ഡല്‍ഹി സ്ഫോടനത്തിന് ഉപയോഗിച്ചത് സൈനിക ഗ്രേഡ് സ്ഫോടകവസ്തുക്കൾ എന്ന് സംശയം

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ട സമുച്ചയത്തിന് സമീപം തിങ്കളാഴ്ച ഉണ്ടായ വൻ സ്ഫോടനം രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് വളരെ ശക്തമായ ഒരു സൈനിക-ഗ്രേഡ് സ്ഫോടകവസ്തു മൂലമാണ് സ്ഫോടനം ഉണ്ടായതെന്നാണ്. സ്ഫോടനത്തിന്റെ തീവ്രതയും സംഭവസ്ഥലത്തെ ആഘാതത്തിന്റെ രീതിയും സൈനിക നിലവാരമുള്ള ബോംബ് നിർമ്മാണ രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായി സൂചിപ്പിക്കുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു. ഈ ആക്രമണം നടത്തിയയാൾ ഫരീദാബാദ് തീവ്രവാദ ഘടകവുമായി ബന്ധപ്പെട്ടിരുന്നു, സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സ്ഫോടനത്തിന്റെ ശക്തി വളരെ വലുതായിരുന്നതിനാൽ സമീപത്തുള്ള നിരവധി വാഹനങ്ങളും മതിലുകളും പൂർണ്ണമായും തകർന്നുവെന്ന് അന്വേഷണത്തിൽ ഉൾപ്പെട്ട ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പരമ്പരാഗത സ്ഫോടകവസ്തുക്കളേക്കാൾ വളരെ വിനാശകരമായ സൈനിക-ഗ്രേഡ് സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിൽ ഉപയോഗിച്ചതെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു.…

രാശിഫലം (12-11-2025 ബുധന്‍)

ചിങ്ങം: എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങുന്ന ദിവസമായിരിക്കും ഇന്ന്. ഇന്ന് സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്‌ടനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം തേടും. വ്യക്തിപരമായ നഷ്‌ടങ്ങളുടെ പേരില്‍ ദുഃഖിക്കേണ്ടി വരും. കന്നി: ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ബിസിനസുകാര്‍ ഇന്ന് വളരെയധികം ശ്രദ്ധിക്കണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആരാധനാലയത്തില്‍ നിങ്ങള്‍ ദര്‍ശനം നടത്തും. തുലാം: ഇന്ന് നിങ്ങള്‍ക്ക് വ്യത്യസ്‌തങ്ങളായ മാനസികാവസ്ഥ ആയിരിക്കും. നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു കാര്യം നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക. വൃശ്ചികം: ഇന്ന് നിങ്ങളുടെ സ്വാധീനം ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കും. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ കൂടുതല്‍ ശക്തിയായി ഈ ദിനത്തില്‍ പ്രകടിപ്പിക്കും. കൂടുതല്‍ ശ്രദ്ധയോടെ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും പുതിയ…

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സൗജന്യ ദന്ത പരിശോധന ചികിത്സ ക്യാമ്പ് നടത്തി

എടത്വ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി പുഞ്ചിരി പ്രോജക്ടിന്റെ ഭാഗമായി ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ തിരുവല്ല പുഷ്പഗിരി ഡന്റ്ൽ കോളജിന്റെ സഹകരണത്തോടെ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. എടത്വ പച്ച ലൂർദ് മാതാ ഹയർ സെക്കൻണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഫാദർ ജോസഫ് ചൂളപറമ്പിൽ ഉദ്ഘാടനം ചെയ്തു .ക്ളബ് പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. ദന്താരോഗ്യവും സംരംക്ഷണവും എന്ന വിഷയത്തിൽ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി ലെക്ച്ചറർ ഡോ. റൂബി മേരി ഫിലിപ്പ് , ഡോ. ആശിത സിബിച്ചൻ എന്നിവർ സെമിനാറിന് നേതൃത്വം നല്കി. ബോധവത്ക്കരണ ലഘുലേഖയുടെ പ്രകാശനം സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ പ്രിൻസിപ്പാൾ എലിസബത്ത് മാത്യുവിന് നല്കി നിർവഹിച്ചു. പ്രധാന അധ്യാപിക അന്നമ്മ ജോസഫ്, ജിജി മാത്യൂ ചുടുക്കാട്ടിൽ, റോണി ജോർജ്ജ്,ഡോ…

പാപം മനുഷ്യനെ ദൈവാത്മാവിൽ നിന്ന് അകറ്റി, ശൂന്യതയിലേക് നയിക്കുന്നു: ഡോ. ലീന കെ. ചെറിയാൻ

ഹൂസ്റ്റൺ : ദൈവം തൻറെ ആത്മാവിനെ മനുഷ്യൻ്റെ ഉള്ളിലേക്കു ഊതിയപ്പോൾ  മനുഷ്യനു ജീവൻ ലഭിച്ചു എന്നാൽ പാപം വന്നപ്പോൾ മനുഷ്യൻ ആത്മാവിൽ നിന്നും പിന്മാറി തുടങ്ങി. ആത്മാവില്ലാത്ത ശരീരം ജീവിച്ചിരിപ്പില്ലാത്തതുപോലെ, ആത്മീയ ബന്ധം നഷ്ടമായ മനുഷ്യനും ശൂന്യതയിലായി. “ദൈവത്തിൻറെ ആത്മാവും മനുഷ്യൻറെ ആത്മീയാവസ്ഥയും” തമ്മിലുള്ള ബന്ധത്തെ അപഗ്രഥിച്ചു  ലീന കെ. ചെറിയാൻ പറഞ്ഞു ഇന്‍റർനാഷണൽ പ്രയർലെെൻ നവ:11 ചൊവാഴ്ച സംഘടിപ്പിച്ച  600- മത് സമ്മേളനത്തില്‍ മുഖ്യ സന്ദേശം സന്ദേശം നല്‍കുകയായിരുന്നു ഡോ. ലീന ദൈവത്തിൻറെ ആത്മാവിനോടുള്ള ദാഹം നമ്മുടെ ഉള്ളിൽ ഉണ്ടോ എന്നത് നാം  തിരിച്ചറിയേണ്ടത് — മനുഷ്യൻ ഭൂമിയിൽ ദുരിതം, ദൗർഭാഗ്യം, രോഗം എന്നിവയെല്ലാം നേരിടുമ്പോഴും, ദൈവത്തിൻറെ ആത്മാവിനോടു ചേർന്ന് നടക്കുമ്പോൾ  അതിനെ അതിജീവിക്കുവാൻ  ശക്തി ലഭിക്കുന്നു. അതുകൊണ്ട് ദൈവത്തിൻറെ ആത്മാവിനോടു നിരന്തരം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. ദൈവം നമ്മെ വിളിക്കുന്നു; അവനിൽ നിന്നു അകന്നുപോയവരെ…

രാജ്യത്തിന് ഇപ്പോഴും വിദേശ പ്രതിഭകളെ ആവശ്യമുണ്ടെന്ന് ട്രം‌പ്

വാഷിംഗ്ടണ്‍: എച്ച്-1ബി വിസകൾക്ക് 100,000 ഡോളര്‍ പുതിയ ഫീസ് ഏർപ്പെടുത്തിയിട്ടും, രാജ്യത്തിന് ഇപ്പോഴും വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചിലതരം സാങ്കേതിക കഴിവുകളുടെ കുറവ് അമേരിക്ക നേരിടുന്നുണ്ടെന്നും, ചില മേഖലകളിൽ വിദേശ പ്രൊഫഷണലുകളെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ഫോക്സ് ന്യൂസ് അഭിമുഖത്തില്‍ ട്രംപ് പ്രസ്താവിച്ചു. എല്ലാ മേഖലയിലും ആവശ്യമായ വൈദഗ്ധ്യമുള്ളവരുടെ അഭാവം അമേരിക്കയിലുണ്ടെന്ന് ട്രംപ് സമ്മതിച്ചു. H-1B വിസകൾക്കുള്ള അപേക്ഷാ ഫീസ് $100,000 ആയി വർദ്ധിപ്പിച്ച സമയത്താണ് ട്രം‌പിന്റെ ഈ പ്രസ്താവന വരുന്നത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ഐടി വിദഗ്ധരെ നിയമിക്കുന്ന ടെക് വ്യവസായത്തിലാണ് H-1B വിസകൾ പ്രധാനമായും ഉപയോഗിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം H-1B വിസ സ്വീകരിച്ചവരിൽ 71 ശതമാനം ഇന്ത്യക്കാരായിരുന്നു, അതേസമയം ചൈനയുടേത് 11.7 ശതമാനം മാത്രമായിരുന്നു.…

“വിദേശ വിദ്യാർത്ഥികളെ വിലക്കിയാൽ അമേരിക്കൻ കോളേജുകൾ അടച്ചുപൂട്ടേണ്ടിവരും”: ട്രംപ് തന്റെ നിലപാട് മയപ്പെടുത്തുന്നു

വാഷിംഗ്ടണ്‍: യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്കും സർവകലാശാലാ സംവിധാനത്തിനും അന്താരാഷ്ട്ര വിദ്യാർത്ഥികൾ “അനിവാര്യരാണ്” എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറച്ചാൽ അമേരിക്കയിലെ പകുതി കോളേജുകളും അടച്ചുപൂട്ടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ട്രം‌പ്, അവരെ പരിമിതപ്പെടുത്തുന്നത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ‘വിനാശകര’മാകുമെന്നും പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, വിദേശ വിദ്യാർത്ഥികൾ അമേരിക്കൻ സർവകലാശാലകൾക്ക് “ബിസിനസിന് നല്ലവരാണ്” എന്ന് അദ്ദേഹം പറഞ്ഞു. കാരണം, അവർ ആഭ്യന്തര വിദ്യാർത്ഥികളേക്കാൾ ഇരട്ടി ഫീസ് നൽകുകയും കോളേജുകള്‍ കോടിക്കണക്കിന് ഡോളർ വരുമാനം നേടുകയും ചെയ്യുന്നു. അത്തരം വിദ്യാർത്ഥികളെ നിരോധിക്കുന്നത് അമേരിക്കൻ സർവകലാശാലകളുടെ ഭാവിക്ക് നേരിട്ടുള്ള പ്രഹരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ വിദ്യാർത്ഥികളെ പരിമിതപ്പെടുത്തുന്നത് സർവകലാശാലാ വരുമാനത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “നിങ്ങൾക്ക് പകുതി വിദ്യാർത്ഥികളെയും പുറത്താക്കാൻ കഴിയില്ല; അത് നമ്മുടെ സർവകലാശാല,…

ഫിലാഡൽഫിയ സെൻറ് തോമസ് പള്ളിയിൽ കൺവെൻഷൻ കിക്കോഫിന് ആവേശകരമായ പ്രതികരണം

ചിക്കാഗോ : രജതജൂബിലി ആഘോഷിക്കുന്ന മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ജൂബിലി കൺവീനർ ഫാദർ ജോൺ മേലേപ്പുറത്തിന്റെ നേതൃത്വത്തിൽ ഫിലാഡൽഫിയ സെൻറ് തോമസ് സീറോ മലബാർ ഫൊറോന പള്ളിയിൽ വളരെ ഉത്സാഹപൂർവ്വം നവംബർ ഒൻപതാം തീയതി നടന്നു. കൺവെൻഷന്റെ ഭാഗമായി ഇടവകകൾസന്ദർശിക്കുന്നതിനും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ആയി എത്തിച്ചേർന്നഫാ: ജോൺ മേലേപുറത്തിനെയും കൺവെൻഷൻ ചെയർമാൻ ബിജി സി. മാണി, ഫിനാൻസ് ചെയർമാൻ ആൻഡ്രൂസ് തോമസ് എന്നിവരെയും ഇടവകവികാരി ഫാ: ജോർജ് ദാനവേലിൽ, കൺവെൻഷൻ പ്രതിനിധികളായ അലക്സ് പടയാറ്റിൽ, ജെയ്സി ജോസഫ്, ജോസ് കുന്നേൽ, ജോസ് തോമസ്, സിബിച്ചൻ ചേമ്പ്ളാണിയിൽ എന്നിവരും മറ്റു ഇടവകാംഗങ്ങളും സന്തോഷപൂർവ്വം സ്വീകരിച്ചു.ഫാ: ജോൺ മേലേപ്പുറം രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളുടെ വിവരങ്ങൾ നൽകി. നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന കൺവെൻഷൻ പരിപാടികളുടെ രൂപരേഖ ബിജി സി.…

സീറോ മലബാർ കൺവെൻഷൻ കിക്കോഫ് സാക്രമെന്റോയിൽ വിജയകരമായി നടന്നു

2026 ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോയിൽ വെച്ച് നടത്തപ്പെടുന്ന സീറോ മലബാർ രജത ജൂബിലി കൺവെൻഷന്റെ കിക്കോഫ് സാക്രമെന്റോയിലെ ഇൻഫന്റ് ജീസസ് സീറോ മലബാർ പള്ളിയിൽ നവംബർ 9ന് ഫാ: ജോൺസൺ കോവൂർ പുത്തൻപുരക്കൽ നിർവഹിച്ചു. കൺവെൻഷന്റെ ഭാഗമായി നടത്തുന്ന ഇടവക സന്ദർശനത്തിനായി എത്തിച്ചേർന്ന ഫാദർ ജോൺസനെയും ജോണി വടക്കുംചേരിയെയും വികാരി ഫാ: ജിബി ജെയിംസ് പൊങ്ങമ്പാറയും ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളും, ഇടവകാംഗങ്ങളും സ്നേഹപൂർവ്വം സ്വീകരിച്ചു.രൂപതയിലെ എല്ലാ പള്ളികളിലെയും കൺവെൻഷൻ പ്രതിനിധികളോട് ചേർന്ന് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി എല്ലാ ഇടവകകളും സന്ദർശിക്കുവാൻ ശ്രമിക്കുന്നതായി കൺവെൻഷൻ ടീം അറിയിച്ചു. വിവരങ്ങൾ പങ്കുവയ്ക്കുക വഴി കൺവെൻഷൻ രജിസ്ട്രേഷൻ എളുപ്പമാവുകയും കൂടുതൽ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയിൽ പങ്കു ചേർക്കാൻ കഴിയുകയും ചെയ്യുമെന്ന് ടീം വിശ്വസിക്കുന്നു.രൂപത ചാൻസലർ ഫാ: ജോൺസനും,ഫെസിലിറ്റി ചെയർമാൻജോണിയും രജിസ്ട്രേഷൻ, കൺവെൻഷൻ വേദി,…

കെ.എച്ച്.എൻ.എ “ശബരീ യാത്ര” – മണ്ഡല വ്രതത്തിൻ്റെ പുണ്യയാത്രക്ക് അമേരിക്കൻ മലയാളി ഹിന്ദുക്കളുടെ സമർപ്പണം!

ഫ്ലോറിഡ :കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) മണ്ഡല കാലത്ത് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തർക്കായി സൗജന്യ ബസ് സർവീസ് ഒരുക്കുന്നു. അമേരിക്കൻ മലയാളി ഹിന്ദുക്കളുടെ വിശ്വാസവും ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ “ശബരീ യാത്ര”, ഭക്തിയുടെയും സമർപ്പണത്തിൻ്റെയും പ്രതീകമായി മാറുകയാണ്. ഉദാരമനസ്കരായ സ്‌പോൺസർമാരുടെ പിന്തുണയോടെ നടപ്പിലാക്കുന്ന “ശബരീ യാത്ര ”  നവംബർ 17  മുതൽ ജനുവരി 13 വരെയുള്ള കാലയളവിൽ ലഭ്യമാകും. ഈ പദ്ധതിയുടെ സൗജന്യ സേവനം കെ.എച്ച്.എൻ.എ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, അറുപതു വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഭക്തർക്കും വേണ്ടിയാണു ഒരുക്കിയിട്ടുള്ളത്. ബസ്സുകൾ പുറപ്പെടുന്ന സ്ഥലങ്ങളും സമയക്രമവും ഷെഡ്യൂൾ ചെയ്യുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും.കെ.എച്ച്.എൻ.എ ട്രഷറർ അശോക് മേനോൻ സ്പോൺസർ ചെയ്യുന്ന ബസ്, നവംബർ 20-ന് രാവിലെ 8 മണിക്ക് ചോറ്റാനിക്കര ക്ഷേത്രപരിസരത്തുനിന്ന് പുറപ്പെടും. ഇരുമുടി കെട്ടു നിറച്ചു…

ഡാലസ് ഏരിയ റാപ്പിഡ് ട്രാൻസിറ്റ് ട്രെയിനിൽ വെടിവയ്പ്പിന് 18 വയസ്സുള്ള പ്രതി അറസ്റ്റിൽ

ഡാലസ് : ഏരിയ റാപ്പിഡ് ട്രാൻസിറ്റ് (DART) ട്രെയിനിൽ കഴിഞ്ഞവാരം നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള ലാമോൺ റഷൗഡ് വിൻ II നെയുടെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. സാക്ഷിമൊഴികൾ, സുരക്ഷാ വീഡിയോകൾ, മറ്റുള്ള തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി ട്രെയിനിൽ നിന്ന് രക്ഷപെട്ട്  മറ്റൊരു സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു . വെടിവയ്പ്പിൽ പരിക്കേറ്റ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിൻ മേൽ ഗുരുതരമായ ആക്രമണത്തിനും മാരകായുധം ഉപയോഗിച്ചതിനും കേസെടുത്തു. വെടിവയ്പ്പിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.പ്രതി അറസ്റ്റിലായതിന് ശേഷവും അന്വേഷണം തുടരുന്നു.