ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്റെ Annual Gala ഡിസംബര്‍ 2-ന്; ഷിക്കാഗോ മേയറും മറ്റു പ്രമുഖരും പങ്കെടുക്കും

Gladson with IL Governor JB Pritzker

ഷിക്കാഗോ: ഇന്ത്യന്‍ എഞ്ചിനീയേഴ്സിന്റെ മാതൃസംഘടനയായ അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) വാര്‍ഷിക ഘോഷം (Annual Gala) ഡിസംബര്‍ 2 ഓക്‌ബ്രൂക്ക് മാരിയറ്റ് (Oakbrook Marriott) ഗ്രാന്റ് ബാള്‍ റൂമില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു. പ്രമുഖ വ്യക്തികളായ ഷിക്കാഗോ മേയര്‍
ബ്രാന്റണ്‍ ജോണ്‍സണ്‍, ഇല്ലിനോയി ഗവര്‍ണ്ണര്‍ ജെ ബി പ്രിറ്റ്സ്കര്‍ (JB Pritzker), അമേരിക്കയിലെ പ്രശസ്ത പെര്‍ഡ്യൂ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ് ഡോ. മാഗ് ചിയാഗ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. രഘുറാം രാജന്‍ എന്നിവരെ പ്രാസംഗികരായി ക്ഷണിച്ചിട്ടുണ്ട്.

പ്രമുഖ ബോളിവുഡ് പിന്നണി ഗായിക ഷില്‍പ്പി പോളിന്‍റെ ഗാനമേളയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്യങ്ങളും ഈ സമ്മേളനത്തിനു മാറ്റ് കൂട്ടും.

Gladson Varghese with Purdue University President

സ്റ്റാര്‍ട്ട്-അപ് കമ്പനികളുടെ Financing നും Mentorship നുമായി ‘Shark Invest’ AAEIOബോര്‍ഡ് അംഗങ്ങളും Venture Capital InvestorPower Volt CEO ബ്രിജ്ജ് ശര്‍മ്മ, പ്രോബിസ് കോര്‍പറേറ്റ് പ്രസിഡണ്ട് ഡോ. പ്രമോദ് വോറ, Power Plant Corporation ചെയര്‍മാന്‍ മനീഷ് Gandhi, Ionic Group ചെയര്‍മാന്‍ ഡോ. യോഗി ബാര്‍ധ്യവാജ് എന്നിവര്‍ നേതൃത്വം നല്‍കും.

Latest Technology, Innovation Economic Development എന്നീ വിഷയങ്ങളില്‍ Panel ഡിസ്കഷന്‍ നടത്തും. AAEIO ബോര്‍ഡ് അംഗവും North western University, Kellog School of Managementന്‍റെ അസോസിയറ്റ് ഡീനുമായ ഡോ. മോഹന്‍ ബിര്‍ സിംഗ് സ്വാനി ആയിരിക്കും മോഡറേറ്റര്‍. ഈ സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി 21 അംഗ ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്ലാഡ്സണ്‍ വര്‍ഗീസ് 847-648-3300, നിതിന്‍ മഹേശ്വരി (വൈസ് പ്രസിഡണ്ട്), നാഗ് ജയ്സ്വാള്‍ (സെക്രട്ടറി) www.AAEIOUSA).ORG ല്‍ നിന്നോ ലഭിക്കുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News