കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സ്ഥാനാർത്ഥികൾ വോട്ട് പിടിക്കുന്നതിന്റെ തിരക്കിലാണെങ്കിൽ വോട്ടറന്മാർ ആർക്ക് വോട്ട് കൊടുക്കണം ആരെ തിരഞ്ഞെടുക്കണം എന്ന ചിന്തയിലുമാണ്. ജനപ്രിയ വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പ് പത്രികയുമായി മുന്നണികൾ രംഗത്ത് വന്നതോടെ തിരഞ്ഞെടുപ്പ് രംഗം കറികൾക്ക് കടുക് വറക്കുന്നതുവരെയായി.ഇനി അങ്ങ് വാങ്ങി വച്ചാൽ മതി. അതായത് വോട്ടെടുപ്പ് വന്നാൽ മതിയെന്നർത്ഥം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ്. പഞ്ചായത്ത് ബ്ലോക്ക് ജില്ല അങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പ് രാഷ്ട്രീയപരമാണെങ്കിലും കുറച്ചൊക്ക് വ്യക്തിപരമാകും. അത് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ്. വാർഡിൽ കൂടി നടക്കുന്നതും സമ്മതിദായകരുടെ സഖ്യ കുറവുള്ളതുകൊണ്ടും വ്യക്തിപരമായി അടുപ്പം സ്ഥാനാർത്ഥികൾക്ക് കൂടുതൽ ഉള്ളതുകൊണ്ടും വാർഡ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോടൊപ്പം വ്യക്തിപരവുമാകും. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് അതിൽ രാഷ്ട്രീയം കുടുതലും വ്യക്തിപരം കുറവുമായിരിക്കും. കൂടുതൽ ആൾക്കാരും വിസ്തൃതിയുമുണ്ട് ബ്ലോക്ക് പഞ്ചായത്തിൽ എന്നതാണ്…
