ടെക്സസ് നാഷണല്‍ ഗാര്‍ഡിനെ ഇല്ലിനോയിസിലേക്ക് അയച്ചത് തെറ്റായ നടപടി-ഒക്ലഹോമ ഗവര്‍ണര്‍

ഒക്ലഹോമ : ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഇല്ലിനോയിസിലേക്ക് നാഷണല്‍ ഗാര്‍ഡ് സൈനികരെ അയച്ചതിനെതിരെ ഒക്ലഹോമ ഗവര്‍ണറും റിപ്പബ്ലിക്കനും ആയ കെവിന്‍ സ്റ്റിറ്റ് പ്രതിഷേധം രേഖപ്പെടുത്തി. ഫെഡറലിസത്തിന്റെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെയും ഭാഗമായി സ്റ്റിറ്റ് ഈ നീക്കത്തിനെതിരെ നിലപാടെടുത്തതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. “ബൈഡന്‍ ഭരണകാലത്ത് ഇല്ലിനോയിസ് ഗവര്‍ണര്‍ ഒക്ലഹോമയിലേക്ക് സൈനികരെ അയച്ചിരുന്നെങ്കില്‍ ഒക്ലഹോമവാസികള്‍ അതിനെതിരെ കഠിനമായി പ്രതികരിക്കുമായിരുന്നു,” സ്റ്റിറ്റ് വ്യക്തമാക്കി. ഇല്ലിനോയിസില്‍ പ്രാദേശിക ജനങ്ങള്‍യും ഡെമോക്രാറ്റ് നേതാക്കളും ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിട്ടും ഏകപക്ഷീയമായി നാഷണല്‍ ഗാര്‍ഡ് സൈനികരെ അയച്ചത് നിയമവിരുദ്ധമാണെന്ന് വിമര്‍ശനമുണ്ട്. “ഒരു ഗവര്‍ണര്‍ മറ്റൊരാളുടെ സംസ്ഥാനത്തിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് ശരിയായ സമീപനമല്ല,” എന്നതാണ് സ്റ്റിറ്റിന്റെ നിലപാട്. അതേസമയം, അദ്ദേഹം പ്രസിഡന്റ് ട്രംപിന്റെ “നിയമം എന്നും ക്രമം എന്നും നിലനിര്‍ത്തുന്ന” ശ്രമങ്ങളെ പിന്തുണക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഗവര്‍ണേഴ്‌സ് അസോസിയേഷന്റെ ചെയര്‍മാനായതിനാല്‍, ഇത്തരത്തില്‍ തുറന്നെതിര്‍പ്പ് അറിയിക്കുന്ന ആദ്യ റിപ്പബ്ലിക്കന്‍…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന് നവനേതൃത്വം; സണ്ണി മാളിയേക്കൽ(പ്രസിഡൻറ്) സാം മാത്യു( സെക്രട്ടറി)

ഡാളസ്: രണ്ടു ദശാബ്ദങ്ങളായി മാധ്യമ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (IPCNT) അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളായി പ്രസിഡൻറ് സണ്ണി മാളിയേക്കൽ, വൈസ് പ്രസിഡണ്ട് ഡോ.അഞ്ചു ബിജിലി, സെക്രട്ടറി സാം മാത്യു, ജോയിൻ്റ് സെക്രട്ടറി, അനശ്വർ മാമ്പിള്ളി, ട്രഷറർ ബെന്നി ജോൺ, ജോ.ട്രഷറർ തോമസ് ചിറമേൽ.എന്നിവരെ തിരഞ്ഞെടുത്തു. ഒക്ടോബർ 8 ബുധനാഴ്ച വൈകീട്ട് മുതിർന്ന മാധ്യമപ്രവർത്തകൻ പി പി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരെഞ്ഞെടുപ്പ് നടന്നത് ബിജിലി ജോർജ്(ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ചെയർമാൻ) ,പി.പി. ചെറിയാൻ ,സിജു. വി ജോർജ്, രാജു തരകൻ, റ്റി.സി ചാക്കോ, പ്രസാദ് തീയോടിക്കൽ എന്നിവരെ ഡയറക്ടേഴ്സ് ബോർഡ് അംഗങ്ങളായും ഐകകണ്ഠേന തിരഞ്ഞെടുത്തു. സാഹിത്യകാരനും സാമൂഹിക സംസ്കാരിക പ്രവർത്തകനുമായ മാധ്യമ പ്രവർത്തകനുമായ എബ്രഹാം തെക്കേമുറിയുടെ നേതൃത്വത്തിൽ 2006-ൽ തുടക്കം കുറിച്ച ഇന്ത്യാ പ്രസ്…

ഹൂസ്റ്റൺ ഹോട്ടൽ സമരം ഞായറാഴ്ച അവസാനിക്കും: 40% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ

ഹൂസ്റ്റൺ: ഹിൽട്ടൺ ഹൂസ്റ്റൺ-അമേരിക്കസ് ഹോട്ടലിൽ 42 ദിവസമായി തുടരുന്ന സമരം ഞായറാഴ്ച അവസാനിക്കാൻ സാധ്യത. 40% ശമ്പള വർദ്ധനവാണ് സമരത്തിലുള്ള തൊഴിലാളികൾ പ്രധാനമായി ആവശ്യപ്പെടുന്നത്. ഹോട്ടൽ റെക്കോർഡ് ലാഭം നേടുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. യൂണിയൻ അംഗങ്ങളായ ഏകദേശം 400 തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്. നിലവിലെ മണിക്കൂറിന് $16.50എന്നതിൽ നിന്ന് $23 ആയി ശമ്പളം ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. ജീവിതച്ചെലവ് കൂടിയതും വാടക വർദ്ധനവുമാണ് തങ്ങൾക്ക് ഉയർന്ന ശമ്പളം ആവശ്യപ്പെടാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു. ഹിൽട്ടൺ അധികൃതർ ആദ്യ ഘട്ടത്തിൽ മണിക്കൂറിന് $1 വർദ്ധിപ്പിച്ച് $17.50 ആക്കാം എന്ന് മറുപടി നൽകിയിരുന്നു. ഹോട്ടലിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയതും അസാധാരണവുമായ ഈ സമരമാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൻ്റെ സാമ്പത്തിക പ്രകടനവും തൊഴിലാളി പ്രശ്നങ്ങളും ചർച്ചാവിഷയമാക്കിയത്.

മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈവശാസ്ത്ര പഠനത്തിൽ ഒമ്പത് അൽമായർക്ക് ഡിപ്ലോമ ബിരുദം; ബിഷപ്പ് എമരിറ്റസ് മാർ. ജേക്കബ് അങ്ങാടിയത്ത് ഡിപ്ലോമകൾ സമ്മാനിച്ചു

കൊപ്പേൽ/ടെക്‌സാസ്: കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ വിശ്വാസ പരിശീലന ഡിപ്പാർട്ട്‌മെന്റായ മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ, കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിലെ ഒൻപത് അൽമായർ ഡിപ്ലോമ ബിരുദം നേടി. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയിൽ, വിദ്യാർഥികൾ ഓൺലൈനായാണ് പഠനം പൂർത്തിയാക്കിയത്. ഇടവകയിൽ ഒക്ടോബർ 5-ന് നടന്ന ബിരുദദാന ചടങ്ങിൽ ബിഷപ്പ് എമരിറ്റസ് മാർ. ജേക്കബ് അങ്ങാടിയത്ത് ബിരുദധാരികൾക്ക് ഡിപ്ലോമ സമ്മാനിച്ചു. ജോർജ് പുളിക്കൽ, ജിജോ ജോസഫ്, ഹണി ജിജോ, സന്തോഷ് ജോർജ്, വിനിൽ വർഗീസ്, അമ്പിൽ വി പാലാട്ടി, കിരൺ ജോർജ്, മഞ്ജു കോലഞ്ചേരി, ഷീന ജോൺ എന്നിവരാണ് രണ്ടു വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കി ഡിപ്ലോമ കരസ്ഥമാക്കിയവർ. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്,…

പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ നടപടി ഒഴിവാക്കാൻ ഫെഡറൽ ഏജൻ്റുമാർക്ക് കോടതി ഉത്തരവ്

ചിക്കാഗോ: പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ ICE, DHS ഏജൻ്റുമാർ നടത്തുന്ന ആക്രമണങ്ങൾ ഒഴിവാക്കാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി സാറാ എല്ലിസ് പുറപ്പെടുവിച്ച താൽക്കാലിക വിലക്ക് ഉത്തരവ് (TRO), ഒരു കുറ്റകൃത്യം ചെയ്തു എന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങൾ ഇല്ലാത്ത പക്ഷം മാധ്യമപ്രവർത്തകർ, പ്രതിഷേധക്കാർ, മറ്റ് പൗരന്മാർ എന്നിവർക്കെതിരെ ‘കലാപ നിയന്ത്രണ ആയുധങ്ങൾ’ ഉപയോഗിക്കുന്നതിൽ നിന്ന് ഫെഡറൽ ഏജൻ്റുമാരെ വിലക്കുന്നു. ബ്രോഡ്‌വ്യൂ ICE കേന്ദ്രത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ ഫെഡറൽ ഏജൻ്റുമാർ പെപ്പർ ബോളുകൾ ഉപയോഗിച്ച് തന്നെ ആക്രമിച്ചു എന്ന് പറയുന്ന പാസ്റ്റർ ഡേവിഡ് ബ്ലാക്ക് ഉൾപ്പെടെയുള്ളവരാണ് കേസ് ഫയൽ ചെയ്തത്. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനോ, ഭീഷണിപ്പെടുത്തുന്നതിനോ, ബലപ്രയോഗം നടത്തുന്നതിനോ ജഡ്ജിയുടെ ഉത്തരവിൽ വിലക്കുണ്ട്.

ലോക തപാൽ ദിനത്തിൽ തലവടി സിഎംഎസ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ മാതാപിതാക്കൾക്ക് സ്നേഹ സന്ദേശം അയച്ചു.

തലവടി: സ്മാർട്ട് ഫോണിന്റേയും സോഷ്യൽ മീഡിയയുടേയും വരവോടെ തപാലോഫീസുകളുടെ സേവനം ഔദ്യോഗികമായ ആവശ്യങ്ങളിൽ മാത്രം ചുരുങ്ങി പോയി എന്ന നിലയിൽ എത്തിയ സാഹചര്യത്തില്‍ വിദ്യാർത്ഥികൾക്ക് ഇടയിൽ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ആണ് ഇത് സംഘടിപ്പിച്ചത്. കത്തുകളും കാത്തിരിപ്പുമൊക്കെ അത്ഭുതമായി കാണുംവിധം ആളുകൾ മാറിപ്പോയിരിക്കുന്നു. കത്തുകളുടെ ലോകത്തേക്ക് ഇറങ്ങി ചെല്ലണം, ഉള്ളു തുറന്നെഴുതണം, മറുപടിക്കായ്‌ കാത്തിരിക്കണം,  ഒറ്റപ്പെടലുകളിൽ..  സ്നേഹത്തിന്റെ മഷി പുരണ്ട കത്തുകൾ പിന്നേയും വായിക്കണം, വീണ്ടുമെഴുതണം എന്ന സന്ദേശം നല്കിയാണ് ഇപ്രകാരം ഒരു ദിനാചരണം സംഘടിപ്പിച്ചതെന്ന് പ്രധാന അദ്ധ്യാ ധ്യാപകൻ റെജിൽ സാം മാത്യു പറഞ്ഞു. കുന്തിരിക്കൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ബി. പ്രതിഭ, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർമാരായ ടി. അർജുൻ, സീന പി. വർഗ്ഗീസ് എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ചു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യൂ,സൂസൻ വി.ഡാനിയേൽ, ആൻസി ജോസഫ്, സാനി എം. ചാക്കോ, ആർ…

പ്രമുഖ ആർഎസ്എസ് നേതാവ് പിഇബി മേനോൻ അന്തരിച്ചു

കൊച്ചി: മുൻ ആർഎസ്എസ് കേരള പ്രാന്ത സംഘചാലക് പിഇബി മേനോൻ (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് അദ്ദേഹം അന്തരിച്ചത്. ആലുവ ബാങ്ക് ജംഗ്ഷനു സമീപമുള്ള അദ്ദേഹത്തിന്റെ വസതിയായ പറയത്ത് ഹൗസിൽ മൃതദേഹം എത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആലുവ വെളിയത്തനാട്ടുള്ള തന്ത്രവിദ്യാപീഠത്തിൽ സംസ്കാരം നടക്കും. ഭാര്യ വിജയലക്ഷ്മി, മക്കൾ വിഷ്ണുപ്രസാദ് (ബാലൻ & കമ്പനി, ആലുവ), വിഷ്ണുപ്രിയ (അധ്യാപിക, ഭവൻസ് സ്കൂൾ, ഏരൂർ). പ്രശസ്ത ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ ബാലൻ & കമ്പനിയുടെ തലവനായിരുന്ന മേനോൻ, പി മാധവ്ജിയുമായും കേരള ക്ഷേത്ര സംരക്ഷണ സമിതിയുമായും ഉള്ള ബന്ധത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് പ്രവേശിച്ചത്. പിന്നീട്, അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർഎസ്എസ്) സജീവമായി.…

കലാഭാരതി ബാല കലാരത്ന മത്സരത്തിൽ ദേശീയതലത്തിൽ മികച്ച വിജയം നേടി വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ

വടക്കാങ്ങര : കലാഭാരതി ചിൽഡ്രൻസ് ഇൻസ്റ്റിറ്റ്യൂട്ട് ദേശീയതലത്തിൽ നടത്തിയ കയ്യെഴുത്ത്, ചിത്രരചന മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ. സ്കൂളിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ കയ്യെഴുത്ത് മത്സരത്തിൽ എയ്സ ഫാത്തിം (കെ.ജി), മുഹമ്മദ് ഇഷാൻ (ആറാം ക്ലാസ്), ഇഷാ മെഹ് വിഷ് (രണ്ടാം ക്ലാസ്), അദിബ ഫാത്തിമ (ഏഴാം ക്ലാസ്) എന്നിവരും ചിത്രരചന മത്സരത്തിൽ അനഹിത തെക്കത്ത് (കെ.ജി), റിസ ഫാത്തിമ കെ പി (ഒന്നാം ക്ലാസ്), ദുആ മറിയം കെ പി (രണ്ടാം ക്ലാസ്), ഹയ റുഷ്ദ (മൂന്നാം ക്ലാസ്), ഷെസാൻ ഷെരീഫ് കെ.ടി (അഞ്ചാം ക്ലാസ്), റോന കോഴിപ്പള്ളി (ഏഴാം ക്ലാസ്) എന്നിവർ ദേശീയതലത്തിൽ വിജയികളായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അനുമോദിച്ചു. പൊതു മത്സര വിഭാഗം മേധാവി നസ്മി ടീച്ചർ, സ്കൂൾ കമ്മിറ്റി പ്രസിഡൻറ്…

കേരള സ്ക്രാപ്പ് മെർച്ചന്റ്റ്സ് അസോസിയേഷൻ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം: തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), ഇന്ന്, ഒക്ടോബർ 8ന്, നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. പാഴ്‌വസ്തു ശേഖരണവും സംസ്കരണവും സാധ്യമാക്കുന്ന മേഖലയുടെ നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് മാർച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നിന്നും ആരംഭിച്ച തൊഴിൽ സംരക്ഷണ റാലി സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ ആസിഫ് ഉദ്ഘാടനം ചെയ്തു. അവകാശ സംരക്ഷണ പോരാട്ട പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരും മറ്റു 13 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഉൾപ്പെടെ…

കെ.എം. മാണിക്ക് തലസ്ഥാനത്ത് സ്മാരകം നിർമ്മിക്കണം: കെ. ആനന്ദകുമാർ

കേരളത്തിന്റെ വികാസ പരിണാമങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച കെ.എം. മാണിക്ക് തലസ്ഥാനത്ത് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ്‌ അറുപത്തി ഒന്നാം ജന്മവാർഷികം പ്രമാണിച്ച്, കേരളാ കോൺഗ്രസ്‌ (എം) നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച *കെ.എം. മാണി സ്മരണാഞ്‌ജലി* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിമൂന്ന് ബജറ്റുകളിലൂടെ, കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ മൂല്യവത്തായ സംഭാവനകൾ നൽകിയ കെ.എം. മാണി, കാരുണ്യ ചികിത്സാ പദ്ധതയിലൂടെ, സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകി: ആനന്ദകുമാർ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ്‌ സതീഷ് മേച്ചേരിയുടെ അധ്യക്ഷതയിൽ വെമ്പായത്ത് നടന്ന പരിപാടിയിൽ എ. നൗഷാദ് (സി.പി.ഐ (എം), രാധാകൃഷ്ണൻ നായർ (കരയോഗം പ്രസിഡന്റ്‌ എൻ.എസ്.എസ്), ഫാ. ടി. പ്രഭാകർ, കെ. ഷോഫി, കെ.എസ്. പ്രമോദ്, ഭുവനചന്ദ്രൻ നായർ, ഷീന മധു, രവീന്ദ്രൻ…