ഹെൽത്തി റമസാൻ’: സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ

കാരന്തൂർ: വിശുദ്ധ റമളാൻ മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകി സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ. നോമ്പ് കാലത്ത് ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് സമഗ്ര പരിശോധന നൽകുകയും സമ്പൂർണ ജീവിതശൈലി നിർദേശിക്കുകയും ചെയ്യുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. വൈകുന്നേരം 3 മുതൽ രാത്രി 8 കാരന്തൂരിലെ ആശുപത്രിയിൽ നടക്കുന്ന ക്യാമ്പ് നോമ്പ് തുറക്കാൻ എത്തുന്ന വിശ്വാസികൾക്കും നാട്ടുകാർക്കും ഒരുപോലെ സേവനം ലഭ്യമാകും. വ്രത കാലത്ത് സാധാരണ കണ്ടുവരുന്ന സന്ധിവേദന, മുട്ട്-നടുവേദന, ദഹന പ്രശ്നങ്ങൾ (ഗ്യാസ്, അസിഡിറ്റി), ക്ഷീണം, നിർജലീകരണം, അലർജി, ആസ്ത്മ, സ്കിൻ പ്രശ്നങ്ങൾ, പൊണ്ണത്തടി തുടങ്ങിയവക്ക് വിദഗ്ധ യുനാനി ഡോക്ടർമാരുടെ പരിശോധനയും ചികിത്സയും ക്യാമ്പിൽ ലഭ്യമാവും. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്കും പ്രത്യേകം പരിഗണന നൽകും. അതോടൊപ്പം, റമളാനിലെ ശരിയായ ഭക്ഷണക്രമം, നിത്യരോഗികളുടെ സുരക്ഷിത നോമ്പ് എന്നീ വിഷയങ്ങളിൽ വ്യക്തിഗത മെഡിക്കൽ കൗൺസലിംഗും…

വെനിസ്വേലയിൽ നിന്ന് 2 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യയിലെത്തി; 2019 ന് ശേഷമുള്ള മൂന്ന് വലിയ ചരക്കുകളിൽ ആദ്യത്തേത്

2019 ന് ശേഷം ആദ്യമായാണ് വെനിസ്വേലൻ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. കാരക്കാസ് തീരത്ത് നിന്ന് മൂന്ന് വിഎൽസിസി കപ്പലുകൾ ഇതിനകം പുറപ്പെട്ടു കഴിഞ്ഞു. ഇന്ത്യയ്ക്ക് ഇപ്പോൾ വെനിസ്വേലയിൽ നിന്ന് വലിയ തോതിൽ അസംസ്കൃത എണ്ണ കയറ്റുമതി ലഭിക്കുന്നുണ്ട്. ഉയർന്ന ശേഷിയുള്ള വളരെ വലിയ ക്രൂഡ് ഓയിൽ കാരിയറുകളാണ് ഇപ്പോൾ വെനിസ്വേലൻ തീരങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കപ്പൽ കയറുന്നത്. കാരക്കാസും വാഷിംഗ്ടണും തമ്മിലുള്ള വിതരണ കരാറിനെത്തുടർന്ന് എണ്ണ വ്യാപാരത്തിൽ ഗണ്യമായ മാറ്റമാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഈ കപ്പലുകൾക്ക് 2 ദശലക്ഷം ബാരൽ വരെ അസംസ്കൃത എണ്ണ വഹിക്കാൻ കഴിയും, ഇത് ഗതാഗത ചെലവ് കുറയ്ക്കുകയും ഡെലിവറികൾ വേഗത്തിലാക്കുകയും ചെയ്യുന്നു. റിപ്പോർട്ട് അനുസരിച്ച്, വെനിസ്വേലയിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിനായി വ്യാപാര സ്ഥാപനങ്ങളായ വിറ്റോൾ, ട്രാഫിഗുറ എന്നിവ ആദ്യമായി VLCC-കളെ ചാർട്ടേഡ് ചെയ്തിട്ടുണ്ട്. നിസോസ് കിയ, നിസോസ്…

മരണശേഷവും മനുഷ്യർക്ക് കേള്‍ക്കാം; ഞെട്ടിപ്പിക്കുന്ന പുതിയ ഗവേഷണ റിപ്പോര്‍ട്ട്!

ഹൃദയം നിലച്ച് ക്ലിനിക്കൽ മരണം പ്രഖ്യാപിച്ചതിന് ശേഷവും ഏകദേശം ഒരു മണിക്കൂർ മനുഷ്യ മസ്തിഷ്കം സജീവമായി തുടരുമെന്ന് ന്യൂയോർക്ക് ശാസ്ത്രജ്ഞർ നടത്തിയ ഒരു വിപ്ലവകരമായ പഠനത്തിൽ അവകാശപ്പെട്ടു. ഈ സമയത്ത്, ഒരു വ്യക്തിക്ക് ചുറ്റുമുള്ള കാര്യങ്ങൾ കേൾക്കാനും മനസ്സിലാക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക്: മനുഷ്യ നാഗരികതയ്ക്കും ശാസ്ത്രത്തിനും മരണം എപ്പോഴും ഒരു നിഗൂഢമായ പ്രഹേളികയാണ്. ഹൃദയമിടിപ്പോടെ ബോധം അവസാനിക്കുമോ? ഈ ചോദ്യം വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ, ന്യൂയോർക്കിൽ അടുത്തിടെ നടത്തിയ ഗവേഷണങ്ങൾ മരണത്തിന്റെ പരമ്പരാഗത നിർവചനത്തെ വെല്ലുവിളിച്ചു. ഹൃദയം നിലച്ചതിനുശേഷവും മനുഷ്യ മസ്തിഷ്കം കുറച്ചു സമയം സജീവമായി തുടരുമെന്നും, വ്യക്തിക്ക് ചുറ്റുമുള്ള ശബ്ദങ്ങൾ പോലും കേൾക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി (NYU) ലാംഗോൺ മെഡിക്കൽ സെന്ററിലെ ഡോ. സാം പാർനിയയുടെ നേതൃത്വത്തിൽ നടന്ന ഈ പഠനം ലോകത്തെ ഞെട്ടിച്ചു. ഡോക്ടർമാർ മരണ…

മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണർ അരുണ മില്ലർ വീണ്ടും ജനവിധി തേടുന്നു

അനാപൊളിസ്, മേരിലാൻഡ്: മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണർ അരുണ മില്ലർ രണ്ടാം ഊഴത്തിനായി ഔദ്യോഗികമായി പത്രിക സമർപ്പിച്ചു. ഗവർണർ വെസ് മൂറിനൊപ്പമാണ് ഫെബ്രുവരി 23-ന് അനാപൊളിസിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസ് ആസ്ഥാനത്തെത്തി അവർ പത്രിക നൽകിയത്. 2026 ജൂൺ 23-ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകൂടത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാകും ഇവർ ജനങ്ങളെ സമീപിക്കുക. മേരിലാൻഡിൽ ഒരു സ്റ്റേറ്റ് വൈഡ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ വനിതയുമാണ് അരുണ മില്ലർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ശിശുദാരിദ്ര്യം കുറയ്ക്കുന്നതിനും വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനും അവർ നിർണായക പങ്ക് വഹിച്ചു. ലൈഫ് സയൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ വൻകിട നിക്ഷേപങ്ങൾ എത്തിക്കുന്നതിലും ഭരണകൂടം വിജയിച്ചു. സർക്കാർ സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനും ബിസിനസ്സ് നടപടികൾ ലളിതമാക്കുന്നതിനുമുള്ള പരിഷ്കാരങ്ങൾക്ക് അരുണ മില്ലർ നേതൃത്വം നൽകി. “മേരിലാൻഡ് കൈവരിച്ച…

മഹാനടനെ വരവേൽക്കാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു. കിലുക്കം 25 കിക്ക്‌ ഓഫ് ചടങ്ങുകൾ പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ധനശേഖരണാർത്ഥം 2026 ഏപ്രിൽ 17-ന് സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ നടത്തുന്ന വിപുലമായ സ്റ്റേജ് ഷോ ‘കിലുക്കം 25’-ന്റെ ഔദ്യോഗികമായ കിക്ക് ഓഫ് ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും അണിനിരക്കുന്ന ഈ മെഗാ ഷോയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. റവ. ഫാ. ജെക്കു സക്കറിയയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കത്തീഡ്രൽ വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ഫാ. പുഞ്ചക്കോണം സ്വാഗതം ആശംസിച്ചു. പൂർണ തോമസ് പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രോഗ്രാം കൺവീനർ ഡോ. സക്കറിയ തോമസ് ഷോയുടെ വിവിധ വശങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമുള്ള വിശദരൂപം ചടങ്ങിൽ അവതരിപ്പിച്ചു. ഹൂസ്റ്റണിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനകളുടെ സജീവ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.  ഇന്ത്യ പ്രസ് ക്ലബ്…

മരണത്തിലും വേർപിരിയലിലും നിഴലിക്കുന്ന സത്യങ്ങൾ: പി.പി. ചെറിയാൻ

ജീവിതം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് നാം തിരിച്ചറിയുന്നത് ചില വിയോഗങ്ങൾക്കും വേർപിരിയലുകൾക്കും സാക്ഷ്യം വഹിക്കുമ്പോഴാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എന്റെ മനസ്സിനെ ഒരുപോലെ ഉലച്ച രണ്ട് സംഭവങ്ങൾ ഇതിന് അടിവരയിടുന്നു. ഒന്ന്, ജ്യേഷ്ഠതുല്യനായ ഒരു പ്രിയപ്പെട്ട വ്യക്തിയുടെ മരണം. രണ്ട്, വിവാഹനിശ്ചയം കഴിഞ്ഞ് ശുഭകരമായി നടക്കേണ്ടിയിരുന്ന ഒരു ബന്ധം പെട്ടെന്നൊരു നിമിഷം തകർന്നുപോയത്. ഈ രണ്ട് അനുഭവങ്ങളെയും കൂട്ടിമുട്ടിക്കുമ്പോൾ ഭക്തകവി പൂന്താനത്തിന്റെ വരികൾക്ക് കാലാതീതമായ ഒരർത്ഥമുണ്ടെന്ന്  തിരിച്ചറിയുന്നു. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ…” ജ്ഞാനപ്പാനയിലെ ഈ വരികൾ മരണത്തിന്റെ അനിവാര്യതയെ മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ നശ്വരതയെയും കൂടെയാണ് ഓർമ്മിപ്പിക്കുന്നത്. ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം വെറും ഓർമ്മയായി മാറുന്നത് താങ്ങാനാവാത്ത ആഘാതമാണ്. മരണം പ്രകൃതിനിയമമാണ്; അവിടെ മനുഷ്യൻ നിസ്സഹായനാണ്. പ്രിയപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത ഭീകരമാണെങ്കിലും, അതിനേക്കാൾ വേദനിപ്പിക്കുന്ന മറ്റൊരു ‘അദൃശ്യമാകൽ’ ഇന്ന് നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്നു. അത്…

ഡാലസ് കിംഗ്‌സ് ക്ലബ് ഇനി ‘ഡാലസ് സോഷ്യൽ ക്ലബ്’; പുതിയ ഭാരവാഹികൾ ചുമതലയേറ്റു, പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഡാലസ്: ഡാലസ് സോഷ്യൽ ക്ലബ്ബിന്റെ വാലന്റൈൻസ് ഡേ ആഘോഷങ്ങളും 2026-ലേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു. 2014-ൽ ഡാലസ് നഗരത്തിൽ പ്രവർത്തനം ആരംഭിച്ച ‘ഡാലസ് കിംഗ്‌സ് ക്ലബ്’  ഇനി മുതൽ ‘ഡാലസ് സോഷ്യൽ ക്ലബ്’ എന്ന പുതിയ പേരിൽ അറിയപ്പെടുമെന്ന് ഭരണസമിതി അറിയിച്ചു. കൂടുതൽ ജനപങ്കാളിത്തവും വിപുലമായ പ്രാതിനിധ്യവും ലക്ഷ്യമിട്ടാണ് ഈ മാറ്റം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സാമൂഹിക, സാംസ്കാരിക, സേവന രംഗങ്ങളിൽ സജീവമായ സംഘടന, പുതിയ പേരിനൊപ്പം പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും ഭരണസമിതിയെയും തിരഞ്ഞെടുത്തു. ഡാലസിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഒരു തുറന്ന സാമൂഹിക വേദിയായി ക്ലബ്ബിനെ വളർത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. പുതിയ ഭരണസമിതി: ഈ വർഷത്തെ ഔദ്യോഗിക പരിപാടിയിൽ ക്ലബ്ബിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജിനു കുടിലിൽ, വൈസ് പ്രസിഡന്റ് ടിജോ ചങ്ങങ്കേരി, സെക്രട്ടറി കുട്ടൻ മുപ്പ്രപ്പള്ളിൽ ജോയിന്റ്…

ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം: റവ. ജേക്കബ് ജോർജ്

ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ കോർത്തിണക്കി നടത്തുന്ന ഇന്റർനാഷണൽ പ്രയർലൈനിന്റെ 615-ാമത് സമ്മേളനം 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ഭക്തിനിർഭരമായി നടന്നു. ഹൂസ്റ്റണിലെ സി.എസ്.ഐ സീനിയർ വൈദികൻ റവ. ജേക്കബ് ജോർജ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ന് നാം 615-ാമത് സെഷൻ പിന്നിട്ട് 616-ലേക്ക് പ്രവേശിക്കുമ്പോൾ, കഴിഞ്ഞ കാലമത്രയും നമ്മെ നടത്തിയ ദൈവത്തിന് സ്തോത്രം ചെയണമെന്നും,നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവസാന്നിധ്യത്തിൽ സന്തോഷത്തോടെയും നന്ദിയോടെയും ചെലവഴിക്കാനും  നമുക്ക് സാധിക്കണം.നമ്മുടെ ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം. ജീവിതത്തിലെ തിരക്കുകൾക്കിടയിലും ലളിതമായ കാര്യങ്ങളിൽ പോലും ദൈവത്തെ ഓർത്തുകൊണ്ട് ഓരോ കാര്യങ്ങളും അവന്റെ സന്നിധിയിൽ സമർപ്പിക്കണമെന്നു അച്ചൻ ഉധബോദിപ്പിച്ചു കയീന്റെയും ഹാബേലിന്റെയും വഴിപാടുകൾ: ഉല്പത്തി പുസ്തകം 4-ാം അധ്യായത്തിൽ നാം വായിക്കുന്നത് പോലെ, കയീൻ നിലത്തെ ഫലങ്ങളിൽ നിന്നും യഹോവയ്ക്ക് വഴിപാട് അർപ്പിച്ചു. എന്നാൽ…