന്നിടുമ്പോൾ പങ്കാളിത്തത്തിൽ മികച്ച വർധന ആണ് ഉള്ളതെന്ന് സംഘാടകർ അറിയിച്ചു. യൂത്ത് വോളീബോളിൽ സർവാധിപത്യം സ്ഥാപിച്ച GRMA ആദ്യ രണ്ടു സ്ഥാനങ്ങളും കരസ്ഥമാക്കി. മുതിർന്നവരുടെ വോളിബാൾ മത്സരത്തിന്റെ ഫൈനലിൽ തെലുഗ് അസ്സോസിയേഷൻ ടീമിനെ പരാജയപ്പെടുത്തി GRMAയുടെ ടീം കപ്പ് സ്വന്തമാക്കി. യൂത്ത് ഫുട്ബോൾ (Soccer)…
പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു; അമേരിക്കൻ എയർലൈൻസ് യാത്രക്കാരെ ഒഴിപ്പിച്ചു
ഡെൻവർ :ജൂലൈ 26 ശനിയാഴ്ച ഡെൻവറിൽ നിന്ന് മിയാമിയിലേക്ക് പോകേണ്ടിയിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ അടിയന്തര സ്ലൈഡുകളിലൂടെ ഒഴിപ്പിച്ചു. പറന്നുയരാൻ ഒരുങ്ങുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്നായിരുന്നു ഇത്. എയർലൈൻസ് നൽകുന്ന വിവരമനുസരിച്ച്, ഫ്ലൈറ്റ് 3023 പറന്നുയരാൻ ഒരുങ്ങുമ്പോൾ ഒരു ടയർ പൊട്ടി. തുടർന്ന് വിമാനം റൺവേയിൽ പെട്ടെന്ന് വേഗത കുറയ്ക്കുകയും, “ഡെൻവർ ഫയർ ഡിപ്പാർട്ട്‌മെന്റ് വേഗത്തിൽ കെടുത്തിയ ഒരു ചെറിയ ബ്രേക്ക് തീ” ഉണ്ടാകുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ, ബോയിംഗ് 737 മാക്സ് 8 വിമാനത്തിൽ നിന്ന് യാത്രക്കാർ സ്ലൈഡുകളിലൂടെ താഴെയിറങ്ങി ഓടി മാറുന്നത് കാണാം. 173 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു. ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റതിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എയർലൈൻസ് വ്യക്തമാക്കി. “എല്ലാ യാത്രക്കാരെയും…
ആരാണ് യേശു ? (വിചിന്തനം): ജയൻ വർഗീസ്
രണ്ടായിരം സംവത്സരങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു യഹൂദ യുവാവായിരുന്നു യേശു. പുരോഹിത വർഗ്ഗത്തിന്റെ അധികാര നുകത്തിനടിയിൽ അടിമത്തം അനുഭവിച്ചിരുന്ന ദരിദ്രവാസികൾക്കിടയിൽ വിമോചനത്തിന്റെ വിളിയൊച്ചയുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇത് കാണുകയും അനുഭവിക്കുകയും ചെയ്ത ജനങ്ങൾ അദ്ദേഹത്തെ രക്ഷകൻ എന്ന് വിളിക്കുകയും ആ രക്ഷകൻ നയിക്കുന്ന വഴിയിലൂടെ ഇന്നിനെക്കാൾ മെച്ചപ്പെട്ട നാളെ എന്ന സ്വർഗ്ഗം സ്വപ്നം കാണുകയും ചെയ്തു. കരുതൽ എന്ന് അർത്ഥം വരുന്ന സ്നേഹത്തിന്റെ പ്രായോഗിക പരിപാടികളിലൂടെ വരണ്ടുണങ്ങിയ സ്വന്തം മനസ്സുകളുടെ പാഴ്നിലങ്ങളിൽ നിന്ന് വിതയ്ക്കാതെയും കൊയ്യാതെയും കൂട്ടി വയ്ക്കാതെയും സമൃദ്ധിയുടെ കതിർക്കുലകൾ കൊയ്തെടുക്കാനാകുമെന്ന് അദ്ദേഹം പറയുകയും പ്രവർത്തിക്കുകയും സ്വജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്തപ്പോൾ പക്ഷിക്കൂട്ടങ്ങളെപ്പോലെ ജനം അദ്ദേഹത്തെ പിൻപറ്റി. തങ്ങളുടെ താവളങ്ങളിൽ നിന്ന് അടിമകൾ കൊഴിഞ്ഞു പോകുന്നതറിഞ്ഞ പുരോഹിത വർഗ്ഗം അധികാരികളുടെ ഒത്താശയോടെ അദ്ദേഹത്തെ ക്രൂരമായി വധിച്ചു – ഇതാണ് സംഭവിച്ചത്. താൻ ദൈവമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലാത്ത യേശുവിനെ…
‘ട്രംപിന് മരണം…. അമേരിക്കയ്ക്ക് മരണം…. അല്ലാഹു അക്ബർ’; വിമാനത്തില്‍ യാത്രക്കാരന്റെ ബോംബ് ഭീഷണി; വിമാനം വഴിതിരിച്ചുവിട്ടു
ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് പോകുകയായിരുന്ന ഈസിജെറ്റ് വിമാനം അടിയന്തര സാഹചര്യത്തിൽ വഴിതിരിച്ചുവിടേണ്ടിവന്നു. ഒരു യാത്രക്കാരൻ ബോംബ് പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും “ട്രംപിന് മരണം”, “അമേരിക്കയ്ക്ക് മരണം” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങുകയും ചെയ്തു. പിന്നീട് യാത്രക്കാർ ഇയാളെ നിയന്ത്രിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ സംഭവത്തിന്റെ വീഡിയോ ബ്രിട്ടനെ മുഴുവൻ ഞെട്ടിച്ചു. യാത്രക്കാരുടെ ജാഗ്രതയും വിവേകവും കാരണം ഒരു വലിയ അപകടം ഒഴിവായെങ്കിലും വീണ്ടും വിമാനങ്ങളുടെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ഈ ഈസിജെറ്റ് വിമാനം സ്കോട്ട്ലൻഡിലേക്ക് പോകുന്നതിനിടെ സംഭവം നടന്നത്. വിമാനത്തിന്റെ മധ്യത്തിൽ, ഒരാൾ പെട്ടെന്നാണ് സീറ്റിൽ നിന്ന് എഴുന്നേറ്റ് “ട്രംപിന് മരണം” എന്നും “അമേരിക്കയ്ക്ക് മരണം” എന്നും ഉച്ചത്തിൽ വിളിച്ചുപറയാൻ തുടങ്ങിയത്. അതോടെ യാത്രക്കാര്‍ മുഴുവന്‍ പരിഭ്രാന്തിയിലായി. ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തി ആ മനുഷ്യൻ “അല്ലാഹു അക്ബർ” എന്ന് ഉച്ചത്തിൽ വിളിക്കാൻ…
ഇന്ത്യയെയും പാക്കിസ്താനെയും യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്
ഇന്ത്യ-പാക് സംഘർഷവുമായി ബന്ധിപ്പിച്ച്, തായ്‌ലൻഡിനെയും കംബോഡിയയെയും യുദ്ധം നിർത്താൻ ഭീഷണിപ്പെടുത്തി യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. വ്യാപാരത്തിലൂടെ ഇന്ത്യ – പാക് യുദ്ധം നിർത്താൻ കഴിഞ്ഞത് തനിക്ക് ഒരു ബഹുമതിയാണെന്നാണ് ട്രംപിന്റെ അവകാശവാദം. വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും തന്റെ വിവാദ പ്രസ്താവനയിലൂടെ അന്താരാഷ്ട്ര രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷം താനാണ് പരിഹരിച്ചതെന്ന് ഞായറാഴ്ച അദ്ദേഹം അവകാശപ്പെട്ടു. ഇപ്പോൾ തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷം പരിഹരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഒരു പൊതുയോഗത്തിൽ സംസാരിക്കവെ, തായ്‌ലൻഡുമായും കംബോഡിയയുമായും അമേരിക്കയ്ക്ക് വലിയ വ്യാപാര ബന്ധമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ വിളിച്ച്, പോരാട്ടം അവസാനിക്കുന്നതുവരെ ഒരു വ്യാപാര കരാറും ഉണ്ടാകില്ലെന്ന് ഞാന്‍ അവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയെയും പാക്കിസ്താനെയും പോലെ എനിക്ക് കാര്യങ്ങൾ…
അര്‍ക്കന്‍സാസിലെ സ്റ്റേറ്റ് പാർക്കിൽ ദമ്പതികളെ വെടിവെച്ചു കൊലപ്പെടുത്തിയ അക്രമിക്കായി തിരച്ചിൽ ഊര്‍ജ്ജിതമാക്കി
അർക്കൻസാസ്: അർക്കൻസാസിലെ ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു. ക്ലിന്റൺ ഡേവിഡ് ബ്രിങ്ക് (43), ക്രിസ്റ്റൻ അമാൻഡ ബ്രിങ്ക് (41) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. അടുത്തിടെ കാലിഫോർണിയയിൽ നിന്നും മൊണ്ടാനയിൽ നിന്നും പ്രൈറി ഗ്രോവിലേക്ക് താമസം മാറിയവരാണ് ഇവർ. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഇരട്ടക്കൊലപാതകം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. പാർക്കിൽ പെൺമക്കളോടൊപ്പം ഹൈക്കിംഗ് നടത്തുന്നതിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്. 7 ഉം 9 ഉം വയസ്സുള്ള കുട്ടികൾക്ക് പരിക്കില്ലെന്നും അവർ ബന്ധുക്കളുടെ സംരക്ഷണയിലാണെന്നും പോലീസ് അറിയിച്ചു. കൊലപാതകങ്ങൾക്ക് കുട്ടികൾ സാക്ഷികളാണോ എന്ന് വ്യക്തമല്ല. ഇരുണ്ട വസ്ത്രങ്ങളും വിരലില്ലാത്ത കയ്യുറകളും ധരിച്ച ഒരാൾക്കായാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. പ്രതി ഒരു കറുത്ത സെഡാൻ, ഒരുപക്ഷേ ലൈസൻസ് പ്ലേറ്റിൽ ടേപ്പ് ഒട്ടിച്ച മാസ്ഡ, ഓടിച്ചു രക്ഷപ്പെട്ടതായി കരുതുന്നു. സംഭവത്തിൽ…
“ഒരു പന ആഴത്തിൽ വേരൂന്നി വളരുന്നതു പോലെ നീതിമാൻ ദൈവ വിശ്വാസത്താൽ തഴച്ചു വളരുന്നു”: റവ. ഡോ. എബ്രഹാം ചാക്കോ
ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു സി എഫ്) 2025ലെ മുപ്പത്തി ഒന്നാമത് പ്രതിവാര യോഗം ജൂലൈ 27 ന് 4 മണിക്ക് സ്റ്റാഫോർഡ് ഗസൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. റവ.ഡോ.എബ്രഹാം ചാക്കോ മുഖ്യ സന്ദേശം നൽകി. “വിവിധങ്ങളായ പ്രതികൂല കാലാവസ്ഥകളെ ഒരു പന എപ്രകാരം അതിജീവിക്കുന്നുവോ അപ്രകാരം ഒരു നീതിമാൻ പ്രതിസന്ധികളെ ദൈവത്തിലുള്ള ആഴമായ വിശ്വാസത്താൽ തരണം ചെയ്യുന്നു. ഒരു നീതിമാൻ തഴച്ചു വളരുന്നതും വാർദ്ധക്യത്തിലും ഫലം കായ്ക്കുന്നതും, വിശ്വാസ സമൂഹത്തിൽ നിന്ന് ലഭിക്കുന്ന ആത്മീയ പ്രചോദനങ്ങളിൽ കൂടിയാണെന്നും സങ്കീർത്തനം 92 ന്റെ 12 മുതൽ 14 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം തന്റെ വചന ശുശ്രൂഷയിൽ ഉത്ബോധിപ്പിച്ചു”. പ്രസിഡണ്ട് മത്തായി കെ മത്തായി അധ്യക്ഷത വഹിച്ച യോഗത്തിൽ മധ്യസ്ഥപ്രാർത്ഥനയ്ക്ക് ജോൺ കുരുവിള നേതൃത്വം നൽകി. എൻ എം മാത്യു പ്രാർത്ഥിച്ചു. മുഖ്യ സന്ദേശത്തിനുശേഷം അംഗങ്ങൾ…
