ന്യൂഡൽഹി: അടിയന്തരമായി പരിഗണിക്കേണ്ട കേസുകൾ രേഖാമൂലം പരാമർശിക്കണമെന്നും വധശിക്ഷ, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ “അസാധാരണ സാഹചര്യങ്ങളിൽ” മാത്രമേ വാക്കാലുള്ള അപേക്ഷകൾ പരിഗണിക്കാവൂ എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ആദ്യ ദിവസം തന്നെ പുതിയ നടപടിക്രമ മാനദണ്ഡം നിർദ്ദേശിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ജസ്റ്റിസ് കാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ഔദ്യോഗികമായി അധികാരമേറ്റു. ഉച്ചയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങുന്ന ബെഞ്ച്, ഹെറിറ്റേജ് കോടതിമുറി നമ്പർ 1 ൽ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ആദ്യ ദിവസം ഏകദേശം 17 കേസുകൾ കേട്ടു. ഹിമാചൽ പ്രദേശിലെ ഒരു സ്വകാര്യ സ്ഥാപനത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവിച്ചത്. തുടർന്ന് സുപ്രീം…
Year: 2025
ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 4ന്; കാർത്തിക സ്തംഭം ഉയർന്നു
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 4ന് നടക്കും. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. നെടുംമ്പ്രം തച്ചാറയിൽ ആശാലതയുടെ വസതിയിൽ നിന്നാണ് കാർത്തിക സ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്. കവുങ്ങിൻ തടിയിൽ വാഴക്കച്ചി, തെങ്ങോല, ദേവിക്ക് ഒരു വർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയത്. പൊങ്കാല ദിവസം ദീപാരാധയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും. നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളിൽ നിന്ന് ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങിന് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന്…
സ്റ്റാൻലി ജോസഫ് (ബോബി – 63) അന്തരിച്ചു
ഡാളസ്/തൃശൂർ: നാല് പതിറ്റാണ്ടോളം ഡാളസിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച, ഗാർലാൻഡ് ഐ എസ് ഡി മുൻ ജീവനക്കാരനും നാല് വർഷമായി തൃശൂർ അഞ്ചേരിയിൽ സ്ഥിര താമസക്കാരനുമായ സ്റ്റാൻലി ജോസഫ് (ബോബി) അന്തരിച്ചു. പരേതരായ തൃശൂർ നെല്ലിക്കുന്ന് അറക്കൽ ജോസ്-അന്നമ്മ ടീച്ചർ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിജി ജോസഫ് മക്കൾ: ജെനിഫർ, അഞ്ജന മരുമകൻ: റൂബൻ സഹോദരങ്ങൾ : ജോൺ ജോസഫ്, മേഴ്‌സി, തമ്പി, ജെസ്സി, റോയ് (എല്ലാവരും ഡാളസ്), സൂസി (ആഫ്രിക്ക). ഭൗതികശരീരം 27.11.2025 വ്യാഴാഴ്ച വൈകീട്ട് 5.30ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാര ശുശ്രൂഷ 28.11.2025 വെള്ളിയാഴ്ച രാവിലെ 9.30ന് നെല്ലിക്കുന്ന് സിയോൺ ബ്രദേഴ്സ് ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ വെച്ചും, തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം പറവട്ടാനിയിലുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9946895937
തേജസ് അപകടത്തിന് ശേഷവും ദുബായ് എയർ ഷോ തുടരുന്നു; അമേരിക്കൻ പൈലറ്റ് പരിപാടി പാതിവഴിയിൽ ഉപേക്ഷിച്ചു
ദുബായ്: ഇന്ത്യൻ വ്യോമസേന പൈലറ്റിന്റെ ദാരുണമായ മരണം ഉണ്ടായിട്ടും ദുബായ് എയർ ഷോ 2025 തുടരാനുള്ള തീരുമാനം ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. യു എസ് എയർഫോഴ്സ് (യുഎസ്എഎഫ്) പൈലറ്റ് മേജർ ടെയ്‌ലർ “ഫെമ” ഹൈസ്റ്റർ തീരുമാനത്തിൽ അഗാധമായ ആശ്ചര്യവും ദുഃഖവും പ്രകടിപ്പിച്ചു. ഇന്ത്യൻ പൈലറ്റിനോടുള്ള ബഹുമാനസൂചകമായി തന്റെ ടീം അവസാന ദിവസത്തെ പ്രകടനം റദ്ദാക്കിയതായി മേജർ ഹൈസ്റ്റർ ഒരു വികാരഭരിതമായ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. അപകടത്തിന് ശേഷം ഷോ റദ്ദാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു അഭ്യാസത്തിനിടെ തന്റെ തേജസ് യുദ്ധവിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണ വിംഗ് കമാൻഡർ നാംനാഷ് സിയലിന്റെ ദാരുണമായ മരണത്തിന് പിന്നാലെയാണ് ഈ പ്രതികരണം. തദ്ദേശീയമായി നിർമ്മിച്ച തേജസ് വിമാനം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വികസിപ്പിച്ചെടുത്തതാണ്. നിർഭാഗ്യവശാൽ, പൈലറ്റ്…
ഇലോൺ മസ്‌ക് നയിച്ചിരുന്ന DOGE നിര്‍ജ്ജീവമായി
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിൽ കേന്ദ്ര ബിന്ദുവായിരുന്ന ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റ് (DOGE) കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേ നിര്‍ജ്ജീവമായി. മിക്ക DOGE പ്രവർത്തനങ്ങളും ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റിലേക്ക് ലയിപ്പിച്ചതായി OPM ഡയറക്ടർ സ്കോട്ട് കുപോർ സ്ഥിരീകരിച്ചു. ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് (OPM) ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റ് (DOGE) അതിന്റെ ചാർട്ടർ കാലഹരണപ്പെടാൻ എട്ട് മാസം ബാക്കിനില്‍ക്കേ നിശബ്ദമായി പിരിച്ചുവിട്ടിരിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിന്റെ ആദ്യ മാസങ്ങൾക്ക് രൂപം നൽകിയ കോടീശ്വരൻ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ചെലവ് ചുരുക്കൽ സംരംഭമായ DOGE “നിലവിലില്ല” എന്ന് OPM ഡയറക്ടർ സ്കോട്ട് കുപോർ പറഞ്ഞു, അതിന്റെ മിക്ക പ്രവർത്തനങ്ങളും ഇപ്പോൾ ഫെഡറൽ ഗവൺമെന്റിന്റെ മാനവ വിഭവശേഷി ഏജൻസിയായ OPM-ൽ ലയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനുവരിയിൽ ട്രംപ് മസ്‌കിനെ ഓഫീസിനെ…
ഗാന്ധി പ്രതിമക്ക് മുന്നിൽ ഫോമാ ടീം പ്രോമിസ് അവയവദാന പ്രതിജ്ഞയെടുത്തു പ്രചാരണത്തിന് തുടക്കം
മയാമി, ഫ്ലോറിഡ: മാനവികതയോടുള്ള പ്രതിബദ്ധതയുടെ ശക്തമായ പ്രകടനമായി തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തുകൊണ്ട് ഫോമാ ഭരണസമിതിയിലേക്ക് (2026 -28) മത്സരിക്കുന്ന ടീം പ്രോമിസ് ചരിത്രം കുറിച്ചു. ലൈഫ് അലയൻസ് ഓർഗൻ റിക്കവറി ഏജൻസി (Life Alliance Organ Recovery Agency) വഴിയാണ് മരണാന്തരം അവയവങ്ങൾ നൽകാനുള്ള രേഖയിൽ ഓരോ മത്സരാർത്ഥിയും ഒപ്പു വച്ചത്. സേവനത്തോടുള്ള സമർപ്പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന സന്ദേശം നൽകിയ ഈ ചടങ്ങ് ഡേവിയിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിലായിരുന്നുവെന്നതും ശ്രദ്ധേയമായി. വിവിധ നഗരങ്ങളിലായി നടക്കുന്ന പ്രചാരണത്തിന് തുടക്കം കുറിച്ച് സ്ഥാനാർത്ഥികൾ ആദ്യം തന്നെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. വിശ്വസ്തത-സത്യസന്ധത-പ്രതിബദ്ധത-സുതാര്യത എന്നിവ മുഖമുദ്രയാക്കി സംഘടനയുടെ യശസ്സ് കാത്തു സൂക്ഷിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസിനു ആശംസ നേരാൻ നിരവധി പേർ എത്തി. മാത്യു വർഗീസ് –…
ഫാ. ഡോ. വറുഗീസ് എം ഡാനിയേലിന്‍റെ മാതാവ് സാറാമ്മ വറുഗീസ് അന്തരിച്ചു
ന്യൂയോര്‍ക്ക്/കോന്നി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയും ബ്രോക്സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വികാരിയുമായ ഫാ. ഡോ. വറുഗീസ് എം. ഡാനിയേലിന്‍റെ മാതാവ് സാറാമ്മ വറുഗീസ് (79) അന്തരിച്ചു. മരൂര്‍പ്പാലം മേലേച്ചിറ്റേടത്ത് ബ്ലെസ് കോട്ടേജില്‍ പരേതനായ ഡി. വര്‍ഗീസിന്‍റെ ഭാര്യയാണ് പരേത. മറ്റു മക്കള്‍: സജി എം.റ്റി. (കോന്നി), റെജി എം.ഡി. (ആസ്ട്രേലിയ). മരുമക്കള്‍: സുരഭി സജി (കോന്നി), ഡോ. സ്മിത വറുഗീസ് (മില്‍ട്ടണ്‍-കണക്ടിക്കട്ട്), റെക്സി റെജി (ആസ്ട്രേലിയ). കൊച്ചുമക്കള്‍: സ്നേഹ, ആന്‍സണ്‍, ആദര്‍ശ്, ഏഞ്ചലാ, സ്റ്റീവ്, സ്റ്റേസി. സംസ്കാര ശുശ്രൂഷകള്‍ കോന്നിയിലെ വീട്ടിലും സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലും നടക്കും. വീട്ടിലെ ശുശ്രൂഷകള്‍ നവംബര്‍ 27-ന് വ്യാഴാഴ്ച 9 മുതല്‍ 12 വരെ. തുടര്‍ന്ന് പള്ളിയില്‍ 2 മണിക്ക് സംസ്കാരം നടത്തും.
ഫ്ലോറിഡയിൽ ഡെപ്യൂട്ടിയെ കൊലപ്പെടുത്തിയ തോക്കുധാരി മരിച്ചു
വെറോ ബീച്ച് (ഫ്ലോറിഡ): കഴിഞ്ഞ ആഴ്ച ഫ്ലോറിഡയിൽ ഒരു ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ച് കൊലപ്പെടുത്തിയ തോക്കുധാരി ഏറ്റുമുട്ടലിൽ ഉണ്ടായ പരിക്കുകൾ കാരണം ശനിയാഴ്ച മരണപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച, വെറോ ബീച്ചിനടുത്ത് മൈക്കിൾ ഹാൽബെർസ്റ്റാം (37) താമസിച്ചിരുന്ന വീട്ടിൽ ഒഴിപ്പിക്കൽ നോട്ടീസ് നൽകാനെത്തിയ ഇന്ത്യൻ റിവർ കൗണ്ടി ഡെപ്യൂട്ടിമാരെയും ഒരു ലോക്ക്സ്മിത്തിനെയും വെടിവെക്കുകയായിരുന്നു. ഹാൽബെർസ്റ്റാമിന്റെ അമ്മയാണ് മകനെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നത്. ആക്രമണത്തിൽ ഡെപ്യൂട്ടി ടെറി സ്വീറ്റിംഗ്-മാഷ്‌കോ കൊല്ലപ്പെട്ടു. മറ്റൊരു ഡെപ്യൂട്ടി തോളിൽ പരിക്കേറ്റ് ചികിത്സയിലാണ്. വെടിയേറ്റ ലോക്ക്സ്മിത്ത് ഗുരുതരാവസ്ഥയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥർ നടത്തിയ പ്രത്യാക്രമണത്തിൽ ഹാൽബെർസ്റ്റാമിന് നിരവധി വെടിയേറ്റു. ശനിയാഴ്ച ഉച്ചയോടെ ഇയാൾ പരിക്കുകൾ കാരണം മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ ഹാൽബെർസ്റ്റാമിനെക്കുറിച്ച് അമ്മയുടെ ഭാഗത്തുനിന്ന് ഷെരീഫ് ഓഫീസിൽ ഏഴ് തവണ വിളിച്ചറിയിച്ചിരുന്നതായി ഇന്ത്യൻ റിവർ കൗണ്ടി ഷെരീഫ് എറിക്…
35-ാമത് സി.എസ്.ഐ. കുടുംബ യുവജന കോൺഫറൻസ് തീം പ്രകാശനം നവംബർ 25 നു ഡാലസിൽ, ബിഷപ്പ് സാബു കെ. ചെറിയാൻ മുഖ്യാതിഥി
ഡാളസ്: വടക്കേ അമേരിക്കയിലെ 35-ാമത് സി.എസ്.ഐ കുടുംബ-യുവജന സമ്മേളന തീം പ്രകാശനം നവംബർ 25 നു ഡാളസ്സിൽ നടക്കും, തീം പ്രകാശന (THEME REVEAL) പ്രത്യേക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്:അതിവന്ദ്യ ഡോ. സാബു കോശി ചെറിയാൻ (ബിഷപ്പ്, സി.എസ്.ഐ മദ്ധ്യ കേരളാ രൂപത) ഡോ. ജെസ്സി സാറാ കോശി എന്നിവരാണ് ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്:ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ ചർച്ച്, ഡാളസ്, ടെക്സസാണ് . ചൊവ്വാഴ്ച,വൈകുന്നേരം 6:00: ബിഷപ്പിന് അനൗപചാരിക സ്വീകരണം.തുടർന്നു വൈകുന്നേരം 7:00: ആരാധനാ ശുശ്രൂഷയും കോൺഫറൻസ് പ്രമേയ പ്രഖ്യാപനവും സ്ഥലം 12717 മാർഷ് ലെയ്ൻ,ഫാർമേഴ്സ് ബ്രാഞ്ച്,ടെക്സസ് – 75234 ലൈവ് സ്ട്രീംവൈകുന്നേരം 7:00 മണി മുതൽ യൂട്യൂബിലും ഫേസ്ബുക്കിലും ഉണ്ടായിരിക്കുന്നതാണ്:@LOVEOFCHRISTCSI രാത്രി 8:00: സ്നേഹവിരുന്നോടെ (Light Dinner).സമ്മേളനം സമാപിക്കും. ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചർച്ച് വികാരി ഷെർവിൻ ഡോസ്സ് ,സെക്രട്ടറി അനിൽ ചാണ്ടി…
പാലത്തായി കേസ് വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത് സി പി എം അവസാനിപ്പിക്കണം: റസാഖ് പാലേരി
കൊച്ചി: പാലത്തായി പീഢന കേസിൽ കോടതി ശിക്ഷിച്ച പ്രതിയുടെ മതം പറഞ്ഞ് ന്യായീകരിക്കാനുള്ള ശ്രമം സി പി എം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. തങ്ങൾ നഗർ എ.എം.ഐ. ഹാളിൽ നടന്ന വെൽഫെയർ പാർട്ടി പള്ളുരുത്തി മേഖല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തായി കേസിൽ ബിജെപി നേതാവു കൂടിയായ സ്കൂൾ അദ്ധ്യാപകനെ കോടതി ശിക്ഷിച്ചത് വെൽഫെയർ പാർട്ടിയുൾപ്പെടെ വിവിധ രാഷ്ട്രീയ, സാമൂഹിക, വനിതാ സംഘടനകളുടെ ജാഗ്രതയോടെയുള്ള ഇടപെടലുകൾ കൊണ്ടു കൂടിയാണ്. ഇതിനെ ഹിന്ദു – മുസ്ലീം വിഷയമാക്കി വഴിതിരിച്ചുവിടാനുള്ള സി പി എം നീക്കം അപകടകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി യുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാൻ നടന്ന നീക്കം പ്രതിരോധിച്ചത് പെൺകുട്ടിയുടെ കുടുംബവും ഇതിനെതിരെ രംഗത്തിറങ്ങിയ സംഘടനകളുമാണ്. അന്നത്തെ വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്കെതിരെ പരാമർശിച്ചത് വിധി പുറപ്പെടുവിച്ച…
