ദുബായ്: പുതിയ സാങ്കേതികവിദ്യയിലൂടെയും ബ്ലോക്ക്‌ചെയിനിലൂടെയും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ആധുനിക ആഗോള കേന്ദ്രമാക്കി മാറ്റാൻ ദുബായ് ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാൻസുമായി ദുബായ് കസ്റ്റംസ് അടുത്തിടെ ഒരു സുപ്രധാന കരാറിൽ ഒപ്പു വെച്ചു. ക്രിപ്‌റ്റോ-ആസ്തികളെ സാധാരണ വ്യാപാര, ലോജിസ്റ്റിക്‌സ് പ്രവർത്തനങ്ങളിലേക്ക് സംയോജിപ്പിക്കുക, ഡിജിറ്റൽ പേയ്‌മെന്റുകളുടെ കാര്യക്ഷമത കൂടുതൽ വർദ്ധിപ്പിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രാഥമിക ലക്ഷ്യം. ലളിതമായി പറഞ്ഞാൽ, ദുബായിൽ ബിസിനസ്സ് നടത്തുന്ന രീതി പൂർണ്ണമായും നവീകരിക്കുന്നതിനും സർക്കാർ പ്രവർത്തനങ്ങളിൽ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു. ദുബായിൽ നടന്ന ബൈനാൻസ് ബ്ലോക്ക്‌ചെയിൻ വീക്ക് 2025 ന്റെ ഭാഗമായി ഒപ്പുവച്ച ഈ കരാർ, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിന് ദുബായ് നൽകുന്ന പ്രാധാന്യം പ്രകടമാക്കുന്നു. ലോജിസ്റ്റിക് മേഖലയ്ക്കും ഡിജിറ്റൽ പേയ്‌മെന്റുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ യുഎഇയുടെ ആഭ്യന്തര പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കുക…
Day: December 19, 2025
ഹജ്ജിന്റെ പേരിൽ യാചിക്കാൻ എത്തിയ 24,000 പാക്കിസ്താന്‍ കുടിയേറ്റക്കാരെ സൗദി അറേബ്യ നാടുകടത്തി
ജിദ്ദ: വിദേശത്ത് ഭിക്ഷാടനം നടത്തി രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന പാക്കിസ്താനികൾക്കെതിരെ സൗദി അധികൃതര്‍ കർശന നടപടി ആരംഭിച്ചു. യാചക കുറ്റം ചുമത്തി സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് പാക്കിസ്താനികളെയാണ് നാടുകടത്തിയത്. ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഇത്തരക്കാരെ തിരികെ കൊണ്ടുവരിക മാത്രമല്ല, അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പാക്കിസ്താന്‍ ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി വ്യക്തമാക്കി. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ) ദേശീയ അസംബ്ലിയുടെ കുറ്റകൃത്യങ്ങളെ സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഈ വർഷം മാത്രം സൗദി അറേബ്യ ഏകദേശം 24,000 പാകിസ്താനികളെ നാടുകടത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) നിന്ന് 6,000 പേരെയും, അസർബൈജാനില്‍ നിന്ന് 2,500 പേരെയുമാണ് നാടുകടത്തിയത്. പുണ്യ തീർത്ഥാടനമായ ‘ഉംറ’ നിര്‍വ്വഹിക്കാനെന്ന പേരില്‍…
ബഹ്‌റൈൻ ദേശീയ ദിനത്തിൽ കെപിഎ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു റിഫാ ഐഎംസി മെഡിക്കൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 100-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ പി എ രക്ഷാധികാരിയും മുൻ ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവർത്തകനുമായ ബിജു മലയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.പി.എ റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അദ്ധ്യക്ഷനായ ചടങ്ങിൽ റിഫാ ഏരിയ സെക്രട്ടറി സാജൻ നായർ സ്വാഗതവും, ഏരിയ ജോയിന്റ് സെക്രട്ടറി സുബിൻ നന്ദിയും പറഞ്ഞു. ഐ എം സി മെഡിക്കൽ സെന്റർ പ്രതിനിധി നിഷയ്ക്ക് കെ.പി.എ പ്രസിഡന്റ് മൊമെന്റോ നൽകി. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്…
പാലക്കാട് വംശീയ കൊലപാതകം: വംശീയ വിദ്വേഷത്തിൻ്റെയും ഉന്മാദ ദേശീയതയുടെയും ബാക്കിപത്രം: നഈം ഗഫൂർ
തിരുവനന്തപുരം: വാളയാർ അട്ടപ്പള്ളത്തെ വംശീയ കൊലപാതകം ‘പ്രബുദ്ധ’ മലയാളിയുടെ വംശീയ വിദ്വേഷത്തിൻ്റെയും ഉന്മാദ ദേശീയതയുടെയും ബാക്കിപത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. ‘നീ ബംഗ്ലാദേശിയാണോടാ’ എന്ന ആക്രോശത്തിൽ തന്നെയുണ്ട് ഛത്തിസ്ഗഡ് സ്വദേശിയായ രാമനാരായൻ ഭയ്യാറിൻ്റെ വംശീയ കൊലപാതകത്തിന് പിന്നിലെ സാമൂഹികതയും രാഷ്ട്രീയവും. ഇന്ത്യയിലുടനീളം പൗരത്വം റദ്ദ് ചെയ്യപ്പെട്ട് ആൾക്കൂട്ട മർദ്ദനങ്ങൾക്കും ബുൾഡോസർ രാജിനും വിധേയമാകുന്നവർക്ക് നേരെ നിരന്തരം കേൾക്കാറുള്ള അതേ ആക്രോശമാണിത്. ഈ അപരവിദ്വേഷത്തിൻ്റെ ആക്രോശം സോഷ്യൽ മീഡിയകളിലൂടെയും തെരുവിടങ്ങളിലൂടെയും മുഴക്കുന്ന വംശീയ വെറിയന്മാരെ സധൈര്യം അഴിഞ്ഞാടാൻ വിടുന്ന ഭരണകൂടവും പോലീസും കൂടിയാണ് ഈ വംശീയ കൊലപാതകത്തിന് വഴി വെച്ചിരിക്കുന്നത്. അതിഥി തൊഴിലാളിയായ രാമനാരായൻ ഭയ്യാറിൻ്റെ ദേശവും പേരും അസ്തിത്വവുമെല്ലാം ബംഗ്ലാദേശി എന്ന ഒറ്റ വിളിയിലൂടെ അപ്രസക്തമാക്കപ്പെടുന്നതാണ് ഹിന്ദുത്വ വംശീയവാദത്തിൻ്റെയും ഇസ് ലാമോഫോബിയയുടെയും പ്രഹരശേഷി. ഇലക്ഷൻ രാഷ്ടീയത്തിൽ പോലും ഇന്ത്യയിലെ വംശീയ രാഷ്ട്രീയത്തിനെ നോർമലൈസ്…
അറബി ഭാഷാ ദിനം: വിപുലമായ പരിപാടികളോടെ വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ
വടക്കാങ്ങര: യുണൈറ്റഡ് നാഷൻ പ്രഖ്യാപിച്ച ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ. അറബി ഭാഷ ദിനത്തിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സി.ബി.എസ്.ഇ അറബിക് ട്രെയിനറും ഗ്രന്ഥകാരനുമായ സുഹൈൽ മേൽമുറി ഉദ്ഘാടനം ചെയ്തു. ലോകത്ത് നിലനിൽക്കുന്ന ഭാഷകളിൽ ഏറ്റവും സജീവമായ ഭാഷയാണ് അറബി ഭാഷ എന്നും 60 രാജ്യങ്ങളിലായി 242 മില്യൺ ജനങ്ങൾ നിത്യേന അവരുടെ ഭാഷയായി അറബി ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഘോഷത്തോടനുബന്ധിച്ച് 7, 8, 9 ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ 3 അറബി കയ്യെഴുത്ത് മാഗസിനുകൾ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി പ്രകാശനം ചെയ്തു. കുട്ടികളുടെ അറബി ഭാഷയിലെ കഴിവും രചനാത്മകതയും കൊണ്ട് സമ്പന്നമായ മാഗസിനുകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത് എന്നും വരുംതലമുറ ഈ ഭാഷയെ നെഞ്ചേറ്റുമെന്ന ഉറപ്പാണ് ഇത് തെളിയിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ…
ജനങ്ങളുടെ മുന്നറിയിപ്പ്, തിരുത്താനുള്ള അവസരം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ മുന്നറിയിപ്പ്, ആത്മപരിശോധന നടത്താനും തിരുത്താനും ലഭിച്ച അവസരമായി ഇടതുമുന്നണി കണക്കാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും എണ്ണമറ്റ ജനക്ഷേമ പദ്ധതികളും നടപ്പാക്കിയിട്ടും, പ്രതീക്ഷയ്ക്കൊത്ത് ജനങ്ങളെ മുന്നണിക്ക് അനുകൂലമാക്കാൻ കഴിയാത്തത് ഗൗരവപൂർവം കാണണം. വിമർശനങ്ങളെ ശത്രുതയോടെയല്ല, സംയമനത്തോടെ കാണാൻ കഴിയണം. ജനങ്ങളുടെ ശബ്ദം, കേൾക്കാതെ പോകാനാവില്ല. വലിയ പ്രതീക്ഷയോടെ ഭരണമേല്പിച്ച ഇടതുമുന്നണിയുടെ പല നിലപാടുകളിലും നടപടികളിലുമുള്ള ജനങ്ങളുടെ അവിശ്വാസവും, പോലീസിന്റെയും മുന്നണി പ്രവർത്തകരുടേയും അനാവശ്യ ഇടപെടലുകളും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. അപാകതകൾ പരിഹരിച്ച് ജനവിശ്വാസം നേടിയെടുക്കാനുള്ള കർമ്മ പദ്ധതികളാണ് മുന്നണിയിൽ നിന്നും സർക്കാരിൽ നിന്നും ഉണ്ടാകേണ്ടത്. ശബരിമല പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ എല്ലാ വിഭാഗം വിശ്വാസികളിലും മുറിവേൽപ്പിച്ചിട്ടുണ്ട്. കുറ്റക്കാരെ മാറ്റിനിർത്തിയുള്ള കർശന നടപടികൾ മുന്നണി തലത്തിലും സർക്കാർ തലത്തിലും ഉണ്ടാകണം.…
നാഷണൽ ലേബർ കോൺക്ലേവ് 2025 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തെ തകർക്കാത്ത വികസന ദർശനം രൂപപ്പെടുത്തുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാഷണൽ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ്, ഒരുപക്ഷേ സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ രാജ്യം കണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്രയും വലിയ തോതിലുള്ള ഒരു ലേബർ കോൺക്ലേവ് സംഘടിപ്പിച്ചത്. ഇത് വെറും ഒരു ഔദ്യോഗിക പരിപാടിയായി ചുരുക്കേണ്ട ഒന്നല്ല. മറിച്ച്, തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും നിലനിൽപ്പും സംരക്ഷിക്കുന്നതിനുള്ള നിയമപരവും രാഷ്ട്രീയവും ജനാധിപത്യപരവുമായ ഒരു പ്രതിരോധ സംവിധാനമായിട്ടാണ് ഇതിനെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂലധനത്തിന്റെയും തൊഴിൽ ശക്തിയുടെയും അധികാരങ്ങൾ തമ്മിലുള്ള അസമത്വം ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഈ സമയത്ത്, തൊഴിലാളിവർഗത്തിനുവേണ്ടി സംസാരിക്കുകയും…
ദേശീയ ലേബർ കോൺക്ലേവ്: തൊഴിൽ നിയമങ്ങളെക്കുറിച്ച് പഠിക്കാനുള്ള സമിതി രൂപീകരിച്ചു
തിരുവനന്തപുരം: തൊഴിൽ നിയമങ്ങളെക്കുറിച്ച് പഠിക്കുന്നതിനും, കേരളത്തിലെ തൊഴിലാളികൾക്ക് തൊഴിൽ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിനും, പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി മൂന്ന് നിയമ വിദഗ്ധരുടെ ഒരു സമിതി രൂപീകരിക്കാൻ നാഷണൽ ലേബർ കോൺക്ലേവ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. ജസ്റ്റിസ് ഗോപാല ഗൗഡ, പ്രൊഫസർ ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവർ കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും. രണ്ട് ഗവേഷണ വിദ്യാർത്ഥികളും കമ്മിറ്റിയുടെ ഭാഗമാകും. ഒരു മാസത്തിനുള്ളിൽ കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നാല് തൊഴിൽ നിയമങ്ങള്‍ക്കെതിരായ തൊഴിലാളി വർഗത്തിന്റെയും കേരളത്തിന്റെയും ശക്തമായ നിലപാട് പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ലേബർ കോൺക്ലേവ് അവസാനിച്ചത്. തൊഴിലാളികളുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. ഇതുസംബന്ധിച്ച് കോൺക്ലേവ് ഏകകണ്ഠമായി ഒരു പ്രമേയം പാസാക്കി. പ്രധാന തീരുമാനങ്ങളും നിലപാടുകളും: 29 പ്രധാന തൊഴിൽ നിയമങ്ങളെ…
സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ ആദ്യ യോഗം തിരുവനന്തപുരത്ത് നടന്നു; എബിസി പദ്ധതിക്കും ഷെൽട്ടറുകൾക്കും മുൻഗണന
മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രിയും മൃഗക്ഷേമ ബോർഡ് ചെയർപേഴ്‌സണുമായ ജെ ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ ആദ്യ യോഗം നടന്നു. തെരുവ് നായ പ്രശ്നം, മൃഗസംരക്ഷണ കേന്ദ്രം, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ എബിസി പ്രവർത്തനങ്ങൾ, മൃഗക്ഷേമ ബോർഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. തീരുമാനങ്ങൾ മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള പരാതി, പെറ്റ് ഷോപ് രജിസ്ട്രേഷന്‍, ബ്രീഡർ രജിസ്‌ട്രേഷന്‍ എന്നിവക വേണ്ടിയുള്ള അപേക്ഷകള്‍ എന്നിവ ലഭിക്കുന്ന മുറക്ക് അവ ജില്ലകളിലെ ചീഫ് വെറ്റിനറി ഓഫീസർക്ക് അയച്ചു കൊടുക്കുകയും ചീഫ് വെറ്റിനറി ഓഫീസർ ഈ പരാതികൾ /അപേക്ഷകൾ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ/സീനിയർ വെറ്റനറി സർജൻ/വെറ്റിനറി സർജൻ എന്നിവര്‍ വഴി അന്വേഷണം നടത്തി ജില്ലാതലത്തിൽ നടപടി സ്വീകരിച്ച് സ്റ്റേറ്റ് ബോര്‍ഡിനെ അറിയിക്കേണ്ടതുമാണ്. ജില്ലാതലത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്തവ, വ്യക്തമായ ശുപാര്‍ശയോടുകൂടി സ്റ്റേറ്റ് ബോര്‍ഡിന് അയക്കുകയും ഇത്…
ബംഗ്ലാദേശില്‍ മതമൗലികവാദികൾ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ചു; പ്രക്ഷോഭകർക്ക് മുന്നിൽ നിസ്സഹായതയോടെ യൂനുസ് സർക്കാർ
ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ വ്യാഴാഴ്ച രാത്രി, ദൈവനിന്ദ ആരോപിച്ച് ഒരു ഹിന്ദു യുവാവിനെ ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തി. രാജ്യം ഇതിനകം രാഷ്ട്രീയ പ്രക്ഷുബ്ധതയും അക്രമാസക്തമായ പ്രതിഷേധങ്ങളും അനുഭവിക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്. മരിച്ചയാളെ ദിപു ചന്ദ്ര ദാസ് എന്നാണ് തിരിച്ചറിഞ്ഞത്. മൈമെൻസിങ് ജില്ലയിലെ ഭലുക്ക ഉപജില്ലയിലെ ദുബാലിയ പാര പ്രദേശത്തെ ഒരു വാടക വീട്ടിൽ താമസിച്ചിരുന്ന ദിപു ഒരു തുണി ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. ദീപു ഉപജീവനമാർഗ്ഗം കണ്ടെത്തി കുടുംബം പോറ്റുന്ന ഒരു സാധാരണ തൊഴിലാളിയായിരുന്നു, പോലീസ് പറയുന്നതനുസരിച്ച്, ദീപു ചന്ദ്രദാസ് പ്രവാചകൻ മുഹമ്മദ് നബി (സ) യെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്ന് ഒരു കൂട്ടം നാട്ടുകാർ ആരോപിച്ചു. ആരോപണങ്ങൾ ഉയർന്നതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. രാത്രി 9 മണിയോടെ, കോപാകുലരായ ജനക്കൂട്ടം ദീപുവിനെ വളഞ്ഞ് ആക്രമിച്ചു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ആൾക്കൂട്ടം അയാളെ ക്രൂരമായി മർദ്ദിച്ചു. കൊലപാതകത്തിനുശേഷം,…
