തിരുവന്തപുരം: ആഗോള മലയാളി ഐക്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു. കാഠ്മണ്ഡുവിൽ വെച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങ് മലയാളി സമൂഹത്തിന് പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നുവെക്കുന്നതാണ്. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യാ റീജിയൻ പ്രസിഡന്റ് പദ്മകുമാർ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ കണ്ണാട്ട് സുരേന്ദ്രൻ, ഗ്ലോബൽ സെക്രട്ടറി വിജയചന്ദ്രൻ, പ്രവിശ്യ കോർഡിനേറ്റർ ദേവദാസ് മേനോൻ എന്നിവർ പങ്കെടുത്തു. നേപ്പാൾ പ്രവിശ്യയുടെ പുതിയ നേതൃത്വം: പ്രസിഡന്റ്: റോബി സെക്രട്ടറി: മഞ്ജുഷ് ട്രഷറർ: റോബിൻ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, പ്രസിഡന്റ് ബാബു സ്റ്റീഫൻ, സെക്രട്ടറി ജനറൽ ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ജോൺ സാമുവൽ എന്നിവർ ആശംസകൾ അറിയിച്ചു.
Year: 2025
ഭാരതീയ സംസ്കാരത്തിന്റെ തിളക്കത്തിൽ കെ.എച്ച്.എൻ.എ 2026 കലണ്ടർ പ്രകാശനത്തിനൊരുങ്ങുന്നു
ഭാരതീയ പൈതൃകത്തെയും തനത് സംസ്കാരത്തെയും എന്നും നെഞ്ചിലേറ്റുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), പുതുവർഷമായ 2026-നെ വരവേൽക്കുന്നതിനുള്ള വാർഷിക കലണ്ടർ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു. നമ്മുടെ മഹത്തായ കലാപാരമ്പര്യത്തെയും ആത്മീയ ചിന്തകളെയും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ രൂപകൽപ്പനയോടെയാണ് ഈ കലണ്ടർ പുറത്തിറങ്ങുന്നത്. വടക്കേ അമേരിക്കയിലെ ആയിരക്കണക്കിന് മലയാളി ഹിന്ദു കുടുംബങ്ങളിലേക്ക് ഈ സാംസ്കാരിക പ്രസിദ്ധീകരണം എത്തിച്ചേരും. ഇന്ത്യൻ, അമേരിക്കൻ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഈ കലണ്ടർ, വരും തലമുറയ്ക്ക് നമ്മുടെ സംസ്കാരത്തെ അടുത്തറിയാൻ സഹായിക്കുന്ന ഒരു സാംസ്കാരിക കൈപ്പുസ്തകം കൂടിയായിരിക്കും.. വർഷം മുഴുവൻ ഓരോ വീട്ടിലും ശ്രദ്ധിക്കപ്പെടുന്ന ഈ കലണ്ടറിൽ, ഓരോ മാസത്തിന്റെയും താഴെയുള്ള ഇടം കോംപ്ലിമെന്റ്സുകൾ നൽകുവാനായി ഉപയോഗിച്ചിട്ടുണ്ട്. ബിസിനസ്സുകൾക്കും, സംഘടനകൾക്കും, വ്യക്തികൾക്കും, കുടുംബങ്ങൾക്കും ചെറിയ ആശംസാ പരസ്യങ്ങൾ നൽകാൻ ഇതൊരു മികച്ച അവസരമാണ്. കെ.എച്ച്.എൻ.എ-യുടെ പരിപാടികളിൽ സഹകരിക്കുന്ന എല്ലാവര്ക്കും പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ…
ആരാധനാലയങ്ങൾ ചൈതന്യം നഷ്ടപ്പെട്ട് ആൾക്കൂട്ട കേന്ദ്രങ്ങളാകുമ്പോൾ: പി.പി ചെറിയാൻ
പള്ളികൾ, അമ്പലങ്ങൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവയുടെ അടിസ്ഥാന ലക്ഷ്യം ദൈവത്തെ ആരാധിക്കാനും ആത്മീയമായി വളരാനുമുള്ള ഇടമായിരിക്കുക എന്നതാണ്. എന്നാൽ, സമീപകാലത്തായി ഈ വിശുദ്ധ സ്ഥലങ്ങൾ തങ്ങളുടെ പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ദുഃഖകരമായ പ്രവണതയാണ് നാം കാണുന്നത് ആരാധനാലയങ്ങൾ വിശുദ്ധ ഗ്രന്ഥ പഠനത്തിനോ, ധ്യാനത്തിനോ, നിശ്ശബ്ദ പ്രാർത്ഥനയ്ക്കോ പ്രാധാന്യം നൽകുന്നതിനു പകരം, അമിതമായ വിനോദ പരിപാടികൾക്കും, അനാവശ്യമായ ആഘോഷങ്ങൾക്കും മേളകൾക്കും പ്രാമുഖ്യം നൽകുന്നു. വലിയ കെട്ടിടങ്ങൾ നിർമ്മിക്കാനും ആഡംബരങ്ങൾ കൂട്ടാനുമുള്ള മത്സരം നടക്കുന്നു. ഇത് ആത്മീയതയെക്കാൾ ഭൗതികമായ നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ആരാധനയുടെ പേരിൽ അരങ്ങേറുന്ന ഈ ‘പ്രകടനങ്ങൾ ‘ വിശ്വാസികളുടെ ശ്രദ്ധയെ ദൈവത്തിൽ നിന്ന് അകറ്റി ലൗകിക കാര്യങ്ങളിലേക്ക് തിരിക്കുകയാണ്. ആരാധനാലയങ്ങൾ കേവലം സാമൂഹിക ക്ലബ്ബുകളോ, വിനോദ കേന്ദ്രങ്ങളോ, അല്ലെങ്കിൽ വ്യക്തിഗത ആവശ്യങ്ങൾക്കുള്ള ഒത്തുചേരൽ സ്ഥലങ്ങളോ ആയി മാറുന്നു. കൂട്ടായ്മകൾ ആവശ്യമാണ്,…
ഡാലസ് സ്റ്റേഡിയത്തിൽ 2026 ലോകകപ്പ് മത്സരങ്ങൾ; അർജന്റീനയും ഇംഗ്ലണ്ടും കളിക്കും
ഡാലസ്: 2026-ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാലസ് സ്റ്റേഡിയം സ്ഥിരീകരിച്ചു. ആകെ ഒമ്പത് മത്സരങ്ങൾ ഡാലസിൽ നടക്കും, ഇതിൽ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടുന്നു. ഡാലസ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങൾ കൂടാതെ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടെ ഒമ്പത് കളികൾ നടക്കും. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന, പ്രമുഖ ടീമായ ഇംഗ്ലണ്ട് എന്നിവർ ഡാലസിൽ മത്സരിക്കും. അർജന്റീനയ്ക്ക് രണ്ട് മത്സരങ്ങളുണ്ട്. അർജന്റീനയുടെ ലയണൽ മെസ്സി, ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഹാരി കെയ്ൻ എന്നിവർ ഡാലസ് സ്റ്റേഡിയത്തിൽ കളിക്കുമെന്ന് ഉറപ്പായി. ഡാലസിലെ ആദ്യ ലോകകപ്പ് മത്സരം ജൂൺ 14-ന് നെതർലാൻഡ്‌സും ജപ്പാനും തമ്മിലാണ്. ടൂർണമെന്റ് സമയത്ത് AT&T സ്റ്റേഡിയത്തെ ഔദ്യോഗികമായി “ഡാലസ് സ്റ്റേഡിയം” എന്ന് ആയിരിക്കും വിളിക്കുക. ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റായിരിക്കും ഇത്.
റീൽ രാഷ്ട്രീയവും റിയൽ നേതൃത്വവും (ലേഖനം): ജെയിംസ് കൂടൽ
പൊതുസമൂഹത്തിന്റെ സ്പന്ദനം നേരിട്ട് തൊട്ടറിഞ്ഞ് ജനങ്ങൾക്കിടയിൽ ഒരാളായി ജീവിച്ച പൊതുയോഗ്യരുടെ കാലം കേരളം ഒരിക്കൽ അനുഭവിച്ചതാണ്. ആ രാഷ്ട്രീയ സംവേദനത്തിന്റെ ഇടവേളകളിലാണ് ഇന്ന് ഒരു “ റീൽ രാഷ്ട്രീയ” സംസ്കാരം വളർന്നു വന്നിരിക്കുന്നതായി കാണുന്നത്. സംഗീതവും ക്യാമറ കാഴ്ചകളും നിറഞ്ഞ ചെറിയ വീഡിയോകളിലാണ് രാഷ്ട്രീയത്തിന്റെ അർത്ഥം ഒതുക്കപ്പെടുന്നത് എന്ന തെറ്റിദ്ധാരണ പുതിയ ഒരു തലമുറയിൽ പതുക്കെ പടരുകയാണ്. “റീൽ ഒന്നും റിയൽ അല്ല” എന്ന വാചകം ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ കൃത്യമായ നിർവചനമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ കാലത്ത്, പ്രത്യേകിച്ച് റീൽ സംസ്കാരം ശക്തമായ ഈ ഘട്ടത്തിൽ, നേത്യത്വം എന്നത് പലപ്പോഴും ജനഹൃദയങ്ങളിൽ നിന്ന് ഉയർന്നു വരുന്ന വിശ്വാസമല്ല; മറിച്ച് ക്യാമറയ്ക്കു മുന്നിൽ നിർമ്മിച്ചെടുക്കുന്ന ഒരു ഇമേജായി ചുരുങ്ങുന്ന സ്ഥിതിയാണ്. നേതാക്കൾ ജനഹൃദയങ്ങളിൽ ജനിക്കേണ്ടവരാണ്. സേവനം, ത്യാഗം, വിശ്വാസ്യത, സ്ഥിരത — ഈ മൂല്യങ്ങളിലൂടെ മാത്രമാണ് യഥാർത്ഥ…
തീപിടിത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരിച്ചുവിളിച്ചു
വാഷിംഗ്ടൺ ഡി.സി.: ആമസോൺ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പോർട്ടബിൾ ലിഥിയം-അയൺ ബാറ്ററി പവർ ബാങ്കുകൾ തീപിടിക്കാനും പൊള്ളലേൽക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ചുവിളിച്ചു. കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനാണ് (CPSC) ഇക്കാര്യം അറിയിച്ചത്. INIU കമ്പനിയുടെ 10,000mAh പോർട്ടബിൾ പവർ ബാങ്കുകളാണ് തിരിച്ചുവിളിച്ചത് (മോഡൽ: BI-B41). കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള ഇതിന് മുൻവശത്ത് INIU ലോഗോയും കാൽപ്പാദത്തിന്റെ ആകൃതിയിലുള്ള എൽഇഡി ലൈറ്റും ഉണ്ടാകും. 2021 ഓഗസ്റ്റിനും 2022 ഏപ്രിലിനും ഇടയിൽ ആമസോൺ വഴിയാണ് ഇവ വിറ്റഴിച്ചത്. ഈ പവർ ബാങ്കുകൾ അമിതമായി ചൂടാവുകയും തീപിടിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ചെറിയ പൊള്ളലുകളും സ്വത്ത് നാശനഷ്ടങ്ങളും ഉൾപ്പെടെ 15 പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. 000G21, 000H21, 000I21, 000L21 എന്നീ സീരിയൽ നമ്പറുകളുള്ള പവർ ബാങ്കുകൾ മാത്രമാണ് തിരിച്ചുവിളിച്ചത്. ഈ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തുക. പൂർണ്ണമായ…
മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രചാരണം നാടിന് ആപത്ത്: റസാഖ് പാലേരി
2019 വരെ ഉണ്ടായിരുന്ന വെൽഫെയർ പാർട്ടി സഖ്യം മറന്ന മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും മറവി രോഗത്തിന് ചികിത്സക്ക് വിധേയമാക്കണം – റസാഖ് പാലേരി മലപ്പുറം: തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും സിപിഎം നേതാക്കൾ നടത്തിയ ശബരിമല സ്വർണക്കവർച്ച ചർച്ചയും വഴി തിരിച്ചുവിടാൻ വേണ്ടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തികൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണം കേരളത്തിൻ്റെ സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്ന വൻ വിപത്താണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിൽ പതിനാറാം വാർഡ് കടകൂർ യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർത്ഥി നാസർ മാസ്റ്ററുടെ വാർഡ് തല പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം നെറികേടുകൾക്കും ജനവിരുദ്ധ ഭരണത്തിനും എതിരായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റം മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രചാരണം തിരഞ്ഞെടുപ്പ് തോൽവി മുന്നിൽ…
ഈജിപ്ത് അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും
കോഴിക്കോട്: ഈജിപ്ത് മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനമായ കൈറോയിൽ നടക്കുന്ന 32-ാമത് അന്താരാഷ്‌ട്ര ഹോളി ഖുർആൻ മത്സരത്തിൽ മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും. മർകസ് ഖുർആൻ പഠന-പരിശീലന കേന്ദ്രമായ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് വിദ്യാർഥിയും തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയുമായ മുഹമ്മദ് സൽമാൻ ആണ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. ഈ മാസം പത്തുവരെ നടക്കുന്ന മത്സരത്തിൽ മനഃപാഠ ഇനത്തിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി മാറ്റുരക്കുന്നത്. പ്രാഥമിക തല മത്സരങ്ങൾക്കും ദേശീയതല സെലക്ഷനിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് രാജ്യാന്തര മത്സരത്തിന് സൽമാൻ തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ പത്താം വയസ്സിൽ സ്വദേശമായ വള്ളക്കടവിലെ ദാറുൽ ഈമാൻ ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ നിന്ന് 10 മാസം കൊണ്ട് ഹിഫ്ള് പൂർത്തീകരിച്ച സൽമാൻ കഴിഞ്ഞ മൂന്നു വർഷമായി മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ തുടർ പഠനവും പരിശീലനവും നടത്തി വരുന്നു. മർകസ്…
മുർഷിദാബാദിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ടു
കൊൽക്കത്ത: അയോദ്ധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയ ഡിസംബർ 6 ന്, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഹുമയൂൺ കബീർ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ടു. ഇത് വെറുമൊരു പ്രതീകാത്മക സംഭവമായിരുന്നില്ല; ദശലക്ഷക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് തറക്കല്ലിട്ടത്. ആയിരക്കണക്കിന് ജനങ്ങള്‍ തലയിൽ ഇഷ്ടികകൾ വഹിച്ചുകൊണ്ട് ദൂരെ നിന്ന് മുർഷിദാബാദിലേക്ക് യാത്രയായി. സൗദി അറേബ്യയിൽ നിന്നുള്ള മതനേതാക്കളും സന്നിഹിതരായിരുന്നു. അയോദ്ധ്യയിലെ ബാബറി മസ്ജിദിന്റെ മാതൃകയിൽ നിർമ്മിക്കുന്ന ഒരു പള്ളിയുടെ ശിലാസ്ഥാപനം ഹുമയൂൺ കബീർ നിർവഹിച്ചു. കർശനമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ പുരോഹിതന്മാരോടൊപ്പം വേദിയിൽ റിബൺ മുറിച്ചുകൊണ്ട് കബീർ ഔപചാരികതകൾ പൂർത്തിയാക്കി. ഇതിനിടയിൽ, ‘നാരാ ഇ തക്ബീർ’, ‘അല്ലാഹു അക്ബർ’ എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നു. രണ്ട് ലക്ഷത്തിലധികം പേര്‍ പരിപാടിയിൽ ഒത്തുകൂടി. ബംഗാളിലെ വിവിധ ജില്ലകളിൽ നിന്നുള്ളവര്‍ ഇഷ്ടികകൾ ചുമന്ന്, ചിലർ തലയിൽ,…
CIC ഖത്തർ – പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി
വിശ്വാസികൾ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരാകണം: വി. ടി. അബ്ദുല്ലക്കോയ തങ്ങൾ ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക , വിദ്യഭ്യാസ , പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി ) ഖത്തറിൻ്റെ പുതിയ പ്രവർത്തന കാലയളവിലെ ആദ്യ പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീറും ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ഖത്തർ മുൻ പ്രസിഡന്റും പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ വി. ടി. അബ്ദുല്ലക്കോയ തങ്ങൾ സംഗമം ഉദ്‌ഘാടനം ചെയ്തു. വിശ്വാസികൾ സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് നിലകൊള്ളുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിന്റെ മനോഹാരിത പ്രതിനിധാനം ചെയ്യുകയും വേണമെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഇസ്‌ലാമിനെക്കുറിച്ചുള്ള അനുകൂല പൊതുബോധ നിർമിതിക്കു വേണ്ടി പ്രവർത്തകർ നിരന്തരം ഇടപെടണമെന്നും, സ്നേഹവും കാരുണ്യവും സമൂഹത്തിൽ സജീവമായി പ്രചരിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ ധൈര്യത്തോടെ…
