എടത്വ : ഇക്കുറിയും ക്രിസ്തുമസ് ദിനത്തിൽ സ്നേഹ വിരുന്നൊരുക്കുവാൻ “നന്മയുടെ സ്നേഹക്കൂട് കൂട്ടായ്മ” എത്തും. കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ പങ്കുവെയ്ക്കലിനായി അവർ എത്തും. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം ചെലവഴിക്കുന്നതിന് സുമനസ്സുകൾ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ ഒത്തു കൂടും. പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഷോട്ട് പുളിക്കത്ര കൊയിനോണിയ ഗ്രൂപ്പിന്റെ ‘ സഹകരണത്തോടെ സാനിറ്റോറിയത്തിൽ ‘നന്മയുടെ സ്നേഹക്കൂട് ‘ സംഗമം ഡിസംബർ 25ന് നടത്തുന്നത്. കഴിഞ്ഞ 30 വർഷത്തിലധികമായി നൂറനാട് ലെപ്രസി സാനറ്റോറിയം സന്ദർശിച്ച് വിവിധ സംഘടനകളുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയാണ്. 2003 മുതൽ മുടക്കം കൂടാതെ ഇവിടെ ക്രിസ്തുമസ് പുതുവത്സര സംഗമവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി…
Day: December 25, 2025
ബിരിയാണിയിൽ ഉപ്പ് കൂടിപ്പോയി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
മുംബൈ: ബിരിയാണിയിൽ ഉപ്പ് കൂടുതലാണെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മുംബൈയിലെ ബംഗൻവാടി പ്രദേശവാസികളെ ഞെട്ടിച്ചു. ബിരിയാണിയില്‍ ഉപ്പ് കൂടുതലാണെന്ന് ആരോപിച്ച് ഭർത്താവ് പ്രകോപിതനാകുകയും ഭാര്യയുടെ തല ചുമരിൽ ഇടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 20 ന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബിരിയാണിയിലെ ഉപ്പിനെച്ചൊല്ലിയുണ്ടായ തർക്കം അക്രമാസക്തമായ ഒരു പോരാട്ടത്തിലേക്ക് നീങ്ങുകയും അത് നാസിയ പർവീന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഭർത്താവിനെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം തുടരുകയും ചെയ്യുന്നു. നാസിയ പർവീൺ വീട്ടിൽ ബിരിയാണി ഉണ്ടാക്കിയിരുന്നുവെന്നും അത്താഴ സമയത്ത് ഭർത്താവ് മൻസാർ ഇമാം ഹുസൈൻ ഭക്ഷണം കഴിച്ചയുടനെ ബിരിയാണിയിൽ ഉപ്പ് കൂടുതലാണെന്ന് പറഞ്ഞ് ഇരുവരും തമ്മില്‍ തർക്കത്തിന് തുടക്കമിട്ടു, ഒടുവിൽ, മൻസാർ നാസിയയുടെ തല ചുമരിൽ ഇടിക്കുകയും ഗുരുതരമായി…
