ഔഡി ഗ്രൂപ്പും യുഎസ് ടിയും കൈകോർക്കുന്നു; ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി

തിരുവനന്തപുരം: എഐ-അധിഷ്ഠിത സാങ്കേതിക വിദ്യ, ഡിസൈൻ, എഞ്ചിനീയറിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ആഗോള ഡിജിറ്റൽ പരിവർത്തന കമ്പനിയായ യു എസ് ടി യുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡി ഗ്രൂപ്പ് തന്ത്രപ്രധാനമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഔഡി ഗ്രൂപ്പിന്റെ ഭാഗമായ ലംബോർഗിനിയുടെ സഹസ്ഥാപനമായ ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കികൊണ്ടുള്ള കരാറിൽ യു എസ് ടി ഒപ്പുവച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഇറ്റാൽഡിസൈനിന്റെ തന്ത്രപരമായ പങ്കാളിയായും കമ്പനിയുടെ സുപ്രധാന ഉപഭോക്താവായും ഔഡി തുടരും. ഇറ്റാൽഡിസൈനിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിലൂടെ, യുഎസ് ടി യുടെ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹന വികസന സങ്കേതങ്ങൾ, ഡിജിറ്റൽ ആവാസവ്യവസ്ഥ, ഡിസൈൻ എന്നിവയിലെ വൈദഗ്ധ്യവും വാഹന രൂപകൽപ്പന, എഞ്ചിനീയറിംഗ്, പ്രോട്ടോടൈപ്പിംഗ്, ചെറുകിട സീരീസുകളുടെ ഉൽപ്പാദനം, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് എന്നിവയിൽ ഇറ്റാൽഡിസൈനിന്റെ മികവും സംയോജിപ്പിക്കുന്ന ശക്തമായ ഒരു പങ്കാളിത്തമാണ് ഈ കരാറിലൂടെ സാധ്യമാകുന്നത്. ആശയ രൂപീകരണവും രൂപകൽപ്പനയും…