മലപ്പുറത്തിന്റെ ആരോഗ്യരംഗം: തെറ്റിദ്ധരിപ്പിക്കുന്നവരോട് മുനീബ് കാരക്കുന്നിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കേരളത്തിൽ പുതുതായി സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ 202 തസ്തികകൾ ഉണ്ടാക്കിയപ്പോൾ, അതിൽ കേവലം നാലെണ്ണം മാത്രമാണ് മലപ്പുറം ജില്ലക്ക് അനുവദിച്ചത്.ഈ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയവർക്ക് നേരെ കള്ളപ്രചാരണം നടത്തിയെന്ന് ആരോപണം ഉന്നയിച്ച് സിപിഎം സംസ്ഥാനകമ്മിറ്റിയംഗം കെ അനിൽകുമാർ അടക്കം രംഗത്ത് വന്നിരുന്നു . കാലങ്ങളായി മലപ്പുറം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ വികസന വിവേചനത്തിനെതിരെ ശബ്ദമുയരുമ്പോഴൊക്കെയും സിപിഎം നേതൃത്വം അതിനുനേരെ നിസ്സംഗമായ മൗനം പാലിക്കാറായിരുന്നു പതിവ്. ഇപ്പോൾ അനിൽകുമാർ അടക്കം ഇങ്ങനെയെങ്കിലും ഇതിനെ അഡ്രസ്സ് ചെയ്യാൻ കാണിച്ച സന്മനസ്സിന് ആദ്യമേ നന്ദി പറയട്ടെ. തദ്ദേശ തെരഞ്ഞെടുപ്പാനന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റം അഭിനന്ദനീയമാണ്. 2023ൽ മഞ്ചേരി മെഡിക്കൽ കോളേജിലും ഇതുപോലെ തസ്തികകൾ അനുവദിച്ചിട്ടുണ്ട് എന്നാണ് അനിൽകുമാറടക്കം ഉന്നയിക്കുന്നത് . മഞ്ചേരി മെഡിക്കൽ കോളേജിന് അനുവദിച്ച തസ്തികകളുടെ എണ്ണം പറയുന്നവരോട്, തിരിച്ചൊന്നു ചോദിക്കട്ടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മറ്റു മെഡിക്കൽ കോളേജുകൾക്ക് അനുവദിച്ച തസ്തികകളുടെ എണ്ണം…

ജാമിഅ മര്‍കസ് പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ(8-01-2026)

കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ(08-01-2026). അപേക്ഷയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പ്രവേശന പരീക്ഷ ജനുവരി 18ന് ജാമിഅ മര്‍കസില്‍ നടക്കും. ഇസ്‌ലാമിക് തിയോളജി, ഇസ്‌ലാമിക് ശരീഅഃ, ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ നാലു ഡിപ്പാർട്മെന്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്സിറ്റി സയന്‍സ് ഇസ്‌ലാം മലേഷ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടാകും. കൂടാതെ പി എസ് സി, യുജിസി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും ജേര്‍ണലിസം, വിവര്‍ത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും.  www.jamiamarkaz.in എന്ന വെബ്‌സൈറ്റ്…

വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍; ബിജെപിയും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു; ശ്രീ മാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ എം ബി ബി എസ് അനുമതി പിന്‍‌വലിച്ചു

ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിലേക്കുള്ള എംബിബിഎസ് പ്രവേശനത്തിനുള്ള അനുമതി ദേശീയ മെഡിക്കൽ കമ്മീഷൻ പിൻവലിച്ചു. കഴിഞ്ഞ വർഷം, നീറ്റ് റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ആദ്യ ബാച്ചിൽ പ്രവേശനം നേടിയ 50 വിദ്യാർത്ഥികളിൽ 47 പേർ മുസ്ലീങ്ങളായിരുന്നു, ഇത് ഹിന്ദുത്വ സംഘടനകളിൽ നിന്നും ബിജെപി നേതാക്കളിൽ നിന്നും പ്രതിഷേധത്തിന് കാരണമായി. ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി (എസ്എംവിഡി) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എംബിബിഎസ് കോഴ്സിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ നൽകിയ അനുമതി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) പിൻവലിച്ചു . ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുസ്ലീം, മറ്റ് അഹിന്ദു വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനെതിരെ, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പിന്തുണയോടെ പുതുതായി രൂപീകരിച്ച ശ്രീ മാതാ വൈഷ്ണോ ദേവി (എസ്എംവിഡി) സംഘര്‍ഷ് സമിതി ചൊവ്വാഴ്ച (ജനുവരി 6)…

ഭഗത് സിംഗ് കോൺഗ്രസ് സർക്കാരിനെതിരെ ബോംബെറിഞ്ഞു എന്ന് ഡൽഹി മുഖ്യമന്ത്രി; അത് ചരിത്രത്തിന്റെ റീമിക്സ് ആണെന്ന് പ്രതിപക്ഷം

ബധിരരായ കോൺഗ്രസ് സർക്കാരിനെതിരെ ബോംബെറിഞ്ഞ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ വിപ്ലവം ഡൽഹി കേട്ടിട്ടുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തലസ്ഥാനത്തിന്റെ ചരിത്രത്തെ പരാമർശിച്ചുകൊണ്ട് പറഞ്ഞു. വിവരമില്ലാത്ത രേഖ ഗുപ്ത ചരിത്രത്തിന്റെ “പുതുക്കിയ” പതിപ്പാണ് അവതരിപ്പിച്ചതെന്ന് ആം ആദ്മി പാർട്ടി അവരെ പരിഹസിച്ചു. ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ചരിത്രത്തെ “റീമിക്സ്” ചെയ്യുകയാണെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾ ചൊവ്വാഴ്ച (ജനുവരി 6) പരിഹസിച്ചു. സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിനെ രേഖ ഗുപ്ത തെറ്റായി ഉദ്ധരിച്ചതായി ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് അവരുടെ പ്രതികരണം. ഡൽഹി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ, ഭഗത് സിംഗും സഖാക്കളും ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടുന്നതിനിടെയാണ് ‘ബധിര കോൺഗ്രസ് സർക്കാരിനെതിരെ’ ബോംബെറിഞ്ഞതെന്ന് രേഖ ഗുപ്ത പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറയപ്പെടുന്നു. ആം ആദ്മി എംഎൽഎ സഞ്ജീവ് ഝാ ഇതിനെ “ചരിത്രത്തിന്റെ…

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിന് ശേഷം, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2026 ലെ ടി20 ലോകകപ്പിനിടെ ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസി അത് നിരസിച്ചു. ന്യൂഡൽഹി: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിൽ നിന്ന് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെത്തുടർന്നുണ്ടായ വിവാദത്തെത്തുടർന്ന്, ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഐസിസിയോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസി, ബിസിബിയുടെ ഈ ആവശ്യം നിരസിച്ചു. മുസ്തഫിസുറിനെ ഐ‌പി‌എല്ലിൽ നിന്ന്…

നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: റസാഖ് പാലേരി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുന്നതിന് വേണ്ടിയുള്ള കാമ്പയിനിന്റെ ഭാഗമായി കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന രീതിയിൽ സിപിഎമ്മിന്റെ വിവിധ നേതാക്കൾ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹംകേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ പരമാവധി പ്രകോപിപ്പിച്ച് സംഘപരിവാറിന് കളമൊരുക്കാൻ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ നടത്തുന്ന ആസൂത്രിത ശ്രമത്തെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം ഇസ്ലാമോഫോബിയ ലക്ഷ്യം വച്ച് മാറാട് കലാപത്തെ കുറിച്ച് മുൻ മന്ത്രി എ. കെ ബാലൻ നടത്തിയ പ്രസ്താവന വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സോഷ്യൽ എൻജിനീയറിങ് താല്പര്യങ്ങൾ മുൻനിർത്തിയാണെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് സംഘപരിവാർ ആഗ്രഹിക്കുന്ന യുക്തിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് സാമൂഹിക സ്വീകാര്യത നൽകുന്ന അപകടകരമായ അന്തരീക്ഷമാണ് സിപിഎം രൂപപ്പെടുത്താൻ ശ്രമിക്കുന്നത്. ഭരണ നേട്ടങ്ങളും പരാജയങ്ങളും ചർച്ച ചെയ്യേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ വെറുപ്പിന്റെ…

സ്വാഗത സംഘം രൂപവത്ക്കരിച്ചു

കോഴിക്കോട്: ‘വിദ്വേഷ നാവുകളോട് No, സാഹോദര്യ മുന്നേറ്റത്തോട് Yes’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിൻ്റെ ഭാഗമായി ജനുവരി 11 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. 4 മണിക്ക് വെള്ളയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം കുറ്റിച്ചിറ ഓപ്പൺ സ്പേസിൽ സമാപിക്കും. തുടർന്ന് അവിടെ വെച്ച് പൊതുസമ്മേളനം നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപവത്ക്കരിച്ചു. ഭാരവാഹികൾ: ടി.കെ മാധവൻ (ചെയർമാൻ), മുസ്തഫ പാലാഴി, നദീറ അഹ്മദ്, സഈദ് ടി.കെ (വൈസ്. ചെയർ.), അമീൻ റിയാസ് (ജനറൽ കൺവീനർ), ആയിഷ മന്ന (അസി. കൺവീനർ), ഫയാസ് ഹബീബ്, രഞ്ജിത ജയരാജ് (പ്രതിനിധി), മുനീബ് എലങ്കമൽ (നഗരി), ബാസിത് താനൂർ (റാലി), മിസ്ഹബ് ഷിബിൽ (പ്രചരണം), ലബീബ് കായക്കൊടി (പ്രോഗ്രാം), മുഫീദ് കൊച്ചി (ഗസ്റ്റ്), കെ.എം.സാബിർ അഹ്സൻ (മീഡിയ),…

അന്തർദേശീയ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പ്: യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി

ബാലുശ്ശേരി: മഹാരാഷ്ട്രയിലെ റോഹയിൽ നടന്ന ആറാമത് ദേശീയ മിക്സ്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി ഇയാസ് മുഹമ്മദ്. നാഷണൽ മിക്സ്‌ ബോക്സിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുത്ത ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയാണ് ഇയാസ് ഈ നേട്ടം കൈവരിച്ചത്. ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഒൻപതാമത് അന്തർ ദേശീയ മിക്സ്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇയാസ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 2025ൽ മുംബൈയിൽ നടന്ന സി ബി എസ് ഇ സൗത്ത് സോൺ ബോക്സിങ് ചാമ്പ്യൻഷിപ്പിലും 2023ൽ സംസ്ഥാനകിക്ക് ബോക്സിങ്ങിലും വെങ്കല മെഡൽ നേടിയിട്ടുണ്ട്. അറപ്പീടിക പേരാറ്റ് പൊയിൽ നിസാർ-ജസ്‌ന ദമ്പതികളുടെ രണ്ടാമത്തെ മകനായ ഇയാസ് അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ ഹാദി അബ്ദുല്ല മർകസ് പൂർവ വിദ്യാർഥിയും ബോക്സിങ്ങിൽ സംസ്ഥാന ചാമ്പ്യനുമാണ്. രക്ഷിതാക്കളും അധ്യാപകരും നൽകുന്ന പ്രോത്സാഹനമാണ്…

തൃശ്ശൂരിൽ അഞ്ച് വയസ്സുകാരന്‍ മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

തൃശൂർ: തൃശൂർ അഡാറ്റിൽ അമ്മയെയും അഞ്ചു വയസ്സുള്ള മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ശിൽപ ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ശിൽപയുടെ ഭർത്താവ് മോഹിത്തും അമ്മയും ആ സമയം വീട്ടിലുണ്ടായിരുന്നു. ഭർത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനി കാരണം രണ്ട് ദിവസമായി അദ്ദേഹം മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ശിൽപ രാവിലെ വാതിൽ തുറക്കാതിരുന്നതു കൊണ്ട് മോഹിത്തിന്റെ അമ്മ നാട്ടുകാരെ വിവരമറിയിക്കുകയും അവരെത്തി ജനൽ ഗ്ലാസ് തകര്‍ത്ത് അകത്തേക്ക് നോക്കിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നു പറയുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മുറിയില്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും, താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വെളിപ്പെടുത്തുന്ന…

വയനാട്ടിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു

കൽപ്പറ്റ: വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞതിനെത്തുടര്‍ന്ന് രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ശിവ എന്ന ആനയാണ് ഇടഞ്ഞത്. സംഭവം നടക്കുമ്പോള്‍ ആയിരക്കണക്കിന് പേര്‍ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. ഉണ്ണി, രാഹുൽ എന്നീ പാപ്പാന്മാര്‍ക്കാണ് പരിക്കേറ്റത്. അവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ആനയെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ പരിക്കേറ്റ പാപ്പാന്മാരില്‍ ഒരാളെ തിരികെ കൊണ്ടുവന്നാണ് ആനയെ തളച്ചത്. ഒരു പാപ്പാന്റെ കാലിന് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. സംഭവം ഭക്തരുടെയും നാട്ടുകാരുടെയും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. സീതാദേവി ക്ഷേത്രത്തിലെ ഉത്സവ പരിപാടികളിൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത് എടുത്തുകാണിക്കുന്നു.