ഇത് തോടല്ല; “റോഡാണ്”; വട്ടടി ദേവസ്വംചിറ റോഡിൽ യാത്രാ ക്ലേശം രൂക്ഷം

എടത്വ: തലവടി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ തോട്ടടിയിൽ നിന്നും ആനപ്രമ്പാൽ തെക്ക് നിത്യ സഹായ മാതാ മലങ്കര കത്തോലിക്കാ പള്ളി, ശിവപുരം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള റോഡ് കഴിഞ്ഞ ദിവസം പെയ്ത ഒറ്റ മഴയിൽ ചെളിക്കുളമായി. പ്രദേശത്തെ പല ഇട റോഡുകളുടെയും അവസ്ഥ ഇതു തന്നെയാണ്. ഏകദേശം 30ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് ശുദ്ധജല ക്ഷാമവും രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്ത് ഒരാൾ മരണപ്പെട്ടപ്പോൾ മൃതദേഹം എത്തിക്കുന്നതിനും സംസ്ക്കാര ചടങ്ങുകൾക്കുമായി പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘമാണ് മണ്ണിട്ട് റോഡ് സഞ്ചാരയോഗ്യമാക്കിയത്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ കുഴി എടുത്തതു മൂലം വീണ്ടും ചെളിക്കുളമായി. നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യ സംഭവമാണ്. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അപമാനിച്ചു വിട്ട കൊച്ചുവേലായുധന് നാട്ടുകാര്‍ വീട് നിര്‍മ്മിച്ചു നല്‍കി

ചേര്‍പ്പ് (തൃശ്ശൂര്‍): കേന്ദ്രമന്ത്രി സുരേഷ് ഗോപിയിൽ നിന്ന് അവഹേളനം നേരിട്ട പുല്ലു സ്വദേശി തായാട്ട് കൊച്ചു വേലായുധന്റെ വീടിന്റെ നിർമ്മാണം പൂർത്തിയായി. സെപ്റ്റംബർ 22 ന് സിപിഎം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തറക്കല്ലിട്ടു. സെപ്റ്റംബർ 12 ന് പുല്ലുവിലെ “കലുങ്ക് ചർച്ച”യിൽ സുരേഷ് ഗോപി പങ്കെടുത്തപ്പോഴാണ് വീടു നിര്‍മ്മാണത്തിന് അപേക്ഷ തയ്യാറാക്കി കൊച്ചുവേലായുധന്‍ സഹായത്തിനായി അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍, അപേക്ഷ വാങ്ങി അത് കൊച്ചുവേലായുധന് തന്നെ തിരിച്ചു കൊടുത്തു. നടന്‍ ദേവനും മറ്റു ചിലരും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു. തെങ്ങ് കടപുഴകി വീണ് പഴയ വീട് തകർന്നതിനെ തുടർന്ന് രണ്ട് വർഷമായി കുടുംബം സമീപത്തുള്ള ഒരു ഓല മേഞ്ഞ കുടിലിലാണ് താമസിച്ചിരുന്നത്. വേലായുധൻ ഒരു കർഷക തൊഴിലാളിയാണ്. സുരേഷ് ഗോപിയുടെ അഹങ്കാരപരമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച്, കൊച്ചു വേലായുധന് നിർമ്മാണ സാമഗ്രികളും പണവും സംഭാവന ചെയ്യാൻ നിരവധി…

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിനെ വീട്ടില്‍ വെച്ച് കണ്ടു; ഒന്നും പുറത്തു പറയരുതെന്ന് ദിലീപ് അഭ്യര്‍ത്ഥിച്ചു: അന്തരിച്ച സം‌വിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ കേസിന് നിര്‍ണ്ണായകമായി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ 3 ന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘകാലം ജയിലിൽ കഴിഞ്ഞ പൾസർ സുനിക്ക് 2024 സെപ്റ്റംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച് 8 ന് വിചാരണ ആരംഭിച്ചു. കൂട്ടബലാത്സംഗത്തിന് ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രങ്ങൾ പകർത്തുകയും വിതരണം ചെയ്യുകയും ചെയ്തു എന്നിവയാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കേസിലെ ഏറ്റവും നിർണായകമായ തെളിവുകളിൽ ഒന്ന് അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റേതായിരുന്നു. കുറ്റകൃത്യം നടന്നതിന് ശേഷം പൾസർ സുനി ആലുവയിലെ ദിലീപിന്റെ വീട്ടിൽ പോയിരുന്നുവെന്ന് ബാലചന്ദ്രകുമാർ അന്ന് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം കേസിലെ പ്രധാന സാക്ഷിയുമായി. കേസിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പ്രധാന ഭാഗങ്ങൾ ഇപ്രകാരമാണ്. “നടി ആക്രമണ കേസിൽ…