‘ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്തിയില്ലെങ്കിൽ ഇനിയും കനത്ത തീരുവ ചുമത്തുമെന്ന് ട്രം‌പിന്റെ മുന്നറിയിപ്പ്

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് വീണ്ടും കനത്ത തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി മോദി അങ്ങനെ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, അത്തരം ചർച്ചകള്‍ നടന്നിട്ടില്ലെന്ന് നിഷേധിക്കുകയും തങ്ങളുടെ എണ്ണ നയം ദേശീയ താൽപ്പര്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വാഷിംഗ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യ കനത്ത ഇറക്കുമതി തീരുവ, അതായത് താരിഫ് നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. “റഷ്യൻ എണ്ണയുടെ കാര്യം താൻ ചെയ്യില്ലെന്ന് മോദി എന്നോട് പറഞ്ഞു,…

ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്: മൂന്ന് പേർക്ക് പരിക്ക്

ഒക്ക്ലഹോമ:ഒക്ക്ലഹോമയിലെ സ്റ്റിൽവാട്ടറിൽ സ്ഥിതി ചെയ്യുന്ന ഒക്ക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റെസിഡൻഷ്യൽ ഹാളിന് പുറത്തുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. ഒക്ടോ:19-ന് പുലർച്ചെ 3:40ഓടെയാണ് കാർറിക്കർ ഈസ്റ്റ് റെസിഡൻഷ്യൽ ഹാളിന് സമീപം വെടിവെപ്പ് നടന്നത്. ക്യാമ്പസിന് പുറത്തുള്ള സ്വകാര്യ പാർട്ടിക്കു ശേഷം ചിലർ യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരെയും ഒക്ക്ലഹോമ സിറ്റി, ടൾസയിലെ ആശുപത്രികളിലേക്ക് മാറ്റി. കുറ്റവാളികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവെപ്പിന്റെ സാഹചര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രശ്‌നത്തിന്റെ തുടക്കം സ്റ്റിൽവാട്ടറിലെ പെയിൻ കൗണ്ടി എക്സ്പോ സെന്ററിൽ നടന്ന പാർട്ടിയിലുണ്ടായ തർക്കമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെകുറിച്ചു  വിവരം ലഭികുന്നവർ ഒഎസ്യു പൊലീസ് ഡിപ്പാർട്മെന്റുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കണ്‍വെൻഷൻ ഒക്ടോ: 24 മുതൽ

ഡാലസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്  വാർഷിക ത്രിദിന കണ്‍വെൻഷൻ ഒക്ടോ: 24 , 25 26 തിയ്യതികളിൽ നടത്തപ്പെടുന്നു . വെള്ളി, ശനി  ദിവസങ്ങളിൽ വൈകീട്ട് 6 :30 നും കടശ്ശി യോഗം ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രുഷായോടനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത് .MESSIAH IN CARNATION-എന്ന വിഷയത്തെ അധികരിച്ചു റവ. ലിജോ ടി. ജോർജ് (സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവാനിയ) മുഖ്യ പ്രഭാഷണം നടത്തും സുവിശേഷ യോഗങ്ങളിലേക്കു ഏവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു കൂടുതൽ വിവരങ്ങൾക്കു റവ രജീവ് സുഗു

മാര്‍ത്തോമ്മാ സഭ “മാനവ സേവാ പുരസ്‌കാരം” ബോസ്റ്റണിലെ നിന്നുള്ള ഡോ. ജോര്‍ജ് എബ്രഹാമിന്

ന്യൂയോർക്ക് : മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ ഏര്‍പ്പെടുത്തിയ ‘മാര്‍ത്തോമ്മാ മാനവ സേവാ പുരസ്‌കാരം’ ഈ വര്‍ഷം ബോസ്റ്റണിൽ നിന്നുള്ള കാര്‍മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവും നോർത്ത് അമേരിക്ക മാര്‍ത്തോമ്മാ സഭയുടെ നിയമകാര്യ സമിതി സജീവ അംഗമായ ഡോ. ജോര്‍ജ് എം എബ്രഹാമിന് നല്‍കി. ആരോഗ്യമേഖലയില്‍ നടത്തിയ സുതാര്യ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 2025 ഒക്ടോബര്‍ 2-ന് തിരുവല്ലയിലെ ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഭയുടെ മെത്രാപ്പൊലീത്താ ഡോ. തിയോദോഷ്യസ് മാര്‍ത്തോമ്മാ ബഹുമതിപൂര്വം പുരസ്‌കാരം സമ്മാനിച്ചു. ഡോ. ജോര്‍ജ് എബ്രഹാം സെയിന്റ് വിന്‍സന്റ് ആശുപത്രിയിലെ മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് ഹെഡും, മസാച്യുസെറ്റ്സ് സര്‍വകലാശാല മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറുമാണ്. Infectious Diseases എന്ന മേഖലയിലും പ്രമുഖനാണ്. American College of Physicians-ന്റെ മുന്‍ പ്രസിഡന്റും, US ഫിസിഷ്യന്‍ ലൈസന്‍സിംഗിന് നേതൃത്വം നല്‍കുന്ന വിവിധ സ്ഥാപനങ്ങളില്‍ ചെയര്‍മാനുമായിട്ടും…

പ്രസന്നൻ പിള്ളയുടെ മാതാവിന്റെ നിര്യാണത്തിൽ കെ.എച്ച്.എൻ.എ. അനുശോചിച്ചു

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃനിരയോടെപ്പം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും സാമ്പത്തിക പരാധീനതയുള്ള മലയാളി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നല്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും, അമേരിക്കൻ മലയാളികളുടെ വിവിധ പൊതുമണ്ഡലങ്ങളിൽ സജീവ സാന്നിധ്യവും , ഇപ്പോഴത്തെ കെ.എച്ച്.എൻ.എ. ഡയറക്ടർ ബോർഡ് മെമ്പറുമായ പ്രസന്നൻ പിള്ളയുടെ മാതാവ് ചെല്ലമ്മ അമ്മയുടെ നിര്യാണത്തിൽ പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ കെ.എച്ച്.എൻ.എ. നേതൃയോഗം അനുശോചിച്ചു. കേരളത്തിൽ പന്തളം നൂറനാട് തറവാട്ട് വീട്ടിൽ വാർധക്യ സഹജമായ അസുഖത്താൽ അന്തരിച്ച ചെല്ലമ്മ അമ്മ പരേതനായ കുഞ്ഞുപിള്ള കുറുപ്പിന്റെ സഹധർമ്മിണിയാണ്. അടുത്ത കുടുംബാംഗങ്ങളായ പ്രസന്നൻ പിള്ള ഭാര്യ ഡോ:അനിത പിള്ള, സുരേഷ് കുമാർ, ഷൈലജ,ഗിരിജ രാമകൃഷ്ണൻ, രാമകൃഷ്ണ പിള്ള, ശ്രീനിവാസൻ, ആശ ലക്ഷ്മി എന്നിവരുടെയും മറ്റു ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും സെക്രട്ടറി സിനു നായർ അവതരിപ്പിച്ച അനുശോചന പ്രമേയം…

ഡാളസ് കേരളാ അസോസിയേഷൻ തിരഞ്ഞെടുപ്പ്-ജേക്കബ് സൈമൺ ഇലക്ഷൻ കമ്മീഷ്ണർ

ഡാളസ് :കേരളാ അസോസി യേഷൻ ഓഫ് ഡാലസ് 2026-27 വർഷങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് .നേത്ര്വത്വം  നൽകുന്നതിന് ജേക്കബ് സൈമൺ (ഇലക്ഷൻ കമ്മീഷ്ണർ ) , പീറ്റർ നെറ്റോ, മാത്യു കോശി അസിസ്റ്റൻ്റ് ഇലക്ഷൻ കമ്മീഷനറൻമാർ) എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മീറ്റിയെ  തിരഞ്ഞെടുത്തു.ഒക്ടോബര് 31 നാണു തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക  നൽകുന്നതിനുള്ള അവസാന തിയ്യതി. 1976 ൽ സ്ഥാപിതമായ സംഘടന  അമ്പതാം വർഷത്തിലേക്ക് പ്രാവേശിക്കുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന വലിയ ആഘോഷ പരിപാടികൾ  അസോസി യേഷൻ ആസൂത്രണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനനുയോജ്യമായ  ഒരു  ഭരണ സമിതിയെ  സമവായത്തിലൂടെ അധികാരത്തിലേറ്റണമെന്നാണ് ഭൂരിപഷം അംഗങ്ങളും ആഗ്രഹിക്കുന്നത്  അതിനുള്ള അണിയറ പ്രവർത്തനങ്ങൾക്കു മുതിർന്ന അംഗങ്ങളും മുൻ ഭാരവാഹികളും നേത്ര്വത്വം നൽകുന്നു.

രാശിഫലം (20-10-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള ഒരു ദിവസമായാണ് കാണുന്നത്. ഒന്നിലും അമീത പ്രതീക്ഷ വക്കാതിരിക്കുക. കന്നി: ഇന്ന് സമ്മിശ്ര അനുഭവങ്ങളുടെ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ സംഭാഷണങ്ങളാൽ നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ഉടൻ ലഭിക്കും. തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാണ് – പ്രത്യേകിച്ച് ഒരു ഇൻ്റർവ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. വൃശ്ചികം: ജീവിതം മികച്ച അധ്യാപകനാണ്, എന്ന് അറിവുള്ളവർ പറയാറുണ്ട്. ഇന്ന്, നിങ്ങൾക്കും ഇത് അനുഭവിക്കാൻ കഴിയും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ ഇന്ന് പഠിക്കും. ഇത് മൂലം പലർക്കും നിങ്ങളോട് അസൂയ ഉണ്ടാകും.…

“നീൽസലാം” ഫലസ്തീൻ ഐക്യധാർഢ്യ വിജയാഹ്ലാദ പ്രകടനവുമായി ഫ്രറ്റേണിറ്റി

കോട്ടക്കൽ: ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ ഫ്രറ്റേണിറ്റി പ്രതിനിധികളായി വിജയിച്ച യൂണിയൻ ഭാരവാഹികളെ അണിനിരത്തി സംഘടിപ്പിച്ച നീൽസലാം ക്യാമ്പസ് വാരിയസ് മീറ്റിന്റെ ഭാഗമായി നടത്തിയ ഫലസ്തീൻ ഐക്യധാർഢ്യ വിജയാഹ്ലാദ റാലി ശ്രദ്ധേയമായി. വംശീയതക്കെതിരെ സാഹോദര്യ വിദ്യാർഥിത്വം, നീതി പുലരും, ഫലസ്തീൻ വിജയിക്കും എന്ന ബാനർ ഉയർത്തിയാണ് റാലി സംഘടിപ്പിച്ചത്. തുടർന്ന് നടന്ന നീൽസലാം ക്യാമ്പസ് വാരിയസ് മീറ്റ് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഫ്രറ്റേണിറ്റി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി സഫീർ ഷാ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ വി. ടി. എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ:അമീൻ യാസർ ചുള്ളിപ്പാറ, ഹാദീഹസ്സൻ…

‘ഒരു തൈ നടാം പദ്ധതി പ്രകാരം 7,31,836 വൃക്ഷത്തൈകൾ നട്ട കണ്ണൂര്‍ ജില്ലയ്ക്ക് അവാര്‍ഡ്

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ഡയറക്ടർ ഡി. രഞ്ജിത്തിൽ നിന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൈകൾ നട്ടുപിടിപ്പിച്ചതിനുള്ള അവാർഡ് ഹരിതകേരളം കണ്ണൂർ ജില്ലാ മിഷൻ കോഓർഡിനേറ്റർ ഇ.കെ. സോമശേഖരന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ നവകേരളം സംസ്ഥാന കോഓർഡിനേറ്റർ ഡോ. ടി.എൻ. സീമ അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബർ 15 വരെയുള്ള കാലയളവിൽ 7,31,836 തൈകൾ നട്ടുപിടിപ്പിച്ചാണ് ജില്ല ഒന്നാമതെത്തിയത്. കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, നാഷണൽ സർവീസ് സ്കീം ടീമുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലൈബ്രറികൾ, ട്രീ നഴ്‌സറികൾ എന്നിവ സംഭാവന ചെയ്ത തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടത്. ചങ്ങാത്തിക്കൊരു തൈ എന്ന പേരിൽ സ്കൂളുകളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓർമ്മ മരം എന്ന പേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിച്ചു. പിആര്‍ഡി, കേരള സര്‍ക്കാര്‍

മതമൗലികവാദത്തിനും തീവ്രവാദത്തിനുമെതിരെ പോരാട്ടം തുടരുമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിൻ

കൊച്ചി: മൗലികവാദം, തീവ്രവാദം, അസഹിഷ്ണുത എന്നിവയ്‌ക്കെതിരെ പോരാടുന്നത് തുടരുമെന്നും സ്വാതന്ത്ര്യം, സമത്വം, മാനുഷിക അന്തസ്സ് എന്നിവയ്ക്കായി നിലകൊള്ളുമെന്നും പ്രവാസിയായ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിൻ ഉറപ്പിച്ചു പറഞ്ഞു. സ്വതന്ത്രചിന്തകരുടെയും നിരീശ്വരവാദികളുടെയും കൂട്ടായ്മയായ ലിറ്റ്മസ് 2025 ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഞായറാഴ്ച സ്വീകരിച്ച ശേഷം സംസാരിച്ച ശ്രീമതി നസ്രിൻ, സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം എല്ലാത്തരം മതങ്ങളെയും പുരുഷാധിപത്യ പാരമ്പര്യങ്ങളെയും സംസ്കാരങ്ങളെയും ആചാരങ്ങളെയും വിമർശിച്ചിട്ടുണ്ടെന്ന് പറഞ്ഞു. “ഒരു മതം വരുത്തിവയ്ക്കുന്ന ദോഷത്തിന് ആനുപാതികമാണ് എന്റെ വിമർശനം. ഒരു മതം എത്രത്തോളം മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവോ, സ്ത്രീകളെ അടിച്ചമർത്തുന്നുവോ, അസഹിഷ്ണുത വളർത്തുന്നുവോ, ക്രൂരതയും പ്രാകൃതത്വവും പ്രചരിപ്പിക്കുന്നുവോ അത്രത്തോളം ഞാൻ അതിനെ വെല്ലുവിളിക്കും. അടിച്ചമർത്തപ്പെട്ടവർ ആരായാലും, ഞാൻ എപ്പോഴും അവരുടെ പക്ഷത്ത് നിലകൊണ്ടിട്ടുണ്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കളെയോ പാകിസ്ഥാനിൽ ക്രിസ്ത്യാനികളെയോ അടിച്ചമർത്തപ്പെട്ടവരെ ഞാൻ പ്രതിരോധിച്ചതുപോലെ, മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെട്ടപ്പോഴെല്ലാം ഞാൻ അവരെ പ്രതിരോധിച്ചിട്ടുണ്ട്. എനിക്ക്…