സ്ത്രീകൾക്കായി ‘തംഹീദുൽ മർഅ’ ഓൺലൈൻ ഇസ്ലാമിക പഠന കോഴ്‌സ്

ദോഹ: ഖത്തറിലെ സ്ത്രീകളുടെ വൈജ്ഞാനിക വളർച്ചയും ആത്മീയ വികസനവും ലക്ഷ്യം വെച്ച് വിമൻ ഇന്ത്യ ഖത്തർ 2016 മുതൽ സംഘടിപ്പിച്ചു വരുന്ന തംഹീദുൽ മർഅ (Women Empowerment Program) എന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് പുതുക്കിയ സിലബസോടെ വീണ്ടും ആരംഭിക്കുന്നു. ഈ വർഷം മുതൽ ദ്വിവർഷ കോഴ്‌സ് സംവിധാനത്തിൽ, ഓൺലൈൻ ക്ലാസുകളിലൂടെയാണ് പഠനം നടക്കുക. ദീനി അവബോധം ശക്തിപ്പെടുത്തുകയും തുടർപഠനത്തിന് ഉറച്ച അടിത്തറ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ കോഴ്‌സിൻ്റെ ആദ്യ ഭാഗം 2026 ഫെബ്രുവരിയിൽ ആരംഭിച്ച് നവംബറിൽ അവസാനിക്കും. സ്ത്രീകൾക്ക് അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമഗ്രമായ അറിവ് നൽകുന്നതാണ് പഠനരീതി. ഖുർആൻ പഠനത്തിൽ സൂറ ഫാത്തിഹ, ആയത്തുൽ കുർസി, ആമനറസൂൽ, ആയത്തുദ്ദയ്ൻ, ഇബാദുർറഹ്മാൻ തുടങ്ങിയ തെരഞ്ഞെടുത്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിഖ്ഹ് വിഭാഗത്തിൽ നമസ്കാരം, രോഗാവസ്ഥയിലെ കർമങ്ങൾ, മയ്യിത്ത് പരിപാലനം, ഇദ്ദ,…

യൂണിയൻ കോപ് ഹത്ത ബ്രാഞ്ച് നവീകരണം പൂർത്തിയായി

കൂടുതൽ ​ഗുണമേന്മയും സൗകര്യവും വൈവിധ്യമാ‍ർന്ന ചോയ്സുകളും നവീകരണത്തിലൂടെ സാധ്യമായി. ദുബായ് (യുഎ‌ഇ): യൂണിയൻ കോപ് ഹത്ത സൂക്കിലെ ശാഖ നവീകരിച്ചു. നിലവിലെ 2,163 ചതുരശ്രയടിയിൽ നിന്നും 11,625 ചതുരശ്രയടിയായാണ് റീട്ടെയിൽ സ്പേസ് വർദ്ധിപ്പിച്ചത്. സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളിലും വർധനയുണ്ട്. മൊത്തം എസ്.കെ.യുകളിൽ 201% വർധനയുണ്ട്. മൊത്തം 12,091 എസ്.കെ.യുകളാണ് ഇപ്പോഴുള്ളത്. 2025 അവസാനപാദത്തിൽ തുടങ്ങിയ നവീകരണമാണ് ഇത്. സ്റ്റോർ ലേഔട്ട്, റീട്ടെയിൽ കപ്പാസിറ്റി, വിവിധ കാറ്റ​ഗറികൾ പുതുക്കൽ എന്നിവയും നടന്നു. കൂടുതൽ​ഗുണമേന്മയും സൗകര്യവും വൈവിധ്യമാ‍ർന്ന ചോയ്സുകളും പുതിയ നവീകരണം ഉറപ്പാക്കുമെന്ന് യൂണിയൻ കോപ് പറഞ്ഞു.

അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം: ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധീകരിക്കും

കോഴിക്കോട്: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അസ്സീസിയുടെ മേൽനോട്ടത്തിൽ കൈറോയിൽ നടക്കുന്ന36-ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധീകരിക്കും. ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് ജാമിഅ മർകസ് പ്രൊ-ചാൻസിലറും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഡോ. ഹുസൈൻ സഖാഫി സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ഈജിപ്ത് സുപ്രീം കൗൺസിൽ ഓഫ് ഇസ്‌ലാമിക് അഫേഴ്‌സിന്റെ ആഭിമുഖ്യത്തിൽ  ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ തൊഴിലുകളുടെ ധാർമികതയും സാധ്യതയും’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 50 ലധികം രാജ്യങ്ങളിൽ നിന്നുള്ള മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും പണ്ഡിതരും ഗവേഷകരും പങ്കെടുക്കും. ‘പരമ്പരാഗത തൊഴിലുകളും പുതിയ സാധ്യതകളും ‘ എന്ന വിഷയത്തിൽ ഇന്ന്(ചൊവ്വ) ഉച്ചക്ക് ശേഷം നടക്കുന്ന ചർച്ചയിൽ ഡോ. ഹുസൈൻ സഖാഫി പ്രബന്ധം അവതരിപ്പിക്കും. സാമ്പത്തിക വിശുദ്ധി, തൊഴിൽ ധാർമികത, ഓൺലൈൻ വ്യവസായങ്ങളും ധാർമികതയും, ഡിജിറ്റൽ മാർക്കറ്റിങ്ങും…

ഏകപക്ഷീയമായ വിമാന നിരക്കുകൾക്കെതിരെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും ഡിജിസിഎയ്ക്കും നോട്ടീസ് അയച്ചു

ഉത്സവകാലങ്ങളിലെയും മോശം കാലാവസ്ഥയിലെയും അമിതമായ വിമാന ടിക്കറ്റ് നിരക്കു വർധന യാത്രക്കാരെ ചൂഷണം ചെയ്യലാണെന്ന് പറഞ്ഞ സുപ്രീം കോടതി, കേന്ദ്ര സർക്കാരിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) മറുപടി തേടി കോടതി നോട്ടീസ് അയച്ചു. വിമാനക്കമ്പനികളുടെ ഏകപക്ഷീയമായ വിലനിർണ്ണയം സാധാരണക്കാരുടെ അവകാശങ്ങളെ ബാധിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ജുഡീഷ്യൽ ഇടപെടൽ തേടുമെന്നും കോടതി വ്യക്തമാക്കി. ന്യൂഡൽഹി: ഉത്സവ സീസണിലെ വിമാന നിരക്കുകളിലെ അമിതമായ വർധനവിലും മോശം കാലാവസ്ഥയിലും സുപ്രീം കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു, ആവശ്യമെങ്കിൽ ഇടപെടുമെന്ന് വ്യക്തമായി സൂചിപ്പിച്ചു. സ്വകാര്യ വിമാനക്കമ്പനികൾ നിരക്കുകളിലും മറ്റ് നിരക്കുകളിലും വരുത്തുന്ന പ്രവചനാതീതമായ ഏറ്റക്കുറച്ചിലുകൾ യാത്രക്കാരെ നേരിട്ട് ചൂഷണം ചെയ്യുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. വിഷയം ഗൗരവമായി പരിഗണിച്ച്, കേന്ദ്ര സർക്കാരിൽ നിന്നും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) യിൽ നിന്നും കോടതി പ്രതികരണങ്ങൾ തേടി. കുംഭമേള, ഉത്സവങ്ങൾ,…

ബിജെപിയുടെ പുതിയ ദേശീയ പ്രസിഡന്റായി നിതിൻ നബിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബിജെപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിതിൻ നബിൻ നാമനിർദ്ദേശം ചെയ്യുന്നത് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ ശക്തമായ പിന്തുണ നൽകി നാമനിർദ്ദേശം നൽകിയതോടെ ആകെ 37 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചത്. ഭാരതീയ ജനതാ പാർട്ടി ഇന്ന് ചൊവ്വാഴ്ച പുതിയ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. രാവിലെ 11:30 ന് നിതിൻ നബിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് നിതിൻ നബിൻ മാത്രമാണ് സ്ഥാനാർത്ഥി, അതിനാൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് എതിരില്ലാതെ നടന്നു. പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുക്കും. ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പ്രക്രിയ പൂർത്തിയായതോടെ, ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. നിതിൻ നബിന്റെ നാമനിർദ്ദേശത്തിനായി ആകെ 37 സെറ്റ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു,…

റീല്‍സിനു വേണ്ടി ബസ്സില്‍ യുവാവിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവതി ഷിംജിത മുസ്തഫ ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി സൈബര്‍ പോലീസ്

കോഴിക്കോട്: റീല്‍സില്‍ റീച്ച് കിട്ടാന്‍ വേണ്ടി തിരക്കേറിയ ബസിൽ യുവാവിന്റെ പുറകില്‍ നിന്ന് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവതി ഒളിവില്‍ പോയതായി പോലീസ്. വടകര സ്വദേശിയായ ഷിംജിത മുസ്തഫയ്ക്കു വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസും സൈബര്‍ പോലീസും തിരച്ചിൽ ഊർജിതമാക്കി. ഗോവിന്ദപുരം സ്വദേശിയായ ദീപക്കിന്റെ അമ്മയുടെ പരാതിയിൽ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു. ഷിംജിത പങ്കു വെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് അപമാനിതനായി ദീപക് ആത്മഹത്യ ചെയ്തു. പയ്യന്നൂരിലൂടെ ഓടുന്ന തിരക്കേറിയ ബസിനുള്ളിൽ ദീപക് തന്നെ മോശമായി സ്പർശിച്ചതായി ഷിംജിത വീഡിയോയിലൂടെ ആരോപിച്ചു. ദീപക്കിന്റെ മരണത്തെത്തുടർന്ന് വീട്ടുകാർ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. യുവതി ദൃശ്യങ്ങൾ പകർത്തിയ ഫോൺ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ…

മർകസ് സനദ്‌ദാന സമ്മേളനം: പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

കാരന്തൂർ: ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ്‌ദാന സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് കേരളയാത്രയുടെ സമാപന വേദിയിൽ നടന്ന ചടങ്ങിൽ മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ്, അറബി, ഉറുദു ഭാഷാ പോസ്റ്ററുകളാണ് പ്രകാശനം ചെയ്തത്. ജാമിഅ മർകസിലെ വിവിധ കുല്ലിയ്യകളിൽ നിന്ന് 517 സഖാഫികളും 31 കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണ സനദ് സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സഖാഫി പ്രതിനിധി സമ്മേളനം, ദേശീയ വിദ്യാഭ്യാസ സംഗമം, ശിൽപശാലകൾ, സെമിനാറുകൾ തുടങ്ങിയ വിവിധ ഉപപരിപാടികളൂം ഫെബ്രുവരി ആദ്യ വാരത്തിൽ മർകസിൽ നടക്കും. പോസ്റ്റർ പ്രകാശനത്തിന് സയ്യിദ് ഇബ്രാഹീമുൽ…

പടപ്പറമ്പ-ചന്തപ്പറമ്പ റോഡ് ഉദ്ഘാടനം ചെയ്തു

മങ്കട ബ്ലോക്ക്‌ പഞ്ചായത്തും കുറുവ ഗ്രാമപഞ്ചായത്തും സംയുക്തമായി ഫണ്ട്‌ അനുവദിച്ച് റീ ടാർ ചെയ്ത പടപ്പറമ്പ-ചന്തപ്പറമ്പ റോഡ് ഉദ്ഘാടനം ചെയ്തു. കുറുവ ഗ്രമപഞ്ചായത്ത്‌ പ്രസിഡന്റ് സലാം മാസ്റ്റർ പാലത്തിങ്ങലിന്റെ അദ്ധ്യക്ഷതയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുവൈരിയ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സമീറ തോട്ടോളി, കുറുവ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മോയിക്കൽ സുലൈഖ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ശാക്കിർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുംതാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് കെ കെ, മങ്കട ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ഒ മുഹമ്മദ് കുട്ടി, കുറുവ പഞ്ചായത്ത്‌ മുൻ മെമ്പർ സൈഫുദ്ധീൻ പറമ്പൻ, കുറുവ പഞ്ചായത്ത് മെമ്പർമാരായ മുബഷിർ കെ, ഉമ്മു ഹബീബ, ഹരിദാസ്, ഖൈറുനിസ ടി, സറഫുനീസ, മുസ്‌ലിം ലീഗ് ഭാരവാഹിളായ…

പ്രവാചകൻ മുഹമ്മദ് നബി (സ) മുന്നോട്ട് വെച്ച ഇസ്ലാമിന്റെ(ഭരണം) രീതി ഇന്നുണ്ടോ!?: കെ.വി.അമീർ

ഗാന്ധിജി സ്വപ്നം കണ്ട ഫാറൂഖ് ഉമറിന്റെ ഭരണം ആണോ കാരക്കുന്ന് പറയുന്ന ഇസ്ലാമിക്ക് റിപ്പബ്ലിക്ക് !? കാന്തപുരം ഉസ്താദ് വിമർശിച്ച ജമായത്തെ ഇസ്ലാമിയുടെ ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഇന്ന് ലോകത്ത് ഏതൊക്കെ മുസ്ലിം സമൂഹം കൊണ്ട് നടക്കുന്നുണ്ട് ? നിലവിൽ ലോകത്തുള്ള ഏതെങ്കിലും ഇസ്ലാമിക രാജ്യങ്ങൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ അടക്കം ‘ഖിലാഫത്ത് റാഷിദ’ യുടെ (മുഹമ്മദ് നബിയും 4 ഖലീഫമാരുടേയും ഭരണം) ഇസ്ലാമിക ഭരണം മാതൃകയാക്കി ഭരിക്കുന്നുണ്ടോ!? മദീന രാഷ്ട്രം, ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാമിക് റിപ്പബ്ലിക്, ശരീഅത്ത് ഭരണം എന്നിവയിൽ ഏതാണ് ശരി! ഇസ്ലാമിക് റിപ്പബ്ലിക്കിനെ അംഗീകരിക്കാത്തവരെല്ലാം സത്യവിശ്വാസികൾ അല്ലെന്നാണ് ജമായത്ത് അസിസ്റ്റന്റ് അമീർ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറയുന്നത് ! ഇത് ഇവർക്ക് തന്നെ പാരയാണ്. കാരണം, ഇവർ ഉണ്ടാക്കിയ വെൽഫെയർ പാർട്ടി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വേണ്ടി ഉണ്ടാക്കിയതാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ജമായത്തെ…

ട്രംപിന്റെ അധിനിവേശ അവകാശവാദത്തിനിടയിൽ ഗ്രീൻലാൻഡിലേക്ക് യുഎസ് സൈന്യം യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നു

വാഷിംഗ്ടണ്‍: ഗ്രീൻലാൻഡിലേക്ക് തങ്ങളുടെ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ യുഎസ് സൈന്യം തീരുമാനിച്ചു. ഗ്രീൻലാൻഡിനെ യു എസിനോടു കൂട്ടിച്ചേർക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങളെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് ഈ പ്രഖ്യാപനം. യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ വിശാലമായ ആർട്ടിക് ദ്വീപ് യുഎസ് സുരക്ഷയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ട്രം‌പിന്റെ അവകാശവാദം. എന്നാല്‍, ട്രംപിന്റെ ഉദ്ദേശ്യങ്ങളെ ഡെൻമാർക്കും നിരവധി യൂറോപ്യൻ രാജ്യങ്ങളും ശക്തമായി എതിർത്തു. യുഎസ് സൈന്യത്തിന്റെ ഈ നീക്കം അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കി, പ്രത്യേകിച്ച് ഡെൻമാർക്ക്. എന്നാല്‍, ഈ വിന്യാസം നടന്നുകൊണ്ടിരിക്കുന്ന സൈനിക പ്രക്രിയയുടെ ഭാഗമാണെന്നും ഡെൻമാർക്കിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും യു എസ് സൈന്യം പ്രസ്താവിച്ചു. ഗ്രീൻലാൻഡിലെ പിറ്റുഫിക് സ്‌പേസ് ബേസിൽ തങ്ങളുടെ യുദ്ധവിമാനങ്ങൾ ഉടൻ എത്തുമെന്ന് നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് പ്രഖ്യാപിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന…