എടത്വാ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി യുടെ നേത്യത്വത്തില്‍ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സ്കൂളുകളില്‍ ‘ലഹരി ഇല്ലാത്ത പുലരിക്കായി ‘ ബോധവത്ക്കരണ യജ്ഞം സംഘടിപ്പിച്ചു. എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൾ പി.സി. ജോബി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജിസ്സി വി. കുര്യൻ, ജോർജ് ഫിലിപ്പ്, ഹൈസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി അലക്സ് കെ തോമസ്, അനിൽ ജോർജ്, വർഗ്ഗീസ് കുര്യൻ എന്നിവർ പ്രസംഗിച്ചു. ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി നെടുമുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു കടമാട് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ…
Day: September 26, 2025
ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമാണെന്ന് പ്രസവ വാര്‍ഡിന് മുന്നില്‍ ആരും എഴുതി വെയ്ക്കാറില്ല: എ കെ ബാലന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വെറുമൊരു ഭൗതികവാദിയല്ല, വൈരുദ്ധ്യാത്മക ഭൗതികവാദിയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ പറഞ്ഞു. പ്രസവ വാർഡിന് മുന്നിൽ പ്രസവം സ്ത്രീകൾക്ക് മാത്രമാണെന്ന് ആരും എഴുതി വെയ്ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് ശേഷം, പിണറായി വിജയൻ ഒരു അയ്യപ്പ ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞതിനു പിന്നാലെ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് എ കെ ബാലന്റെ പ്രതികരണം. “കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒരു അയ്യപ്പ ഭക്തനാണെന്നും, അദ്ദേഹം അത് തുറന്നു പറയണമെന്നും ഇപ്പോൾ പലരും പറയുന്നുണ്ട്. അതിപ്പോള്‍ നല്ല രീതിയിൽ ഒരു പ്രചാരണത്തിനായി ഉപയോഗിക്കുന്നു. രാഷ്ട്രീയത്തെക്കുറിച്ചോ ഞങ്ങള്‍ കൈകാര്യം ചെയ്യുന്ന മാർക്സിസത്തെക്കുറിച്ചോ അറിവുള്ള ആരും ഇങ്ങനെ ചോദിക്കില്ല. പിണറായി ഒരു കമ്മ്യൂണിസ്റ്റാണ്. അദ്ദേഹം വെറുമൊരു ഭൗതികവാദിയല്ല. അദ്ദേഹം ഒരു വൈരുദ്ധ്യാത്മക ഭൗതികവാദിയാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം ഉയർത്തിപ്പിടിക്കുന്ന…
സംസ്ഥാനത്തുടനീളം ‘ആധുനിക ഭക്ഷണ തെരുവുകൾ’ സജ്ജമായി; എറണാകുളത്തെ തെരുവ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ‘ആധുനിക ഭക്ഷണ തെരുവുകൾ’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരത്തെ ശംഖുമുഖം, എറണാകുളത്തെ കസ്തൂർബ നഗർ, കോഴിക്കോട് ബീച്ച്, മലപ്പുറത്തെ കോട്ടക്കുന്ന് എന്നിവിടങ്ങളിൽ ഭക്ഷണ തെരുവുകൾ സജ്ജമായി. സെപ്റ്റംബർ 27 ന് (ശനി) വൈകുന്നേരം 6.30 ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എറണാകുളത്തെ ഭക്ഷണ തെരുവ് ഉദ്ഘാടനം ചെയ്യും. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊച്ചി മേയർ എം. അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തും. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു കോടി വീതം രൂപ ചെലവഴിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന് വകുപ്പിന്റെ ഒരു കോടി രൂപയ്ക്ക് പുറമെ അധികമായി ജി.സി.ഡി.എ.യുടെ വിഹിതമായി…
ഹരിത പാഠം പകർന്ന് ‘കളിമണ്ണ്’ ശിൽപശാല
കാരന്തൂർ:മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയുടെ ഭാഗമായി കുന്ദമംഗലം കൃഷിഭവനുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ഏകദിന കൃഷി പരിശീലന ശിൽപശാല ‘കളിമണ്ണ്’ സംഘടിപ്പിച്ചു. കുന്ദമംഗലം കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ രൂപേഷ് ശിൽപശാല ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമായി വിദ്യാർഥികൾ നിർമിച്ച പച്ചക്കറി തോട്ടം അദ്ദേഹം സന്ദർശിക്കുകയും വിലയിരുത്തി നിർദേശങ്ങൾ നൽകുകയും ചെയ്തു. ശിൽപശാലയുടെ ഭാഗമായി ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് എന്നിവയിൽ വിദ്യാർഥികൾക്ക് നൽകുന്ന ഒന്നാംഘട്ട പരിശീലനത്തിന് കുട്ടി കർഷക അവാർഡ് ജേതാവ് ഡോൺ ജുബിൻ നേതൃത്വം നൽകി. പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ആശിഖ് സഖാഫി മാമ്പുഴ, ഖലീൽ സഖാഫി കൊണ്ടോട്ടി, മാജിദ് സഖാഫി തുടങ്ങിയവർ പങ്കെടുത്തു.
തൊഴിലാളികളുടെ വിവിധ രേഖകള്‍ സര്‍ട്ടിഫിക്കേഷന്‍ ഫീസ് ഖത്തര്‍ തൊഴില്‍ മന്ത്രാലയം വര്‍ദ്ധിപ്പിച്ചു
ദോഹ (ഖത്തര്‍): വർക്ക് പെർമിറ്റുകൾ, തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, സീലുകൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ എന്നിവയുടെ സർട്ടിഫിക്കേഷൻ എന്നിവയ്ക്കുള്ള ഫീസ് നിശ്ചയിക്കുന്ന കുവൈറ്റ് തൊഴിൽ മന്ത്രാലയത്തിന്റെ 2025 നമ്പർ തീരുമാനത്തിന്റെ പൂർണ്ണരൂപം വ്യാഴാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. കമ്പനികൾ, അസോസിയേഷനുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ, ഇണകൾ/ബന്ധുക്കൾ എന്നിവർ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ വർക്ക് പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും പകരം നൽകുന്നതിനുമുള്ള ഫീസ് പ്രതിവർഷം 100 ഖത്തർ റിയാൽ ആയി നിശ്ചയിച്ചു. വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലിനുള്ള ലൈസൻസ്, പുതുക്കൽ, നഷ്ടപ്പെട്ട/കേടായ ലൈസൻസുകൾ മാറ്റി നൽകൽ എന്നിവയ്ക്കുള്ള ഫീസ് ഇപ്രകാരമാണ്: ലൈസൻസ് അല്ലെങ്കിൽ പുതുക്കൽ – 2,000 റിയാൽ മാറ്റിസ്ഥാപിക്കൽ (നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ) QR1,000 തൊഴിൽ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സീലുകൾ, വർക്ക് കോൺട്രാക്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ എന്നിവ…
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: ജിസിസി സെക്രട്ടറി ജനറൽ
ദോഹ (ഖത്തര്‍): ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ഖത്തറിന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും വ്യക്തമായ ലംഘനമാണെന്ന് ജിസിസി സെക്രട്ടറി ജനറൽ എച്ച്ഇ ജാസിം മുഹമ്മദ് അൽബുദൈവി പറഞ്ഞു. ഗാസയിൽ ഒത്തുതീർപ്പിനായി ദോഹയിൽ ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നതിനിടെ, റെസിഡൻഷ്യൽ സൗകര്യങ്ങളിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചർച്ചാ പ്രതിനിധി സംഘത്തെ ഇസ്രായേൽ ലക്ഷ്യമിട്ടതായി അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ജിസിസിയും അമേരിക്കയും തമ്മിൽ നടന്ന സംയുക്ത തന്ത്രപരമായ പങ്കാളിത്ത യോഗത്തിലാണ് അൽബുദൈവി ഈ പരാമർശങ്ങൾ നടത്തിയത്. നിലവിൽ ജിസിസി അദ്ധ്യക്ഷനായ കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്‌യയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ചേർന്നാണ് യോഗത്തിന് നേതൃത്വം നൽകിയത്. സ്കൂളുകൾ, നയതന്ത്ര ദൗത്യങ്ങൾ, കിന്റർഗാർട്ടനുകൾ എന്നിവയാൽ നിറഞ്ഞിരുന്ന റെസിഡൻഷ്യൽ ഏരിയയിലെ സാധാരണക്കാരുടെ ജീവൻ ഇസ്രായേലി…
എ. മുഹമ്മദലി സാഹിബ് അനുസ്മരണം
ഖത്തര്‍: ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ (നിലവിൽ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി – സിഐസി) മുൻ പ്രസിഡന്റ് അന്തരിച്ച എ മുഹമ്മദ് അലി സാഹിബിൻ്റെ ബഹുമാനാർത്ഥമുള്ള അനുസ്മരണപരിപാടി ബർവ വില്ലേജിൽ സംഘടിപ്പിച്ചു. സി .ഐ .സി സംഘടിപ്പിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് അർഷദ് ഇ അധ്യക്ഷത വഹിച്ചു. ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ വളർത്തി കൊണ്ട് വരുന്നതിലും ,ഖത്തറിലും നാട്ടിലും വിദ്യാഭ്യാസ ,സാമൂഹിക സാംസകാരിക മേഖലയിലും അദ്ദേഹം നൽകിയ നിസ്തുല സംഭാവനകൾ പരിപാടിയിൽ സംബന്ധിച്ചവർ അനുസ്മരിച്ചു. അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ കെ.സി അബ്ദുല്ലത്തീഫ്,വി.ടി ഫൈസൽ,കെ .ടി അബ്ദുറഹ്മാൻ ,വിമൻ ഇന്ത്യ പ്രസിഡന്റ് നസീമ ടീച്ചർ, മുഹമ്മദ് അലി എം,റഫീഖ് തങ്ങൾ,മുഹമ്മദ് സലീം,ജലീൽ കുറ്റ്യാടി,അബ്ദുൽ അസീസ് കൂളിമുട്ടം,നാദിർ ഉമർ എന്നിവർ സംസാരിച്ചു. സി .ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട് സ്വാഗതവും, സി .ഐ .സി കേന്ദ്ര സമിതി…
തീവ്രവാദ ചാപ്പ ഇങ്ങോട്ട് വേണ്ട, വി.ഡി സതീശൻ സംഘപരിവാർ ആചാര്യൻമാർക്ക് പൂമാല ചാർത്തിയ നേതാവ്
ഐ എൻ എല്ലി നെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ തീവ്രവാദ ആരോപണങ്ങൾക്കെതിരെ നാഷണൽ യൂത്ത് ലീഗ് നേതാവ് രംഗത്ത്. പാലക്കാട്: മുസ്ലിം ലീഗിന് തീവ്രത പോരാത്തതിന് ലീഗ് വിട്ടവർ ആണ് ഐ എൻ എൽ എന്നും അവരെ കക്ഷത്ത് വെച്ചാണ് ഗോവിന്ദൻ മാഷ് കോണ്ഗ്രസ് നെ മതേതരത്വം പഠിപ്പിക്കാൻ വരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ, തീവ്രവാദ ചാപ്പ ഇങ്ങോട്ട് വേണ്ടന്നും, വി.ഡി സതീശൻ സംഘപരിവാർ ആചാര്യൻമാർക്ക് പൂമാല ചാർത്തിയ നേതാവാണെന്നു, മുസ്ലിം ലീഗിന്റെ ഉപദേശത്തോടെ ജമാഅത്തെ ഇസ്‌ലാമിയെ യുഡിഎഫ് ൽ അവരോധിക്കുന്നതിന് വേണ്ടി സേട്ട് സാഹിബിന്റെ പാർട്ടിയെയും ഇടതുപക്ഷത്തെയും ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ കെ.വി.അമീർ തന്റെ ഫേസ്ബുക്ക്ൽ കുറിച്ചു. വിഷയത്തിൽ ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും…
സിനിമാ തിയേറ്ററുകളിലെ ഭക്ഷണ/ടിക്കറ്റ് വില നിയന്ത്രിക്കണം: കെ. ആനന്ദകുമാർ
സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ ഭക്ഷണത്തിന് തോന്നിയപടി വില ഈടാക്കുകയും, പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മാനേജ്‍മെന്റുകളുടെ നടപടി, കർശനമായി നിയന്ത്രിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. ഭാരിച്ച ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംസ്ഥാനത്തെ തിയേറ്ററുകളിൽ ഭക്ഷണത്തിന് സാധാരണ വിലയേക്കാൾ മൂന്നും നാലും ഇരട്ടിയാണ് ഈടാക്കുന്നത്. ഇക്കാര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളത്. അതുപോലെ തിയേറ്ററുകൾക്ക്, വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേഡ് നിശ്ചയിക്കുകയും, അതനുസ്സരിച്ച് ഭാരിച്ച ടിക്കറ്റ് വില കുറയ്ക്കുകയും ഏകീകരിക്കുകയും വേണം. ഇക്കാര്യത്തിൽ തദ്ദേശ ഭരണ വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. തിയേറ്ററുകൾ വാഹനങ്ങൾക്ക് പാർക്കിംഗ് ചാർജ് ഈടാക്കുന്നതും നിയമവിരുദ്ധമാണ്. പ്രേക്ഷകർക്ക് സൗജന്യമായി വാഹന പാർക്കിംഗ് സൗകര്യം ഒരുക്കാൻ തിയേറ്ററുകൾ ബാധ്യസ്ഥരാണ്. പാർക്കിംഗിന് ഫീസ് ഈടാക്കുന്ന തിയേറ്ററുകൾക്കെതിരെ കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ച് കേസ്സെടുക്കുകയും ലൈസൻസ് ക്യാൻസൽ…
സ്വാമി ചൈതന്യാനന്ദ സരസ്വതിക്ക് കനത്ത തിരിച്ചടി; ഡൽഹി കോടതി ജാമ്യാപേക്ഷ തള്ളി
സ്വയം പ്രഖ്യാപിത മതനേതാവ് സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി വെള്ളിയാഴ്ച തള്ളി. സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ സ്വാമിക്കെതിരെയുണ്ട്. കേസിന്റെ സ്വഭാവവും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുത്ത് ഈ ഘട്ടത്തിൽ കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് വ്യക്തമാക്കി കോടതി ഇളവ് നൽകാൻ വിസമ്മതിച്ചു. ന്യൂഡല്‍ഹി: സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി വെള്ളിയാഴ്ച തള്ളി. കേസിലെ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും അന്വേഷണത്തിനിടെ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നുമുള്ള പോലീസിന്റെ വാദം കോടതി അംഗീകരിച്ചു. സാമ്പത്തിക ക്രമക്കേടുകൾ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ചുമത്തിയിട്ടുണ്ട്. വാദത്തിനിടെ, പ്രതി ഐക്യരാഷ്ട്രസഭയുടെ പ്രതിനിധിയാണെന്ന് തെറ്റായി അവകാശപ്പെട്ടതായി ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. സ്ഥാപനത്തിന്റെ സ്വത്തുക്കൾ…
