ഒരുവട്ടം കൂടി സേവിക്കണം (നര്‍മ്മ കവിത)

(അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.യുടെ ഒരു സിനിമാ ഗാനം എന്റെ ഈ കവിതക്ക് പ്രചോദനമായിട്ടുണ്ട്. മോഡലായിട്ടുണ്ട്. എങ്കിലും ഇതിലെ വരികള്‍ അദ്ദേഹത്തിന്റെ ആ സിനിമാ ഗാനത്തിന്റെ മുഴുവന്‍ പാരഡിയല്ല. ഇന്ന് കേരളത്തിലെ – ഇന്ത്യയിലെ ഒരു തെരഞ്ഞെടുപ്പ് സംബന്ധിയായ വിവിധ രാഷ്ട്രീയ മുന്നണികളുടെ സീറ്റു വിഭജന കാലഘട്ടത്തില്‍, വിവിധ മണ്ഡലങ്ങളില്‍ മല്‍സരിക്കാനും ജയിക്കാനുമായി സീറ്റു മോഹികള്‍ തന്ത്രകുതന്ത്രങ്ങള്‍ മെനഞ്ഞ് ഉറക്കമില്ലാതെ എനിക്കും സേവിക്കണം ജനത്തെ … ഇനിയുമിനിയും ഒരു വട്ടമല്ലാ പല വട്ടം സേവിച്ച് സേവിച്ച് ജനത്തിനായി ആത്മസമര്‍പ്പണം ചെയ്യണം. മരണമടയണം… എന്ന സിദ്ധാന്തവുമായി കാലുവെന്ത നായുടെ മാതിരി നെട്ടോട്ടമോടുകയാണല്ലൊ. താമസിയാതെ ഈ ഇന്ത്യന്‍ കേരള-രാഷ്ട്രീയം തന്നെ മോഡലാക്കി അമേരിക്കയിലെ കുട്ടി സംഘടനകളും, മുട്ടന്‍ അംബ്രല്ലാ സംഘടനകളും അവരുടെ നേതാ നേത്രികളെ തെരഞ്ഞെടുപ്പ് ഗോദായില്‍ മല്ലയുദ്ധത്തിനായി വിശുദ്ധവും അവിശുദ്ധവുമായി കൂട്ടുകെട്ടും പാനലിംഗുമായി രംഗത്തിറക്കുമല്ലൊ. അവര്‍ക്കും ഇവിടത്തെ മലയാളി ജനത്തെ ഒരു വട്ടമല്ല പലവട്ടം സേവിച്ച്…സേവിച്ച്…ഊര്‍ദ്ധശ്വാസം വലിച്ച് മരിക്കണം. അതാണെന്റെ നര്‍മ്മ കവിതയിലെ നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരിതിവൃത്തം).

ഒരു വട്ടം കൂടി…എന്‍.. ഓര്‍മ്മകള്‍ തിരയുന്ന..മേയുന്ന..
ആ.. തട്ടകത്തില്‍..നിന്നൊന്നു..പയറ്റുവാന്‍..മോഹം..
ആ.. തട്ടകത്തില്‍..സീറ്റൊന്നു..കിട്ടുവാന്‍..മോഹം..
സീറ്റൊന്നു..ഒപ്പിച്ച്.. ജനത്തെ..സേവിക്കാന്‍..മോഹം..
ഒരു..വട്ടമല്ലാ..പലവട്ടം..തട്ടകത്തില്‍..സീറ്റൊപ്പിക്കുവാന്‍..മോഹം സ്ഥിരമാ…
സീറ്റെന്നാസനത്തില്‍…ചാര്‍ത്തികിട്ടാന്‍…മോഹം…പരമമോഹം…
പരമ…സേവന..സുഖം…സീറ്റുതന്നില്ലേല്‍…എതിര്‍..പാര്‍ട്ടിയില്‍..തവള..
പോല്‍…ചാടും..സീറ്റെത്തിപിടിക്കും..സേവിക്കും..ജനത്തെ..നിശ്ചയം.

സല്‍ഗുണ.. സമ്പന്നനാം നല്ലവനാം.. എന്‍.. സേവനം.. ജനത്തിന്..
സുതാരൃമാം.. അതിവേഗം.. ബഹുദൂരം.. എന്‍.. സേവനം.. ജനത്തിന്..
ഒരു.. വട്ടം കൂടി.. എന്‍.. ഓര്‍മ്മകള്‍.. തിരയുന്ന.. മേയുന്ന..
ആ.. തട്ടകത്തില്‍.. നിന്നൊന്നു.. പയറ്റുവാന്‍.. മോഹം..
മാദകാംഗിയാം.. സരിതയില്ല.. സോളാറിന്‍..തിളക്കമില്ല.. വഴക്കമില്ല..
ഞാന്‍.. വെറുമൊരു.. സേവകന്‍.. ജനത്തിനായി.. വിയര്‍പ്പൊഴുക്കും സേവകന്‍..
അഴിമതി രഹിത.. സംശുദ്ധമാം.. പാവം.. ജനസേവകന്‍.. മാത്രം..
സീറ്റൊന്നു.. കിട്ടിയിട്ടു.. വേണം.. ധീരധീരം.. പയറ്റി തെളിയാന്‍.. ജയിക്കാന്‍..
പരമശുദ്ധമാം.. ജനസേവനം.. സായൂജ്യം.. കോരി വാരി.. ചൊരിയാന്‍..
മതിയായില്ലെനിക്ക് ഇനിയും.. സേവിക്കണം.. സേവിച്ച് സേവിച്ച്.. മരിക്കണം..
ജനാധിപത്യ ഗോദായില്‍.. ജനത്തിനായി മല്ലടിക്കും.. ഞാന്‍ ആഞ്ഞടിക്കും..
ജീവനര്‍പ്പിക്കുമെന്‍.. അവസാന.. ശ്വാസനിശ്വാസം.. വരെ നിശ്ചയം..

സീറ്റ് തന്നില്ലെങ്കില്‍.. ഞാനങ്കത്തട്ടിലിറങ്ങി..കുളമാക്കും..ചള മാക്കും..
ജനസേവക്കായി.. കാലു മാറും.. കാലുവാരും.. അതു.. നിശ്ചയം..
എല്ലാം.. ജനത്തിനായി.. സേവനത്തിനായിട്ടെന്‍.. പരമ.. ലക്ഷ്യം…
ഒരു വട്ടം കൂടി ആ.. തട്ടകത്തില്‍.. നിന്നൊന്നു.. ജയിച്ചെന്നാല്‍..
ജനത്തിനെല്ലാം.. സന്തോഷം.. ക്ഷേമം.. സുഖം.. സൗഖ്യം..
എനിക്കൊന്നുമേ.. സ്വന്തമായി.. വേണ്ടാ……എല്ലാമേ.. ജനത്തിനായി മാത്രം…
ആ.. തട്ടകത്തില്‍.. നിന്നൊരു.. വട്ടം കൂടി.. പയറ്റി ജയിച്ചാല്‍..
അമ്മേ..മഹാമായേ..ശംഭോ..മാളികപ്പുറത്തമ്മേ…സ്വാമിയേ ശരണമയ്യപ്പാ..
അന്നൈ..വേളാങ്കള്ളി… മലയാറ്റൂരു മുത്തപ്പാ..എന്‍ റബേ..കനിയണെ…
ക്ഷേമ ഐശ്വര്യ പദ്ധതികളായിരമുണ്ട്….. എന്‍ മനതാരില്‍…
കൊതി തീരുവോളം ജനത്തെ ഒരു വട്ടം കൂടി സേവിക്കട്ടെ.. ഞാന്‍
പാര്‍ട്ടി നേതാവേ…വിശുദ്ധനെ… കനിയണേ…സീറ്റു തരണേ…
ഒരു വട്ടം കൂടി.. എന്‍.. ഓര്‍മ്മകള്‍ … തെരയുന്ന… മേയുന്ന….
ആ… തട്ടകത്തില്‍.. നിന്നൊന്നു.. പയറ്റിതെളിയാന്‍.. മോഹം..
ഒരു..വട്ടമല്ലാ..പലവട്ടം..തട്ടകത്തില്‍..സീറ്റൊപ്പിക്കുവാന്‍.. മോഹം സ്ഥിരമാ…
സീറ്റെന്നാസനത്തില്‍… ചാര്‍ത്തികിട്ടാന്‍…മോഹം…പരമമോഹം…
പരമ…സേവന..സുഖം…സീറ്റുതന്നില്ലേല്‍…എതിര്‍..പാര്‍ട്ടിയില്‍..തവള..
പോല്‍…ചാടും..സീറ്റെത്തിപിടിക്കും..സേവിക്കും..ജനത്തെ..നിശ്ചയം..

Print Friendly, PDF & Email

2 Thoughts to “ഒരുവട്ടം കൂടി സേവിക്കണം (നര്‍മ്മ കവിത)”

  1. Mary mathew

    ഇതൊന്നും ആരും വിലക്കെടുക്കില്ല. എല്ലാവരും നമുക്കും കിട്ടണം പണം എന്നതാണ് ഇതാണ് ലോകം. ഒക്കെ കേള്‍ക്കുമ്പോള്‍ ദുഃഖമുണ്ട്.

  2. സജിത ഷാജി

    അടുത്ത ആഴ്ച അമെരിക്കയിലെ ഫ്ലോറിഡയിലൊരു മാമാങ്കം നടക്കുന്നുണ്ടെന്ന് കേട്ടു. അവിടെ ശരിക്കും ഒരു *’മാമാങ്കം’ ആണോ നടക്കാന്‍ പോകുന്നത്? ഈ മാമാങ്കത്തിന്റെ യഥാര്‍ത്ഥ സാരം അറിഞ്ഞിട്ടാണോ എന്നറിയില്ല, പത്രമാധ്യമങ്ങളില്‍ ആ പേര് ഉപയോഗിച്ചു കണ്ടു. കേട്ടിടത്തോളം രണ്ടു ചേരികള്‍ അവിടെ മത്സരം നടത്തുമ്പോള്‍ ഒരു മാമാങ്കമായിത്തീരാന്‍ സാധ്യത കാണുന്നു. ഒരു വശത്ത് സംഘടനയില്‍ പ്രവര്‍ത്തിച്ച് തഴക്കവും പഴക്കവുമുള്ള ഒരു വനിത…മറുവശത്താകട്ടേ ഏതൊരു സംഘടനയിലും പ്രവര്‍ത്തിക്കാത്ത, സംഘടനാപരിചയമില്ലാത്ത ഒരു ധനാഢ്യന്‍…!! വനിതകള്‍ക്ക് പ്രാതിനിധ്യം കൊടുക്കുന്ന, അമെരിക്കയിലെ ഏക സംഘടന എന്നൊക്കെയാണ് ഇവിടെ നാട്ടില്‍ അവരൊക്കെ വാഴ്ത്തിപ്പാടി നടന്നത്… അത് ശരിയാണെങ്കില്‍ മേല്പറഞ്ഞ വനിതയെ പരിഗണിക്കണം. അല്ലാതെ, പണക്കൊഴുപ്പുള്ളവന്റെ കൈയ്യിലല്ല ഫോക്കാന പോലുള്ള സംഘടനകള്‍ എത്തിച്ചെരെണ്ടത്. ആ മാമാങ്കത്തില്‍ പരസ്പരം പൊരുതി ആര് ജയിക്കും എന്ന ആകാംക്ഷയുണ്ട്. ആരും ചാവേറുകളായി മാറാതിരുന്നാല്‍ മതിയായിരുന്നു.
    +++
    *മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയ പ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു. ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌ അവസാന കാലങ്ങളിൽ മാമാങ്കം നടത്തിവന്നിരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു.

Leave a Comment

More News