അറ്റ്‌ലാന്റയിൽ വൈവിധ്യമാർന്ന കലാപരിപാടികളുമായി ക്നാനായ മാമാങ്കം വര്ണോജിതമായി

അറ്റ്‌ലാന്റ: അമേരിക്കയിൽ സഭയും സമുദായവും ഒന്നിച്ചു പോകുവാൻ സാധിക്കുമെന്ന് കാണിച്ചു കൊടുത്ത KCAG യുടെ 24-ാം വാർഷികവും, ക്നാനായ നൈറ്റും, അവാർഡ് നൈറ്റും ഒക്ടോബർ 14 ന് KCAG യുടെ 2023 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വ്യത്യസ്തമായ കലാപരിപാടികൾ അണിനിരത്തികൊണ്ടു വര്‍ണ്ണോജ്ജ്വലമായി നടത്തിയെന്ന് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ, വൈസ് പ്രസിഡന്റ് ടോമി വാലിച്ചിറ,, സെക്രട്ടറി ബിജു വെള്ളപ്പള്ളിക്കുഴി എന്നിവര്‍ അറിയിച്ചു.

ഒക്ടോബർ 14 ശനിയാഴ്ച വൈകുന്നേരം ക്നായിത്തൊമ്മൻ ഹാളിൽ 6 മണി മുതൽ ചെണ്ട മേളത്തോടും, മുത്തുകുടകളോടും, താലപൊലികളോടും ആരംഭിച്ച ചടങ്ങിൽ, മുഖ്യ അതിഥിയായി KCCNA യുടെ പ്രസിഡന്റ് ഷാജി എടാട്ട് സന്നിഹിതനായിരുന്നു. വാൾട്ടൻ കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർ ചെയർമാൻ, ഡേവിഡ് തോംസൺ, പുതിയതായി ചാർജ് എടുത്ത ഹോളി ഫാമിലി ക്നാനായ ഇടവക വികാരി, ഫാദർ ജോസഫ് തോമസ് ചിറപ്പുറത്തു, കഴിഞ്ഞ 24 വർഷമായി അറ്റ്ലാന്റാ ക്നാനായ സമുദായത്തിന് നേതൃത്വം കൊടുത്ത മുൻ പ്രസിഡൻറ്മാർ എന്നിവരെല്ലാവരും സ്റ്റേജിൽ ഉപവിഷ്ടരായിരുന്നു.

ജോസഫ് തോമസ് ചിറപ്പുറത്തു അച്ഛൻറെ പ്രാർത്ഥനയോടുകൂടി ഉദ്ഘാടന പരിപാടി ആരംഭിച്ചു. KCAG സെക്രട്ടറി ബിജു വെള്ളപ്പള്ളിക്കുഴി ഏവരെയും കെസിഎജിയുടെ ക്നാനായ നൈറ്റിലേക്ക് സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്റ് ടോമി വാലിച്ചിറ
KCAG യുടെ സ്പിരിച്വൽ ഡയറക്ടറായി ജോസഫ് ചിറപുറത്ത് അച്ഛന് ഒഫീഷ്യൽ ആയിട്ട് സ്വാഗതം ചെയ്തു. പ്രസിഡണ്ട് ഡോമിനിക് ചാക്കനാൽ വിശിഷ്യാ അതിഥികൾക്ക് പൊന്നാട ഇട്ടു സ്വീകരിച്ചു. സീന കുടിലിൽ, പൗർണമി വെങ്ങാലിൽ എന്നിവരായിരുന്നു പരിപാടിയുടെ മാസ്റ്റർ ഓഫ് സെർമോണി.

ക്നാനായക്കാരുടെ യഹൂദ പാരമ്പര്യം വിളിച്ചോതുന്ന ഹനക്കാ (Hanukkah) വിളക്കാണ് ഉദ്ഘാടനത്തിന് തിരികൊളുത്തിയത്.

എന്റർടൈൻമെന്റ് കോ ഓർഡിനേറ്റർ ആയ പൗർണമി വെങ്ങാലിൽ, സീന കുടിലിൽ, ജ്യോതി എർനിക്കൽ, സാന്ദ്ര വെങ്ങാലിൽ, ലിന്റാ ജാക്സൺ, ലിബി ടോമി, മിനി അത്തിമറ്റത്തിൽ, സിനി മണപ്പാട്ടു, ജെയിംസ് കല്ലറക്കാനിയിൽ എന്നിവരുടെ സഹകരണത്തോടെ അതിമനോഹരമായ കലാപരിപാടികൾ ആസൂത്രണം ചെയ്തു. ചിന്നു ഉപ്പൂട്ടിലിന്റെ നേതൃത്തിലുള്ള KCYL ഫാഷൻ ഷോയും, ലോറൻസ് വിൽ റോക്കീസിന്റെ നെസ്റ്റോളജി ഡാൻസ് ഏവരെയും പ്രകമ്പനം കൊള്ളിച്ചു. യുവജനവേദിയുടെ അടിപൊളി ഫ്യൂഷൻ ഡാൻസും ക്നാനായ മാമാങ്കത്തിന് മാറ്റ് കൂട്ടി.

അവാർഡ് നെറ്റിന് നേതൃത്വം നൽകിയ ദീപക് മുണ്ടുപാലത്തിങ്കൽ, കഴിഞ്ഞ വര്ഷം നടത്തിയ കായിക കലാ വിജയികള്ക്ക് ട്രോഫികൾ വിതരണം ചെയ്‌തു. KCAG യുടെ വിജയത്തിനായി ഏറ്റവും കൂടുതൽ സ്‌പോൺസർഷിപ് ചെയ്ത കളത്തിൽ റെജിയ്ക്കും, KCAG യുടെ പരിപാടികള്ക്ക് സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്തു വോളന്റീർ വർക്ക് ചെയ്തുതരുന്ന കൂവക്കാട്ടിൽ ജെറിമിക്കും പ്രതിയെക പ്ലാക്കുകൾ നൽകി ആദരിച്ചു.

പരിപാടികള്ക്ക് നേതൃത്വം നൽകുവാൻ ബിജു അയ്യംകുഴക്കൽ, ദീപക് മുണ്ടുപാലത്തിങ്കൽ, ശാന്തമ്മ പുല്ലഴിയിൽ, തോമസ് വെള്ളാപ്പള്ളി, ലിസി കാപറമ്പിൽ എന്നിവർ മുൻ നിരയിൽ നിന്ന് കഠിനാദ്വനം ചെയ്ത വിജയപ്രദമാക്കിത്തീർത്തു.

KCAG യുടെ നന്മയും, പുരോഗതിയും, ക്നാനായ സമുദായത്തോടുള്ള സ്നേഹവും മനസ്സിൽ എന്നും കൊണ്ടുനടക്കുന്ന ചക്കാലപടവിൽ ലൂക്കോസ്, ഈ അസുലഭ പരിപാടിക്ക് മെഗാ സ്പോണ്സറായി മുന്നോട്ടു വന്നതിൽ പ്രസിഡന്റ് ഡോമിനിക് ചാക്കോനാൽ പ്രത്യേക നന്ദി അറിയിച്ചു.

 

Print Friendly, PDF & Email

One Thought to “അറ്റ്‌ലാന്റയിൽ വൈവിധ്യമാർന്ന കലാപരിപാടികളുമായി ക്നാനായ മാമാങ്കം വര്ണോജിതമായി”

Leave a Comment

More News