വട്ടടി കടവിൽ പാലം; 30 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി

തലവടി: പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് വട്ടടി കടവിൽ പാലം നിർമ്മിക്കുവാൻ ബജറ്റിൽ 30 കോടി രൂപ ഉൾപ്പെടുത്തി. വട്ടടി പാലം സമ്പാദക സമതി തോമസ് കെ തോമസ് എംഎൽഎ മുഖേന മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ്) വിഭാഗം ഓവർസിയർമാരായ അജിമോൻ, ശ്രീജിത്ത് എന്നിവർ 2025 ജൂലൈ 11ന് വട്ടടി കടവിലെത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. സമ്പാദക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള, ജനറൽ കൺവീനർ അജോയി കെ വർഗ്ഗീസ്, കോഓർഡിനേറ്റർമാരായ പി.ഡി സുരേഷ്, വിന്‍സണ്‍ പെയ്യാലുമാലില്‍, സുധീർ കൈതവന, റെനി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ യോഗം വിളിച്ച് ചേർത്ത് പ്രദേശവാസികളുടെ ഒപ്പു ശേഖരണം 2024 ജൂൺ 22ന് നടത്തിയിരുന്നു. പാലം യാഥാർഥ്യമായാൽ ഇരു ജില്ലകളിലെയും യാത്രക്കാർക്ക് ഏറെ ഗുണകരമാകും. തലവടി പ്രദേശത്തെ…

മലർവാടി ടാലന്റീനോ 2026: കിരീടം പങ്ക് വെച്ച് വക്‌റയും, മദീന ഖലീഫയും

ദോഹ : മലർവാടി ബാലസംഘം ഖത്തർ ഘടകം മലർവാടി ടാലന്റീനോ 2026 എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ബാലോത്സവത്തിൽ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ വക്‌റ സോണും, മദീന ഖലീഫ സോണും തുല്യ പോയിന്റുകൾ നേടി. ഓവറോൾ കിരീടം പങ്കിട്ടെടുത്തു. റയ്യാൻ സോൺ രണ്ടാം സ്ഥാനവും, തുമാമ സോനാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നേരെത്തെ ഖത്തറിലെ വിവിധ മേഖലകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിൽ മികവ് തെളിയിച്ച 800 ൽ‌പരം പ്രതിഭകളാണ് മെഗാ ഫൈനലിൽ വ്യക്തിഗത – ഗ്രൂപ്പ് ഇനങ്ങളിൽ ഓരോ സോണിൽ നിന്നും മാറ്റുരച്ചത്. രാവിലെ 7 മണിമുതൽ രാത്രി 9 മണി വരെ തിങ്ങി നിറഞ്ഞ 6 വേദികളിൽ 24 ഇനങ്ങളിലായി നടന്ന പന്ത്രണ്ട് വയസ്സ് വരെയുള്ള ബാലികാ ബാലന്മാരുടെ കലാ മാമാങ്കം അക്ഷരാർത്ഥത്തിൽ മനോഹരമായ ഒരു ദൃശ്യ കലാ വിരുന്നായിരുന്നു. ബഡ്‌സ്, കിഡ്സ്, സബ് ജൂനിയർ,…

കനേഡിയൻ വിമാനങ്ങൾക്ക് 50% തീരുവ ചുമത്തുമെന്ന് ട്രംപ്

കാനഡയ്‌ക്കെതിരെ മറ്റൊരു പ്രധാന നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോർജിയ ആസ്ഥാനമായുള്ള സവന്ന കമ്പനിയുടെ ആധുനിക ജെറ്റുകൾ (G500, G600, G700, G800) സാക്ഷ്യപ്പെടുത്താൻ കാനഡ വിസമ്മതിക്കുകയാണെന്ന് അദ്ദേഹം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഇവ അമേരിക്കൻ സാങ്കേതിക വിദ്യയുടെ ഏറ്റവും മികച്ചതിനെ പ്രതിനിധീകരിക്കുന്നു. വാഷിംഗ്ടണ്‍: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര സംഘർഷം വീണ്ടും രൂക്ഷമായി. സ്ഥിതിഗതികൾ ഉടനടി മെച്ചപ്പെട്ടില്ലെങ്കിൽ അമേരിക്കയില്‍ വിൽക്കുന്ന കനേഡിയൻ വിമാനങ്ങൾക്ക് 50 ശതമാനം വരെ കനത്ത തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ് കാനഡയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള സംഘർഷങ്ങൾ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന സമയത്താണ് ഈ പ്രസ്താവന. സോഷ്യൽ മീഡിയയിൽ പുറത്തുവന്ന ട്രംപിന്റെ ഭീഷണി, ഇരു രാജ്യങ്ങൾക്കുമിടയിൽ ഇതിനകം നിലനിൽക്കുന്ന വ്യാപാര തർക്കം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ചൈനയുമായുള്ള നിർദ്ദിഷ്ട വ്യാപാര…

ഒന്നോ രണ്ടോ ശക്തികളുടെ തീരുമാനങ്ങൾ കൊണ്ട് ആഗോള പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല: അന്റോണിയോ ഗുട്ടെറസ്

ഒരു ശക്തിയുടെ ആധിപത്യം കൊണ്ടോ രണ്ട് വൻശക്തികൾ ലോകത്തെ സ്വാധീന മേഖലകളായി വിഭജിക്കുന്നത് കൊണ്ടോ ആഗോള പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. സമാധാനത്തിനും സ്ഥിരതയ്ക്കും വികസനത്തിനും ഒരു ബഹുധ്രുവ ലോകക്രമത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ന്യൂയോര്‍ക്ക്: ഒരു ശക്തിയുടെ ആധിപത്യം കൊണ്ടോ ലോകത്തെ എതിരാളികളായ മേഖലകളായി വിഭജിക്കുന്ന രണ്ട് വൻശക്തികൾ കൊണ്ടോ ലോകത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഗോള രാഷ്ട്രീയത്തെയും നിലവിലെ അന്താരാഷ്ട്ര വെല്ലുവിളികളെയും കുറിച്ചുള്ള ഒരു പ്രധാന പ്രസ്താവനയിൽ പറഞ്ഞു. ബഹുധ്രുവ ലോകക്രമത്തിനായി അദ്ദേഹം വ്യക്തമായി വാദിച്ചു. തന്റെ ഭരണത്തിന്റെ പത്താം വർഷത്തിന്റെയും അവസാനത്തെയും വർഷത്തിന്റെയും തുടക്കത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ഗുട്ടെറസ്, ലോകം സുസ്ഥിരവും സമാധാനപരവും വികസിതവുമാകണമെങ്കിൽ സഹകരണവും ബഹുരാഷ്ട്രവാദവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യുഎസിനും ചൈനയ്ക്കും സന്ദേശം നൽകി. “ഒരു ശക്തിയുടെ ആധിപത്യം…

റമദാനിലൂടെ ആത്മസംസ്കരണം സാധ്യമാകണം: എം.ഐ അനസ് മൻസൂർ

കൂട്ടിലങ്ങാടി : റമദാനിലൂടെ ആത്മസംസ്കരണം സാധ്യമാകണമെന്ന് സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി എം.ഐ അനസ് മൻസൂർ പറഞ്ഞു. ‘ഖുർആനുൽ ഫജ്ർ’ തലക്കെട്ടിൽ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി അദ്ധ്യക്ഷത വഹിച്ചു. അഫ്നാൻ ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് സ്വാഗതവും സി.എച്ച് ഇഹ്സാൻ സമാപനവും നിർവഹിച്ചു.