എടത്വാ: ഓള പരപ്പിലെ പോരാട്ടത്തിനായി തലവടി ചുണ്ടൻ വള്ളം നീരണിയുന്നു. നെഹ്‌റു ട്രോഫി സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ആഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 9ന് നീരണിയും. യുബിസി കൈനകരിയുടെ കൈ കരുത്തിലാണ് തലവടി ഗ്രാമത്തിന്റെ ‘ആറാം തമ്പുരാൻ’ ജല മാമാങ്കത്തിനു ഇറങ്ങുന്നത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് വള്ളം സമിതി പ്രസിഡന്റ് റിക്‌സൺ ഉമ്മൻ എടത്തിൽ, സെക്രട്ടറി കെ.ആർ ഗോപകുമാർ , ട്രഷറർ പ്രിൻസ് പാലത്തിങ്കൽ എന്നിവർ അറിയിച്ചു.ശില്പി കോയിൽമുക്ക് സാബു ആചാരിയുടെ നേതൃത്വത്തിൽ ആണ് നീരണിയൽ ചടങ്ങ് നടക്കുന്നത്. കുറുവിലങ്ങാട്ട് നിന്നും എത്തിച്ച 120ൽ അധികം വർഷം പഴക്കമുള്ള തടിയിൽ 2022 ഏപ്രിൽ 21ന് ആണ് ഉളികുത്ത് കർമ്മം നടന്നത്. ജലോത്സവ പ്രേമികളും ഓഹരി ഉടമകളുമായ പ്രദേശവാസികളുടെയും പ്രവാസികളുടെയും പങ്കാളിത്തത്തോടെയാണ് തലവടി ചുണ്ടൻ വള്ളം നിർമ്മിച്ചത്. ബ്രഹ്മശ്രീ പട്ടമന ആനന്ദൻ നമ്പൂതിരി,…
Day: August 2, 2025
അബുദാബിയിൽ നിയന്ത്രിത മരുന്ന് നിയമങ്ങൾ ലംഘിച്ചതിന് ആറ് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു
അബുദാബി: നിയന്ത്രിത മരുന്നുകളുടെ കുറിപ്പടിയിലെ നിയന്ത്രണ നിയമങ്ങൾ ലംഘിച്ചതിന് അബുദാബിയിലെ ആരോഗ്യ വകുപ്പ് ആറ് ഡോക്ടർമാരെ മെഡിക്കൽ പ്രാക്ടീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വിനോദത്തിനായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് (യുഎഇ) സീറോ ടോളറൻസ് നയമുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ നയം പ്രകാരം നടപ്പിലാക്കിയ നിയമങ്ങൾ ലംഘിച്ചതിനാണ് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തത്. യുഎഇ സർക്കാർ നിയന്ത്രിക്കുന്ന മരുന്നുകളിൽ ദുരുപയോഗം ചെയ്യുന്നതോ അനാവശ്യമായ ഉപയോഗമോ ആസക്തിയിലേക്ക് നയിച്ചേക്കാവുന്ന മരുന്നുകളാണ്. ഇറക്കുമതി, കയറ്റുമതി, വിതരണം, ഉപയോഗം എന്നിവയ്ക്കായി ഇവ കർശനമായി നിരീക്ഷിക്കപ്പെടുന്നു. മയക്കുമരുന്നുകൾ – മോർഫിൻ, കൊഡീൻ, ഫെന്റനൈൽ തുടങ്ങിയവ. സൈക്കോട്രോപിക് മരുന്നുകൾ – ഉദാ: ഡയസെപാം, ആന്റീഡിപ്രസന്റുകൾ ഉത്തേജകങ്ങൾ – ADHD-യ്‌ക്കുള്ള ആംഫെറ്റാമൈനുകൾ പോലുള്ളവ. ബാർബിറ്റ്യൂറേറ്റുകൾ പോലുള്ള ഉറക്ക മരുന്നുകളും ശാന്തതകളും നിയന്ത്രിതമോ അർദ്ധ നിയന്ത്രിതമോ ആയ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് MOHAP…
ഡോ. ഹാരീസ് ചിറയ്ക്കലിനെതിരെയുള്ള നടപടി പിന്‍വലിക്കണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ചിറയ്ക്കലിന്, സത്യസന്ധമായ ചില വെളിപ്പെടുത്തലുകളുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോരായ്മകളെക്കുറിച്ചും ശസ്ത്രക്രീയാ ഉപകരണങ്ങളുടെ ദൗര്‍ലഭ്യം സംബന്ധിച്ചും ഡോ. ഹാരീസിന്‍റെ പരാതി പോസിറ്റീവ് ആയി കാണണം, ആ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ശസ്ത്രക്രീയാ ഉപകരണങ്ങള്‍ വാങ്ങാതെ മനപ്പൂര്‍വ്വം താമസിപ്പിച്ചവര്‍ക്കെതിരേ കര്‍ശ്ശന നടപടി സ്വീകരിക്കണം. അതാണ് ഒരു ജനകീയ ഗവണ്മെന്‍റില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എം.പി. ഫണ്ട് ഉപയോഗിച്ച് വാങ്ങിയ, രണ്ട് വര്‍ഷം മുന്‍പ് കാണാതായ ശസ്ത്ര കിയാ ഉപകരണത്തിന്‍റെ ഉത്തരവാദിത്തം, വകുപ്പ് മേധാവിയായി ഒരു വര്‍ഷം പോലുമാകാത്ത ഡോ. ഹാരീസിന്‍റെ മേല്‍ ചുമത്താനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കുത്സിത ശ്രമം,…
സി.ബി.എസ്.ഇ അത്‌ലറ്റിക് മീറ്റിൽ തിളങ്ങി മെംസ് ഇൻ്റർനാഷണൽ സ്കൂൾ
കുന്ദമംഗലം: കുന്നംകുളത്ത് നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ അത്‌ലറ്റിക് മീറ്റിൽ തിളങ്ങി കാരന്തൂർ മെംസ് ഇൻ്റർനാഷണൽ സ്കൂൾ. വിവിധ ഇനങ്ങളിലായി ഒരു സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ അഞ്ച് മെഡലുകൾ നേടിയാണ് മെംസ് വിദ്യാർഥികൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഡിസ്കസ് ത്രോ ഇനത്തിൽ മുഹമ്മദ് അസ്ഹരി സ്വർണ മെഡൽ സ്വന്തമാക്കി. ഇരുന്നൂറ് മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നേടി. ഷോട്ട്പുട്ടിൽ വെള്ളി മെഡലും നാനൂറ് മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നവാസ് അലി കരസ്ഥമാക്കി. ജാവലിൻ ത്രോയിൽ മുസമ്മിൽ ഷബീറിന് വെങ്കല മെഡൽ ലഭിച്ചു. വിജയികളായ വിദ്യാർഥികൾക്ക് സ്കൂൾ അധികൃതരും മാനേജ്മെൻ്റും ഊഷ്മള സ്വീകരണം നൽകി. ഈ വിജയങ്ങൾ സ്കൂളിന്റെ കായികരംഗത്തെ മികവ് ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നക്ഷത്ര ഫലം (02-08-2025 ശനി)
ചിങ്ങം: നിങ്ങളുടെ പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ ബന്ധുക്കളുടെ സന്ദർശനത്തിന് സാധ്യത. അതിഥികൾക്കായി നല്ല വിരുന്നൊരുക്കും. കന്നി: നിങ്ങളുടെ വ്യവസായത്തിൽ നിന്ന് സന്തോഷം പ്രദാനം ചെയ്യുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അറിഞ്ഞ് വിവേക പൂർണമായി നിങ്ങൾ ഇന്ന് പ്രവർത്തിക്കും. അലസമായിരിക്കുന്ന പ്രവണത നിർത്തിവയ്ക്കുന്നതിനാൽ ഇന്നത്തെ ദിവസം മികച്ചതാകാൻ സാധ്യത. തുലാം: ജോലിയോടും കുടുംബത്തോടുമുള്ള നിങ്ങളുടെ സമർപ്പണ ബോധത്തെ അംഗീകരിക്കും. നിങ്ങളുടെ ഏറ്റവും മികച്ച ആശയം ഉപയോഗിച്ച് പണം ലാഭിക്കാനും സാധിക്കും. മികച്ച തീരുമാനങ്ങൾ എടുക്കാൻ ഇന്നത്തെ ദിവസം സാധ്യമാകും. വൃശ്ചികം: ഇന്ന് എല്ലാവരെയും പരിഗണിക്കാൻ ശ്രമിക്കണം. തെറ്റിദ്ധാരണകളുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുന്നത് ഇന്നത്തെ ദിവസം നന്നായിരിക്കും. എന്നാൽ ശണ്‌ഠ കൂടാൻ ഇട വരുത്തരുത്. ബന്ധങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. ധനു: നിങ്ങൾക്കിന്ന് കുട്ടിക്കാല ഓർമകൾ കടന്നുവരും. ഇന്നത്തെ ദിവസം ഉല്ലാസയാത്രയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ പഴയ സ്‌നേഹിതനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.…
നിമിഷ പ്രിയ കേസ്: കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സംഘത്തെ യെമനിലേക്ക് അയക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി; ചർച്ചകൾ കുടുംബ തലത്തിലാണെന്ന് കേന്ദ്ര സർക്കാർ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കേസിൽ കേന്ദ്ര സർക്കാരും മത-സാമൂഹിക നേതാക്കളും തമ്മിൽ ഭിന്നത തുടരുന്നു. വധശിക്ഷ നിർത്തലാക്കുന്നത് ചർച്ച ചെയ്യാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ള പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ നിർദ്ദേശിച്ചെങ്കിലും കേന്ദ്ര സർക്കാർ ഈ ആവശ്യം നിരസിച്ചു. കുടുംബങ്ങൾക്കിടയിലാണ് ചർച്ചകൾ നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഔദ്യോഗിക ചർച്ചകളിൽ ഇടപെടേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വധശിക്ഷ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ വിവാദമായി മാറുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വധശിക്ഷ നിർത്തലാക്കണമെന്ന പ്രചാരണത്തിനെതിരെ സുവിശേഷകനായ ഡോ. കെ.എ. പോളും പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം അവകാശവാദങ്ങൾക്ക് കാന്തപുരം മാപ്പ്…
കലാഭവന്‍ നവാസ് അന്തരിച്ചു; ഇന്ന് വൈകീട്ട് ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കം
കൊച്ചി: ഇന്നലെ ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടന്‍ കലാഭവന്‍ നവാസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രാവിലെ 8:30 ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോർട്ടം നടത്തും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ആലുവ ചൂണ്ടിയിലെ വീട്ടിലേക്ക് കൊണ്ടുവരും. ബന്ധുക്കൾക്ക് മാത്രം അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ സൗകര്യം ഒരുക്കും. വൈകുന്നേരം 4 മണിക്ക് ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതദേഹം കൊണ്ടുപോകും. തുടർന്ന് വൈകുന്നേരം 5 മണിക്ക് സെൻട്രൽ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി…
ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരള, ഛത്തീസ്ഗഢ് ബിജെപി ഘടകങ്ങൾ തമ്മിൽ ഭിന്നത; നീതി ലഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ അടുത്തിടെ അറസ്റ്റ് ചെയ്തത് കേരളത്തിലെയും ഛത്തീസ്ഗഡിലെയും പാർട്ടി സംസ്ഥാന ഘടകങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസത്തിന് കാരണമായി. ജൂലൈ 25 ന് ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷകളെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്ന് വെള്ളിയാഴ്ച (ഓഗസ്റ്റ് 1, 2025) കേരള ബിജെപി മേധാവി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. “സംസ്ഥാന സർക്കാർ അവരുടെ ജാമ്യത്തെ എതിർക്കില്ലെന്ന് സമ്മതിച്ചതിനാൽ വരും ദിവസങ്ങളിൽ അവർക്ക് ജാമ്യം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ക്രിസ്ത്യൻ സമൂഹവും രാഷ്ട്രീയ പാർട്ടികളും നടത്തിയ പ്രതിഷേധങ്ങൾക്കിടയിലും, സഭാ നേതാക്കളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള…
കന്യാസ്രീകളുടെ അറസ്റ്റിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെതിഷേധം രേഖപ്പെടുത്തി
ഫിലാഡൽഫിയ: ചത്തീസ്ഗഢിലെ കന്യാസ്രീകളുടെ അറസ്റ്റിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെതിഷേധം രേഖപ്പെടുത്തി. ഭരണഘടന അനുശാസിക്കുന്ന സ്വാതത്ര്യം കാറ്റിൽ പറത്തിക്കൊണ്ട് ന്യൂനപക്ഷ പീഡനം നടത്തുന്ന ബിജെപി യുടെ ഹീനമായ നടപടിക്കെതിരെ ഇന്ത്യ ഒട്ടാകെ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പൗര സംഘടനകൾ, വിദ്യാർത്ഥികളും സ്ത്രീകളുമടങ്ങുന്ന വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു വന്പിച്ച പ്രെതിഷേധ റാലികളാണ് നടക്കുന്നത് ജൂലൈ 25 ന് ചത്തീസ്ഗഢിലെ അംബികാപൂരിൽ നിന്ന് അസ്സിസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭയിലേക്കുള്ള സിസ്റ്റർ പ്രീതിമേരിയും വന്ദന ഫ്രാൻസിസും അറസ്റ്റിലായ നടപടിക്കെതിരെയാണ് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രേതിഷേധ പ്രേമേയം അവതരിപ്പിച്ചത്. ഇവർക്കെതിരെ മതപരിവർത്തന നിയമവും മനുഷ്യക്കടത്ത് തടയുന്ന നിയമങ്ങളും പ്രകാരം കള്ളക്കേസ് കേസ് ചമച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് സംഘടനാ നേതാക്കൾ സംയുക്ത പ്രെസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. . ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ, ചെയർമാൻ സാബു…
‘ഓര്‍മ്മ’ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ ഒരുങ്ങുന്നു; കലാശക്കൊട്ട് ആഗസ്റ്റ് 9ന് പാലായില്‍
ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 വിജയകരമായ മൂന്നു ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക് കടക്കുന്നു. ആഗസ്റ്റ് 8, 9 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. കേരളത്തിന്റെ കൃഷി മന്ത്രിയും, വാഗ്മിയുമായ പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ഇന്റലിജിൻസ് വിഭാഗം മേധാവി എ ഡിജിപി, P വിജയൻ IPS മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, പ്രശസ്ത സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ, 24 ന്യൂസിലെ ന്യൂസ് അവതാരകൻ ഹാഷ്മി താജ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. പ്രശസ്ത…
