രാശിഫലം (13-08-2025 ബുധന്‍)

ചിങ്ങം: ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിനാൽ ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. വേണ്ടവിധം പണ കൈകാര്യം ചെയ്യാനും അമിത ചെലവ് നിയന്ത്രിക്കാനും ശ്രദ്ധിക്കുക. കന്നി: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസിലുള്ള ആൾക്കാർക്കിടയിലും സഹപ്രവർത്തകർക്കിടയിലും ഊർജ്ജസ്വലത കാണാനാകും. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്താൻ സാധ്യതയുണ്ട്. തുലാം: പഴയകാല അനുഭവങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കും. അത് നിങ്ങളുടെ ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ടാണ്. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്ന് നിങ്ങളെ സമ്മർദ്ദത്തിലാക്കും. പൊതുവേ ഇന്ന് അത്ര നല്ല ദിവസമല്ല. വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട്‌ അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട്‌ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് അക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മാറിമറിയും. ധനു: ദഹനസംബന്ധമായ…

ഗസ്സയിലെ വംശഹത്യ നീതീകരിക്കാനാവാത്തത്: ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: യുദ്ധക്കെടുതിയിലും പട്ടിണിയിലും പൊറുതിമുട്ടുന്ന ഗസ്സയിലെ മനുഷ്യരുടെ രക്ഷക്കും സമാധാനത്തിനും വേണ്ടി മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് നടത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകിയ സദസ്സിൽ പണ്ഡിതരും സാദാത്തുക്കളും വിദ്യാർഥികളുമുൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്നും പിറന്ന മണ്ണിൽ അഭയാർഥികളായി അരവയറുപോലും നിറക്കാൻ നിവൃത്തിയില്ലാത്ത ഗസ്സയിലെ മനുഷ്യരുടെ വിഷയത്തിൽ മാനവ സമൂഹം ഐക്യപ്പെടേണ്ടതുണ്ടെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ചടങ്ങിൽ  അധ്യക്ഷത വഹിച്ചു.  വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സി പി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, അബ്ദുസ്സത്താർ കാമിൽ സഖാഫി, അബ്ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ഹനീഫ്…

ഹോം ഗാർഡ് നാഗരാജനെ ആദരിച്ച് മർകസ് ബോയ്സ് സ്കൂൾ

കാരന്തൂർ: മർകസ് സ്കൂൾ സ്റ്റോപ്പിൽ വിദ്യാർഥികളെ കയറ്റാതെ ആളപായമുണ്ടാക്കും വിധം വാഹനമോടിച്ച ബസ്സിനെതിരെ അതിസാഹസികമായി പ്രതിഷേധിക്കുകയും വിഷയം ശ്രദ്ധേയമാക്കുകയും ചെയ്ത കോഴിക്കോട് ട്രാഫിക് യൂണിറ്റിലെ ഹോം ഗാർഡ്  നാഗരാജനെ മർകസ് ബോയ്സ് സ്കൂൾ ആദരിച്ചു. വേറിട്ട ഇടപെടലിലൂടെ  വിദ്യാർഥികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിലും അപകടങ്ങൾ കുറക്കുന്നതിലും നാഗരാജൻ കാണിച്ച ജാഗ്രത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂൾ മാനേജ്‌മെന്റും പി.ടി.എയും വിദ്യാർഥികളും ചേർന്ന് അദ്ദേഹത്തെ ആദരിച്ചത്. ചടങ്ങ് മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി സഖാഫി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ കെ ഷമീം അധ്യക്ഷത വഹിച്ചു. അക്കാദമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് അനുമോദന പ്രസംഗം നടത്തി. സ്കൂൾ മാനേജ്‌മെന്റിന്റെ അനുമോദനത്തിൽ നാഗരാജൻ സന്തോഷം അറിയിച്ചു. വിദ്യാർഥികൾ ആരും ഈ പ്രവർത്തി അനുകരിക്കരുതെന്നും പ്രകോപനപരമായി ആരോടും പെരുമാറരുതെന്നും യാത്രാദുരിതം പരിഹരിക്കാൻ പോലീസ്…

ലോസ് ഏഞ്ചല്‍സില്‍ 70 വയസ്സുള്ള സിഖ് വൃദ്ധനെ ക്രൂരമായി മർദ്ദിച്ചു; വിദ്വേഷ കുറ്റമല്ലെന്ന് പോലീസ്

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചൽസിൽ 70 വയസ്സുള്ള സിഖ് വൃദ്ധന്‍ ഹർപാൽ സിംഗിന് ക്രൂര മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. നോർത്ത് ഹോളിവുഡിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപമാണ് സംഭവം. ഗുരുതരാവസ്ഥയിലായ സിംഗിന് ഇതുവരെ മൂന്ന് ശസ്ത്രക്രിയകൾ നടത്തി. സിഖ് സമൂഹം കൂടുതൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പോലീസ് ഇത് ഒരു വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കുന്നില്ല. തിങ്കളാഴ്ച നടന്ന ഈ സംഭവം സിഖ് സമൂഹത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ദൈനംദിന നടത്തത്തിനായി പുറത്തുപോയ 70 കാരനായ ഹർപാൽ സിംഗിനെയാണ് ഒരു അജ്ഞാതൻ ഗോൾഫ് ബാറ്റുകൊണ്ട് ആക്രമിച്ചത്. ആക്രമണത്തിന്റെ തീവ്രതയിൽ അദ്ദേഹം രക്തത്തിൽ കുളിച്ച് ബോധരഹിതനായി റോഡിൽ വീണു. ഈ ആക്രമണത്തിന് ശേഷം മുഴുവൻ സമൂഹവും പരിഭ്രാന്തിയിലായി. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഹർപാൽ സിംഗ് പതിവുപോലെ ഗുരുദ്വാരയ്ക്ക് സമീപം നടക്കുമ്പോഴാണ് സംഭവം നടന്നതെന്നാണ് വിവരം. പോലീസ്…

ഒരു തീവണ്ടി യാത്ര (കവിത): റമീഹ സി

മണ്ണും മലയും പാടവും പുഴകളും ഇലകളും മരങ്ങളും മയങ്ങുമീ രാത്രിയിൽ ഞാൻ ഒരു തീവണ്ടി യാത്രയിൽ….. ഇരുളടഞ്ഞ വഴികളിലെ നിശ്ശബ്ദതയെ ഭേദിച്ചു കൂകിയോടുന്ന ഈ വണ്ടിയിൽ ഞാൻ ഇരിക്കവേ… അങ്ങു ദൂരെ അംബര മുറ്റത്ത് ഉദിച്ചിരിക്കുന്ന അംബിളി മാമന്റെ നനുത്ത നിലാ വെളിച്ചമെനിക്ക് കൂട്ടായിരുന്നു… എങ്ങു നിന്നോ എന്നിലേക്കു ഓടിയടുക്കുന്ന ഇളം കാറ്റുമുണ്ടായിരുന്നു കൂട്ടിനു…… നീല നിലാവെളിച്ചത്തിൽ, കണ്ടു ഞാൻ അവളെ മണവാട്ടിയെ പോൽ തല കുനിച്ച് നാണിച്ചു ഒരില പോലുമനക്കാതെ രാത്രിയുടെ നിറവിൽ മയങ്ങുന്ന മരങ്ങളെ… കണ്ടു ഞാൻ അവളെ ഇളം കാറ്റിലിളകുന്ന ഓളങൾ അല തല്ലും നദീ തടങളെ…. കണ്ടു ഞാൻ അവളെ കന്നി കൊയ്ത്തിനായ് അണിഞ്ഞൊരുങ്ങിയ നെൽ പാടങ്ങളെ…. നിലാ വെയിലുമ്മ വെച്ച ഭൂമി മണവാട്ടിയെ…. പാട വരമ്പുകൾക്കപ്പുറം ചില വീടുകളിൽ ഇനിയുമണയാതെ എരിയുന്ന വെളിച്ചങ്ങള്‍ ആരെയൊക്കെയോ പ്രതീക്ഷിച്ചിരിക്കുന്നതാവാം അങ്ങനെ അങ്ങനെ ഒരായിരം…

ലഹരിക്കെതിരെയുള്ള പോരാട്ടം: രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോണിൽ പങ്കാളികളായി യു കെയിലെ ഐ ഓ സി പ്രവർത്തകരും

ആലപ്പുഴ: സമൂഹത്തെ മുഴുവൻ ഒന്നാകെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ വൻ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് ശ്രീ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് – ലഹരിക്കെതിരെ സമൂഹ നടത്തം – വാക്കത്തോൺ പരിപാടി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക്‌ സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാർക്കിൽ അവസാനിച്ച വാക്കത്തോണിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പങ്കാളിതമാണ് ലഭിച്ചത്. എ ഐ സി സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയായി പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി. ജാഥ ക്യാപ്റ്റൻ രമേശ്‌ ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ രൂപതാ പിതാവ് ജെയിംസ് റാഫേൽ ആനപ്പറമ്പിൽ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.…

ഇന്ത്യയ്ക്ക് 50% തീരുവ ചുമത്തിയതിനാൽ റഷ്യയുടെ സമ്പദ്‌വ്യവസ്ഥ തകർന്നു: ട്രം‌പ്

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കുമേൽ യുഎസ് ചുമത്തിയ തീരുവകൾ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയെ റഷ്യയുടെ പ്രധാന എണ്ണ വാങ്ങുന്ന രാജ്യമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റഷ്യയുടെ സാമ്പത്തിക സ്ഥിതി “വളരെ അസ്വസ്ഥത ഉളവാക്കുന്ന”താണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച അലാസ്കയിൽ വെച്ച് ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകള്‍ നടത്താന്‍ ട്രം‌പും പുടിനും കൂടിക്കാഴ്ച നടത്തും. വരാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പ് റഷ്യയെയും ഇന്ത്യയെയും കുറിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ നല്ല നിലയിലല്ലെന്നും, യു എസ് ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ താരിഫ് കാരണം വലിയ തിരിച്ചടി നേരിടുകയാണെന്നും ട്രം‌പ് പറഞ്ഞു. റഷ്യയുടെ “ഏറ്റവും വലിയ അല്ലെങ്കിൽ രണ്ടാമത്തെ വലിയ” എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പോലുള്ള ഒരു രാജ്യത്തോട് റഷ്യയിൽ നിന്ന് എണ്ണ…

ചൈനയ്‌ക്കെതിരെ ചുമത്തിയ താരിഫ് സമയപരിധി ട്രംപ് നീട്ടി; മോദിയെ മണ്ടനാക്കാന്‍ ട്രംപിന്റെയും ഷി ജിൻപിംഗിന്റെയും ‘ഒളിച്ചു കളി’ യാണോ എന്ന് സംശയം

വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ പുതിയൊരു വഴിത്തിരിവ്. ചൈനയ്ക്ക് 30% താരിഫ് ഏർപ്പെടുത്താനുള്ള സമയപരിധി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 90 ദിവസത്തേക്ക് നീട്ടിയതോടെ 145% താരിഫ് പദ്ധതി മാറ്റിവച്ചു. ഈ നടപടി ആശ്വാസകരമല്ല, മറിച്ച് ചൈനീസ് വിപണിയുടെ ആധിപത്യവുമായി ബന്ധപ്പെട്ട ട്രംപിന്റെ നിർബന്ധബുദ്ധിയെ പ്രതിഫലിപ്പിക്കുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും ചൂടുപിടിച്ചു. എന്നാൽ, ഇത്തവണ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് ഇളവ് നൽകാൻ തീരുമാനിച്ചത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ചൈനയ്ക്ക് മേലുള്ള താരിഫ് ചുമത്താനുള്ള സമയപരിധി അമേരിക്ക 90 ദിവസത്തേക്കു കൂടി നീട്ടി. തിങ്കളാഴ്ചയാണ് ട്രംപ് ഈ തീരുമാനമെടുത്തത്. ഇതിനർത്ഥം ചൈനയ്ക്ക് മേൽ നേരത്തെ തീരുമാനിച്ചിരുന്ന 30 ശതമാനം താരിഫ് നിരക്ക് തുടരുമെന്നും 145 ശതമാനം താരിഫ് ഏർപ്പെടുത്താനുള്ള പദ്ധതി തൽക്കാലം മാറ്റിവച്ചിരിക്കുകയാണെന്നുമാണ്. ഇത് രണ്ടാം തവണയാണ് അമേരിക്ക…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ഘടകം പുനഃസംഘടിപ്പിച്ചു

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ഘടകം പുനഃസംഘടിപ്പിച്ചു. സതീശന്‍ നായര്‍ പ്രസിഡന്റായുള്ള സംഘടനയില്‍ പുനഃസംഘടനയുടെ ഭാഗമായി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഡെപ്യൂട്ടി ചെയര്‍മാന്‍ ജയചന്ദ്രന്‍ രാമകൃഷ്ണന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സജി കരിമ്പന്നൂര്‍, വൈസ് പ്രസിഡന്റുമാരായി ജോസ് ചാരുംമൂട്, പ്രൊഫ. തമ്പി മാത്യു, സന്തോഷ് നായര്‍, സന്തോഷ് ഏബ്രഹാം, തോമസ് ഓലിയാംകുന്നേല്‍, സന്തോഷ് കാപ്പില്‍, വര്‍ഗീസ് പോത്താനിക്കാട്, ജനറല്‍ സെക്രട്ടറിമാരായി ജോസഫ് ഇടിക്കുള, സെക്രട്ടറിമാരായി സൈമണ്‍ വാളാച്ചേരി, ആന്‍റോ കവലയ്ക്കല്‍, കുര്യന്‍ വര്‍ഗീസ്, വിപിന്‍ രാജ്, ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി, ട്രഷററായി ഡോ. മാത്യു വര്‍ഗീസ്, ജോയിന്‍റ് ട്രഷറര്‍ മോന്‍സി വര്‍ഗീസ്, കമ്മിറ്റി മെമ്പര്‍മാരായി മാത്യു വൈരമണ്‍ (ലീഗല്‍ അഡ്വൈസര്‍), റേച്ചല്‍ വര്‍ഗീസ് (സ്ട്രാറ്റജിക് അഡ്വൈസര്‍), ചെറിയാന്‍ കോശി, ഷാലു പുന്നൂസ്, ശോശാമ്മ ആന്‍ഡ്രൂസ്, ഉഷാ ജോര്‍ജ്, ജോണ്‍ വര്‍ഗീസ് എന്നിവരും ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ടായി…

ഫാ. ഡേവിസ് ചിറമേൽ അമേരിക്ക സന്ദർശനത്തിനെത്തുന്നു

മയാമി: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത്താനായി അമേരിക്കയിൽ എത്തുന്നു. ഒക്ടോബർ 4 മുതൽ 24 വരെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന പ്രോഗ്രാമുകളിൽ പങ്കെടുക്കും. ഒക്ടോബര് 5 ന് ഷിക്കാഗോയിൽ വെച്ച് അക്ഷയ പാത്ര ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന ആന്വൽ ഗാലയിൽ സംബന്ധിക്കും. അക്ഷയ പത്ര ഫൌണ്ടേഷൻ , കിഡ്‌നി ഫെഡറേഷനും , ഹങ്കർ ഹൻഡ്‌ ഇന്റർനാഷണലുമായി സഹകരിച്ച് കേരളത്തിൽ നടപ്പാക്കുന്ന ” പ്രതിദിനം 5000 സ്‌കൂൾ കുട്ടികൾക്ക് സൗജന്യ പ്രഭാതഭക്ഷണം ” പദ്ധതി ക്കുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ് . ന്യൂയോർക്ക്, മയാമി, ടെക്സാസ് എന്നിവിടങ്ങളിലും വിവിധ പ്രോഗ്രാമുകളിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 305 776 7752