ചിങ്ങം: പ്രവർത്തന മേഖലയിൽ സമ്മർദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട ദിനമാണ് ഇന്ന്. നിർണായകമായ ചില കൂടിക്കാഴ്‌ചകൾക്ക് സാധ്യത. സന്തോഷത്തിനുള്ള വക സ്വയം കണ്ടെത്തും. കന്നി: തൃപ്‌തികരമല്ലാത്ത ദിവസമാണിന്ന്. കുട്ടികളെ കുറിച്ചുള്ള ചിന്ത മനസികാസ്വസ്ഥ്യം ഉണ്ടാക്കും. ഉദര സംബന്ധവും കരള്‍ സംബന്ധവുമായ അസുഖങ്ങൾക്ക് സാധ്യത. ചെലവുകൾ വർധിക്കാൻ സാധ്യത. പ്രിയപ്പെട്ട സുഹൃത്തുമായി കൂടിക്കാഴ്‌ച നടത്തും. ഓഹരി വിപണി നിക്ഷേപകർ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതാണ്. തുലാം: പ്രതീക്ഷകളുടെ ദിവസമായിരിക്കും ഇന്ന്. പങ്കാളിയുടെ സ്നേഹവും സഹാനുഭൂതിയും ലഭിക്കും. ആഗ്രഹ സഫലീകരണത്തിന് സാധ്യത. വൃശ്ചികം: വ്യവസായികൾക്ക് മികച്ച ദിനം. പുതിയ സംരംഭങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കും. എന്നാൽ അപ്രതീക്ഷിതമായ ചില തടസങ്ങൾ വന്നുചേരാം. വേണ്ട വിധത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കുക. ധനു: സാധാരണ ദിവസമാണ് ഇന്ന്. തെറ്റിധാരണയുണ്ടാകാൻ സാധ്യത. അതേ തുടർന്നുണ്ടാകുന്ന അമിത ചിന്ത ആകുലതകൾക്ക് കാരണമാകും. അധ്വാനത്തിന് ഫലം ലഭിച്ചെന്ന് വരില്ല.…
