വാഷിംഗ്‌ടൺ :അനധികൃതമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാർ 2025 അവസാനത്തോടെ സ്വമേധയാ അമേരിക്ക വിട്ടുപോവുകയാണെങ്കിൽ അവർക്ക് നൽകുന്ന സാമ്പത്തിക സഹായം (Exit Bonus) 3,000 ഡോളറായി (ഏകദേശം 2.5 ലക്ഷം രൂപ) വർദ്ധിപ്പിച്ചു. നേരത്തെ ഇത് 1,000 ഡോളറായിരുന്നു. ഡിസംബർ 31-നകം മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും നിയമപരമായ പിഴകളിൽ ഇളവും ലഭിക്കും. ‘സിബിപി ഹോം’ എന്ന മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് വേണം മടക്കം ഉറപ്പാക്കാൻ. ട്രംപ് ഭരണകൂടത്തിന്റെ മാസ് ഡിപ്പോർട്ടേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അവർക്ക് പിന്നീട് ഒരിക്കലും അമേരിക്കയിലേക്ക് മടങ്ങാൻ കഴിയില്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കി. ഒരാളെ അറസ്റ്റ് ചെയ്ത് നാടുകടത്താൻ ശരാശരി 17,000 ഡോളർ ചെലവ് വരും. ഇതിനേക്കാൾ ലാഭകരമാണ് സ്വയം മടങ്ങുന്നവർക്ക് പണം നൽകുന്നതെന്നാണ് സർക്കാരിന്റെ…
Year: 2025
സമന്വയ ആൽബെർട്ടയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27ന്
എഡ്മിന്റൻ : കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമന്വയുടെ , ആൽബെർട്ട യൂണിറ്റ് “സമന്വയ ആൽബെർട്ട” ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Beats and Bells 20K5” ഡിസംബർ 27ന് എഡ്മണ്ടൻ പ്ലെസന്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നു . കേരളീയ തനത് കലാരൂപങ്ങളും പാശ്ചാസ്ത്യ സംഗീത നൃത്ത പരിപാടികളും ഗാനമേള , ഡി.ജെ , ആകർഷണമായ ഗെയിംസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാവർക്കും ആസ്വാദ്യകരമായ ഒരു സായാഹ്നം ആണ് സമന്വയ ആൽബെർട്ട ഒരുക്കിയിരിക്കുന്നത്. മനസു നിറക്കുന്ന കലാവിരുന്ന് ആസ്വദിച്ചുകൊണ്ടുള്ള ഒരു സായാഹ്നത്തോടെ 2025 നോട് വിട പറയാൻ ടിക്കറ്റിന് വേണ്ടി ഈ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Samanwaya Alberta’s Beats & Bells 2K25 വാർത്ത : ജോസഫ് ജോൺ, കാൽഗറി
ഗാൽവെസ്റ്റൺ ബേയിൽ വിമാനം തകർന്നു വീണു: അഞ്ച് മരണം
ഗാൽവെസ്റ്റൺ (ടെക്സസ്) : തിങ്കളാഴ്ച മെക്സിക്കോയിൽ നിന്നുള്ള ഒരു മെഡിക്കൽ വിമാനം ഗാൽവെസ്റ്റൺ ബേയിൽ തകർന്നുവീണ് അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ഗാൽവെസ്റ്റൺ കോസ്‌വേയുടെ പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്നത്. ഉച്ചകഴിഞ്ഞ് 3:15 ഓടെ സംഭവത്തെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിന് ഒരു കോൾ ലഭിച്ചു, ഉടൻ തന്നെ അവർ പ്രതികരിച്ചു. സംഭവസ്ഥലത്തു നിന്നുള്ള വീഡിയോയിൽ കുറഞ്ഞത് ഒരു കുട്ടിയെയെങ്കിലും വെള്ളത്തിൽ നിന്ന് വലിച്ചെടുത്ത് ആംബുലൻസിൽ കയറ്റുന്നത് കാണിച്ചു.. ഒരാളെ കാണാതായിട്ടുണ്ട്. മെക്സിക്കോയിലെ മെറിഡയിൽ നിന്നും ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി എത്തിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാന്റിംഗിന് തൊട്ടുമുൻപായിരുന്നു അപകടം. മരിച്ചവരിൽ ചികിത്സയ്ക്കായി കൊണ്ടുപോയ കുട്ടിയും ഒരു ഡോക്ടറും മൂന്ന് നാവികസേനാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തെ ബാധിച്ചെങ്കിലും, കോസ്റ്റ് ഗാർഡും മറ്റ് ഏജൻസികളും ചേർന്ന് രണ്ട്…
പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് സ്വയം ശാപം ഏറ്റു വാങ്ങുന്നവർ!!!!: എബി മക്കപ്പുഴ
സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും. അവന്റെ ഭവനം സമ്പത്‌സമൃദ്ധമാകും അവന്റെ നീതി എന്നേക്കും നിലനില്‍ക്കും. (സങ്കീർത്തനങ്ങൾ 112:3) ആത്മീയ അന്തരീക്ഷം കളങ്കപ്പെടുത്തുന്നവരെ, യഥാർത്ഥ ദൈവ ദാസന്മാരെ നിന്ദിക്കുന്നവരേ, നിങ്ങൾ ചിലപ്പോൾ കുറെ നാളത്തേക്ക് വിജയ കാഹളം മുഴക്കിയേക്കാം. പക്ഷെ പ്രതീക്ഷകൾക്ക് ഘടക വിരുദ്ധമായി പലതും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാം. മറക്കരുത് . ഞാൻ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ചില ഭൂതകാല അനുഭവങ്ങൾ നിങ്ങളുടെ മുൻപിൽ പങ്കു വയ്ക്കട്ടെ. ഒരിക്കൽ ഒരു പള്ളിയിലെ ജനറൽ ബോഡി യോഗത്തിൽ വളരെ സങ്കീർണമായ വിഷയം ചർച്ച ചെയ്യുകയായിരുന്നു. ആ സമയത്തു പള്ളിയിലെ പ്രശ്നക്കാരനായ ഒരു മെമ്പർ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇടവക വികാരി/പ്രസിഡണ്ട് പ്രസ്തുത മെമ്പറിനോട് ഡിയർ മെമ്പർ ഇരിക്കുവാൻ ദൈവ നാമത്തിൽ ആവശ്യപ്പെട്ടു. ആ ദൈവദാസനെ ചൂണ്ടുവിരലുകൾ കാട്ടി ചീത്ത വാക്കുകൾ പുലമ്പി ബഹളം വെച്ച് ആ യോഗം അലങ്കോലപ്പെടുത്തി. വികാരി അച്ചൻ…
സാം നീലാമ്പള്ളി ഒരപൂർവ്വ വ്യക്‌തിത്വം: അബ്‌ദുൾ പുന്നയൂർക്കുളം
എന്റെ സുഹൃത്ത് സാം നീലാമ്പള്ളിയെന്ന എബ്രഹാം സാംകുട്ടി നമ്മെ വിട്ടുപിരിഞ്ഞിട്ട് ദിവസങ്ങളായി. സാമിനെ ഞാൻ കാൽനൂറ്റാണ്ടായി അറിയും. സാം തൃശൂർ കേരളവർമ്മ കോളേജിൽ പഠിക്കുമ്പോൾ എഴുത്തുകാരനായ പുന്നയൂർക്കുളം മുഹമ്മദലി അദ്ദേഹത്തിന്റെ സതീർഥ്യനായിരുന്നു. മുഹമ്മദലിയുമായുള്ള സൗഹൃദമാണ് സാം പുന്നയൂർക്കുളത്തുകാരനായ ഞാനുമായി ബന്ധപ്പെടാൻ ഇടയാക്കിയത്. പിന്നീട് മുഹമ്മദലി ആത്മഹത്യ ചെയ്തു. മുഹമ്മദലിയുടെ വേർപാടിനെപ്പറ്റിയും അദ്ദേഹവുമായുള്ള ആത്മബന്ധത്തെപ്പറ്റിയും സാം വാതോരാതെ സംസാരിക്കുമായിരുന്നു. സാഹിത്യവും എഴുത്തുമായിരുന്നു ഞങ്ങളുടെ പ്രധാന ചർച്ചാ വിഷയം. എഴുത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സാമിനു നിഷ്ക്കർഷയുണ്ട്. ഞങ്ങൾ പരസ്പരം സ്വന്തം കൃതികൾ വായിച്ചു വിമർശിക്കും; ആസ്വാദനം എഴുതും. ചിലപ്പോഴൊക്കെ ഞങ്ങളുടെ വിഷയം രാഷ്ട്രീയമായിരിക്കും. രാഷ്ട്രീയത്തിൽ സാമിനു വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. എങ്കിലും ഇരുവരും അവരവരുടെ വ്യക്‌തിത്വത്തെ മാനിച്ചിരുന്നു. ഇംഗ്ളീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് കരസ്ഥമാക്കിയ സാം ശാസ്താംകോട്ടയിൽ സ്വന്തമായി ഒരു ട്യൂട്ടോറിയൽ നടത്തിയിരുന്നു. ആ അവസരത്തിലാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്.…
തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു (73) അന്തരിച്ചു
ഡാളസ് /തിരുവല്ല:തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു ആണ് ഭർത്താവ്. മേപ്രാൽ പൂതിക്കോട്ട് പുത്തൻപുരയ്ക്കൽ പരേതനായ പി.എ. മാത്യുവിന്റെ പുത്രിയാണ്. ഡാളസിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും, ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക അംഗവുമായ രാജൻ മാത്യുവിന്റെ സഹോദര ഭാര്യയാണ് പരേത മക്കൾ: * അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകൻ) * രശ്മി ആൻ തോമസ് (അസോസിയേറ്റ് ഡയറക്ടർ, അസാപ് (ASAP) കേരള) * ആനന്ദ് മാത്യു തോമസ് (അഡ്വർടൈസിംഗ് സിനിമാറ്റോഗ്രാഫർ) * മരുമക്കൾ: ചേന്നങ്കേരി വാഴക്കാട് ദീപക് അലക്സാണ്ടർ ( Fragmon Kochi) ആനിക്കാട് കൊച്ചുവടക്കേൽ പ്രീതി സാറ ജോൺ (ഫെഡറൽ ബാങ്ക് കുരിശുംമൂട്) കേരള വിദ്യാർത്ഥി കോൺഗ്രസ് (KSC) സംസ്ഥാന വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്.തിരുവല്ല…
ഉത്സവങ്ങൾക്കും നേര്‍ച്ചകള്‍ക്കും ആനയെ എഴുന്നള്ളിക്കാനുള്ള പുതിയ നിര്‍ദ്ദേശം പ്രഖ്യാപിച്ചു
മലപ്പുറം: ഉത്സവകാലം ആരംഭിച്ചതോടെ, ജില്ലയിൽ ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി. ഉത്സവകാലത്ത് ആനകളെ ഉപയോഗിച്ചുള്ള ഘോഷയാത്രകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനും നാടൻ ആനകളോടുള്ള ക്രൂരത തടയുന്നതിനുമാണ് കർശന നടപടികൾ സ്വീകരിച്ചത്. ഡപ്യൂട്ടി കളക്ടറുടെ ചേംബറിൽ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നടത്തിയ അവലോകന യോഗത്തിലാണ് ഈ തീരുമാനം. 2024-ൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഉത്സവങ്ങളിൽ ആന ഇടഞ്ഞോടിയതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടികളെന്ന് അധികൃതര്‍ പറഞ്ഞു. നിബന്ധനകള്‍: 1. ജില്ലാതല കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആരാധനാലയങ്ങളിൽ മാത്രമേ ആനയെഴുന്നള്ളത്ത് അനുവദിക്കൂ. രജിസ്റ്റർ ചെയ്യാത്ത സ്ഥലങ്ങളിൽ ആനയെഴുന്നള്ളത്ത് അനുവദനീയമല്ല. നിയമലംഘനം നടത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കും. 2. ആനയെ എഴുന്നെള്ളിക്കാന്‍ അതാത് ഉത്സവ കമ്മിറ്റികൾ ഒരു മാസം മുമ്പ് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികൾക്ക് അപേക്ഷ സമർപ്പിക്കണം. 3. ഘോഷയാത്രയിൽ പങ്കെടുക്കുന്ന ജങ്ങള്‍ എഴുന്നള്ളിപ്പിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും 5 മീറ്റർ…
ക്രിസ്മസ് കരോൾ ഗാനസംഘത്തെ ആക്രമിച്ചു; പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റു ചെയ്തു
പാലക്കാട്: പുതുശ്ശേരിയിൽ കുട്ടികൾ ഉൾപ്പെടെയുള്ള ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിച്ച കേസിൽ ആർഎസ്‌എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി കരോള്‍ സംഘം വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കരോള്‍ സംഘത്തെ നേരിടുകയും അവരുടെ ബാൻഡ് സെറ്റും പരിപാടിക്ക് ഉപയോഗിച്ച മറ്റ് വസ്തുക്കളും നശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പുതുശ്ശേരിയിലെ കലണ്ടിത്തറ സ്വദേശിയായ അശ്വിൻ രാജാണ് കസബ പോലീസിന്റെ പിടിയിലായത്. സംഭവസമയത്ത് ഇയാളോടൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. കരോൾ ഗ്രൂപ്പ് ഉപയോഗിക്കുന്ന ഡ്രമ്മിൽ ‘സിപിഐ(എം)’ എന്ന് എഴുതിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. സുരഭിനഗർ എന്ന പ്രദേശത്തെത്തിയപ്പോഴാണ് ആക്രമണം. ഏറ്റുമുട്ടലിനുശേഷം കുട്ടികൾ ഡ്രം ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് ഓടി. പിന്നീട് അവർ തിരിച്ചെത്തിയപ്പോൾ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് കസബ പോലീസ് സ്റ്റേഷനിൽ…
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് താരിഫ് രഹിത പ്രവേശനവും 20 ബില്യണ്‍ യു എസ് ഡോളര്‍ നിക്ഷേപവും; 2026 ൽ ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിടും
ന്യൂസിലൻഡിന്റെ വിപണികളിൽ ഇന്ത്യയ്ക്ക് താരിഫ് രഹിത പ്രവേശനം നൽകുന്നതും അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ യുഎസ് ഡോളർ നിക്ഷേപം കൊണ്ടുവരുന്നതും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ സഹായിക്കുന്നതുമായ ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചതായി ഇന്ത്യയും ന്യൂസിലൻഡും തിങ്കളാഴ്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ജൂലൈയിൽ യുകെയുമായും ഈ മാസം ആദ്യം ഒമാനുമായും ഒപ്പു വെച്ച സമാനമായ കരാറിനെത്തുടർന്ന് ഈ വർഷത്തെ മൂന്നാമത്തെ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയ്ക്ക് കൂടുതൽ താൽക്കാലിക തൊഴിൽ വിസകളും ഫാർമസ്യൂട്ടിക്കൽസും മെഡിക്കൽ ഉപകരണങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള അവസരവും നൽകും. കമ്പിളി, കൽക്കരി, മരം, വൈൻ, അവോക്കാഡോ, ബ്ലൂബെറി തുടങ്ങി ഇന്ത്യയിലേക്കുള്ള ന്യൂസിലാൻഡിന്റെ കയറ്റുമതിയുടെ 95 ശതമാനത്തിന്റെയും തീരുവ ഈ കരാർ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെങ്കിലും, കർഷകരെയും ആഭ്യന്തര വ്യവസായത്തെയും സംരക്ഷിക്കുന്നതിനായി പാൽ, ഉള്ളി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ…
ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ്; ശിവസേനയുടെ (യുബിടി) വാഗ്ദാനം നിരസിച്ചു
ന്യൂഡൽഹി: 2026 ജനുവരി 15 ന് നടക്കാനിരിക്കുന്ന നിർണായകമായ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ എംഎൻഎസുമായും ശിവസേന യുബിടിയുമായും സഖ്യം പുനഃപരിശോധിക്കണമെന്ന ശിവസേനയുടെ (യുബിടി) അഭ്യർത്ഥന കോൺഗ്രസ് പാർട്ടി നിരസിച്ചു. എന്നാല്‍, ആവശ്യമെങ്കിൽ പ്രാദേശിക പാർട്ടിയുമായി തിരഞ്ഞെടുപ്പിന് ശേഷമുള്ള കരാറിന് തയ്യാറാണെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചു. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന, ഷിൻഡെ, എൻസിപി (അജിത് പവാർ) എന്നിവരടങ്ങുന്ന ഭരണകക്ഷിയായ മഹായുതി (മഹായുതി) പ്രതിപക്ഷമായ കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (എസ്പി) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡിയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട് ഈ അഭ്യർത്ഥന നടത്തിയത്. വരാനിരിക്കുന്ന ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ പ്രതിപക്ഷം ഒന്നിച്ചു നിൽക്കണമെന്ന് റൗട്ട് പറഞ്ഞു. മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റി…
