കാണുന്ന മണ്ണിന്റെ കാണാത്ത ബോധ നി – രാമയ ചേതന ദൈവം ! കൃഷ്ണനല്ലേശുവല്ല – ള്ളയല്ലാദിയാം സത്യം പ്രപഞ്ചാത്മ ബോധം ! മായാ പ്രപഞ്ചമേ, നിന്റെ നിരാമയ നായകനല്ലയോ ദൈവം ! കാല പ്രവാഹ വഴി – കളിൽ ഉണ്മയാം സ്നേഹ സ്വരൂപമീ ദൈവം ! കാണാത്തൊരാത്മ – പ്രഭാവമനശ്വര താള സംഗീതമെൻ ദൈവം ഭൂമിയിൽ ഞാനായ മൺ കട്ടയിൽ ജീവ സാര സമ്പൂർണ്ണത ദൈവം ഞാനും പ്രപഞ്ചവും വർത്തമാനത്തിന്റെ താള നിരാമയ ബോധം ദ് വൈതമല്ലദ്വൈത തത്വത്തിൽ ഒന്ന് ചേർ – ന്നിത്തിരി പൂവായ് വിടർന്നു ! ,ആനന്ദ ദായക മാ ദിവ്യ സ്രോതസ്സിൽ ഞാനായി ചേർന്നിരിക്കുമോൾ ! നാളെകൾ താണ്ടും പ്രപഞ്ച സമുദ്രത്തിൽ ഞാനെന്നും മറ്റൊരു തുള്ളി !
Year: 2025
ഡാലസിൽ വർഷാന്തര കൺവെൻഷനും, ഉപവാസ പ്രാർത്ഥനയും ഡിസംബർ 26 മുതൽ 27 വരെ
ഡാലസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകമിഷന്റെ നേതൃത്വത്തിലുള്ള വർഷാന്തര കൺവെൻഷനും ഉപവാസ പ്രാർത്ഥനയും ഡിസംബർ 26 (നാളെ) മുതൽ 27 വരെയുള്ള ദിവസങ്ങളിൽ (വെള്ളി, ശനി) വൈകുന്നേരം 6.30 മുതൽ 8.30 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരിയും, പ്രമുഖ കൺവെൻഷൻ പ്രസംഗകനുമായ റവ.ജിജോ എം.ജേക്കബ് കൺവെൻഷന് മുഖ്യ സന്ദേശം നൽകും. ഇടവക ഗായകസംഘം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഡിസംബർ 27 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ഉപവാസ പ്രാർത്ഥന ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. ഡിസംബർ 26 ,27 (വെള്ളി,ശനി) ദിവസങ്ങളിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇടവകമിഷന്റെ നേതൃത്വത്തിലുള്ള വർഷാന്തര കൺവെൻഷനിലേക്കും, ഉപവാസ…
എഡ്മിന്റണിൽ കാതോരം ലൈവ് ഇൻ കൺസർട്ട് വിജയകരമായി അരങ്ങേറി
എഡ്മിന്റൻ : വൈറ്റ് ഔൾ പ്രൊഡക്ഷൻസ് അവതരിപ്പിച്ച “കാതോരം – ലൈവ് ഇൻ കോൺസർട്ട് (Ear to the Heart)” ഡിസംബർ 20-ന് സെന്റ് ബേസിൽസ് കൾച്ചറൽ സെന്ററിൽ വിജയകരമായി അരങ്ങേറി. നിറഞ്ഞ സദസ്സ് സാക്ഷിയായ ഈ സംഗീത സന്ധ്യ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. കാതോരം മ്യൂസിക് ക്ലബ്ബിലെ 6 സംഗീതജ്ഞരും 13 ഗായകരും ചേർന്ന് അവതരിപ്പിച്ച ഈ സംഗീതതപസ്സ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മികച്ച ശബ്ദസംവിധാനവും മനോഹരമായ ലൈറ്റിംഗ് സംവിധാനവും വേദിയുടെ സമഗ്രമായ ആംബിയൻസും പരിപാടിയുടെ നിലവാരം കൂടുതൽ ഉയർത്തി. ഇതെല്ലാം ഒരുക്കിയത് വൈറ്റ് ഔൾ പ്രൊഡക്ഷൻസ് ആയിരുന്നു. സംഗീതത്തിന്റെ ആത്മാവിനെ സ്പർശിക്കുന്ന ഗാനാവതരണങ്ങളിലൂടെ “Ear to the Heart” എന്ന ആശയം പൂർണമായും സഫലമായി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ സ്പോൺസർമാർക്കും സാങ്കേതിക സംഘത്തിനും സന്നദ്ധ പ്രവർത്തകർക്കും പ്രേക്ഷകർക്കും സംഘാടകർ ഹൃദയപൂർവ്വം…
ക്രിസ്മസ് തലേന്ന് ഫോർട്ട് വർത്തിൽ എടിഎം കവർച്ചാ ശ്രമം: കട തകർത്ത് മെഷീൻ പുറത്തേക്ക് വലിച്ചിഴച്ചു
ഫോർട്ട് വർത്ത് (ടെക്സസ്): ക്രിസ്മസ് തലേന്ന് പുലർച്ചെ ഫോർട്ട് വർത്തിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ സിനിമയെ വെല്ലുന്ന രീതിയിൽ എടിഎം കവർച്ചാ ശ്രമം. മോഷ്ടിച്ച എസ്‌യുവി (SUV) ഉപയോഗിച്ച് എടിഎം മെഷീൻ കെട്ടിവലിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 3:45-ഓടെ സൗത്ത് ചെറി സ്ട്രീറ്റിലെ കടയിലാണ് സംഭവം നടന്നത്. മോഷ്ടിച്ച വാഹനത്തിൽ മെറ്റൽ കേബിൾ ഘടിപ്പിച്ച് എടിഎം മെഷീൻ കടയുടെ ഗ്ലാസ് വാതിലുകൾ തകർത്ത് പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനം ഓടിച്ചു പോകുന്നതിനിടെ എടിഎം വേർപെട്ടുപോയി. തുടർന്ന് ഐ-30 (I-30) സർവീസ് റോഡിൽ മെഷീൻ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. കൃത്യത്തിന് ഒരു മണിക്കൂർ മുമ്പ് ഡാളസിൽ നിന്ന് മോഷ്ടിച്ച എസ്‌യുവിയാണ് പ്രതികൾ ഉപയോഗിച്ചത്. ഇത് സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെടുത്തു. കറുത്ത ഹൂഡി, മാസ്ക്, ഓറഞ്ച് ഗ്ലൗസ് എന്നിവ ധരിച്ച രണ്ട് പേരാണ് ദൃശ്യങ്ങളിലുള്ളത്.…
സജി വർഗീസ് ഫിലഡൽഫിയിൽ നിര്യാതനായി
ഫിലഡൽഫിയ: റാന്നി പുലി അള്ളുങ്കൽ പുത്തൻ വീട്ടിൽ പരേതനായ പി.എം. വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സജി വർഗീസ് (58) ഫിലഡൽഫിയയിൽ നിര്യാതനായി. ഭാര്യ: സോജിമോൾ വർഗീസ് മഴുക്കീർ പൗവ്വറയിൽ കുടുംബാംഗമാണ്. മക്കൾ: എയ്ഞ്ചല, എലൈജ സഹോദരങ്ങൾ: ലൈയ്സൻ & സജി (ന്യൂയോർക്ക്), ലീന & ഫ്രെഡി (അറ്റ്ലാന്റാ) സംസ്ക്കാരം 27 ശനിയാഴ്ച രാവിലെ 9 ന് ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ചിന്റെ (9707 Bustleton Avenue, Philadelphia. PA 19115) ചുമതലയിൽ നടത്തപ്പെടും.
ന്യൂയോർക്ക് ടൈംസിന്റെ ‘മികച്ച പുസ്തകങ്ങൾ’: കിരൺ ദേശായിയും അരുന്ധതി റോയിയും പട്ടികയിൽ
ന്യൂയോർക്ക്: ലോകപ്രശസ്ത പത്രമായ ന്യൂയോർക്ക് ടൈംസ് (New York Times) പുറത്തുവിട്ട ഈ വർഷത്തെ മികച്ച പത്ത് പുസ്തകങ്ങളുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ എഴുത്തുകാർ ഇടംപിടിച്ചു. ഫിക്ഷൻ വിഭാഗത്തിൽ കിരൺ ദേശായിയും നോൺ-ഫിക്ഷൻ വിഭാഗത്തിൽ അരുന്ധതി റോയിയുമാണ് ഈ നേട്ടം കൈവരിച്ചത്. ബുക്കർ സമ്മാന ജേതാവായ കിരൺ ദേശായിയുടെ (The Loneliness of Sonia and Sunny) എന്ന നോവൽ ഏറെക്കാലത്തിന് ശേഷമുള്ള അവരുടെ ശക്തമായ തിരിച്ചുവരവാണ്. 1996-നും 2002-നും ഇടയിൽ നടക്കുന്ന രണ്ട് ഇന്ത്യൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന ഈ കൃതി, ഏകാന്തതയുടെയും പ്രണയത്തിന്റെയും വ്യത്യസ്ത തലങ്ങളെ ആഴത്തിൽ ആവിഷ്കരിക്കുന്നു. അരുന്ധതി റോയിയുടെ (Mother Mary Comes to Me) ആദ്യത്തെ ഓർമ്മക്കുറിപ്പാണിത് . അന്തരിച്ച തന്റെ മാതാവ് മേരി റോയിയുമായുള്ള സങ്കീർണ്ണവും തീക്ഷ്ണവുമായ ബന്ധത്തെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ‘തന്റെ അഭയവും കൊടുങ്കാറ്റുമായിരുന്നു അമ്മ’ എന്ന്…
സ്റ്റാറ്റൻ ഐലന്റ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം
ന്യൂയോർക്ക് : സ്റ്റാറ്റൻ ഐലന്റ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ സംഘടിപ്പിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്ക് ഓഫ് വൻ വിജയമായി 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം(2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു.ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക). കോൺഫറൻസ് പ്രചാരണത്തിന്റെ…
പ്രിസ്ക ജോസഫ് ജോഫി (42) ഡാളസിൽ അന്തരിച്ചു
ഡാളസ്: പ്രിസ്ക ജോസഫ് ജോഫി (42) ഡിസംബർ 23 രാവിലെ ഡാളസിൽ അന്തരിച്ചു. PMG സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. കെ. ജോസഫിന്റെ മകളാണ്. ഭർത്താവ് : ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ, മക്കൾ: ലേവി, ലൂക്ക് സംസ്കാര ശുശ്രൂഷകൾ സംസ്കാര ശുശ്രൂഷകൾ 2025 ഡിസംബർ 27 ശനിയാഴ്ച നടക്കും. പൊതുദർശനവും ശുശ്രൂഷയും: ശനിയാഴ്ച രാവിലെ 9 മണിക്ക് മെസ്ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കും. സംസ്കാരം: ഉച്ചയ്ക്ക് 2 മണിക്ക് സണ്ണി വെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) നടക്കും.
ബംഗ്ലാദേശിലെ മാധ്യമ പ്രവർത്തക നസ്‌നീൻ മുന്നിക്ക് മതമൗലികവാദികളുടെ ഭീഷണി
ധാക്ക: ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ, അക്രമാസക്തമായ പ്രതിഷേധങ്ങൾ, ബംഗ്ലാദേശിലെ അക്രമാസക്തമായ അന്തരീക്ഷം എന്നിവയ്ക്കിടയിൽ, പ്രശസ്ത പത്രപ്രവർത്തക നസ്‌നീൻ മുന്നിയുടെ സുരക്ഷ ഗുരുതരമായ ഭീഷണിയിലാണ്. ഗ്ലോബൽ ടിവി ബംഗ്ലാദേശിന്റെ വാർത്താ മേധാവി നസ്‌നീൻ മുന്നിയെ അവരുടെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് തീവ്ര ഗ്രൂപ്പുകൾ ആവശ്യപ്പെടുകയും അത് ചെയ്തില്ലെങ്കിൽ ചാനലിന്റെ ഓഫീസ് കത്തിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഡിസംബർ 21-ന്, വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിലെ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ചില യുവാക്കൾ ധാക്കയിലെ തേജ്ഗാവിലുള്ള ഗ്ലോബൽ ടിവി ഓഫീസിൽ എത്തി നസ്നീൻ മുന്നിയെ നീക്കം ചെയ്തില്ലെങ്കിൽ, പ്രതം അലോയിലും ദി ഡെയ്‌ലി സ്റ്റാറിലും നടന്ന സംഭവങ്ങൾക്ക് സമാനമായി, ഓഫീസ് കത്തിക്കുമെന്ന് അവർ ചാനൽ മാനേജ്‌മെന്റിനോട് തുറന്നു പറഞ്ഞു. ഉസ്മാൻ ഹാദിയുടെ മരണത്തെക്കുറിച്ചുള്ള വാർത്താക്കുറിപ്പിൽ ചാനൽ നിഷ്പക്ഷത പാലിച്ചില്ലെന്ന് അവർ ആരോപിച്ചു. ഈ സംഭവം സംഘടനയുടെ പ്രസിഡന്റ് റിഫാത്ത് റാഷിദ്…
ന്യൂസിലൻഡിൽ സിഖ് മത ഘോഷയാത്ര പ്രതിഷേധക്കാർ തടഞ്ഞു
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിലെ സൗത്ത് ഓക്ക്‌ലൻഡിൽ നടന്ന സിഖ് മത ഘോഷയാത്ര തടയാൻ പ്രാദേശിക പ്രതിഷേധക്കാർ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. “ഇത് ഇന്ത്യയല്ല, ന്യൂസിലാൻഡാണ്” എന്നെഴുതിയ ബാനറുകൾ പിടിച്ചാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്. മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണിതെന്ന് സിഖ് ഗ്രൂപ്പുകൾ സംഭവത്തെ അപലപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഞായറാഴ്ച നടന്ന നഗർ കീർത്തന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. മനുരേവയിലെ ഗുരുദ്വാര നാനാക്‌സർ തത്ത് ഈശ്വർ ദർബാറിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. മടങ്ങുന്നതിനിടെയാണ് ഇത് തടഞ്ഞത്. ഈ സംഭവം സിഖ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചിട്ടുണ്ട്. ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്‌ബീർ സിംഗ് ബാദൽ ഈ സംഭവത്തെ മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിച്ചു. “ന്യൂസിലാൻഡിലെ സൗത്ത് ഓക്ക്‌ലൻഡിൽ പ്രാദേശിക പ്രതിഷേധക്കാർ നടത്തിയ സമാധാനപരമായ നാഗർ കീർത്തന ഘോഷയാത്ര തടസ്സപ്പെടുത്തിയതിനെ ഞാൻ ശക്തമായി അപലപിക്കുന്നു. നാഗർ കീർത്തനം ഒരു വിശുദ്ധ സിഖ് പാരമ്പര്യമാണ് – ശ്രീ ഗുരു ഗ്രന്ഥ് സാഹിബിൽ നിന്നുള്ള…
