കെ വി മാത്യു (90) പാപ്പച്ചൻ കരമുണ്ടക്കൽ നിര്യാതനായി

തിരുവനന്തപുരം: കേശവദാസപുരം കൈലാസ് നഗർ k -18 -ൽ റിട്ട.സീനിയർ ഓഡിറ്റ് ആഫീസർ (എ ജി സ്) കരമുണ്ടക്കൽ കെ വി മാത്യു (90 വയസ്സ്) 8/31/2025 ഞായറാഴ്ച്ച സ്വ ഭവനത്തിൽ വെച്ച് നിര്യാതനായി. ശവസംസകരം തിങ്കളാഴ്ച സെപ്റ്റംബർ 1 നു രാവിലെ 10 മണിക്ക് ഭവനത്തിൽ വെച്ച് നടത്തപെടുന്ന ശുശ്രുഷകൾക്കു ശേഷം പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും. ഭാര്യ: ചങ്ങനാശേരി പാലാത്തറ സെലിൻ ജോസഫ് (റിട്ട പ്രിൻസിപ്പൽ സെന്റ് മേരിസ് റ്റി റ്റി ഐ, പട്ടം) മക്കൾ: ആൻസി മാത്യു (മേധാവി, സിവിൽ വിഭാഗം സെന്റ് ജോസഫ് കോളേജ്, പാല), അജോയ് മാത്യു (ബിസിനസ്) തിരുവനന്തപുരം. മരുമക്കൾ: ബോസ് ജോസെഫ് മൂന്നുമാക്കൽ (റിട്ട .ഡെപ്യൂട്ടി ഡയറക്ടർ),ഷീബ ജോൺ തോമ്പിൽ (ടീച്ചർ സെന്റ് മേരിസ് ഹൈ സെക്കൻഡറി പട്ടം). കൊച്ചു മക്കൾ:കിരൺ കീർത്തി കൃപ…

ഹയാത്ത് റീജന്‍സിയുടെ ഫ്രൂട്ട് മിക്‌സിംഗില്‍ ആവേശമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാർ

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി തയ്യാറാക്കുന്ന കേക്കിന്റെ ആദ്യപടിയായി നടക്കുന്ന ഫ്രൂട്ട് മിക്‌സിംഗിൽ ഇത്തവണ അതിഥിയായി എത്തിയത് ഗോപിനാഥ് മുതുകാടും ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരും. വഴുതക്കാട് ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരും ഹയാത്ത് റീജൻസി ജീവനക്കാരും ചേര്‍ന്നാണ് ഫ്രൂട്ട് ജ്യൂസില്‍ വിവിധ ഫലചേരുവകളുടെ മിശ്രണം നടത്തിയത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ജനറല്‍ മാനേജര്‍ നിബു മാത്യു പരിപാടികൾക്ക് നേതൃത്വം നല്‍കി. ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷി കുട്ടികൾക്ക് കിട്ടിയ വലിയ സൗഭാഗ്യമാണിതെന്നും ഫ്രൂട്ട് മിക്സിംഗ് പ്രക്രിയയിൽ ഭിന്നശേഷി കുട്ടികളെകൂടി ഉൾപ്പെടുത്തിയ ഹയാത്തിന്റെ നടപടി സമൂഹത്തിന് നൽകിയ വലിയൊരു സന്ദേശമാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. സമൂഹത്തോടും ഭൂമിയോടുമുള്ള കരുതലിന് ഊന്നല്‍ നല്‍കുന്ന ഹയാത്തിന്റെ ആഗോള സംരംഭമായ വേള്‍ഡ് ഓഫ് കെയര്‍ പരിപാടിയുടെയുടെയും…

ജനാധിപത്യ മോഷണത്തിലൂടെ മോദി ഭരണം സംശയത്തിന്റെ നിഴലിൽ: ഹമീദ് വാണിയമ്പലം

മലപ്പുറം: വോട്ട് ബന്ദിയിലൂടെയും വോട്ട് ചോരിയിലൂടെയും ജനാധിപത്യമോഷണമാണ് രാജ്യത്ത് നടക്കുന്നത്. ഇത് മോദി ഭരണത്തെ സംശയത്തിന്റെ നിഴലിലാക്കിയെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ബീഹാറിൽ 20% മുസ്ലിം ദലിത് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കിയും ബോഡ്ഗയിലെ നിദാനി ഗ്രാമത്തിൽ ഒറ്റ വീട്ടുനമ്പറിൽ 947 വോട്ടർമാരെ ചേർത്തതും ഇതിന്റെ തെളിവാണ്. വരാണസിയിലും മഹാദേവപുരത്തും തൃശൂരിലും ഉൾപ്പെടെ നടന്ന വോട്ട് കൊള്ള മോദി ഗവൺമെൻറിനെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. വികസന പെരുമഴ തീർത്ത അഞ്ച് വർഷങ്ങൾ എന്ന ശീർഷകത്തിൽ മിനി ഊട്ടിയിൽ സംഘടിപ്പിച്ച വെൽഫെയർ പാർട്ടി ജനപ്രതിനിധികളുടെ ഒത്തുകൂടൽ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ വിഷയാവതരണം നടത്തി. നാസർ കീഴുപറമ്പ്, മുനീബ് കാരക്കുന്ന്, നസീറാ ബാനു, സുഭദ്ര വണ്ടൂർ, നൗഷാദ്…

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ ജനം തെരുവിലിറങ്ങി; പല നഗരങ്ങളിലും കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു

ഓസ്‌ട്രേലിയയിൽ നടക്കുന്ന കുടിയേറ്റ വിരുദ്ധ റാലികളിൽ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ സാമൂഹിക ഐക്യത്തിന് ഭീഷണിയായി. മെൽബണിലും സിഡ്‌നിയിലും വൻ പ്രതിഷേധങ്ങളും സംഘർഷങ്ങളും അറസ്റ്റുകളും നടന്നു. വംശീയവും ഭിന്നിപ്പിക്കുന്നതുമായ സംഭവങ്ങളായി സർക്കാർ ഈ സംഭവങ്ങളെ അപലപിച്ചു. ഓസ്‌ട്രേലിയയിലുടനീളമുള്ള നിരവധി നഗരങ്ങളിൽ ഞായറാഴ്ച ആയിരക്കണക്കിന് ജനങ്ങള്‍ കുടിയേറ്റത്തിനെതിരായ റാലികളിൽ പങ്കെടുത്തു, പ്രത്യേകിച്ച് ഇന്ത്യൻ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട്. ‘മാർച്ച് ഫോർ ഓസ്‌ട്രേലിയ’ എന്ന സംഘടനയാണ് ഈ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്, അവരുടെ പ്രചാരണ സാമഗ്രികളിൽ ഇന്ത്യക്കാർക്കെതിരായ പ്രകോപനപരമായ സന്ദേശങ്ങളും ഉണ്ട്. പ്രകടനത്തിന് മുമ്പുള്ള മുദ്രാവാക്യങ്ങളിൽ പ്രധാനമായും ഇന്ത്യൻ വംശജരെ ഉന്നം വെച്ചുള്ളതാണ്. ഓസ്‌ട്രേലിയയിലെ ജനസംഖ്യയുടെ 3 ശതമാനത്തിലധികം ഇന്ത്യാക്കാരാണ്. “അഞ്ച് വർഷത്തിനുള്ളിൽ, വന്ന ഇന്ത്യക്കാരുടെ എണ്ണം 100 വർഷത്തിനുള്ളിൽ വന്ന ഗ്രീക്കുകാരുടെയും ഇറ്റാലിയക്കാരുടെയും എണ്ണത്തേക്കാൾ കൂടുതലാണ്. ഇത് ജനസംഖ്യയിലെ മാത്രമല്ല, സംസ്കാരത്തിലെയും മാറ്റമാണ്,” ഒരു ലഘുലേഖയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. 2013…

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര കരാർ കൂടുതൽ ശക്തമാകുന്നു; 2030 ആകുമ്പോഴേക്കും 100 ബില്യൺ ഡോളർ ലക്ഷ്യം

ദുബായ്: ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) തങ്ങളുടെ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ സമ്മതിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിലെ വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പ്രത്യേക ഊന്നൽ നൽകിയതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ വെള്ളിയാഴ്ച അറിയിച്ചു. 2022 ഫെബ്രുവരിയിൽ ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) മൂന്ന് വർഷം പൂർത്തിയാക്കി, അതിന്റെ ഫലം വ്യക്തമായി കാണാം. 2020-21 ൽ 43.3 ബില്യൺ ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം 2023-24 ൽ 83.7 ബില്യൺ ഡോളറായി വർദ്ധിച്ചു, അതിൽ എണ്ണയിതര വ്യാപാരത്തിന്റെ വിഹിതം 57.8 ബില്യൺ ഡോളറായിരുന്നു. നിലവിലെ സാമ്പത്തിക വർഷത്തിൽ, 2025 ജനുവരി ആയപ്പോഴേക്കും ഈ കണക്ക് 80.5 ബില്യൺ ഡോളറിലെത്തി. ഇതുവരെ, കരാർ പ്രകാരം ഏകദേശം…

ഡൽഹിയിലെ വായുവിൽ പുതിയ വിഷാംശം; മൈക്രോപ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം അതിവേഗം വർദ്ധിക്കുന്നതായി പഠനം വെളിപ്പെടുത്തി

ശൈത്യകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ വേനൽക്കാലത്ത് മുതിർന്നവർ ശ്വസിക്കുന്ന മൈക്രോപ്ലാസ്റ്റിക് കണികകൾ ഇരട്ടിയായി. ശൈത്യകാല മാസങ്ങളിൽ പ്രതിദിനം ശരാശരി 10.7 കണികകൾ ശ്വസിച്ചിരുന്നെങ്കിൽ ഇത് 97% വർദ്ധനവാണ്. ഇന്ത്യൻ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനം ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പുതിയതും ആശങ്കാജനകവുമായ ഒരു വശം എടുത്തുകാണിച്ചു. പഠനമനുസരിച്ച്, ഡൽഹിയിലെ വായുവിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് മൂന്ന് പ്രധാന കണികാ പദാർത്ഥ വിഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് – PM10, PM2.5, PM1. വേനൽക്കാലത്ത് മുതിർന്നവർ ശ്വസിക്കുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങളുടെ അളവ് ശൈത്യകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടിയാകുന്നു. ശരാശരി, വേനൽക്കാലത്ത് ഈ കണക്ക് പ്രതിദിനം 21.1 കണികകളിൽ എത്തുന്നു, ശൈത്യകാലത്ത് പ്രതിദിനം 10.7 കണികകൾ മാത്രമാണ്. ഇത് 97% വർദ്ധനവ് കാണിക്കുന്നു. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐഐടിഎം), സാവിത്രിഭായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ…

യെമനിൽ ഇസ്രായേലിന്റെ വന്‍ ആക്രമണം; പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കരസേനാ മേധാവി എന്നിവരുൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

യെമൻ തലസ്ഥാനമായ സനയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂത്തി ഭരണകൂടത്തിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹ്‌വിയും നിരവധി മന്ത്രിമാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു സൈനിക താവളത്തിനു നേരെയുള്ള ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചു, പക്ഷേ അവരുടെ പേര് പറഞ്ഞില്ല. ഈ സംഭവം യെമന്റെ നീണ്ട ആഭ്യന്തരയുദ്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയും പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. നിരവധി കാബിനറ്റ് സഹപ്രവർത്തകരുമായി സർക്കാർ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. വ്യാഴാഴ്ചയാണ് ആക്രമണം നടന്നതെന്നും നിരവധി മന്ത്രിമാർക്കും പരിക്കേറ്റതായും ഹൂത്തികൾ പറഞ്ഞു. പ്രധാനമന്ത്രി അഹമ്മദ് ഗലേബ് നാസർ അൽ-റഹ്‌വി ഇസ്രായേൽ ആക്രമണത്തിന് ഇരയായതായി ഹൂത്തി വിമത ഭരണകൂടം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പ്രധാനമന്ത്രിയെ മാത്രമല്ല, അദ്ദേഹത്തിന്റെ നിരവധി അടുത്ത സഹായികളെയും ഇസ്രായേൽ ലക്ഷ്യമിട്ടതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സംഭവത്തെ രക്തസാക്ഷിത്വം എന്ന് വിശേഷിപ്പിച്ച ഹൂത്തികൾ പ്രാദേശിക രാഷ്ട്രീയത്തിൽ ഇത് ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്ന്…

രാശിഫലം (31-08-2025 ഞായര്‍)

ചിങ്ങം: ദിവസം മുഴുവൻ ജോലിക്കായി ചെലവഴിക്കും. വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക്‌ അവരുടെ സൂപ്പർവൈസർമാരെ തൃപ്‌തിപ്പെടുത്തേണ്ടി വരും. വീട്ടമ്മമാർ ഇന്ന് ലൗകികമായ കാര്യങ്ങളിൽ ശ്രദ്ധിക്കും. എല്ലാക്കര്യങ്ങളിലും നല്ലൊരു ദിവസമാണെന്ന് തെളിയപ്പെടും. കന്നി: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ദിവസത്തിന്‍റെ അധികസമയവും കവരും. പരീക്ഷ അടുത്തതിനാൽ കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും പഠന സമയവും ഒഴിവുസമയവും തമ്മിൽ തുലനം ചെയ്യുകയും വേണം. നിക്ഷേപങ്ങൾക്ക് നല്ല ദിവസമാണ്. തുലാം: വളരെ യോജിക്കുന്ന മാനസികനിലയുള്ളവരുമായി കാണുന്നതിനുള്ള അവസരം ഉണ്ടാകും. ധാരാളം സരസസംഭാഷണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. ഉൾക്കാഴ്ച്ചയെ നിലവിലെ യാഥാർത്ഥ്യമായി വികസിപ്പിച്ച് ശ്രമങ്ങളെ ഫലപ്രദമാക്കിമാറ്റണം. വൃശ്ചികം: പ്രേമവും അത്യുത്സാഹവും ജീവിതരീതികൾ പോലെയാണ്. ഈ ഘടകങ്ങളെ ഉയർത്തുവാൻ ശ്രമിക്കും. എന്നാൽ അത്‌ അധികമാകാതിരിക്കുവാൻ ശ്രദ്ധിക്കണം ഇല്ലെങ്കിൽ ഹാനികരമാകും. ധനു: മേലധികാരികള്‍ പുതിയ വെല്ലുവിളികൾ നല്‍കി നിങ്ങളെ വിശ്വസിക്കും. എന്നാൽ കൂടുതൽ ചിന്തിച്ച് അവരേൽപ്പിക്കുന്ന എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കി വർണ്ണച്ചിറകുമായി പറന്നുയരുകയും അംഗീകാരം…

സ്റ്റുഡന്റ് വിസയിൽ ട്രം‌പിന്റെ കർശന നിയന്ത്രണം; 330,000 ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് രണ്ടാമതും അധികാരത്തില്‍ വന്നതിനു ശേഷം വിദ്യാർത്ഥി വിസ നിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത് അമേരിക്കയിലെ ഏറ്റവും വലിയ വിദേശ വിദ്യാർത്ഥി സമൂഹമായ ഇന്ത്യൻ കുടുംബങ്ങള്‍ക്ക് ആഘാതം ഏൽപ്പിച്ചതായി റിപ്പോര്‍ട്ട്. ട്രം‌പ് ഭരണകൂടം നടപ്പിലാക്കിയ പുതിയ നിയമങ്ങള്‍: നിശ്ചിത കാലാവധി: എഫ്, ജെ, ഐ വിസകളുടെ കാലാവധി 4 വർഷമായി പരിമിതപ്പെടുത്തും, അമേരിക്കയില്‍ തുടരണമെങ്കില്‍ അത് പുതുക്കേണ്ടിവരും. കർശന പരിശോധന: വിസ അഭിമുഖങ്ങളിലെ കാലതാമസം, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സൂക്ഷ്മപരിശോധന, രാഷ്ട്രീയ വീക്ഷണങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവ വർദ്ധിച്ചു. നിയമപരമായ ഏറ്റുമുട്ടൽ: ഹാർവാർഡ് പോലുള്ള സർവകലാശാലകൾ കോടതിയില്‍ നിന്ന് താൽക്കാലിക ഉത്തരവ് നേടിയിട്ടുണ്ട്. എന്നാല്‍, ട്രം‌പ് ഭരണകൂടം ഏതു വിധേനയും ഈ സര്‍‌വ്വകലാശാലകള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ (അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പവേശിപ്പിക്കല്‍) സാധ്യതയുണ്ട്. വിസ ദുരുപയോഗം തടയാനും നിരീക്ഷണം എളുപ്പമാക്കാനും സഹായിക്കുമെന്നാണ് ട്രം‌പിന്റെ അവകാശവാദം. എന്നാൽ,…

സാറാമ്മ അലക്‌സാണ്ടർ നിര്യാതയായി

ഡാളസ്: ചെങ്ങന്നൂർ പടവുപുരക്കൽ പരേതനായ പി.സി.അലക്സാണ്ടറിൻ്റെ ഭാര്യ സാറാമ്മ അലക്സാണ്ടർ ( 90) ചെങ്ങന്നുരിൽ സ്വവസതിയിൽ നിര്യാതയായി. പരേത തുമ്പമൺ മാമ്പിലാലിൽ വർക്കി സാറിൻ്റെയും ഓമല്ലൂർ ഉഴുവത്ത് മറിയാമ്മയുടെയും മകളാണ്. മക്കൾ: ചെറിയാൻ അലക്സാണ്ടർ (ബോബി, ഡാളസ്), വർഗ്ഗീസ് അലക്സാണ്ടർ (ജോജി, ഡാളസ്), ഡോ. തോമസ് അലക്സാണ്ടർ (റെജി, അയർലൻ്റ്). മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ. സാലി തോമസ്. ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമ്മ സഭാംഗമായ സാറാമ്മ അലക്സാണ്ടറിൻ്റെ സംസ്കാര ശുശ്രഷകൾ പിന്നീട് അറിയിക്കുന്നതാണ്. വാർത്ത അയച്ചത് : രാജു തരകൻ