സ്‌കോളര്‍ സ്പാര്‍ക് ടാലന്റ് ഹണ്ട് എക്‌സാമിന് മന്ത്രി ആശംസകള്‍ അറിയിച്ചു തിരുവനന്തപുരം: ശൈഖ് അബൂബക്കര്‍ (എസ് എ) ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കോളര്‍ സ്പാര്‍ക് ടാലന്റ് ഹണ്ട് എക്‌സാം ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനും ഉന്നതവിദ്യാഭ്യാസം നേടാനും മികച്ച അവസരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിബ്രുവരി എട്ടിന് നടക്കുന്ന ഈ പരീക്ഷ വഴി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എട്ട് മുതല്‍ പ്ലസ് ടു വരെ സ്‌കോളര്‍ഷിപ്പും മെന്റര്‍ഷിപ്പും നല്‍കി രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളര്‍ഷിപ്പുകളില്‍ ഒന്നായി മാറുകയാണെന്നും ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കത്തില്‍ അറിയിച്ചു.
Day: November 21, 2025
‘തഖ്ദീം’ ജാമിഅ മർകസ് ഫാക്വൽറ്റി വർക് ഷോപ്പ് സമാപിച്ചു
കോഴിക്കോട്: ജാമിഅ മർകസിലെ വിവിധ കോളേജുകളിലെയും ഡിപ്പാർട്മെന്റുകളിലെയും മുദരിസുമാർക്കായി സംഘടിപ്പിച്ച ദ്വിദിന ഫാക്വൽറ്റി വർക് ഷോപ്പ് സമാപിച്ചു. അക്കാദമിക് നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ പാഠ്യ-പഠ്യേതര കഴിവുകൾ വളർത്തുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സംഘടിപ്പിക്കപ്പെട്ട ശിൽപശാലയിൽ പുതിയ കാല പ്രബോധന പ്രവർത്തനങ്ങൾക്കും സാമുദായിക സമുദ്ധാരണത്തിനും ഉതകുന്ന വിഷയങ്ങളിൽ ചർച്ചകൾ നടന്നു. കാമിൽ ഇജ്തിമ കാമിൽ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അജണ്ട അവതരിപ്പിച്ചു. അഖീദ, ദഅ്‌വ, മിഷൻ തുടങ്ങിയ സെഷനുകൾക്ക് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സത്താർ കാമിൽ സഖാഫി മൂന്നിയൂർ നേതൃത്വം നൽകി.ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ്…
പത്നി മേരി ജോസഫ് (90) നിര്യാതയായി
കളത്തൂക്കടവ് പാറക്കൽ പരേതനായ ജോർജ് ജോസഫിന്റെ പത്നി മേരി ജോസഫ് (90) നിര്യാതയായി. സംസ്കാരം നവംബർ 21 രാവിലെ 11:30നു കളത്തൂക്കടവ് St. ജോൺ വിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പരേത കാഞ്ഞിരപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മേരി, പരേതനായ സണ്ണി, എല്സമ്മ സാലി (ഫ്ലോറിഡ, യു.എസ്.എ), റോസമ്മ നിർമല (ഫ്ലോറിഡ, യു.എസ്.എ), പരേതനായ മാത്യു, ജോസ് സജി, ജെയിംസ്, ടെസ്സി (ഫ്ലോറിഡ, യു.എസ്.എ), ആൻസി, ജിൻസി, ജോമി (ഫ്ലോറിഡ, യു.എസ്.എ). മരുമക്കൾ: ഫ്രാൻസിസ്, പരേതയായ റോസമ്മ, പരേതനായ ആന്റണി, മോഹൻ, ആലീസ്, ബെറ്റി, ആൻസമ്മ, ജോയ്, ഷിബു, സാബു, മഞ്ജുഷ. പരേതക്ക് 26 കൊച്ചുമക്കൾ.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശന/വിശ്രമ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഭക്തർക്ക് ദർശന സൗകര്യം ഗണ്യമായി മെച്ചപ്പെടുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ദർശനത്തിനായി വരുന്ന എല്ലാവർക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നതിന്റെ ദുരിതം ഒഴിവാക്കാൻ സ്പോട്ട് ബുക്കിംഗ് പരിഗണിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ, എ, ബി, സി മുതൽ ആരംഭിക്കുന്ന 300-500 പേരുടെ ഗ്രൂപ്പുകളെ വിഭജിച്ച് ദർശനത്തിന്റെ ഏകദേശ സമയം അറിയിക്കണം. എല്ലാവർക്കും കുടിവെള്ളം, ഇരിപ്പിടം, ലഘുഭക്ഷണം, വിശ്രമസ്ഥലം എന്നിവ ഉറപ്പാക്കണം. സ്പോട്ട് ബുക്കിംഗിന് ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും നിർബന്ധമാക്കണം. ജീവനക്കാരുടെ മോശം പെരുമാറ്റം തടയാനും അവർക്ക് പതിവ് പരിശീലനം നൽകാനും ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ഭക്തര്‍ക്ക് ദർശനം സുഖകരമാണെന്ന് ഉറപ്പാക്കണം. ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ പ്രവേശനം സുഗമമാക്കുന്നതിന് പ്രത്യേക പ്രവേശന, എക്സിറ്റ് പോയിന്റുകൾ ആവശ്യമാണ്. ക്യൂവിലുള്ള പ്രായമായവർ, ഭിന്നശേഷിക്കാർ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണന…
ബില്ലുകൾ ഒപ്പിടുന്നതിനുള്ള സമയപരിധി ഒഴിവാക്കിയത് ഗവർണർമാരുടെ അമിതാധികാര പ്രയോഗത്തിന് വഴിയൊരുക്കും: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: നിയമനിർമാണ സഭകൾ പാസാക്കിയ ബില്ലുകൾ ഒപ്പിടുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൻ്റെ മുൻ ഉത്തരവ് റദ്ദ് ചെയ്ത ഭരണഘടന ബെഞ്ച് വിധി ഗവർണർമാർക്ക് വീണ്ടും അമിതാധികാര പ്രയോഗം നടത്തുന്നതിന് അവസരമാകുമെന്ന് ആശങ്കിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ. സംഘ്പരിവാറുകാരായ ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ വരുതിയിൽ കൊണ്ടുവരാൻ കേന്ദ്ര ബിജെപി സർക്കാർ നടത്തുന്ന ശ്രമങ്ങളെ റദ്ദ് ചെയ്യുന്നതായിരുന്നു സുപ്രീംകോടതിയുടെ മുൻവിധി. ആ വിധി റദ്ദ് ചെയ്യപ്പെട്ടത് ഫെഡറലിസത്തെ അല്പം പോലും മാനിക്കാത്ത കേന്ദ്രസർക്കാർ ദുരുപയോഗിക്കാൻ സാധ്യതയുണ്ട്. ബില്ലുകൾ ഗവർണർമാർ കാരണമില്ലാതെ തടഞ്ഞുവെക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി ഇന്നത്തെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമസഭ പാസാക്കിയ ബില്ല് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഗവർണർ അനന്തമായി പിടിച്ചുവെക്കാതെ രാഷ്ട്രപതിക്ക് അയക്കുകയോ, നിയമസഭയുടെ പരിഗണനയിലേക്ക് വീണ്ടും അയക്കുകയോ ചെയ്യണമെന്നും നിയമസഭ വീണ്ടും…
നേപ്പാളിൽ വീണ്ടും ജനറൽ-ഇസഡ് യുവജന പ്രതിഷേധം; കർഫ്യൂ ഏർപ്പെടുത്തി
രണ്ട് മാസം മുമ്പ് നടന്ന ജനറൽ-ഇസഡ് പ്രതിഷേധങ്ങളെത്തുടർന്ന്, നേപ്പാളിൽ വീണ്ടും യുവാക്കളുടെ രോഷം പൊട്ടിപ്പുറപ്പെട്ടു. ബാര ജില്ലയിലെ സിമ്ര പ്രദേശത്ത് സ്ഥിതി വീണ്ടും വഷളായി. ബുധനാഴ്ച, ജനറൽ-ഇസഡ് യുവാക്കളും സിപിഎൻ-യുഎംഎൽ പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഈ സംഘർഷത്തെത്തുടർന്ന്, വ്യാഴാഴ്ച വീണ്ടും ജനറൽ-ഇസഡ് യുവാക്കൾ തെരുവിലിറങ്ങി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ഉച്ചയ്ക്ക് 12:45 മുതൽ രാത്രി 8 വരെ കർഫ്യൂ പ്രഖ്യാപിച്ചു. മുൻ നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലിയുടെ പാർട്ടിയാണ് സിപിഎൻ-യുഎംഎൽ. വ്യാഴാഴ്ച രാവിലെ 11 മണിയോടെ സിമ്ര ചൗക്കിൽ നിരവധി യുവാക്കൾ തടിച്ചുകൂടി. ജനക്കൂട്ടം വർദ്ധിച്ചതോടെ പോലീസ് അവരെ പിരിച്ചുവിടാൻ ബലപ്രയോഗം നടത്തി, കണ്ണീർവാതകം പോലും പ്രയോഗിച്ചു. കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ തുടർന്ന് കർഫ്യൂ ഏർപ്പെടുത്തി. ബുധനാഴ്ചത്തെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പരാതി നൽകിയ എല്ലാ യുഎംഎൽ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന്…
ദുബായ് എയര്‍ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് വിമാനം തകർന്നു; പൈലറ്റ് മരിച്ചു
ദുബായിൽ നടക്കുന്ന എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് ഉൾപ്പെടെ നിരവധി വിമാനങ്ങൾ ഇതിൽ പങ്കെടുക്കുന്നു. ഇന്ന് പരിപാടിയുടെ അവസാന ദിവസമായിരുന്നു. അതേസമയം, ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. തേജസ് തകർന്നുവീഴുന്നത് ഇതാദ്യമല്ല; രാജസ്ഥാനിൽ മുമ്പ് ഒരു വിമാനാപകടം സംഭവിച്ചു. ദുബായ്: ദുബായിൽ നടന്ന അന്താരാഷ്ട്ര വ്യോമ പ്രദർശനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു പൈലറ്റ് ദാരുണമായി മരിച്ചു. ഷോയ്ക്കിടെ വിമാനം പെട്ടെന്ന് ആകാശത്ത് നിന്ന് താഴേക്ക് പതിക്കുകയും നിലത്ത് ഇടിച്ചു വീഴുകയും തീപിടിക്കുകയും ചെയ്തു. തേജസ് ഉൾപ്പെട്ട രണ്ടാമത്തെ അപകടമാണിത്. 2024 മാർച്ച് 12 ന് രാജസ്ഥാനിലെ ജയ്‌സാൽമീറിലും ഇത്തരത്തില്‍ അപകടം നടന്നിരുന്നു. തേജസ് മാർക്ക് 1 പരിശീലന പറക്കൽ നടത്തുകയായിരുന്നു. എന്നാല്‍, പൈലറ്റുമാർക്ക് സുരക്ഷിതമായി പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞു. തേജസ് വിമാനാപകടങ്ങൾ അപൂർവമാണ്, കൂടാതെ വിമാനം പറത്താന്‍ വളരെ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യൻ വ്യോമസേനയുടെ തേജസ്…
ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നൽകാനാവില്ല: സുപ്രീം കോടതി
ഭരണഘടനയുടെ 200, 201 എന്നീ അനുച്ഛേദങ്ങൾ പ്രകാരമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് രാഷ്ട്രപതിയും ഗവർണർമാരും എടുക്കുന്ന തീരുമാനങ്ങൾക്ക് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ഒരു സുപ്രധാന വിധിയിൽ പറഞ്ഞു. എന്നാല്‍, ഒരു ബിൽ അനിശ്ചിതമായി കെട്ടിക്കിടക്കുകയാണെങ്കിൽ, അത് കോടതിയുടെ പരിമിതമായ ഇടപെടലിനും ഒഴിവാക്കലിനും കാരണമായേക്കാമെന്ന് കോടതി കൂട്ടിച്ചേർത്തു. ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 200, 201 പ്രകാരമുള്ള ബില്ലുകൾ അംഗീകരിക്കുന്നതിനുള്ള രാഷ്ട്രപതിയുടെയും ഗവർണറുടെയും തീരുമാനങ്ങൾക്ക് സുപ്രീം കോടതിക്ക് ഒരു സമയപരിധിയും നിശ്ചയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യാഴാഴ്ച (നവംബർ 20) ഒരു സുപ്രധാന വിധിയിൽ പറഞ്ഞു. ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനുള്ള സുപ്രീം കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി എസ്…
മർകസ് ഹയർസെക്കണ്ടറി സ്കൂളിൽ ‘സുരക്ഷിത് മാർഗ്’ ക്ലബ് ഉദ്ഘാടനം ചെയ്തു
കാരന്തുർ: മർകസ് ഹയർസെക്കണ്ടറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലബ്ബ് ‘സുരക്ഷിത് മാർഗിന്’ തുടക്കമായി. സ്കൂളിലെ എഴുനൂറിലധികം വരുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളിൽ ട്രാഫിക് ബോധവൽക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് രൂപീകരിച്ചത്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോഴിക്കോട് സെൽ പോലീസ് സൂപ്രണ്ട് അബ്ദുൽ റസാക്ക് കെ പി ക്ലബ് ഉദ്ഘാടനം ചെയ്തു. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും നിയമങ്ങളെ പിടിഎ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മുൻ ആർ ടി ഒയും സുരക്ഷിത് മാർഗിന്റെ ജില്ലാ ചീഫുമായ സുഭാഷ് ബാബു ടി കെ, മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി, കോഴിക്കോട് പോപ്പുലർ ബ്രാഞ്ച് അസിസ്റ്റൻറ് എച്ച് ആർ മാനേജർ ചഞ്ചൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷാജു വി…
സാജിത അബൂബക്കർ നാമനിർദേശ പത്രിക നൽകി
പൂക്കോട്ടൂർ: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷനിലേക്ക് യുഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്ന സാജിത അബൂബക്കർ മലപ്പുറത്ത് റിട്ടേണിങ് ഓഫീസർ മുമ്പാകെ പത്രിക നൽകി. ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും കൂടെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് സാജിത പത്രിക സമർപ്പിക്കാനെത്തിയത്. വള്ളുവമ്പ്രം ഡിവിഷൻ ബ്ലോക്ക് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, പൂക്കോട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹാരിഫ ടീച്ചർ, ശിഹാബ് പൂക്കോട്ടൂർ, എൻ ഇബ്‌റാഹിം, കെ അബ്ദുന്നാസർ, ഷഫീഖ് അഹ്‌മദ്, ചേക്കുട്ടി ഹാജി, മുഹമ്മദലി മോഴിക്കൽ, കെ.വി. ആയിഷ ടീച്ചർ, ഉമൈറ, മഹ്ബൂബുറഹ്‌മാൻ, ഹംസ എം, അബ്ദുശുക്കൂർ, വി അബ്ദുൽ അസീസ്, പി ഇബ്‌റാഹിം, പി അബൂബക്കർ, ബി ഫാത്തിമ ടീച്ചർ, സഫിയ വെങ്കട്ട, താഹിറ, പി ഹഫ്‌സത്ത് തുടങ്ങിയവർ അനുഗമിച്ചു. കുടുംബത്തിലെ മുതിർന്ന പ്രതിനിധി സഫിയ കുഞ്ഞാൻ സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി.…
