തലവടി: സ്മാർട്ട് ഫോണിന്റേയും സോഷ്യൽ മീഡിയയുടേയും വരവോടെ തപാലോഫീസുകളുടെ സേവനം ഔദ്യോഗികമായ ആവശ്യങ്ങളിൽ മാത്രം ചുരുങ്ങി പോയി എന്ന നിലയിൽ എത്തിയ സാഹചര്യത്തില്‍ വിദ്യാർത്ഥികൾക്ക് ഇടയിൽ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ആണ് ഇത് സംഘടിപ്പിച്ചത്. കത്തുകളും കാത്തിരിപ്പുമൊക്കെ അത്ഭുതമായി കാണുംവിധം ആളുകൾ മാറിപ്പോയിരിക്കുന്നു. കത്തുകളുടെ ലോകത്തേക്ക് ഇറങ്ങി ചെല്ലണം, ഉള്ളു തുറന്നെഴുതണം, മറുപടിക്കായ് കാത്തിരിക്കണം, ഒറ്റപ്പെടലുകളിൽ.. സ്നേഹത്തിന്റെ മഷി പുരണ്ട കത്തുകൾ പിന്നേയും വായിക്കണം, വീണ്ടുമെഴുതണം എന്ന സന്ദേശം നല്കിയാണ് ഇപ്രകാരം ഒരു ദിനാചരണം സംഘടിപ്പിച്ചതെന്ന് പ്രധാന അദ്ധ്യാ ധ്യാപകൻ റെജിൽ സാം മാത്യു പറഞ്ഞു. കുന്തിരിക്കൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ബി. പ്രതിഭ, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർമാരായ ടി. അർജുൻ, സീന പി. വർഗ്ഗീസ് എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ചു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യൂ,സൂസൻ വി.ഡാനിയേൽ, ആൻസി ജോസഫ്, സാനി എം. ചാക്കോ, ആർ…
Day: October 9, 2025
പ്രമുഖ ആർഎസ്എസ് നേതാവ് പിഇബി മേനോൻ അന്തരിച്ചു
കൊച്ചി: മുൻ ആർഎസ്എസ് കേരള പ്രാന്ത സംഘചാലക് പിഇബി മേനോൻ (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് അദ്ദേഹം അന്തരിച്ചത്. ആലുവ ബാങ്ക് ജംഗ്ഷനു സമീപമുള്ള അദ്ദേഹത്തിന്റെ വസതിയായ പറയത്ത് ഹൗസിൽ മൃതദേഹം എത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആലുവ വെളിയത്തനാട്ടുള്ള തന്ത്രവിദ്യാപീഠത്തിൽ സംസ്കാരം നടക്കും. ഭാര്യ വിജയലക്ഷ്മി, മക്കൾ വിഷ്ണുപ്രസാദ് (ബാലൻ & കമ്പനി, ആലുവ), വിഷ്ണുപ്രിയ (അധ്യാപിക, ഭവൻസ് സ്കൂൾ, ഏരൂർ). പ്രശസ്ത ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ ബാലൻ & കമ്പനിയുടെ തലവനായിരുന്ന മേനോൻ, പി മാധവ്ജിയുമായും കേരള ക്ഷേത്ര സംരക്ഷണ സമിതിയുമായും ഉള്ള ബന്ധത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് പ്രവേശിച്ചത്. പിന്നീട്, അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർഎസ്എസ്) സജീവമായി.…
കലാഭാരതി ബാല കലാരത്ന മത്സരത്തിൽ ദേശീയതലത്തിൽ മികച്ച വിജയം നേടി വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ
വടക്കാങ്ങര : കലാഭാരതി ചിൽഡ്രൻസ് ഇൻസ്റ്റിറ്റ്യൂട്ട് ദേശീയതലത്തിൽ നടത്തിയ കയ്യെഴുത്ത്, ചിത്രരചന മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ. സ്കൂളിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ കയ്യെഴുത്ത് മത്സരത്തിൽ എയ്സ ഫാത്തിം (കെ.ജി), മുഹമ്മദ് ഇഷാൻ (ആറാം ക്ലാസ്), ഇഷാ മെഹ് വിഷ് (രണ്ടാം ക്ലാസ്), അദിബ ഫാത്തിമ (ഏഴാം ക്ലാസ്) എന്നിവരും ചിത്രരചന മത്സരത്തിൽ അനഹിത തെക്കത്ത് (കെ.ജി), റിസ ഫാത്തിമ കെ പി (ഒന്നാം ക്ലാസ്), ദുആ മറിയം കെ പി (രണ്ടാം ക്ലാസ്), ഹയ റുഷ്ദ (മൂന്നാം ക്ലാസ്), ഷെസാൻ ഷെരീഫ് കെ.ടി (അഞ്ചാം ക്ലാസ്), റോന കോഴിപ്പള്ളി (ഏഴാം ക്ലാസ്) എന്നിവർ ദേശീയതലത്തിൽ വിജയികളായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അനുമോദിച്ചു. പൊതു മത്സര വിഭാഗം മേധാവി നസ്മി ടീച്ചർ, സ്കൂൾ കമ്മിറ്റി പ്രസിഡൻറ്…
കേരള സ്ക്രാപ്പ് മെർച്ചന്റ്റ്സ് അസോസിയേഷൻ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു
തിരുവനന്തപുരം: തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), ഇന്ന്, ഒക്ടോബർ 8ന്, നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. പാഴ്‌വസ്തു ശേഖരണവും സംസ്കരണവും സാധ്യമാക്കുന്ന മേഖലയുടെ നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് മാർച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നിന്നും ആരംഭിച്ച തൊഴിൽ സംരക്ഷണ റാലി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്തു. അവകാശ സംരക്ഷണ പോരാട്ട പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരും മറ്റു 13 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഉൾപ്പെടെ…
കെ.എം. മാണിക്ക് തലസ്ഥാനത്ത് സ്മാരകം നിർമ്മിക്കണം: കെ. ആനന്ദകുമാർ
കേരളത്തിന്റെ വികാസ പരിണാമങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച കെ.എം. മാണിക്ക് തലസ്ഥാനത്ത് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് അറുപത്തി ഒന്നാം ജന്മവാർഷികം പ്രമാണിച്ച്, കേരളാ കോൺഗ്രസ് (എം) നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച *കെ.എം. മാണി സ്മരണാഞ്‌ജലി* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിമൂന്ന് ബജറ്റുകളിലൂടെ, കേരളത്തിന്റെ സമഗ്ര വികസനത്തിന് മൂല്യവത്തായ സംഭാവനകൾ നൽകിയ കെ.എം. മാണി, കാരുണ്യ ചികിത്സാ പദ്ധതയിലൂടെ, സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകി: ആനന്ദകുമാർ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് മേച്ചേരിയുടെ അധ്യക്ഷതയിൽ വെമ്പായത്ത് നടന്ന പരിപാടിയിൽ എ. നൗഷാദ് (സി.പി.ഐ (എം), രാധാകൃഷ്ണൻ നായർ (കരയോഗം പ്രസിഡന്റ് എൻ.എസ്.എസ്), ഫാ. ടി. പ്രഭാകർ, കെ. ഷോഫി, കെ.എസ്. പ്രമോദ്, ഭുവനചന്ദ്രൻ നായർ, ഷീന മധു, രവീന്ദ്രൻ…
വെൽഫെയർ പാർട്ടി ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
മക്കരപ്പറമ്പ്: പിറന്ന സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ചും സ്ത്രീകളെയും കുട്ടികളെയും നിഷ്ഠൂരമായി കൊല ചെയ്യുന്ന ഇസ്രായേൽ കാപാലികർക്കെതിരെ പ്രതിഷേധമിരമ്പിയും വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മക്കരപ്പറമ്പ് ടൗണിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര, സെക്രട്ടറി സി.കെ സുധീർ, പി മൻസൂർ, ഷബീർ കറുമുക്കിൽ, റഷീദ് കൊന്നാല, ടി സമീറ, സാജിത എന്നിവർ നേതൃത്വം നൽകി.
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
ബഹ്‌റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൾട്ടൺ ഹോട്ടലിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് ശ്രീ കോയിവിള മുഹമ്മദ് കുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മുൻ ചെയർമാനും, കെ . പി . എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യ അതിഥിയായി പങ്കെടുത്തു. ബ്ലഡ് ഡോണേഴ്സ് കേരള ബഹറിൻ ചാപ്റ്റർ ചെയർമാൻ കെ.റ്റി. സലിം, ബഹ്‌റൈൻ ബില്ലാവാസ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഡോ . ശ്രീദേവി രാജൻ എന്നിവർ വിശിഷ്ട അതിഥികളായും ചടങ്ങിൽ പങ്കെടുത്തു. കെ.പി.എ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ്…
തളിപ്പറമ്പ് കെവി കോംപ്ലക്സിൽ വന്‍ അഗ്നിബാധ; അമ്പതോളം കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു
കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന കെ വി കോംപ്ലക്സില്‍ ഇന്ന് (വ്യഴാഴ്ച) ഉണ്ടായ അഗ്നിബാധയില്‍ അമ്പതോളം കടകൾ കത്തിനശിച്ചതായി ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു. രാത്രിയോടെ തീ നിയന്ത്രണവിധേയമാക്കി. അപകടകാരണം ഇപ്പോഴും അജ്ഞാതമാണ്. തീ നിയന്ത്രണവിധേയമാക്കാൻ കണ്ണൂർ, കാസർകോട്, മറ്റ് ജില്ലകളിൽ നിന്ന് 15 ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ കാലതാമസമുണ്ടായില്ലെന്ന് കളക്ടര്‍ പറഞ്ഞു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെവി കോംപ്ലക്സിൽ ഇന്ന് വൈകുന്നേരം 4:30 ഓടെയാണ് തീപിടുത്തമുണ്ടായത്. 60 ലധികം കടകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അടുത്തുള്ള ഒരു ട്രാൻസ്ഫോർമറിൽ നിന്നുള്ള തീപ്പൊരിയെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീപിടുത്തത്തിൽ ഈ ട്രാൻസ്‌ഫോർമറും കത്തിനശിച്ചു. തീ…
സ്പൈസ് ജെറ്റിന്റെ അനാസ്ഥ: ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന യാത്രക്കാരുടെ ലഗേജുകള്‍ ദുബായില്‍ ഉപേക്ഷിച്ചു
ദുബായ്: ബുധനാഴ്ച, ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം എസ്‌ജി-12 വാർത്തകളിൽ ഇടം നേടി. കാരണം, വിമാനം ഡൽഹിയിൽ എത്തിയെങ്കിലും എല്ലാ യാത്രക്കാരുടെയും ലഗേജുകൾ കാണാതായി. വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ടെർമിനൽ 3) സുരക്ഷിതമായി ലാൻഡ് ചെയ്‌തെങ്കിലും എല്ലാ യാത്രക്കാരുടെയും ലഗേജുകൾ ദുബായിൽ തന്നെ തുടർന്നു. വിമാനത്തിൽ 148 യാത്രക്കാരുണ്ടായിരുന്നു. യുഎഇ സമയം ഉച്ചയ്ക്ക് 12:00 മണിക്കോ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 മണിക്കോ പുറപ്പെട്ട വിമാനം വൈകുന്നേരം 5:00 മണിയോടെ ഡൽഹിയിൽ എത്തി. യാത്രക്കാർ ബാഗേജ് ബെൽറ്റിനടുത്തെത്തിയപ്പോൾ അവരുടെ ബാഗുകളൊന്നും കാണാഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. വിമാനത്തിന് അമിതഭാരമുണ്ടായിരുന്നെന്നും അതിനാൽ ചെക്ക്-ഇൻ ചെയ്ത എല്ലാ ബാഗുകളും നീക്കം ചെയ്തെന്നും ചില യാത്രക്കാർ പറയുന്നു. സ്‌പൈസ് ജെറ്റ് ഇത്തരമൊരു സാഹചര്യം നേരിടുന്നത് ഇതാദ്യമല്ല. അന്താരാഷ്ട്ര റൂട്ടുകളിൽ ലഗേജ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എയർലൈൻ മുമ്പ്…
ദുബായ് ‘ഫ്രീ സോൺ മെയിൻലാൻഡ് ഓപ്പറേറ്റിംഗ് പെർമിറ്റ്’ ആരംഭിച്ചു
ദുബായ്: ദുബായ് അടുത്തിടെ “ഫ്രീ സോൺ മെയിൻലാൻഡ് ഓപ്പറേറ്റിംഗ് പെർമിറ്റ്” ആരംഭിച്ചു. ഫ്രീ സോണുകളിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് ദുബായിലെ പ്രധാന ഭൂപ്രദേശത്ത് നിയമപരമായി ബിസിനസുകൾ നടത്താൻ ഈ പെർമിറ്റ് അനുവദിക്കുന്നു. ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് (ഡിഇടി) പറയുന്നതനുസരിച്ച്, ഈ നീക്കം ബിസിനസ്സ് ചെയ്യുന്നതിനുള്ള സാഹചര്യം എളുപ്പമാക്കുകയും, മെച്ചപ്പെടുത്തുകയും, കമ്പനികൾക്ക് രാജ്യത്തിനുള്ളിൽ വ്യാപാരം നടത്താനും സർക്കാർ കരാറുകൾ സുരക്ഷിതമാക്കാനും കുറഞ്ഞ ചെലവിൽ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും സഹായിക്കും. ചെറുകിട ബിസിനസുകൾ മുതൽ വലിയ കോർപ്പറേഷനുകൾ വരെയുള്ള എല്ലാവർക്കും ഇത് ഗുണം ചെയ്യും. ആദ്യ ഘട്ടത്തിൽ, സാങ്കേതികവിദ്യ, കൺസൾട്ടൻസി, ഡിസൈൻ, പ്രൊഫഷണൽ സേവനങ്ങൾ, വ്യാപാരം തുടങ്ങിയ നിയന്ത്രണമില്ലാത്ത മേഖലകൾക്കാണ് പെർമിറ്റ് ബാധകമാകുക. തുടർന്ന് മറ്റ് നിയന്ത്രിത മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും. ഈ പെർമിറ്റിന് ആറ് മാസത്തേക്ക് സാധുതയുണ്ടായിരിക്കും. ഫീസ് 5,000 ദിർഹമാണ്, അതേ ഫീസിൽ ഓരോ ആറ് മാസത്തിലും…
